Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വന്യതയുടെ ഒമ്പത് പ്രണയങ്ങൾ
കഥ പ്രണയം ബന്ധങ്ങൾ യാത്ര ലൈംഗീകത സ്ത്രീ സൗഹൃദം

വന്യതയുടെ ഒമ്പത് പ്രണയങ്ങൾ

By Vineeth VijayanNovember 15, 2023Updated:November 25, 202323 Comments10 Mins Read258 Views
Bookmark Now
Please login to bookmark Close

No account yet? Register

നാൽപ്പത്തിമൂന്ന് മെഴുകുതിരികളുടെ വെളിച്ചത്തിൽ വന്യത പണികളെല്ലാം തീർത്തു.
ഒമ്പത് പേർക്കുള്ള ഭക്ഷണം.
വെയ്സ്റ്റിടാനുള്ള ബിൻ.
മ്യൂസിക് സിസ്റ്റം എല്ലാം ഒരുക്കി.

എല്ലാം കഴിഞ്ഞു എന്ന് തോന്നിയപ്പോൾ, വന്യത ഒന്ന് മാറി നിന്ന് നോക്കി.
നല്ല രസം തോന്നി.
ഉദ്ദേശിച്ച കാര്യം, ഉദ്ദേശിച്ച സമയത്തിന്, ആഗ്രഹിച്ച പോലെ വൃത്തിയിൽ ചെയ്തപ്പോൾ കിട്ടിയ രസം.
ഇത്രേം വൃത്തിയിൽ ആദ്യമായാണ് ഒരു കാര്യം ചെയ്യുന്നത് എന്ന് ഓർത്തപ്പോഴും രസം തോന്നി.

ചുറ്റും നോക്കുമ്പോൾ, അങ്ങിങ്ങ് ആയി പറക്കുന്ന നാലഞ്ച് മിന്നാമിനുങ്ങുകൾ അല്ലാതെ മെഴുകുതിരികളുടെ വെളിച്ചമേ ഉള്ളൂ. വന്യത വന്ന് ഇരുന്നു. പിന്നെ നിവർന്ന് കിടന്നു.

മേഘങ്ങൾ തന്നെ തന്നെയാണ് നോക്കുന്നത്.
എന്താ ഇത്ര ആലോചിക്കാൻ എന്ന് ചോദിക്കുന്നുണ്ട്.

മേഘങ്ങൾ അല്ല ചോദിച്ചത്, വീരുമാണ്ടി അണ്ണൻ ആണ്.
വന്യത ചാടി എഴുന്നേറ്റു.
അല്ലെങ്കിലും അണ്ണൻ എപ്പോളും ടൈം പക്ക ആണ്.
തൻ്റെ കൂട്ടങ്ങളിൽ ഏറ്റവും കൃത്യനിഷ്ഠത ഉള്ള ആള്.

പറഞ്ഞിരുന്ന പോലെ അണ്ണൻ കൈവീശി തന്നെ ആണ് വന്നിട്ടുള്ളത്.
എല്ലാവരോടും പ്രത്യേകം പറഞ്ഞിരുന്നു ഫോൺ പോലും എടുക്കരുത് എന്ന്.
അല്ലെങ്കിലും അണ്ണന് ഫോൺ അലർജിയാണ്. ഉപയോഗം വളരെ കുറവാണ്.

ഒറ്റക്കുള്ള കാട് കയറ്റം തുടങ്ങിയ സമയത്ത് വന്ന് നിക്കാൻ തുടങ്ങിയത് ആണ് അണ്ണൻ്റെ വീട്ടിൽ. വൈൽഡ് ഫോട്ടോ ഗ്രാഫർ ജോൺ ഒരിക്കൽ പരിചയപ്പെടുത്തി കൊടുത്തതാണ്.

അറുപതിന് മേലെ പ്രായം കാണും അണ്ണന്. പക്ഷെ ആരോഗ്യവും, സൗന്ദര്യവും കണ്ടാൽ നാൽപ്പതേ പറയൂ. ഇടക്ക് അണ്ണനേം കൊണ്ട് കാട് കേറും. ഇതുവരെ ആരും പോയിട്ടില്ലാത്ത വഴികളിലൂടെ രണ്ട് പേരും പോകും. കാലത്ത് ഒരു അഞ്ചര ആകുമ്പോൾ രണ്ട് പേരും ഇറങ്ങും. അപ്പൊ ഉള്ള കോലത്തിൽ ഒരു ഇറക്കം. കൈയും വീശി. അങ്ങിനെ മതിയെന്ന് വന്യത അണ്ണനോട് പറയുന്നതാണ്. കുറേ നടക്കും. കിടക്കാൻ പറ്റിയ സ്ഥലം എന്ന് തോന്നിയാൽ രണ്ട് പേരും കണ്ണടച്ച് കാടിനെ കേട്ട് കിടക്കും. കിട്ടുന്നത് കഴിക്കും, വിശപ്പ് തോന്നുമ്പോൾ. ദാഹിക്കുമ്പോൾ കിട്ടുന്നിടത്ത് നിന്ന് കുടിക്കും. അണ്ണനും ഇതൊക്കെ പുതിയ അനുഭവം ആയിരുന്നു.

പിന്നെ പിന്നെ വന്യത വരാൻ അണ്ണൻ കാത്തിരിക്കും. വന്യതക്ക് വേണ്ടി മാത്രമേ അണ്ണൻ കാത്തിരുന്നിട്ടുള്ളൂ. എത്ര പേരോടൊപ്പം കാട് കേറി. എത്ര അടുപ്പങ്ങൾ ഉണ്ടായി. വന്യതയുടെ പ്രായത്തോളം വർഷം അടുപ്പം ഉള്ളവരുണ്ട്. അത്രയും വർഷം ഒപ്പം കാട് കയറിയവരുണ്ട്. പക്ഷെ അണ്ണൻ ഈ ഒരാളെ മാത്രമേ കാട് കേറാൻ കാത്തിരുന്നിട്ടുള്ളൂ.

ഒരു ദിവസം കണ്ണടച്ച് കിടക്കുമ്പോൾ വന്യത ചോദിച്ചു, ” അണ്ണൻ എപ്പോഴേങ്കിലും കാട്ടിൽ നഗ്നനായി കിടന്നിട്ടുണ്ടോ?”

നന്നേ ചെറുപ്പത്തിൽ അല്ലാതെ അണ്ണനങ്ങിനെ കിടന്നതായി ഓർമ്മ ഇല്ല. വന്യത ഇട്ടിരുന്ന പാന്റും ടീ ഷർട്ടും ഊരി. താഴെ വേറെയൊന്നും ഉണ്ടായിരുന്നില്ല. അണ്ണനോടും ഊരാൻ പറഞ്ഞു. മടിച്ച് മടിച്ച് ഊരി. രണ്ട് പേരും കുറേ നേരം അങ്ങനെ കിടന്നു.

വന്യത അണ്ണന്റെ അടുത്തേക്ക് ചെന്ന് കിടന്നു.

“അണ്ണന് എപ്പോഴെങ്കിലും എന്നോട് പ്രേമം തോന്നിയിട്ടുണ്ടോ?
എനിക്ക് തോന്നിയിട്ടുണ്ട്.
ഉമ്മ വെക്കാൻ തോന്നിയിട്ടുണ്ട്.”

ഉണ്ട് എന്ന സത്യം അണ്ണൻ പറഞ്ഞ ഉടനെ വന്യത അണ്ണനെ ഉമ്മ വെക്കാൻ തുടങ്ങി.
അണ്ണൻ ആദ്യമായി കാടിനുള്ളിൽ വെച്ച് ഭോഗിച്ചു. ഒരാളുമായി ആദ്യമായി സെക്സ് ചെയ്യുമ്പോൾ അത് കാടിനുള്ളിൽ വെച്ചാവണമെന്ന് വന്യതക്ക് നിർബന്ധമാണ്.

അവര് നാല് വർഷത്തോളം പ്രണയിച്ചു. കാട് കേറി. വന്യതക്കൊപ്പം താൻ കണ്ടതാണ് ശരിക്കും കാടെന്ന് അണ്ണൻ എത്രയോ പേരോട് പറഞ്ഞിരിക്കുന്നു.

കെട്ടിപ്പിടിച്ച് നിക്കുമ്പോൾ രണ്ട് പേരും എല്ലാം ഓർത്തെടുത്തു.
കണ്ണ് തുറക്കുമ്പോൾ നീരജ് എത്തിയിട്ടുണ്ട്.
ശല്യപ്പെടുത്തണ്ട എന്ന് കരുതി മിണ്ടാതെ നിക്കുവായിരുന്നു.

വന്യതയുടെ ആദ്യ പ്രണയമാണ് നീരജ്.
കോളേജ് ഫസ്റ്റ് ഇയർ.
നീരജിൻ്റെ വെട്ടിയൊതുക്കാത്ത നീണ്ട മുടി, കാട് പോലെ തോന്നിപ്പിച്ച വെട്ടിയൊതുക്കാത്ത താടി. ഇഷ്ടം തോന്നിയത് അത് കണ്ടിട്ട് മാത്രം ആണ്. വന്യത തന്നെയാണ് ആദ്യം പറഞ്ഞതും. നീരജിൻ്റെ കാര്യത്തിൽ മാത്രമല്ല. ജീവിതത്തിൽ ഉണ്ടായ എല്ലാ പ്രണയവും വന്യത തന്നെയാണ് മുൻകൈ എടുത്ത് പറഞ്ഞിട്ടുള്ളത്.
നീരജിന് പക്ഷെ വന്യതയെ ഇഷ്ടപ്പെടാൻ മാസങ്ങൾ എടുത്തു.
കാരണം കിട്ടണമല്ലോ.

എല്ലാവരിൽ നിന്നും വ്യത്യസ്തമായി വന്യതയെ മാറ്റി നിർത്തുന്ന എന്തോ പ്രത്യേകതയുണ്ട്. പക്ഷെ എന്താണതെന്നറിയില്ല. ആ പ്രത്യേകത ഉണ്ടെന്ന തോന്നലാണ് പ്രണയം എന്ന് നീരജിന് തോന്നി.

കോളേജിന് പിന്നിലെ റബർ തോട്ടത്തിൽ വെച്ചാണ് രണ്ട് പേരും ആദ്യായി ഉമ്മ വെക്കുന്നത്. രണ്ട് പേരുടെയും ആദ്യ ഉമ്മ. വന്യത തന്നെയാണ് ഉമ്മ വെക്കണം എന്ന ആഗ്രഹം ആദ്യം പറഞ്ഞതും.

ആദ്യമായി രണ്ട് പേരും സെക്സ് ചെയ്യുന്നത് കാട്ടിൽ വെച്ചാണ്. അതും വന്യതയുടെ തീരുമാനം ആയിരുന്നു. ശരീരത്തിലെ രോമങ്ങൾ മൊത്തം അതുപോലെ കൊണ്ട് നടക്കുന്നത് കണ്ടപ്പോൾ നീരജിന് അത്ഭുതം തോന്നി. തേടിപ്പിടിക്കുമ്പോൾ അല്ലേ രഹസ്യത്തിന് രസം എന്ന് അവളും.

കാടും രഹസ്യങ്ങളും തേടിയുള്ള, വന്യതയുടെ ഭൂമിയിൽ അല്ല എന്ന് തോന്നുന്ന നടപ്പ് നീരജിന് ഹാൻഡിൽ ചെയ്യാൻ പറ്റാത്തത് ആയിരുന്നു. രണ്ട് പേരും പ്രണയം വേണ്ടാന്ന്  വെച്ചു.  ദുഖത്തോടെ, പരസ്പരം പറഞ്ഞ്, മനസ്സിലാക്കി പിരിഞ്ഞു. എല്ലാ പ്രണയത്തിലും അത് അങ്ങിനെ തന്നെ ചെയ്യാൻ വന്യതക്ക് കഴിഞ്ഞിട്ടുണ്ട്.

റിലേഷൻഷിപ്പ് ബഹളങ്ങൾ ഇല്ലാതെ സ്നേഹത്തോടെ വേണ്ടാ വെക്കാൻ വന്യതയാണ്
തന്നെ പഠിപ്പിച്ചത് എന്ന് നീരജ് എപ്പോളും ഓർക്കാറുണ്ട്.

നീരജിനോട് സംസാരിച്ച് നിക്കുമ്പോൾ മാത്യു സാർ വന്നു. ലക്ഷ്മിയെന്ന പേര് വന്യത എന്നാക്കി മാറ്റാനുള്ള പേപ്പർ വർക്കുകൾ നടക്കുന്ന സമയത്താണ് സാറിനെ പരിചയപ്പെടുന്നത്. അന്ന് സാർ വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രം ആയിട്ടുണ്ടായിരുന്നുള്ളൂ. ഇന്ന് പേരക്കുട്ടികളൊക്കെയായി വിശ്രമജീവിതത്തിൽ ആണ്.

കോളജിൽ ചേരുന്നതിന് മുന്നെ ആണ്, പേര് മാറ്റണം എന്ന ആഗ്രഹം വരുന്നത്. വീട്ടിൽ പറഞ്ഞു. അമ്മക്കും അച്ഛനും എതിർപ്പില്ല. ഒരു കാലത്തും ഒന്നിനും അവര് എതിർത്തിട്ടുമില്ല. പേപ്പർ വർക്കുകൾ കഴിഞ്ഞു. സാറിനെ മറക്കുകയും ചെയ്തു.
കോളേജ് കഴിഞ്ഞിരിക്കുന്ന സമയം, വണ്ടി ആക്സിഡൻ്റിൽ പെട്ടു. വന്യതയുടെ മിസ്റ്റെയ്ക്കായിരുന്നു. മാത്യു സാറിനെ വീണ്ടും കാണുന്നു.

സാർ മറന്നിട്ടില്ലായിരുന്നു. പേര് തന്നെ കാരണം. മറ്റൊരാൾക്കും കേട്ടിട്ടില്ലാത്ത പേര്.
കാടിനോടുള്ള ഇഷ്ടം പറഞ്ഞതടക്കം ഓർമ്മയുണ്ട്. അടുപ്പം അവിടെ നിന്നും വീണ്ടും റീസ്റ്റാർട്ട് ചെയ്തു.

സാറ് ലീവിൽ ഉള്ള സമയം. വന്യത കാട് കേറാൻ സാറിനെ ക്ഷണിച്ചു. അത്രയും ആവേശത്തോടെ സാറ് പോയി. മൂന്ന് ദിവസത്തെ യാത്ര. ഒരു ദിവസം ഉറങ്ങിക്കിടക്കുമ്പോൾ, വന്യത മുറിയിൽ ചെന്ന് സാറിനെ വിളിച്ചുണർത്തി. കാട് കേറാൻ.

സാറിന് നല്ല പേടി. പക്ഷെ ഈഗോ ഉള്ളത് കൊണ്ട് പേടി കാണിക്കാൻ നിന്നില്ല.
പുലർച്ച മൂന്ന് മണി. തണുപ്പ്. വിറക്കുന്നു.
ട്രൗസറും ടീഷർട്ടും ഊരി വെള്ളത്തിലേക്ക് ഇറങ്ങിപ്പോകുന്ന വന്യതയെ കണ്ട് സാറിന് തണുപ്പിൻ്റെ വിറയൽ കൂടി.
രണ്ട് കൈയും നീട്ടി, സാറിനെ വന്യത വിളിച്ചു. ഒരു കുഞ്ഞിനെ വിളിക്കുന്ന പോലെ.
സാറ് ഇറങ്ങിപ്പോയി.
മൂന്ന് വർഷത്തിനിടയിൽ ഏഴ് തവണ അവര് ഒരുമിച്ച് കാട് കേറി.

എൻ്റെ ആണിലെ, പോലീസിലെ ഈഗോയെ ഇല്ലാതാക്കിയത് നീ ആണെന്ന്, ഈ അടുപ്പം നമുക്ക് ഇനി വേണ്ടായെന്ന് അവള് പറയുമ്പോൾ സാറ് പറഞ്ഞിട്ടുണ്ട്.

മാത്യു സാറിൻ്റെ നരച്ച മീശ തൊട്ട് പ്രായം അറിഞ്ഞ് തുടങ്ങിട്ടാ, എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച് നിക്കുമ്പോൾ സാക്കിർ വന്നു.

വന്യത ഹിന്ദിയിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ മലയാളത്തിൽ തന്നെ മതിയെന്ന് സാക്കിർ പറഞ്ഞു. ഉത്തർപ്രദേശുകാരൻ സാക്കിർ മലയാളം പഠിക്കുന്നത് വന്യതയിൽ നിന്നാണ്. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന സമയത്താണ് സാക്കിറിനെ പരിചയപ്പെടുന്നത്.

ചാട്ട് കടയിൽ ഉപ്പയുടെ സഹായിയായി നിക്കായിരുന്ന് സാക്കിർ അന്ന്. എന്നും വൈകീട്ട് ഓഫീസ് കഴിഞ്ഞ് വരുമ്പോൾ വന്യത ചാട്ട് കഴിക്കാൻ കയറും. അവൻ്റെ ഉപ്പയോട് സംസാരിച്ചിരിക്കുമ്പോൾ സാക്കിർ തന്നെ അടിമുടി നോക്കുന്നത് വന്യത ശ്രദ്ധിക്കും.

ഉപ്പ സാധനങ്ങൾ വാങ്ങാൻ പോയ ഒരു ദിവസം വന്യത അവൻ്റെ വയസ് ചോദിച്ചു. പതിനേഴ് വയസ്സാണ് അന്ന് സാക്കിറിന്. സാക്കിറിൻ്റെ കണ്ണുകളിൽ ക്യൂരിയോസിറ്റി മാത്രമാണ്. അവനത് അറിഞ്ഞാൽ മതിയാവും എന്ന് വന്യതക്കറിയാം.

“പതിനെട്ട് ആവട്ടെ. നമുക്ക് നോക്കാം.”, വന്യത സാക്കിറിനോട് പറഞ്ഞു.
പ്രതീക്ഷ കൊടുത്തു. ഇനി അത് തെറ്റിക്കരുത് എന്ന് സ്വയം പറഞ്ഞു.

തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങൾ പതിനെട്ടിലേക്ക് താൻ ചെയ്ത യാത്രയാണെന്ന് സാക്കിർ പിന്നീടൊരിക്കൽ കത്തെഴുതുമ്പോൾ പറഞ്ഞിട്ടുണ്ട്.

ആ ഒരു വർഷത്തിൽ എന്നും അവര് കണ്ടു.സംസാരിച്ചു.
എന്നും ഒരുമിച്ച് പോയി ചായ കുടിച്ചു.
എല്ലാറ്റിനേം കുറിച്ച് സംസാരിച്ചു.
സിനിമകൾ കണ്ടു.
വന്യത കൊടുക്കുന്ന ബുക്കുകൾ സാക്കിർ വായിക്കാൻ തുടങ്ങി.
അവൻ ഉറുദുവിൽ കവിതയെഴുതാൻ തുടങ്ങി.
വരക്കാൻ തുടങ്ങി.
ഉപ്പയുടെ സമ്മതത്തോടെ പെയ്ന്റിങ്ങ് പഠിക്കാൻ ചേർന്നു.

രണ്ട് പേരും കൂടി സാക്കിറിന്റെ നാട്ടിലേക്ക് പോയി. ഉമ്മയെ കണ്ടു. അനിയത്തിമാരെ കണ്ടു. സാക്കിറിന്റെ ഗ്രാമത്തിൽ, ഉപ്പൂപ്പയുടെ സൈക്കിളിൽ കറങ്ങി.

സാക്കിർ വന്യതയുടെ വീട്ടിൽ വന്നു.
അച്ഛനേം അമ്മയേം കണ്ടു.
വന്യതയുടെ സ്കൂട്ടിയിൽ കറങ്ങി.

സാക്കിറിന്റെ പതിനെട്ടാം പിറന്നാളിന് മൈസൂർ കാട്ടിൽ പോയി. സാക്കിർ കുക്ക് ചെയ്തു.

വൈൻ, കേക്ക് ..
സാക്കിറിന്റെ പിറന്നാൾ ആഘോഷിച്ചു.
വെള്ളമൊഴുകി വരുന്ന പാറകൾക്കിടയിൽ വെച്ച് സെക്സ് ചെയ്തു. അപ്പോഴേക്കും ക്യൂരിയോസിറ്റി പ്രണയമായിട്ടുണ്ടായിരുന്നു.

പിന്നീട് രണ്ടര വർഷം അവര് ഒരുമിച്ച് എത്രയോ സ്ഥലങ്ങൾ ചുറ്റി. എത്രയോ കാടുകൾ കേറി. എത്രയോ തവണ കാട്ടിനുള്ളിൽ സെക്സ് ചെയ്തു.

സാക്കിറുമായി പിരിയുമ്പോൾ വേദനിച്ച അത്ര ഒരു പ്രണയം പിരിയുമ്പോഴും വേദനിച്ചിട്ടില്ലെന്ന് വന്യത പ്രണയത്തെ കുറിച്ചോർക്കുമ്പോഴൊക്കെ സ്വയം അറിയും.

സാക്കിറിന്റെ പെയ്ന്റിങ്ങ് എക്സിബിഷന് ” കാട്” എന്ന് പേരിട്ടത് വന്യതക്ക് ഓർമ്മ വന്നു. കെട്ടിപ്പിടിച്ച് നിൽക്കുമ്പോൾ കരച്ചില് വന്നു. പാടുപെട്ട് ഒതുക്കി.
പക്ഷെ സാക്കിർ പിടിച്ച് നിർത്തിയില്ല. കരഞ്ഞു.

വിനയ വരുന്ന വരെ സാക്കിറിനെ കെട്ടിപ്പിടിച്ച് വന്യത നിന്നു.

ചെന്നൈയിലെ ഒറ്റക്കുള്ള രാത്രി നടത്തത്തിൽ നിന്നാണ് വിനയയെ പരിചയപ്പെടുന്നത്. വിനയ് ശങ്കർ എന്ന നുണയിൽ നിന്നും പുറത്തേക്ക് വന്ന വിനയ.

നടത്തം കഴിഞ്ഞ് ദേവകിയക്ക നടത്തുന്ന ചായക്കടയിൽ വന്നിരിക്കും. അതിനരികിൽ കസ്റ്റമേഴ്സിനെ നോക്കി നിൽക്കുന്ന, കൈ കൊട്ടി വിളിക്കുന്ന വിനയ ഉടുക്കുന്ന സാരികളുടെ ഭംഗി കണ്ടാണ് വന്യത ശ്രദ്ധിക്കാൻ തുടങ്ങുന്നത്. സാരി മാത്രമല്ല ഭംഗി. ഉടുത്തിരിക്കുന്നതും അത്രയും ഭംഗിയിലാവും. വിനയയും.

ഒരു ദിവസം എനിക്കൊരു സാരി ഉടുത്ത് തരുമോ എന്ന് വിനയയോട് വന്യത ചോദിച്ചു.
ആദ്യമായാണ് സാരി ഉടുക്കാൻ തോന്നുന്നത് തന്നെ. വിനയക്ക് ആ ചോദ്യം അത്ഭുതമായിരുന്നു. വന്യത തന്നെ അത്ഭുതമാണെന്ന് പിന്നീടുള്ള എട്ട് മാസങ്ങൾ കൊണ്ട് വിനയക്ക് മനസിലായി.

രാജസ്ഥാനിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്തപ്പോൾ, വന്യത വിനയയെ ക്ഷണിച്ചു. വിനയ കൂടെ പോയി.

രണ്ട് പേരും, സാരിയിൽ രാജസ്ഥാനിൽ കറങ്ങി. രാജസ്ഥാനിൽ നിന്ന് പോരുന്നതിന്റെ തലേ ദിവസം വിനയയോട് ഉമ്മ വെച്ചോട്ടെ എന്ന് ചോദിച്ചു. വിനയ കണ്ണടച്ച് നിന്നു. വന്യത വിനയയുടെ നെറ്റിയിൽ ഉമ്മ വെച്ചു. ആദ്യമായാണ് നെറ്റിയിൽ ഒരുമ്മ കിട്ടുന്നത് എന്ന് പറഞ്ഞ് വിനയ കരഞ്ഞു.

നാട്ടിൽ, മൂന്നാർ കാട്ടിലെത്താൻ രണ്ട് പേരും കാത്തിരുന്നു. ക്ഷമയുടെ ആഴക്കടൽ കണ്ട ജീവിതത്തിലെ ഒരേയൊരു യാത്ര അതാണെന്ന് വന്യത പിന്നീട് പലപ്പോഴും ഓർക്കാറുണ്ട്.

വിനയ ആണ് അടുപ്പം വേണ്ടെന്ന് വെച്ചത്.
വന്യത കാരണം ചോദിച്ചില്ല.
വിനയ പറഞ്ഞും ഇല്ല.

വിനയ സാരികൾ മാത്രം ഉള്ള ഷോപ്പ് തുടങ്ങിയപ്പോൾ,

” വന്യത” എന്ന് പേരിട്ടു.

ഇപ്പോ ഇനി കാരണം പറയണോ എന്ന് ചോദിച്ചപ്പോൾ വന്യത വേണ്ടാന്ന് പറഞ്ഞു.
നന്നായി ഇരിക്കുന്നു എന്നറിഞ്ഞിരുന്നു.
അത് മതി.

വിനയ വന്യതയുടെ നെറ്റിയിൽ ഒരു ഉമ്മ വെച്ചു. താനാണ് ആത്മവിശ്വാസത്തോടെ ജീവിക്കാൻ ഉള്ള ധൈര്യം തന്നതെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു.

ജിത്തൻ വന്ന് രണ്ട് പേരേയും പുറകിൽ നിന്ന് ചേർത്ത് പിടിച്ചു.
വിനയയെ ജിത്തൻ ഒരിക്കൽ കണ്ടിട്ടുണ്ട്.
അവര് പരിചയം പുതുക്കി.

ഒരേയൊരു പ്രണയത്തെ കുറിച്ചോർക്കുമ്പോൾ മാത്രം താൻ ചെയ്തത് ശരിയായിരുന്നോ എന്നോർക്കുന്നത്, ജിത്തിന്റെ കാര്യത്തിലാണ്. വെറും മൂന്ന് മാസം നീണ്ട് നിന്ന പ്രണയം. വന്യതയുടെ ജീവിതത്തിലെ ഏറ്റവും കുറഞ്ഞ ദിവസങ്ങൾ നീണ്ട് നിന്നത്.

ഡൽഹിയിൽ വർക്ക് ചെയ്യുന്ന സമയത്ത് ഏറ്റവും അടുത്ത ഫ്രണ്ടായിരുന്നു ആൽബി. ആൽബിയുടെ ഗേ പാർട്ണറായിരുന്നു ജിത്തൻ. കഫേയിൽ ഗിത്താറിസ്റ്റായിരുന്നു ജിത്തൻ. ജിത്തൻ വായിക്കുന്നത് കണ്ണടച്ചിരുന്ന് കേൾക്കുമ്പോഴൊക്കെ വന്യതക്ക് കാടിനെ ഫീൽ ചെയ്യും. അതിന് വേണ്ടി മാത്രം എന്നും കഫേയിൽ പോകും.

ഒരു ദിവസം ജിത്തനെ പ്രൊപ്പസ് ചെയ്തു. ജീത്തൻ ബൈസെക്ഷ്വൽ ആണെന്നറിയാവുന്നത് കൊണ്ട് . തന്റെ മാത്രം ശരി നോക്കുന്ന വന്യത, ശരികേടിനെ കുറിച്ച് ചിന്തിക്കുന്നത് അന്ന് മാത്രമാണ്. തന്റെ മാത്രം ശരിയോടൊപ്പം നിൽക്കാൻ തീരുമാനിച്ചു. ജിത്തനും തയ്യാറായപ്പോൾ മറ്റൊന്നും ആലോചിക്കാതെ രണ്ട് പേരും വയനാട് വന്നു.

ഒരൊറ്റ രാത്രി സെക്സ് വന്യതയുടെ ജീവിതത്തിൽ ഒരു തവണയേ ഉണ്ടായിട്ടുള്ളൂ.
ജിത്തനോടൊപ്പം.

ജിത്തൻ തന്നെയാണ് പിന്നീടത് വേണ്ടാന്ന് വെക്കുന്നത്. ആൽബിയോട് എല്ലാം തുറന്ന് പറഞ്ഞു. മാസങ്ങൾ എടുത്തു, അത് ആക്സപ്റ്റ് ചെയ്ത്, പൊറുത്ത് വീണ്ടും അവരൊരുമിക്കാൻ.

വന്യതയോടുള്ള അടുപ്പം ആണ് താൻ ആൽബിയെ എത്ര മാത്രം സ്നേഹിക്കുന്നുവെന്നും ആൽബി തന്നെ എത്ര മാത്രം സ്നേഹിക്കുന്നുവെന്നും മനസിലാക്കി തന്നതെന്ന് ജിത്തൻ ഇടക്കിടക്ക് പറയും. ആൽബിയും.

അവരുടെ വിവാഹം ഒഫീഷ്യലി രജിസ്റ്റർ ചെയ്തു. അത് കേട്ടപ്പോൾ വന്യതക്ക് ഒരുപാട് സന്തോഷമായി. കാണുമ്പോൾ നേരിട്ട് പറയാൻ വെച്ചതായിരുന്നു.

എല്ലാവരോടുമായി വന്യത സന്തോഷ വാർത്ത പറഞ്ഞു. കൺഗ്രാറ്റ്സ് പറയാൻ പറഞ്ഞ് കൈയടിച്ചു. എല്ലാവരും ചേർന്ന് ആശംസകൾ പറഞ്ഞ് കൈയടിച്ചു.

അപ്പോ വന്ന് ചേർന്ന ആനും മഹേശ്വറും കാര്യം അറിയാതെ കൈയടിച്ചു. അത് കണ്ട് ചിരിച്ചോണ്ട് വന്യത ചെന്നു. എന്ത് തേങ്ങ അറിഞ്ഞിട്ടാണ് നിങ്ങള് കൈയടിക്കുന്നത് ചോദിച്ച് രണ്ട് പേരേയും കെട്ടിപ്പിടിച്ചു.

അവര് രണ്ട് പേരും പരസ്പരം നേരിട്ട് കണ്ടിട്ടില്ല. പക്ഷെ പേര് കേട്ടിട്ടുണ്ട്. ഒരുമിച്ച് അവരെ കണ്ടപ്പോൾ വന്യതക്ക് അതിലെ യാദൃച്ഛികതയോർത്ത് രസം തോന്നി. ഒരേ സമയം വന്യത റിലേഷൻഷിപ്പിൽ ആയിരുന്ന രണ്ട് പേര്.

മുബൈയിൽ മൂന്ന് മാസത്തിനായി പോയപ്പോൾ ആണ് ആനിനെ കാണുന്നത്. ഹോസ്റ്റലിൽ റൂംമേറ്റായിരുന്നു. ആൻ അവിടെ അപ്പോൾ സോഷ്യൽ വർക്കിൽ ആണ് .
ഫീൽഡ് വർക്കിന് പോകുമ്പോൾ, വീഡിയോ എടുക്കാൻ വന്യതയെ കൂട്ടി. വന്യത അങ്ങോട്ട് ചോദിച്ച് വാങ്ങിയ പണി.

ട്രാൻസിനെ കുറിച്ചുള്ള ഡോക്യുമെന്ററി, ജയിൽ ശിക്ഷ കഴിഞ്ഞ് വന്ന് ജോലി കിട്ടാതെ നടക്കുന്ന ആളുകളെ പറ്റി ഒരു ഡോക്യുമെന്ററി. രണ്ട് വർക്കിനും ക്യാമറ വന്യതയാണ് ചെയ്തത്.

രണ്ട് വർക്കിന്റേം ഔട്ട് പുറത്ത് ഇറങ്ങുമ്പോഴേക്കും രണ്ട് പേരും പ്രണയത്തിലായി. വിവാഹത്തെ കുറിച്ച് വന്യതയോട് ഒരാൾ മാത്രമേ സംസാരിച്ചിട്ടുള്ളൂ.
പ്രപ്പോസൽ വെച്ചിട്ടുള്ളൂ.
ആൻ.

ആൻ മാത്രമാണ് വന്യതയെ ലക്ഷ്മി എന്ന് വിളിക്കുന്നത്. വന്യത എന്ന പേര് ഇല്ലേല്ലും നീ കാടാണ് എന്ന് വന്യതയോട് പറയുന്നത് ആൻ മാത്രമാണ്. ആൻ മാത്രമാണ് ലക്ഷ്മി വന്യതയായ കഥ ഓർമ്മിപ്പിക്കാറുള്ളത്.

ആറാം ക്ലാസിൽ പഠിക്കുന്ന സമയം.
അച്ഛൻ ഗൾഫിൽ നിന്ന് ലീവിന് വന്നിരിക്കുന്നു.
അച്ഛനും അമ്മയും ലക്ഷ്മിയും കൂടി മൂന്നാറ് പോയി.
അച്ഛന്റെ ഒരു ഫോട്ടോഗ്രാഫർ ഫ്രണ്ടിനൊപ്പം.
ട്രക്കിങ്ങിനിടെ ഒരു പാറക്കെട്ടിൽ വെച്ച് മൂപ്പര്
എല്ലാവരോടും കണ്ണടച്ചിരിക്കാൻ പറഞ്ഞു.
മറ്റൊന്നും ചിന്തിക്കാതെ കാടിനെ കേൾക്കാൻ പറഞ്ഞു.
കാട് കാണുക എന്ന് പറഞ്ഞാൽ കാടിനെ അറിയുക എന്നാണ് പറഞ്ഞു.

ആറാം ക്ലാസിലെ ലക്ഷ്മിക്ക് അത് മനസിലായില്ല.
പക്ഷെ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞിരിക്കുമ്പോൾ വീണ്ടും ഒരു യാത്ര ചെയ്തപ്പോൾ ലക്ഷ്മിക്ക് മനസിലായി. ആ യാത്ര ഒറ്റക്കായിരുന്നു. നീ പോയിവാന്ന് അച്ഛനും അമ്മയും ധൈര്യം കൊടുത്ത യാത്ര.

ലക്ഷ്മി കാട് കണ്ടു. കാടറിഞ്ഞു.
ഉടുതുണിയില്ലാതെ കാടിനുള്ളിൽ നടന്നു.
കുളിച്ചു.
സ്വയംഭോഗം ചെയ്തു.
തിരിച്ച് വരുമ്പോൾ പേര് മാറ്റണം എന്ന് തോന്നി.
അങ്ങിനെ തോന്നി, എന്തോ!
തോന്നലുറപ്പിച്ചു.

ഈ കഥ കേട്ടാണ് മഹേശ്വർ, വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന കരിവയർ ആള എന്ന കിളിയുടെ ഫോട്ടോസ് എടുക്കാൻ പോകുമ്പോൾ വന്യതയോട് വരാൻ താല്പ്പര്യം ഉണ്ടോന്ന് ചോദിക്കുന്നത്.

ക്രഷ് തോന്നിയിട്ടുള്ള ആളാണ്. മാത്രമല്ല അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുന്നത് നല്ലൊരു അനുഭവം തന്നെയാകും എന്നത് കൊണ്ടും പോകാൻ തോന്നി. ആനും കൂടി പോകൂന്ന് പറഞ്ഞപ്പോൾ പോയി.

മഹേശ്വറിനൊപ്പം കാട് കയറി.
ഫോട്ടോകൾ എടുത്തു.
ക്രഷ് പറഞ്ഞു.
ആനിനോട് ഒപ്പമുള്ള റിലേഷൻഷിപ്പിനെ കുറിച്ച് പറഞ്ഞു.
മഹേശ്വർ ഭാര്യയെ കുറിച്ച് പറഞ്ഞു.

ലക്ഷ്മിയുടെ യാത്രയെ കുറിച്ച് മഹേശ്വർ വീണ്ടും അതിശയത്തോടെ സംസാരിച്ചു. സംസാരത്തിനൊടുവിൽ വന്യത മഹേശ്വറിനെ ഉമ്മ വെച്ചു.

മഹേശ്വറിന്റെ ക്യാമറ ഓൺ ചെയ്ത് വെച്ച്, ക്യാമറക്ക് മുന്നിൽ സ്വയംഭോഗം ചെയ്തു.
മഹേശ്വറും. പിന്നെ രണ്ട് പേരും ക്യാമറക്ക് മുന്നിൽ ഭോഗിച്ചു.

ഏകദേശം ഒരേ സമയം തന്നെയാണ് രണ്ട് റിലേഷൻഷിപ്പും അവസാനിക്കുന്നത്.

ആനിന്റെ ഡോക്യുമെന്ററിക്കും മഹേശ്വറിന്റെ ഫോട്ടോക്കും ഒരുപാട് അവാർഡുകൾ കിട്ടി. അവാർഡ് ഏറ്റ് വാങ്ങുമ്പോഴൊക്കെ അവര് വന്യതയെ കുറിച്ച് കൂടി പറഞ്ഞു.

തന്റെ സെക്ഷ്വാലിറ്റി എന്താണ് എന്ന് സമൂഹത്തിൽ തുറന്ന് പറയാനുള്ള ധൈര്യം തന്നത് ലക്ഷ്മിയാണെന്ന് ആൻ എപ്പോഴും ഉറക്കെ പറയും.

താൻ കണ്ട, അറിഞ്ഞ കാട് വളരെ ചെറുതാണെന്നും ഇനിയും അറിയാൻ ഉണ്ട് കാടിനെ എന്ന് തനിക്ക് മനസിലാക്കിത്തന്നത് വന്യതയാണെന്ന് എല്ലാ കൂട്ടങ്ങളിലും മഹേശ്വർ പറയും.

വന്യത എല്ലാവരേയും പരസ്പരം പരിചയപ്പെടുത്തി.
പിന്നെ എല്ലാവരും ചേർന്ന് ഇരുന്ന് ഭക്ഷണം കഴിച്ചു.

നീരജിന് ഇഷ്ടമുള്ള കപ്പ ബിരിയാണി.
അണ്ണന് ഇഷ്ടമുള്ള റെഡ് വൈൻ, പോർക്ക് റോസ്റ്റ്.
മാത്യു സാറിന് ഇഷ്ടമുള്ള മസാലദോശ.
സാക്കിറിന് ഇഷ്ടമുള്ള തൈര് സാദം.
വിനയക്ക് ഇഷ്ടമുള്ള ചീസ് ബർഗർ.
ജിത്തന് ഇഷ്ടമുള്ള ചോക്ലേറ്റ് ഷേക്കും ഫ്രഞ്ച് ഫ്രൈസും.
ആനിന് ഇഷ്ടമുള്ള പൈനാപ്പിൾ വാറ്റ് .
മഹേശ്വറിന് ഇഷ്ടമുള്ള ബീഫും പുട്ടും.

ജിത്തൻ ഗിറ്റാറ് വായിച്ചു.
ഒരു മെഴുകുതിരി കൂട്ടിച്ചേർത്ത് വന്യതയുടെ പിറന്നാൾ ആഘോഷിച്ചു.
എല്ലാവരും കൂടി ഡാൻസ് ചെയ്തു.

എല്ലാവരും കൂടി കാടിനുള്ളിലേക്ക് നടന്നു.
ഒരു വെളിച്ചവും ഇല്ലാതെ.
നിലാവിന്റെ വെട്ടത്തിൽ.
മിന്നാമിന്നുങ്ങ് വെട്ടത്തിൽ.

ആറാം ക്ലാസുകാരി ലക്ഷ്മി കാടിനെ ആദ്യമായി അറിഞ്ഞ പാറക്കെട്ടിൽ വെച്ച് വന്യത ഓരോരുത്തരുമായി സെക്സ് ചെയ്തു. ഒരാളുമായി ചെയ്യുമ്പോൾ മറ്റ് ഏഴ് പേരും കണ്ണടച്ച് കിടന്ന് കാടിനെ അറിഞ്ഞു.
വന്യതയെ അറിഞ്ഞു.
വന്യതയിലെ കാടിനെ വീണ്ടും വീണ്ടും അറിഞ്ഞു.

കുളിച്ച് കേറി , എട്ട് പേരും നഗ്നരായി നിൽക്കുമ്പോൾ വന്യത എല്ലാവരോടുമായി പറഞ്ഞു.

” അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞാണ് വന്നത്. എന്നെ ഞാനാക്കാൻ കാരണമായ ഫോട്ടോഗ്രാഫർ അങ്കിൾ മരണപ്പെട്ടു. അവര് മൂന്ന് പേരും കഴിഞ്ഞാൽ ജീവിതത്തിൽ ഞാൻ ഏറ്റവും സ്നേഹിച്ചിട്ടുള്ളത് നിങ്ങളെയാണ്. കാട് കഴിഞ്ഞാൽ ഞാനെന്തെന്ന് പൂർണമായും അറിയുന്നത് നിങ്ങൾക്കാണ്.

ഞാൻ യാത്ര പറയാൻ വിളിച്ചതാണ്.
ഞാൻ കാട് കേറാണ്.

എന്തിന്, എന്തുകൊണ്ട്, എന്ന് തിരിച്ച് വരും.
ഒരു ചോദ്യങ്ങളും വേണ്ട.
എനിക്ക് ഒരു ഉത്തരവും ഇല്ല .
നിങ്ങളോട് ഇന്നും പ്രണയമാണ് എന്ന ഉത്തരമേയുള്ളൂ.

നിങ്ങള് പോകുമ്പോൾ അവിടെ ഒരു നാര് പോലും ഇല്ലാത്ത വിധം വൃത്തിയാക്കണം.
നമ്മള് കൊണ്ട് വന്ന ഒന്നും അവിടെ ഉണ്ടാവരുത്.
ഇവിടെ നിന്നും ഒന്നും എടുക്കാനും പാടില്ല.
ഞാനിത് എപ്പോഴും പറഞ്ഞിട്ടുണ്ട്.
അത് തന്നെ ഓർമ്മിപ്പിക്കുന്നു.
ഞാൻ നിങ്ങളെ എന്നും ഓർക്കും.
എന്നും .
പോവാണേ,
പോവാണ്”

വന്യത കാടിനുള്ളിലേക്ക് നടന്നു.
നടന്ന് കൊണ്ടേ ഇരുന്നു.
വന്യത കൂടുതൽ കൂടുതൽ ഇരുട്ടായി.

അവര് നോക്കി നിൽക്കെ കാടായി.

Vineeth Valsala Vijayan

Post Views: 20
10
Vineeth Vijayan

Writer

23 Comments

  1. Someone on November 21, 2023 11:37 AM

    വല്ലാത്ത ഒരു എഴുത്ത് .. അതി മനോഹരം 🔥🔥

    Reply
  2. Priya murali on November 17, 2023 11:14 PM

    എഴുത്ത്👌

    Reply
    • Vineeth on November 18, 2023 11:55 AM

      Thank you 😊

      Reply
  3. Nishiba M on November 17, 2023 5:28 PM

    വ്യത്യസ്തമായ എഴുത്ത്. ശക്തമായ പ്രമേയം..👌👌

    Reply
    • Vineeth Valsala Vijayan on November 18, 2023 11:56 AM

      Thank you 😊

      Reply
  4. Manasi on November 17, 2023 2:46 PM

    Nalla ezhuthu❤️❤️

    Reply
    • Vineeth Valsala Vijayan on November 18, 2023 11:56 AM

      Thank you 😊

      Reply
  5. Neethu V. R on November 16, 2023 8:37 PM

    അസാധ്യമായ എഴുത്ത് ശൈലി..
    വന്യതയും അവളുടെ വന്യമായ 9പ്രണയങ്ങളും വേറിട്ട അനുഭവം തന്നു 🥰👌🔥

    Reply
    • Vineeth Valsala Vijayan on November 18, 2023 11:56 AM

      Thank you 😊

      Reply
  6. Smitha Ranjith on November 16, 2023 4:39 PM

    nannaayittund, manoharamaaya ezhuth. 👌🏻

    Reply
    • Vineeth Valsala Vijayan on November 18, 2023 11:57 AM

      Thank you 😊

      Reply
  7. Shafia Shamsudeen on November 15, 2023 9:30 PM

    ഗംഭീരം. 👍👍

    Reply
    • Vineeth Valsala Vijayan on November 18, 2023 11:58 AM

      Thank you 😊

      Reply
  8. Reshma Lechus on November 15, 2023 8:33 PM

    വന്യതയുടെ ഒമ്പത് പ്രണയങ്ങൾ…

    വന്യത എന്ന പേരിൽ തന്നെയുണ്ട് ആരെയും ആകർഷിക്കുന്ന വന്യത. ആ പേര് തന്നെയാണ് ഈ കഥ വായിക്കാൻ പ്രേരിപ്പിച്ചതും. വന്യത കൊണ്ട് 9 പേരെയും പ്രണയിക്കുന്ന ഒരുവളുടെ കഥ. ആ ഓരോ വ്യക്തിയെയും പരിചയപ്പെടുന്നത് പല സാഹചര്യത്തിൽ വച്ചാണ്. ആ ഓർമ്മകൾ പലപ്പോഴും ഓർക്കുന്നുണ്ട്. കാടിന്റെ വന്യത പോലെ അവളും അതെ പോലെയാണ്. ആ വന്യതയിൽ അവളുടെ പ്രണയവും. അവൾ സ്വയം ശിക്ഷിക്കുക ആണോ അതോ ആരെങ്കിലും പക എന്ന പോലെ സ്വയം ഏറ്റു എടുക്കയാണോ? അവളുടെ പേര് പോലെ തന്നെ വന്യത തന്നെയാണ് ആ ചോദ്യവും ഉത്തരവും.

    Reply
    • Vineeth on November 18, 2023 12:19 PM

      Thank you 😊

      Reply
  9. lekha on November 15, 2023 6:50 PM

    വിനീതിന്റെ എഴുത്തിനെക്കുറിച്ച്, കാഴ്ചപ്പാടുകളെക്കുറിച്ച് എന്തു പറയാനാണ് ? പച്ചയായ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിലൂടെയുള്ളൊരു കടന്നു പോക്ക്. നിസ്സഹായരായ ചില മനുഷ്യർക്ക് അവനവനെ തിരിച്ചറിയാൻ, അവനിലെ ചിറകു തേടിപ്പിടിക്കാൻ ഒരു “വന്യത”യുടെ ആവശ്യമുണ്ടെന്നു തോന്നുന്നു. തന്റെ നഗ്നതയ്ക്ക് മറ വേണ്ട എന്നു വിശ്വസിക്കുന്നിടത്ത് അവൻ മറ്റൊരാളാവുന്നു. അവൻ പുതിയ ലോകത്തെ പുതിയ മനുഷ്യൻ ആകുന്നു. വിജയി എന്നു ലോകം. വന്യത യാത്രയാകുന്നു 👌👌.
    ഇഷ്ടം 💞.

    Reply
    • Ajith Raj on November 16, 2023 8:47 PM

      എന്തൊരു ക്രാഫ്റ്റാണ് വിനീതേ ..
      കഥയുടെ കാൻവാസ് ഗംഭീരം .. യാഥാർത്ഥ്യവും ഫാന്റസിയും ഇടകലർന്നെന്ന പോൽ മനുഷ്യന്റെയും കാടിന്റെയും ലോലതയെ വന്യമാക്കുന്ന വന്യത .. ആണഹന്തകളെ , ഭർത്താവിനെ , വൃദ്ധനെ , ടീനേജിൽ നിന്ന് യുവത്വത്തിലേക്ക് കടന്നവരെ ലൈംഗികതയെന്ന കാന്തിക വലയത്തിൽ കുരുക്കിയിടുന്ന വന്യത വിനയയെ നെറ്റിയിലെ ചുംബനത്തിൽ മാത്രം തളച്ചിടുന്നു .. ശേഷം കാട് കയറുകയാണ് ..

      Reply
      • Vineeth on November 18, 2023 12:20 PM

        Thank you 😊

        Reply
    • Vineeth on November 18, 2023 12:19 PM

      Thank you 😊

      Reply
  10. Sunandha Mahesh on November 15, 2023 6:02 PM

    Unique… 👍

    Reply
    • Vineeth on November 18, 2023 12:20 PM

      Thank you 😊

      Reply
  11. Seena Navaz on November 15, 2023 5:08 PM

    എഴുത്ത് super❤️

    Reply
    • Vineeth on November 18, 2023 12:21 PM

      Thank you 😊

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.