Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുരിക്കൽ ഗഡീസ് ക്ലബിൽ ബോംബിട്ട കഥ
കഥ ത്രില്ലർ നര്‍മം പ്രണയം ബന്ധങ്ങൾ സൗഹൃദം

കുരിക്കൽ ഗഡീസ് ക്ലബിൽ ബോംബിട്ട കഥ

By Vineeth VijayanDecember 22, 2023Updated:December 28, 2023No Comments7 Mins Read321 Views
Bookmark Now
Please login to bookmark Close

No account yet? Register

 

ശനിയാഴ്ച്ച രാത്രി, 8:47 മിനിറ്റ് 33 സെക്കന്റ്. 

ചെൽസി വേഴ്സസ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളി നടക്കണ സമയം. 

ഞങ്ങ കുരിക്കൽ ഗഡീസ് ക്ലബില് ബോംബിട്ടു. 

ഞാൻ, ജാക്സൺ, പെടപ്പ്, സുമു സാരിവാലൻ. 

ദി ഫോർ ദി പീപ്പിൾ സംഘം. 

ചുമ്മാതല്ല, സംഭവം ഇരുക്ക് !!! 

 

ചിത്തൂര് പള്ളിപ്പെരുന്നാള്. ഞങ്ങ ഫോർ ദി പീപ്പിൾ തലേന്നത്തെ ഗാനമേളക്ക് പോയി. 

ഫോർ എന്നുദ്ദേശിക്കുന്നത് നാല് എന്നാണേ. അല്ലാതെ ജനങ്ങൾക്ക് വേണ്ടിയുള്ള നാൽവർ സംഘമല്ല. 

 

ഞാൻ പുത്യേ ജോലിയും ഉപേക്ഷിച്ചതിന്റെ ചെലവായി ഒന്നര ലിറ്റർ ഹണിബീ അടിച്ചാണ് ഞങ്ങടെ പോക്ക്. 

 

ജാക്സൺ അഥവാ ജാക്കി. 

ക്രിസ്ത്യാനി ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. കള്ള് കുടി ഇല്ല. സിഗ്രറ്റ് വലിയാണ് കൂടുതൽ. 

ശാന്ത സ്വഭാവം. പക്ഷെ ഞങ്ങൊഴികെ ആര് ജാക്കിയെന്ന് വിളിച്ചാലും കലിപ്പാവും. ഞങ്ങടവിടെ മിക്കടത്തേം നായടെ പേര് ജാക്കിയെന്നാ. 

അപ്പൊ അതിറ്റോളെ വിളിക്കണ പോലെ നാട്ടേര് ഇവനേം “ടാ ജാക്ക്യേ ” ന്നാ വിളിക്കാ. 

അപ്പനും അമ്മച്ചീം അനിയത്തീം അടക്കം. പേര് മാറ്റാൻ വരെ വിചാരിച്ചിരുന്നതാ. പഴേ കാമുകിക്ക് ഇഷ്ടള്ള പേരായോണ്ട് മാറ്റിയില്ല. നോക്കുമ്പോൾ പുത്യേ കാമുകിക്കും പേരിഷ്ടാ. മൈക്കിൾ ജാക്സൺ ഫാനായിരുന്നു അവന്റെ അമ്മമ്മ. അവന്റെ കാമുകിമാരും. 

 

സുമു സാരിവാലന്റെ ശരിക്ക് പേര് സുമോദെന്നാ. 

നാലാം ക്ലാസ് മുതലേ അവന് ഗപ്പി വളർത്തലുണ്ട്. വില്പന ഒന്നുമില്ല. എന്നാ നാലഞ്ച് വലിയ പ്ലാസ്റ്റിക് ടാങ്കുകൾ. പഴയ ഫ്രിഡ്ജുകൾ, അഞ്ചാറ് കോൺഗ്രീറ്റ് ടാങ്കുകൾ. പിന്നെ അക്വാറിയങ്ങൾ ഒക്കെയായി ഒരു സംരഭം നടത്താൻ ഉള്ളതുണ്ട്. പക്ഷെ ചെയ്യില്ല. 

ഈ ഗപ്പി ബിസിനസ് ട്രൻഡായ കാലത്ത് പോലും അവൻ കൂട്ടാക്കിയില്ല. ഞങ്ങടെ അവിടെ ആൺഗപ്പികളെ സാരിവാലൻന്നാ വിളിക്കാ. 

 

എന്ത് സന്തോഷം ഉണ്ടായാലും, സങ്കടം ഉണ്ടായാലും, ഇവൻ അവറ്റോൾടെ വെള്ളത്തിൽ കൈയിട്ടിരിക്കും, കാലിട്ടിരിക്കും, തലയിട്ടിരിക്കും. 

അങ്ങിനെ ചെയ്താൽ എല്ലാം ആയീന്നാ പറയാ അവൻ. 

 

അച്ഛൻ മരിച്ചപ്പോൾ, അനിയൻ തൂങ്ങിയപ്പോൾ, കാമുകി പോയപ്പോൾ, പ്ലസ് ടു തോറ്റപ്പോൾ, ലൈസൻസ് കിട്ട്യേപ്പോൾ, പ്ലസ് ടു സേ എഴുതി പാസായപ്പോൾ, ഡിഗ്രി പാസായപ്പോൾ, ജോലി കിട്ടിയപ്പോൾ, രണ്ടാമത്തെ കാമുകി വണ്ടിയിടിച്ച് മരിച്ചപ്പോൾ, ഇനി പ്രണയവും വിവാഹവും ഇല്ലന്ന് തീരുമാനമെടുത്തപ്പോൾ, 

അങ്ങനെ അങ്ങനെ അവന് പേര് വീണു സാരിവാലനെന്ന്. 

 

പെടപ്പിനെ അവന്റെ വിട്ടേരും കുടുംബക്കാരുമടക്കം പെടപ്പെന്നാ വിളിക്കാ. അവന്റെ വെഗ്ളി കാരണം. 

ഒരു കാട്ടി കൂട്ടലാണ് എല്ലാറ്റിലും. 

ചോറുണുമ്പോൾ, ചായ കുടിക്കുമ്പോൾ, കുളിക്കുമ്പോൾ, കളിക്കുമ്പോൾ, സൈക്കിളോടിക്കുമ്പോൾ, നീന്തുമ്പോൾ, കോപ്പിയടിക്കുമ്പോൾ… കോപ്പിയടി അതോണ്ട് തന്നെ സക്സസ് ആയിട്ടേ ഇല്ല. 

 

പത്താം ക്ലാസ് പാസായതറിഞ്ഞപ്പോൾ പെടപ്പാർന്ന്, റിസൽട്ട് പറയാൻ വീടെത്തീല്ല. സൈക്കിൾ ആക്സിഡന്റായി. 

പ്ലസ്ടു റിസൽട്ട് വന്നപ്പോഴും. അന്ന് അച്ഛൻ കംപ്യൂട്ടർ സെന്ററിലെത്തി. പക്ഷെ അച്ഛൻ എത്തണേന് മുന്നെ പെടച്ചിലില് കസേര ഒടിച്ചിട്ടത് കൊണ്ട് അവര് അവിടെ പിടിച്ചിരുത്തി. 

 

കോളേജിൽ പോണ ബസിൽ നിന്ന് പെടച്ച് വീഴണത് പതിവാർന്ന്. കോളേജ് തേർഡ് ഇയറാകുമ്പോഴേക്കും പെടപ്പ് ന്ന് വിളിക്കാൻ കാരണം മറ്റൊന്നായി. എവടന്നേലും ഇവന് നല്ല പെട കിട്ടും, സ്വഭാവം കൊണ്ട് എന്ന് ഞങ്ങളും വീട്ടുകാരും നാട്ടുകാരും അടക്കം ഉറപ്പിച്ച്. അങ്ങിനെ പെട കിട്ടാൻ സാധ്യതകളും അവനെ പെടപ്പ് എന്നാക്കി. 

 

ഞങ്ങ നാലാളും കൂടി ഗാനമേള ആസ്വദിച്ച് ആടിക്കൊണ്ട് നിക്കാണ്. 

ഞാനും, പെടപ്പും മോഹൻലാൽ ഫാൻസാണ്. ജാക്കീം സുമൂം മമ്മുട്ടി ഫാൻസും. രാജമാണിക്യം പാട്ട് വന്നു. പെടപ്പ് മമ്മുട്ടിടെ നാല് സ്റ്റെപ്പിട്ടു. 

ഇങ്ങനെ ഉള്ള മൂഡിൽ ഞങ്ങ തല്ലുണ്ടാക്കാൻ നിക്കില്ല. അല്ലാത്ത നേരം കളിയാക്കാൻ നിന്നാൽ പരസ്പരം ഇടിയാ. അന്ന് ഞങ്ങളും കൂടെ കളിച്ച് അവന്റെ. അവൻ കളിക്കണ പോലെ. 

 

അപ്പുറത്ത് നിന്നിരുന്ന ടീംസ് മമ്മുട്ടി ഫാൻസ് ആർന്നെന്ന് തോന്നിയിരുന്നു. അവർക്ക് ഞങ്ങടെ ഡാൻസ് പിടിക്കണില്ലാർന്ന്. 

പെട്ടെന്ന് കറന്റ് പോയി. ആൾക്കാര് കൂവി. അതിനിടക്ക് പെടപ്പിന്റെ ഓളിയിടല്. ആരോ നല്ല പെട പെടച്ച്, കറന്റ് പോയ നേരത്ത്. 

കറന്റ് വന്നപ്പോൾ ആരും ചുറ്റിലില്ല. മമ്മുട്ടി ഫാൻസ് അവിടെ നിപ്പുണ്ട്. ഞങ്ങക്ക് തോന്നി അവരാണെന്ന് പക്ഷെ ഉറപ്പില്ലല്ലോ. 

പെടപ്പിനെ സമാധാനിപ്പിച്ച്, ഞങ്ങ വീണ്ടും ആട്ടം തുടങ്ങി പാട്ടിനനുസരിച്ച്. വീണ്ടും കറന്റ് പോയി. 

 

വീണ്ടും പെടപ്പിന് പെട. 

അന്നേരം ചെവിയില് ആരോ ഒരുത്തൻ ഒരു കാര്യം പറഞ്ഞു. 

 

“ ഞങ്ങടെ അവിടുത്തെ പെണ്ണുങ്ങളെ വെടിവെക്കാനായാ നീ? അതിന് ഞങ്ങള് ഉണ്ടടാ”

 

കറന്റ് വന്ന് പെടപ്പിനെ നോക്കുമ്പോൾ ചുണ്ട് നെറച്ച് ചോര. ഞങ്ങക്കാകെ ടെൻഷനായി നോക്കുമ്പോൾ, 

 

“ പേടിക്കണ്ട. ഇത് അവന്റെ കൈയിൽ കടിച്ചതിന്റെയാണ്. ഡാൻസല്ല. പ്രേമമാണ് വിഷയം “

 

പെടപ്പ് പല്ല് കമ്പിട്ടിട്ടുണ്ടാർന്ന്. മറ്റോന്റെ തൊലിയടക്കം കടിച്ചെടുത്തിട്ടുണ്ട്. 

ചുറ്റിലുമുള്ള ടീംസൊക്കെ അവിടെത്തന്നെയുണ്ട്. ആരെന്ന് പറഞ്ഞ് നോക്കും. ഞങ്ങവിടുന്ന് പോന്നു. ക്ലബില് വന്നു. 

 

അന്ന് രാത്രി മുതൽ പെടപ്പിന്റെ പ്രേമക്കണക്ക് എടുക്കാൻ തുടങ്ങി. 

പെടപ്പിന് പൂശലുമല്ല വെടിവെപ്പുമല്ല ഒന്നും. എല്ലാം പ്രേമം തന്നെയാണ്. 

 

പ്രേമം ഒന്ന് – സുമലത ടീച്ചറ്. 

ചന്ദ്രേട്ടന്റെ ചെക്കൻ സച്ചു ഒരു ഞായറാഴ്ച്ച കുളത്തിൽ കുളിക്കാൻ വന്നപ്പോൾ സ്കൂളിലെ യൂത്ത് ഫെസ്റ്റിവലിനെ കുറിച്ച് പറഞ്ഞു. 

ഗ്രൂപ്പ് ഡാൻസിൽ അവനുണ്ടെന്ന്. അത് കേട്ടപ്പോൾ പെടപ്പിനൊരാഗ്രഹം സ്‌റ്റേജിൽ ഡാൻസ് കളിക്കണമെന്ന്. 

സച്ചൂന്റെ വീടിന്റെ ടെറസിലാണ് പ്രാക്ടീസ്. സച്ചൂനെ നിർബന്ധിച്ച് നിർബദ്ധിച്ച് പെടപ്പ് ഗ്രൂപ്പിൽ കേറി. പെടപ്പിന് മാത്രം മുഖം മൂടി. സെന്റർ പൊസിഷൻ. 

അതില് തീർന്നില്ല. 

ജോമോൻ വേറെ ഹൗസിലാണ്. ആപ്പിൾ ഹൗസ്. സച്ചു ആര്യഭട്ട. പെടപ്പ് ആപ്പിൾ ഹൗസിന്റെ ഗ്രൂപ്പ് ഡാൻസിലും കേറി. ഒന്ന് വിജയ് പാട്ട്. ഒന്ന് വിക്രം പാട്ട്. 

 

ആദ്യത്തെ ഡാൻസ് കഴിഞ്ഞ് ഡ്രസ് മാറ്റുമ്പോഴാണ് വരാന്തയിലൂടെ നടന്ന് പോണ സുമലത ടീച്ചറ് പിള്ളേരടെ കൂട്ടത്തിൽ ഒരു മുതക്കനെ കാണണേ. 

സ്കൂളിലോ, കോളേജിലോ പറ്റിയില്ല. നാട്ടിൽ അവസരവുമില്ല. മരിക്കണേന് മുന്നെ ഒരു ആഗ്രഹമെങ്കിലും തീർക്കണം. 

ടീച്ചറുടെ കാല് പിടിച്ച്. ടീച്ചറ് വീണു. 

അടുത്ത ഡാൻസ് കഴിഞ്ഞും ടീച്ചറ് പെടപ്പിനെ കണ്ടു. ടീച്ചറ് ഒന്നും പറയാതെ, ചിരിച്ചോണ്ട് പോയി. 

 

ദീപക്കേട്ടന്റെ കടേല് റീചാർജ് ചെയ്യാൻ വന്നപ്പോൾ പെടപ്പ് ടീച്ചർടെ നമ്പറെടുത്ത്. മെസേജയക്കാൻ തുടങ്ങി. പിന്നെ വിളിക്കാൻ. കാണാൻ. 

തീയേറ്ററിലും, കടപ്പുറത്തും, കാഴ്ചബംഗ്ലാവിലും പോയി ഉമ്മ വെക്കാൻ. പിന്നെ ടീച്ചറുടെ വീടിന്റെ മുകളിലത്തെ ഹാളിൽ സെക്സ് ചെയ്യാനും തുടങ്ങി. 

ടീച്ചർക്ക് കാമമാണ്. പക്ഷെ പെടപ്പിന് പ്രേമമാണ്. 

പ്രേമമല്ലാത്ത രീതിയിൽ ഞങ്ങളാരും അത് സംസാരിക്കുന്നതും പെടപ്പിനിഷ്ടമല്ല. 

ടീച്ചറിനിപ്പോ ഏകദേശം പ്രേമമായ മട്ടാണ്. 

 

ടീച്ചർടെ ഭർത്താവിന്റെ അമ്മാവന്റെ മോൻ ഒരു ഡിഗ്രി ചെക്കന് ടീച്ചറോട് ഒരു ഇഷ്ടമുണ്ട്. കാലിന്റെയിടലെ ഇഷ്ടാണ് ചെക്കന്. ഒരീസം ചെക്കൻ ടീച്ചറ് കുളിക്കണത് വീഡിയോ എടുക്കാൻ നോക്കി. ടീച്ചറ് പിടിച്ച് നല്ലത് പൊട്ടിച്ച്. കുടുംബത്തിൽ സീനാക്കാൻ നിന്നില്ല. തൊട്ടടുത്ത പറമ്പിലാ അവന്റെ വീട്. 

അവനെങ്ങാനും ആകോ… ?

 

അവനും പിള്ളേരും ഗാനമേളക്ക് ഡാൻസ് ചെയ്യണുണ്ടാർന്ന്. 

 

പ്രേമം രണ്ട്- പ്രീത. 

 

പെടപ്പിന്റെ സ്കൂൾ മേറ്റായിരുന്നു പ്രീത. പെടപ്പിന് പ്രണയം ഉണ്ടാർന്ന് അന്ന്. പ്രീതക്ക് പ്രത്യേകമൊരു ഇഷ്ടം ഇണ്ടാർന്ന്. പക്ഷെ പ്രണയമൊന്നും അല്ലാർന്ന്. 

സുമൂന്റെ കാല് പിടിച്ച് കെഞ്ചി, അഞ്ച് ജോഡി ഗപ്പികൾ പെടപ്പ് പ്രീതക്ക് കൊണ്ടൊടുത്തു. പ്രീത ഫ്ലാറ്റൊന്നുമായില്ല. മാത്രല്ല മൂന്നാഴ്ച്ചക്കുള്ളിൽ പത്തെണ്ണോം ചാവേം ചെയ്തു. 

പ്രേമ തിരിച്ച് പ്രേമിച്ചാലും, മരിക്കൂന്ന് പറഞ്ഞാൽ പോലും പ്രീതയെ പ്രേമിക്കാൻ പറ്റില്ലെന്ന് സുമു പെടപ്പിനോട് പറഞ്ഞു. ആജ്ഞാപിച്ചു. പെടപ്പ് സമ്മതിച്ചു. 

 

പ്രീതക്ക് വേറെ പ്രേമമൊന്നും ഉണ്ടായില്ല. പക്ഷെ പ്രീതയുടെ കെട്ട്യോനുണ്ടായി. കല്യാണം കഴിഞ്ഞ് രണ്ടാം മാസം മൂപ്പര് ഗൾഫീ പോയി. മൂപ്പര് അവിടെയെത്തി രണ്ടാം മാസം പ്രീതക്കുള്ള വിസിറ്റ് വിസ എത്തൂന്ന് പറഞ്ഞാ പോയേ. പക്ഷെ മൂപ്പര് അവിടുന്ന് ഒരു ഫിലിപ്പേനി പെണ്ണുമായി സിംഗപ്പൂര് വിട്ടു. പിന്നെ വന്നില്ല. 

 

പ്രീത പ്രീതേടെ വീട്ടിലായി. ഫൈറ്റർ ഫിഷ് വാങ്ങാൻ പോയ പ്രീത നഴ്സറിയിൽ വെച്ച് പെടപ്പിനെ കണ്ട്. ഓർമ്മ പുതുക്കി. പെടപ്പ് വീണ്ടും കൊണ്ട് കൊടുത്തു അഞ്ച് ജോഡി ഗപ്പി. മുട്ടറ്റം നീളമുള്ള തന്റെ മുടി പ്രീത എങ്ങിനെയാണോ സൂക്ഷിച്ച് കൊണ്ട് നടക്കണത്, അതിനേക്കാൾ നന്നായി ആ ഗപ്പികളെ നോക്കി. അത് പാറ്റി കുറെ തലമുറകൾ ഉണ്ടായി. 

രാത്രി പ്രേമത്തിന് പ്രീതയുടെ അടുത്ത് പെടപ്പ് പോകാറില്ല. ഞായറാഴ്ച്ച അപ്പനും അമ്മേം പള്ളീല് പോകുമ്പോ പ്രീതടെ വീട്ടിൽ പോകും. 

 

അവിടേം പാരകൾ ഇല്ലായ്കയില്ല. അവടത്തെ പിള്ളേരും ഉണ്ടാർന്ന് ഗാനമേളക്കാടാൻ. 

 

പ്രേമം മൂന്ന് – ഫിദ. 

 

സുമൂന്റെ കസിന്റെ കൂട്ടുകാരി. കസിന്റൊപ്പം മീൻ കാണാൻ ഇടക്കിടക്ക് സുമൂന്റവിടെ വരും. അങ്ങിനെ കണ്ട് പരിചയമായി, ഇഷ്ടായി, പ്രേമായി. പക്ഷെ ഇന്നേവരെ ഒരുമ്മ പോലും വെച്ചിട്ടില്ല. സമയമായില്ലന്നാണ് ഫിദ പറയുന്നേ. പെടപ്പിന് അതിലൊന്നും കുഴപ്പമില്ല. ക്ഷമയാണ് എല്ലാ പ്രേമത്തിലും വേണ്ടതെന്ന് പെടപ്പ് എപ്പോഴും പറയും. 

ഫിദ കോളേജ് കഴിഞ്ഞ് അഞ്ച് മണിക്ക് വീട്ടിൽ കേറും. ആഴ്ച്ചയിൽ മൂന്ന് തവണ കോളേജിന്റവിടെ പോയി കാണും. പിന്നെ ചാറ്റും കോളും മാത്രം. 

 

ഫിദയുടെ പേരിൽ എന്തായാലും അടികിട്ടാൻ ഒരു ചാൻസും ഇല്ല. ഞങ്ങൾക്കെല്ലാവർക്കും ഉറപ്പാ. 

 

പ്രേമം നാല്- ഗ്രേസേച്ചി 53 വയസ്. 

 

പെടപ്പിന്റെ പ്രേമത്തിൽ ഏറ്റോം മുതിർന്ന സ്ത്രീ. പെടപ്പ് മീൻ വാങ്ങണ നേഴ്സറിയുടെ ഉടമ. ഒറ്റക്കുള്ള ജീവിതം. മീൻ വാങ്ങി വാങ്ങി പെടപ്പ് അവരുമായി പ്രേമത്തിലായി. പക്ഷെ പറഞ്ഞില്ല. 

 

അവര് ഇടക്ക് അടിച്ച് ഫിറ്റായിരിക്കുമ്പോൾ പെടപ്പിനെ വീട്ടിലേക്ക് ക്ഷണിക്കും. പോർക്കും ഹണീബീം കൂട്ടി രണ്ടാളും അടിക്കും. അവര് കഥകൾ പറയും. സ്കൂൾ പ്രണയം, കോളേജ് പ്രണയം, വിവാഹം മൂ@@ യത്, അതിന് ശേഷമുള്ള പ്രണയം, ആ പ്രണയം കൊണ്ട് ഭർത്താവ് നന്നായത്, തല തെറിച്ച ആണൊരുത്തൻ എങ്ങോട്ടോ നാട് വിട്ടത്, ഭർത്താവ് മരിച്ചത്. 

അങ്ങനെ അങ്ങനെ. 

 

പെടപ്പും പറയും കഥകൾ. പെടപ്പിന്റെ രഹസ്യങ്ങൾ. എണീറ്റ് പോരുമ്പോൾ പെടപ്പ് നെറ്റിയിൽ ഒരുമ്മ കൊടുക്കും. പെടപ്പിന്റെ പ്രേമം. അവരും തിരിച്ച് ഒരുമ്മ കൊടുക്കും. ഗ്രേസിന്റെ പ്രേമം. 

 

ഗാനമേളടെ തലേന്നാണ് ആദ്യമായി അവര് സെക്സ് ചെയ്യണത്. 

എത്ര നാള് പെടേ നീ ഇത് മനസിച്ച് വെച്ച് എന്നോട് ഇങ്ങനെ ഇതിനൊന്നും ആഗ്രഹമില്ലന്ന് അഭിനയിക്കും എന്ന് പറഞ്ഞ് അവനെ വലിച്ചോണ്ട് പോയി റൂമിൽ കേറ്റി. അത്ര തന്നെ. 

 

അവിടുത്തെ നാട്ടേര് സീനാ. വളരെ സീൻ. അവരും ഉണ്ടാർന്ന് ഗാനമേളക്ക്. 

 

അപ്പോ മൂന്നിടത്ത് അന്വേഷണം വേണമെന്ന് മനസിലായി. 

രണ്ട് ദിവസത്തെ അന്വേഷണം ഒരു തുമ്പുമില്ലാതെ ഇരിക്കുമ്പോഴാണ് ജാക്കി ആ സന്തോഷ വാർത്തയുമായി വരണത്. ജാക്കീടെ മമ്മി, മാഗിയാന്റി അവിടെ വി കെയർ ഹോസ്പ്പിറ്റലിൽ നേഴ്സാണ്. ആരേലും കൈ പൊളിഞ്ഞ് വന്നിട്ടുണ്ടാർന്നോ ഈ ദിവസങ്ങളിൽ എന്നൊരന്വേഷണം ആന്റി വഴി നടത്തിയിരുന്നു. 

ഒരുത്തൻ അവന്റെ അനിയത്തിക്ക് ദേഷ്യം വന്നപ്പോൾ കടിച്ചതാന്ന് പറഞ്ഞ് വന്നിട്ടുണ്ടായിരുന്നു. അനിയത്തി പല്ല് കമ്പിയിട്ടിട്ടുണ്ടായിരുന്നു. അവൻ തന്നെ. ഞങ്ങൾക്കുറപ്പായി. 

 

അവനിലൂടെയുള്ള അന്വേഷണം സുമലത ടീച്ചറുടെ ആ കുരുത്തംകെട്ടവനിലെത്തി. അവന്റെ ഫ്രണ്ടാർന്ന് കടി കിട്ടിയവൻ. 

 

ടീച്ചർടെ ഫാമിലി എല്ലാ മലയാളം ഒന്നിന്റേം തലേന്ന് ഗുരുവായൂര് പോകും. ടീച്ചറ് പോകില്ല. ടീച്ചറും പെടപ്പും പ്രേമിക്കണ ദിവസങ്ങളിലൊന്ന്. ആ കുരുത്തം കെട്ടവനും ഇതറിയാം. ഇത്തവണ ടീച്ചറോട് ഒരു നുണ പറഞ്ഞ് പെടപ്പ് പോയില്ല. 

പക്ഷെ ടീച്ചർടെ രണ്ട് വീടപ്പുറം. വാട്ടർ ടാങ്കിന്റെ മൂന്നാം ഫ്ലോറിലിരുന്ന് ആ കുരുത്തം കെട്ടവനും ടീമും പെടപ്പിനെ തേടി വന്നിട്ടുണ്ടെന്ന് ഞങ്ങള് നിരീക്ഷിച്ചറിഞ്ഞു. 

 

  1. അവൻ. 
  2. ചെൽസി ഫാൻ സാബുമോൻ
  3. ആഴ്സണൽ ഫാൻ ജ്യോതിഷ്
  4. യുണൈറ്റഡ് ഫാൻ ബാലു
  5. സിറ്റി ഫാൻ കമറു
  6. യുണൈറ്റഡ് ഫാൻ ദിലീഷ്
  7. മാഡ്രിഡ് ഫാൻ ഷിയാസ്. 

 

ഒറ്റക്ക് ഒറ്റക്ക് പണിയാൻ നിന്നാൽ സമയമെടുക്കും. പിന്നെ എളുപ്പവുമല്ല. ഏഴ് പേരേം ഒരുമിച്ച് കിട്ടണ സമയം പണിയാമെന്ന് തീരുമാനിച്ചു. അതിന് ഒരു വഴിയേയുള്ളൂ. ഏഴ് പേര് മാത്രമായുള്ള സമയം വർക്കീടേ ബോംബ് ഇടാ. 

 

വർക്കീനെ പോയിക്കണ്ടു. വർക്കി നല്ല നടപ്പ് സമയമാണ്. മൂന്ന് മാസം ജയിലീ കിടന്ന് ഇറങ്ങിയ സമയം. ഞങ്ങ പറഞ്ഞപ്പോൾ കൂട്ടാക്കിയില്ല. രണ്ട് ഫുള് എം എച്ച്. 3 ഫുൾ അൽഫാം. പിന്നെ ഒരു ഐഫോൺ 7 ട സെക്കനന്റും. പക്ഷെ വീഴണില്ല. 

എന്നാ പിന്നെ പഞ്ചായത്ത് ഇലക്ഷനിൽ തോറ്റ സുരേന്ദ്രന് വേണ്ടി പഞ്ചായത്ത് (പസിഡന്റ് ജോളി ചേച്ചിടെ ഡോബർമാനെ വിഷം വെച്ച് കൊന്നത് വർക്കിയാണെന്ന സത്യം നാട്ടേരെ മൊത്തം അറിയിക്കുമെന്നായി. ഞങ്ങ എങ്ങനെ അറിഞ്ഞെന്നായി. സോഴ്സ് പറഞ്ഞില്ല. 

സംഭവം പെടപ്പിന്റെ രാത്രി യാത്രയിൽ കണ്ടതാണ്. എം എച്ചും ആൽഫാമും ഐഫോണും ഇല്ലാതെ തന്നെ വർക്കി സമ്മതിച്ചു. 

 

എന്റെ മാമന്റെ പൂട്ടിക്കിടക്കുന്ന വീടിന്റെ മോട്ടോർ ഷെഡിൽ ബോംബ് ഒളിപ്പിച്ചു. പിന്നെ ഏഴ് പേരും ഒരുമിച്ചുള്ള സമയത്തിനായി കാത്തിരുന്നു. 

 

ശനിയാഴ്ച്ച രാത്രി 8: 09 മിനിറ്റ് 30 സെക്കന്റ് പെടപ്പ് വീട്ടിലെത്തി. കുരിക്കൽ ഗഡീസ് ക്ലബില് അവര് ഏഴ് പേരും മാത്രമുള്ളൂ. 

8: 44 മിനിറ്റ് 28 സെക്കന്റ്. ഞങ്ങ അവിടെ എത്തി. 

8: 47 മിനിറ്റ് 59 സെക്കന്റ് ബോംബ് പൊട്ടി. 

 

Vineeth Valsala Vijayan

Post Views: 36
2
Vineeth Vijayan

Writer

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.