Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഫാത്തിമ
കഥ ജീവിതം പ്രണയം ബന്ധങ്ങൾ വിവാഹം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ സൗഹൃദം

ഫാത്തിമ

By Vineeth VijayanApril 17, 2024Updated:April 22, 20245 Comments3 Mins Read80 Views
Bookmark Now
Please login to bookmark Close

No account yet? Register

അയാൾ ഒറ്റക്കായിരുന്നു.

കൂട്ടുണ്ടായിരുന്നത് കേൾക്കാൻ മാത്രം കഴിയുന്ന കടലും.

നേരമൊരുപാട് ഇരുട്ടിയിട്ടും തിരികെ പോകാതിരുന്നത്, കടൽ തിരിച്ചെന്തെങ്കിലും പറയുമെന്നുള്ള വിശ്വാസത്തിലായിരുന്നു. പറയാതെയായപ്പോൾ, പോകാനൊരുങ്ങുമ്പോഴാണ്

ആറ് മാസം മുൻപ് മരിച്ച് പോയ അയാളുടെ മകൾ ഫാത്തിമ കടലിൽ നിന്നും കയറി വന്ന് അയാൾക്ക് അരികിലിരുന്നത്.

അയാൾ അതേപടി അവിടെ ഇരുന്നു.

“ഈ കടല് മൊത്തം വാപ്പ കരഞ്ഞതാണോ ?”

“നിനക്ക് അങ്ങിനെ തോന്നിയോ?

എന്റെ മോള് കരഞ്ഞ അത്രേം വരില്ലല്ലോ എന്നാലും”

“ഉം ”

“വാപ്പയോട് ഇപ്പോളും ദേഷ്യമുണ്ടോ മോൾക്ക് ?”

“ഇല്ല വാപ്പ. ഉണ്ടേൽ ഞാൻ വാപ്പാനെ കാണാൻ വരുമായിരുന്നോ ”

“അനക്ക് സുഖാണോ പാത്തു ?”

“സുഖാണ് വാപ്പ. തെറ്റൊന്നും ചെയ്യാത്തത് കൊണ്ട് നല്ലവരോടൊപ്പമാണ് ഞാൻ. എനിക്ക് സന്തോഷമാണ് വാപ്പ ”

“തെറ്റ് ചെയ്തത് ഞാനല്ലേ. പാവം എന്റെ കുട്ടി ”

“വാപ്പ തെറ്റൊന്നും ചെയ്തില്ല വാപ്പ. ചെയ്തതൊക്കെ വാപ്പാടെയും മുന്നെ ഉള്ളോരാണ്. വാപ്പയും അതിന്റെ ഭാഗമായെന്ന് മാത്രം ”

“ഉം. ഞാൻ എല്ലാ ദിവസവും നിന്റെ ഖബറിൽ പോയി കരയും.നിന്റെ മുറിയിൽ പോയി കതകടച്ച് ഇരിക്കും. നിന്റെ ചിരി കേൾക്കും. നീ പാടിയിരുന്ന പാട്ടുകൾ, നിന്റെ കവിതകൾ, എന്നോടും ഉമ്മയോടും പിണങ്ങി നീ കുത്തികുറിച്ചിരുന്ന കവിതകൾ, അവന് വേണ്ടി എഴുതിയിരുന്നത്, നീ അടക്കിപ്പിടിച്ച തേങ്ങലുകൾ. പിന്നെ അത് അലറി കരച്ചിലാകും. അപ്പൊ ഞാൻ എഴുന്നേറ്റ് പോരും ”

“ഞാൻ എല്ലാം കേൾക്കാറുണ്ട്.എന്നും വാപ്പയുടെ കണ്ണുന്നീരറിയാറുണ്ട്. വാപ്പയോട് കരയല്ലേ പറയാറുണ്ട്. വാപ്പയത് കേൾക്കാതെ വീണ്ടും വീണ്ടും കരയുമ്പോൾ എനിക്ക് സങ്കടം വരാറുണ്ട്. കരയാറുണ്ട് ”

“ഞാൻ അവനെ കാണാൻ പോയിരുന്നു. അവനോട് മാപ്പ് പറഞ്ഞു. നിന്നെ ഓർത്തെങ്കിലും വേറെ വിവാഹം കഴിക്കാൻ പറഞ്ഞു. നീ അല്ലാതെ വേറൊരാൾ ഇല്ലെന്ന് പറഞ്ഞപ്പോൾ അവന്റെ കണ്ണിൽ നിന്നും വീണ രണ്ട് തുള്ളി കണ്ണീരിൽ രണ്ട് മതങ്ങളെയും കത്തിച്ച് കളയാനുള്ള തീയുണ്ടായിരുന്നതായി തോന്നി. അതിൽ ഞാൻ കത്തി ചാമ്പലാകുമെന്ന് തോന്നിയപ്പോൾ പോന്നു. അവൻ ഇന്നും അവന്റെ അച്ഛനോടും ചേട്ടനോടും മിണ്ടിയിട്ടില്ലെന്ന് അമ്മ പറഞ്ഞപ്പോൾ അവരും ഞാനുമൊക്കെ ദൈവത്തെ വിളിച്ചിട്ട് എന്താണ് കാര്യമെന്ന് ഓർത്തു പോയി. എനിക്ക് എവിടെയാ പിഴച്ചത് പാത്തുമ്മ ?”

“വാപ്പാക്ക് അല്ല പിഴച്ചത്. പിഴച്ചത് കാലങ്ങൾക്ക് മുന്പാണ്.അതുകൊണ്ട് കാണാതെ പോയ കണ്ണീര്, അടക്കിപ്പിടിച്ച തേങ്ങലുകൾ, നടക്കാതെ പോയ സ്വപ്നങ്ങൾ, ചൊരിഞ്ഞ രക്തം എല്ലാം ഇപ്പോഴും ഇവിടെയൊക്കെ ഉണ്ട്.കാലത്തിന് അതൊന്നും മായ്ച്ച് കളയാൻ സാധിക്കില്ല വാപ്പ ”

“ഉം. നീ പോയെ പിന്നെ ഞാൻ പള്ളിയിൽ പോയിട്ടില്ല. ഫൈസൽ കഴിഞ്ഞ ദിവസം വന്ന് അവന്റെ വിവാഹക്കാര്യം പറഞ്ഞു ”

“നന്നായി. അദ്ദേഹം നല്ല മനുഷ്യനാണ്. പാവം. നന്നായി ജീവിക്കട്ടെ ”

“അവന്റെ കൂടി ശാപം ഉണ്ടാകുമോ എനിക്ക് പാത്തു ?”

“ഇല്ലാതിരിക്കട്ടെ. അദ്ദേഹം ആരെങ്കിലും ശപിക്കാൻ മാത്രം ദുഷ്ടനല്ല. പക്ഷെ ചെയ്തത് തെറ്റാണ്. ഞാൻ അന്നേ പറഞ്ഞതല്ലേ വിനീതിനെ അല്ലാതെ മറ്റൊരാളെയും സ്നേഹിക്കാൻ എനിക്ക് ഈ ജന്മം കഴിയില്ലെന്ന്. അന്ന് ആരും കേട്ടില്ല. മനസിലാക്കിയില്ല. ഫൈസൽക്കാനേ സ്നേഹം കൊണ്ടൊരു നോട്ടം നോക്കാൻ പോലും മൂന്ന് വർഷം കൊണ്ട് എനിക്ക് കഴിഞ്ഞില്ല. സ്നേഹിച്ചിട്ടേ ഇല്ല. പാവം. എല്ലാം തുറന്ന് പറഞ്ഞപ്പോഴും വേദന കാണിച്ചില്ല. ശപിച്ചില്ല. ആരെയും കുറ്റപെടുത്തിയില്ല. എല്ലാം സഹിച്ചു. എന്നെങ്കിലും ഞാൻ മാറുകയാണെങ്കിൽ അത് വരെ കാത്തിരിക്കാൻ തയ്യാറാണെന്ന് പറഞ്ഞു. എന്നെ ഒരുപാട് ഇഷ്ടമായിരുന്നു. എന്തുകൊണ്ടാണാവോ എന്നെ ഒരുതവണ പോലും തൊട്ടില്ല. ഒരു തവണ പോലും ദേഷ്യപ്പെട്ടില്ല. എന്നും സന്തോഷം അഭിനയിച്ചു. എല്ലാം മനസ്സിലാക്കിയിട്ടും തിരിച്ച് സ്നേഹിക്കാൻ കഴിയാത്ത വിധം അവൻ എന്നിൽ ഉറച്ച് പോയിരുന്നു. എന്നെ തലാക്ക് ചൊല്ലി ഒഴുവാക്കിക്കോ ഇങ്ങള് നല്ലൊരു കുട്ടിയെ കെട്ടി നന്നായി ജീവിക്കൂ പറഞ്ഞതാ. എത്ര പറഞ്ഞിട്ടും ചെയ്‌തില്ല. പാവം കാത്തിരുന്നു.

അതുകൊണ്ട് തന്നെയാ ഞാൻ ഇല്ലാത്ത അസുഖം അഭിനയിച്ചെ. അവരായി എന്നെ ഒഴിവാക്കാൻ. കുറെ പാട് പെട്ടു. ഒരു ഭ്രാന്തിയായി മാറാൻ. എന്റെ പ്രണയം കൊണ്ട് അവന് തന്നെ എല്ലാം നഷ്ടമായി. മറ്റൊരാൾക്ക് കൂടി നഷ്ടപ്പെടുന്നത് എനിക്ക് കാണാണ്ടായിരുന്നു. എത്ര നാളത്തെ, ഏതൊക്കെ തരത്തിലുള്ള അഭിനയം കൊണ്ടാണെന്ന് അറിയോ വാപ്പ ഞാൻ ആ ഡിവോഴ്സ് വാങ്ങിച്ചെടുത്തത്. അത് കഴിഞ്ഞ് വന്ന അന്ന് രാത്രി തന്നെ തീരണമെന്ന് ആയിരുന്നു ആദ്യം തോന്നിയത്. പക്ഷെ അവസാനമായി ഒന്ന് അവനെ കാണണമെന്ന് തോന്നി. അതാ പിറ്റേന്നത്തേക്ക് മാറ്റിയത്. അന്ന് അതിന് മുൻപ് ഞാൻ വാപ്പയുടെയും ഉമ്മയുടെയും കാല് വന്ന് തൊട്ടിരുന്നു. കരഞ്ഞിരുന്നു.ഉള്ളിൽ പ്രാർത്ഥിച്ചിരുന്നു എന്നെ ശപിക്കരുതെന്ന്. എനിക്ക് അവൻ ഇല്ലാതെ കഴിയില്ലായിരുന്നു വാപ്പ ”

“ഉം. അറിയാം. ഇന്നറിയാം. പക്ഷെ അന്ന് കണ്ണിൽ നിറച്ച് ഇരുട്ടായിരുന്നു. ഒന്നും കാണാൻ കഴിയില്ലായിരുന്നു. ആ ഇരുട്ടിൽ നിന്നെ മാത്രമല്ല നഷ്ടപെട്ടത്. ഒരുപാട് പേരുടെ സന്തോഷം. ഉമ്മ പിന്നെ ചിരിച്ചിട്ടില്ല. ഞാൻ ചിരിച്ചത് എന്നെന്ന് എനിക്കോർമ്മയില്ല. ഞാൻ ഖബറിൽ നിന്നും മടങ്ങി പോരുമ്പോൾ ഒരു മൂലയ്ക്ക് അവൻ നിൽക്കുന്നത് കാണാം. എന്നെ കാണുമ്പോൾ പിൻതിരിഞ്ഞ് നടക്കും. അവന്റെ അച്ഛനും ചേട്ടനും കാണുമ്പോൾ കണ്ണ് കൊണ്ട് മാപ്പ് പറയും. നിന്നോട്. അവനോട് ഒരുപക്ഷെ എന്നും പറയുന്നുണ്ടാകും ”

“മാപ്പിലൊന്നും ഒന്നും തിരിച്ച് കിട്ടില്ല വാപ്പ.പോയത് പോയതാണ്. നഷ്ടപെട്ടത് നഷ്ടപ്പെട്ടതാണ്. പള്ളിയിൽ പോവണ്ട വാപ്പ. അവരോട് അമ്പലത്തിലും പോകണ്ടാന്ന് പറയ്‌. വളർന്ന് വരുന്ന പിള്ളേരോട് സ്നേഹത്തെ കുറിച്ച് പറഞ്ഞ് കൊടുക്ക് വാപ്പ. അവരെങ്കിലും സ്നേഹിക്കുന്നവർക്കൊപ്പം ജീവിക്കട്ടെ. പ്രണയിക്കുന്നവർക്കൊപ്പം ജീവിക്കട്ടെ. അവരെങ്കിലും മൃഗങ്ങൾ ആകട്ടെ. മനുഷ്യന്മാർ അല്ലാതെയാവട്ടെ വാപ്പ ”

“ഉം. മോൾക്ക് വാപ്പയോട് ദേഷ്യമുണ്ടോ ?”

“ഇല്ല വാപ്പ. സത്യായിട്ടും ഇല്ല. വാപ്പാക്ക് ഇപ്പൊ സ്നേഹമെന്താണെന്ന് അറിയാം. പിന്നെ എങ്ങിനെ ദേഷ്യം തോന്നും ”

“ഉം. ഞാൻ പോട്ടെ. ഉമ്മ കാത്തിരിക്കുന്നുണ്ടാവും ”

“പൊക്കോ. സൂക്ഷിച്ച് വാപ്പ ”

“അവനോട് എന്തേലും പറയണോ ?”

“വേണ്ട വാപ്പ. ഞാനും അവനും എപ്പോഴും മിണ്ടിക്കൊണ്ടിരിക്കല്ലേ ”

Vineeth Valsala Vijayan

2016

Post Views: 38
7
Vineeth Vijayan

Writer

5 Comments

  1. Shreeja R on April 19, 2024 3:07 PM

    നല്ല എഴുത്ത്

    Reply
  2. Joyce on April 19, 2024 5:22 AM

    എഴുത്തിന്റെ ശൈലി ഇഷ്ടപ്പെട്ടു. മനുഷ്യരുടെ മനോവികാരങ്ങൾ ഇഴ തിരിച്ചെടുക്കാനും അതിൽ തെറ്റും ശരിയും ചികയാനും സാധ്യമല്ല . കാരണം മനുഷ്യന്റെ ചിന്തകൾ അത്രയും
    സങ്കീർണമാണല്ലോ. ഓരോരുത്തരുടെയും ശരിയും ന്യായവും മാർഗവും തികച്ചും വ്യത്യസ്തമാണ് .
    ഫാത്തിമ ചെയ്തത് തെറ്റോ ശരിയോ എന്ന് ചിന്തിക്കുമ്പോൾ, അതു ഫാത്തിമയുടെ മാത്രം ശരിയാണ് എന്നു കരുതാം.

    Reply
  3. silvy on April 18, 2024 7:11 PM

    👌👌👌

    Reply
  4. Divya Sreekumar on April 18, 2024 5:23 PM

    Good

    Reply
  5. Sunandha Mahesh on April 18, 2024 4:21 PM

    Nice 👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.