Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രണയം, വയസ്സ് കാലത്ത്
കഥ പ്രണയം പ്രണയകഥ മത്സരം ബന്ധങ്ങൾ ലൈംഗീകത വിവാഹം വീട് സ്ത്രീ സൗഹൃദം

പ്രണയം, വയസ്സ് കാലത്ത്

By Vineeth VijayanFebruary 11, 2024Updated:February 15, 20241 Comment3 Mins Read89 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒന്നരാഴ്ച്ചയായിട്ടും പറ്റ് തീർത്തിട്ടില്ലെന്ന് പറഞ്ഞ്, കടക്കാരൻ ജോസ് വായേത്തോന്നീത് വിളിച്ചോണ്ടിരിക്കുമ്പോൾ,

“കരയല്ലേ, കരയല്ലേ” ന്ന് മനസിൽ അലറികൊണ്ടിരിക്കുന്ന മുപ്പത്തിനാലുകാരി  ഗൗതമിയുടെ നിസ്സഹായ മുഖം കണ്ട്, ആ സ്പോട്ടിൽ തോന്നിയ പ്രേമമൊന്നുമല്ല  അറുപത്തിയേഴുകാരൻ തോമസിന്.

അത് തോന്നിത്തുടങ്ങിയിട്ട് കാലം കുറെയായി.

കറക്ട് ദിവസം പറയാണേൽ, തോമസേട്ടൻ വാടകക്ക് കൊടുക്കുന്ന വീട് അന്വേഷിച്ച് അവര് പ്ളസ്ടുവിൽ പഠിക്കുന്ന മൂത്ത മകളേയും കൂട്ടി വന്ന അന്ന്.

എന്തോ ആദ്യ കാഴ്ച്ചയിൽ തന്നെ മൂപ്പർക്ക് അവരെ ഇഷ്ടായി. ഒരുപാട് പെണ്ണുങ്ങളെ കണ്ടിട്ടും കൊല്ലം കുറെയായി മനസിൽ തോന്നാത്ത എന്തോ ഒരിത്.

വീട് വാടകക്ക് കൊടുത്തു.

അവർക്ക് ക്യാൻസറാണെന്ന് മൂന്ന് ദിവസത്തിനുള്ളിൽ മൂപ്പരുടെ ഭാര്യ ത്രേസ്യ കണ്ടെത്തി. മൂപ്പര് അന്ന് രാത്രി ഉറങ്ങിയില്ല. പലർക്കും ക്യാൻസർ വന്നിട്ടുള്ളത് കേട്ടിട്ടുണ്ട്, അടുപ്പമുള്ളവർക്ക്. അപ്പോഴൊന്നും തോന്നിയിട്ടില്ലാത്ത വേദന.

ഭർത്താവ് ഉണ്ട്. പക്ഷെ ഇല്ലാത്ത പോലെയണെന്നും ത്രേസ്യേച്ചി വഴി അറിഞ്ഞു.

രണ്ടാമത്തേത് ആൺകുട്ടിയാണ്, മൂന്നിൽ പഠിക്കുന്നു.

ത്രേസ്യേച്ചിയോട് തന്നെയാണ് ഉള്ളിലെ ആ ഒരു ഇത് മൂപ്പര് ആദ്യം പറഞ്ഞത്. അത് കേട്ട് മൂപ്പത്തിയാര് നന്നായി ചിരിച്ചു. കുറെ നാൾക്ക് ശേഷം അവരന്ന് പ്രേമിച്ചു.

മനസ് മാത്രം ഉള്ളൂ, ശരീരം തളരുന്നത് കണ്ടും, ഇതും കൊണ്ട് പോയാൽ അവള് തിരിഞ്ഞ് നോക്കില്ലെന്നും പറഞ്ഞും രണ്ട് പേരും ഒരുപാട് നേരം ചിരിച്ചു. ഒരുപാടൊരുപാട് ഉമ്മ വെച്ചു.

ത്രേസ്യേച്ചി മുകളിലിരുന്നും ശ്രമിച്ചു.

പക്ഷെ ചിരി മാത്രം ബാക്കിയായി.

പക്ഷെ മനസിലുള്ളത് ഇതല്ലാന്ന് ത്രേസ്യേച്ചിയോട് പറഞ്ഞില്ല.  കൂട്ടുകാരൻ കുമാരേട്ടനോട് പറഞ്ഞു.

എത്ര കൊല്ലങ്ങൾക്കപ്പുറമാണ് മൂപ്പരേന്ന് അങ്ങിനെയൊരു വർത്താനം കേൾക്കൂന്നേന്ന്   ആലോചിച്ചപ്പോൾ, മൂപ്പർക്ക് അതിൽ എന്തോ ഉണ്ടെന്ന് തോന്നി.

രാത്രി ഉമ്മറത്തിരുന്ന് മകനെ പഠിപ്പിക്കും അവര്.

മൂപ്പര്, അവര് എണീറ്റ് പോണത് വരെ അവരെ നോക്കിയിരിക്കും.

ഉപ്പും മുളകും കാണുന്നത് അങ്ങിനെ നിർത്തി.

ത്രേസ്യേച്ചി കളിയാക്കും, വയസാൻ കാലത്ത് എന്തോന്നിന്റെ കേടാണ് ചോദിച്ച്.

പക്ഷെ മൂപ്പര് പിൻമാറിയില്ല.

ബസ്റ്റോപ്പിൽ പോയി നിൽക്കാൻ തുടങ്ങി, വൈകുന്നേരം.

കാലത്ത്, എണീക്കാൻ ശ്രമിച്ചിട്ട് മൂപ്പര് പരാജയപ്പെട്ടു.

ഗുളികകൾ കുറെ കഴിക്കുന്നത് കൊണ്ട് കാലത്ത് തല പൊന്തില്ല.

ഇടക്ക് വൈകീട്ട് കുമാരേട്ടനും കൂടെ കൂടും.

സാരിയിൽ നിന്നും പുറത്തേക്ക് മാറി നിൽക്കുന്ന വയറിലേക്ക് കണ്ണ് പോകുമ്പോൾ മൂപ്പര് നോട്ടം തിരിക്കും.

മനസിനോട് അങ്ങിനെ നോക്കല്ലേ പറയും.

ഇതും പ്രണയം കൊണ്ടല്ലേന്ന് മനസ് പറയും.

അല്ലേൽ ഇക്കാലയളവിൽ എത്ര വയറ് കണ്ടിരിക്കുന്നു.

ഒരു ദിവസം വൈകീട്ട്, വീടിനടുത്തേക്കുള്ള ഇടവഴിയില്‍ കാത്ത് നിന്ന് മൂപ്പര് അവരോട് ഐലവ്യൂന്ന് പറഞ്ഞു. അവര് ചിരിച്ചോണ്ട് പോയി.

ആ രാത്രി ത്രേസ്യേച്ചി മരിച്ചു.

പത്ത് പന്ത്രണ്ട് ദിവസം ചുറ്റുപാടും ആളുണ്ടായിട്ടും, ഗൗതമേച്ചിയുണ്ടായിട്ടും മൂപ്പര് ഒറ്റക്കായി.

പിന്നേം, ചേച്ചി ചുറ്റിലുമുണ്ടെങ്കിലും ആറ് മാസത്തോളം മൂപ്പര് ഒറ്റക്കായി.

പിന്നെ പിന്നെ പതിയെ മൂപ്പര് ഗൗതമേച്ചിയെ വീണ്ടെടുത്തു.

കുട്ടിയെ പഠിപ്പിക്കുന്നത് നോക്കിയിരിക്കും.

അവര് എണീറ്റ് പോയാലും കുറച്ച് നേരം മൂപ്പര് അങ്ങോട്ട് തന്നെ നോക്കിയിരിക്കും.

ഒരു ദിവസം മകൻ അകത്തേക്ക് പോയെങ്കിലും, അവര് പോയില്ല.

മൂപ്പര് അങ്ങോട്ട് ചെന്നു.

രണ്ട് പേരും ഒന്നും സംസാരിച്ചില്ല.

അവര് പോയി പുറത്തെ മുറിയുടെ വാതിൽ തുറന്നു.

ലൈറ്റിട്ടിട്ട് ബെഡിൽ ഇരുന്നു.

മൂപ്പര് പുറകെ കേറി.

വാതിലടക്കാൻ അവര് കണ്ണ് കൊണ്ട് കാട്ടി.

മൂപ്പര് വാതിലടച്ചു.

മൂപ്പര് ലൈറ്റോഫാക്കാൻ തുടങ്ങവെ,

അവര്  വേണ്ടെന്ന് പറഞ്ഞു.

അടുത്തേക്ക് ചെല്ലാൻ മടിച്ച്, പേടിച്ച് നിൽക്കുന്ന മൂപ്പരുടെ അടുത്തേക്ക് അവര് ചെന്നു.

മൂപ്പരുടെ വലത് കൈയെടുത്ത് അവരുടെ വയറിൽ വെച്ചു.

മൂപ്പര് കൈവലിച്ചു.

അവര് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.

മൂപ്പര് എടുത്ത കൈ വയറിൽ തന്നെ വെച്ചു.

 അവരെ ഉമ്മവെച്ചു, ചുണ്ടിൽ.

അവര് തിരിച്ചും.

നാവ് നുണഞ്ഞു.

അവരും.

ഷർട്ട് ഊരാൻ സമ്മതിച്ചെങ്കിലും,

മുണ്ട് ഊരാൻ മൂപ്പർക്ക് നാണം തോന്നി.

അവര് മൂപ്പരുടെ കൈകളെടുത്ത് മുലയിൽ വെച്ചു.

മുണ്ട് തനിയെ ഊരിപ്പോയി.

പക്ഷെ എത്ര ശ്രമിച്ചിട്ടും ചിരി മാത്രം ബാക്കിയായി.

ഉറക്കെ ചിരിക്കുമ്പോൾ, മക്കളെ ഓർത്ത് രണ്ട് പേരും പരസ്പരം വായ പൊത്തി.

പുലർച്ച നാലിന് മൂപ്പര് അവരുടെ വയറിൽ നിന്നും ഉറക്കമുണർന്നു.

രണ്ട് പേരും വീണ്ടും ഉമ്മ വെച്ചു.

ഒരു ശ്രമം കൂടി നടത്തി.

വിജയിച്ച ആ ശ്രമത്തിന് ശേഷം, ചുമരിനോട് ചേർത്ത് നിർത്തി മൂപ്പര് അവരെ കുറെ ഉമ്മ വെച്ചു.

അവരും.

തോന്നിയിടത്തൊക്കെ.

അന്ന് വീണ്ടും കിടന്നിട്ട് പിന്നെ ചേച്ചി ഉണർന്നില്ല.

മൂപ്പര് ഉണർന്ന് വരുമ്പോൾ രണ്ട് മക്കളും കരഞ്ഞ് കൊണ്ട് മൂപ്പരുടെ വാതിൽക്കലുണ്ട്.

മൂപ്പരൊന്നും ചോദിച്ചില്ല.

രണ്ട് പേരേയും അകത്തേക്കിരുത്തി.

പിന്നെ ബാത്ത്രൂമിൽ കയറി കരഞ്ഞു.

കുറെ നേരം..

Vineeth Valsala Vijayan

Post Views: 45
0
Vineeth Vijayan

Writer

1 Comment

  1. Sunandha Mahesh on February 19, 2024 6:45 PM

    നല്ല കഥ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.