Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാധവി
ജീവിതം പ്രണയം ബന്ധങ്ങൾ ലൈംഗീകത വിവാഹം സ്ത്രീ

മാധവി

By Vineeth VijayanNovember 23, 2023Updated:November 28, 20234 Comments3 Mins Read74 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രഷറിൻ്റെ ഗുളിക കഴിച്ച്, ഒന്ന് കസേരയിലേക്ക് ചാഞ്ഞ് കിടക്കാൻ തുടങ്ങുമ്പോൾ ലാൻഡ് ഫോൺ റിങ് ചെയ്തു.

ഒഫീഷ്യൽ കോൾ ആകാൻ സാധ്യത ഉള്ളത് കൊണ്ട് തന്നെ ചായാൻ നിന്നില്ല.

ഹരീന്ദ്രൻ കോൾ എടുത്തു.

ഒരു സ്ത്രീയാണ്.

“ഹരീ, ഞാൻ മാധവി ആണ്.”

മൂപ്പർക്ക് ഏത് മാധവി എന്ന് ഒരു പിടുത്തവും ഇല്ല.

“ഹരി മറന്ന് കാണും. ഞാൻ മതിലകത്ത് ഉള്ള മാധവി.”

അത് ഹരി മറക്കില്ല.

“ഓർമ്മ വന്നോ..?”

“ആ…”

വിറയൽ ഉണ്ടായിരുന്നു ആ ആക്ക്.

” ഹരി ഞാൻ കുറച്ച് ദിവസം കൊച്ചിയിൽ ഉണ്ട്. ഈ സൺഡേ ഹരിയെ ഒന്ന് കാണാൻ പറ്റുമോ? കുറച്ച് സമയം നമുക്ക് മാത്രം ആയി.”

പെട്ടെന്ന് എന്തൊക്കെയോ ചിന്തകള് കടന്ന് പോയി.

പത്ത് മുപ്പത് വർഷങ്ങൾക്ക് ശേഷം,

ഓഫീസ് ഫോണിൽ കോൾ.

കാണാൻ പറ്റുമോ,

നമുക്ക് മാത്രമായി സമയം.

എന്തിന്?

എന്തുകൊണ്ട്?

എന്താണ് ഇപ്പൊ ഇനി കാണാൻ?

പകപ്പ് ഒന്നും കാണിക്കാൻ നിന്നില്ല.

“കാണാലോ. പറയൂ, എപ്പോൾ ആണ്? എവിടെ വെച്ച്?”

ഏകദേശം മുപ്പത് വർഷം മുമ്പേ, ഒരു പുലർച്ചക്ക് ആണ് ഇനി നമ്മള് കാണില്ലാ എന്ന് ഹരി മാധവിയോട് പറയുന്നത്. ജീവനോളം സ്നേഹിച്ച ആളെ എങ്ങിനെ മറക്കണം എന്ന് ഹരി പറഞ്ഞ് കൊടുത്തില്ല.

ഹരിക്ക് മറക്കാൻ എളുപ്പം ആയിരുന്നു.

എന്നും വൈകീട്ട് ഡാൻസ് ക്ലാസിന് പോകുന്ന നാല് പേരിൽ ഏറ്റവും സുന്ദരിയായ മാധവി.

മാധവിയെ വളച്ചാൽ അപ്പൻ കൊണ്ട് വന്നിട്ടുള്ള മിലിട്രി സാധനം മൊത്തം ആയും വളച്ച ആൾക്ക്, പീറ്റർ അങ്ങിനെ ഒരു ബെറ്റ് വെച്ചു.

ഹരി മാത്രം ശ്രമിച്ചു. ബാക്കി ആർക്കും കോൺഫിഡൻസ് ഉണ്ടായിരുന്നില്ല.

ഹരി വിജയിച്ചു. ബെറ്റ് വിജയിച്ച് വീട്ടിൽ എത്തിയ മിലിട്രി സാധനം രണ്ട് എണ്ണം കേറുമ്പോൾ ഹരി മാധവിയെ കാണാൻ പോകും.

അങ്ങിനെ ആ ഫുൾ തീരുമ്പോഴേക്കും ഹരിക്ക് മാധവിയെ മടുത്തു.

നിർത്തുന്ന കാര്യം പറഞ്ഞപ്പോൾ, സ്നേഹിച്ചിരുന്നോ എന്ന് മാധവി എടുത്ത് ചോദിച്ചു.

ഹരി നുണ പറയാൻ നിന്നില്ല.

മിലിട്രിയുടെ കാര്യം തുറന്ന് പറഞ്ഞു.

സോറി പറയാതെ തന്നെ ഇറങ്ങി പോന്നു.

വേദന സഹിച്ച് നാട്ടിൽ നിൽക്കാൻ പറ്റില്ല എന്ന് തോന്നിയപ്പോൾ, പഠനത്തിൻ്റെ പേരും പറഞ്ഞ് മാധവി ജീവിതം ബോംബയിലേക്ക് പറിച്ച് നട്ടു.

ഞായറാഴ്‌ച്ച മാധവി പറഞ്ഞ ബസിൽ തൃശ്ശൂരിലേക്ക് പോയി. പുത്തൻപള്ളിയിൽ പോയി കുറച്ച് നേരം ഇരുന്നു രണ്ട് പേരും. പിന്നെ റൗണ്ടിൽ കുറച്ച് നേരം.

ഇന്ത്യൻ കോഫീ ഹൗസിൽ നിന്ന് ബീഫ് ബിരിയാണി.

ഇടക്ക് ഓരോ ഉപ്പ് സോഡ.

ഇതിനിടക്ക് മാധവി സംസാരിച്ചു, കുറച്ച് മാത്രം.

എന്തോ അസുഖം പിടി കൂടിയിരിക്കുന്നു. മരിക്കുന്നതിന് മുന്നെ ഒന്ന് കാണണം തോന്നി.

മാധവി ഇപ്പോളും ഒറ്റ തന്നെ.

ആരേലും വിശ്വസിക്കാൻ ഉള്ള ശേഷി ഹരി കളഞ്ഞു എന്ന് പറഞ്ഞ് ഒന്ന് ചിരിച്ചു.

പക്ഷെ കാര്യങ്ങൾ നടക്കുന്നുണ്ട് ട്ടാ.

ഹരിക്ക് ഇപ്പോളും അത് അറിയാൻ താത്പര്യം ഉണ്ടാകും എന്ന് മാധവിക്ക് വെറുതെ തോന്നി.

വൈകീട്ടത്തെ ചായ കുടി കഴിഞ്ഞ്, റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുമ്പോൾ സംസാരിച്ചത് മൊത്തം ഹരി ആണ്.

ഭാര്യയുമായി ഏഴ് വർഷങ്ങൾ ആയി നീണ്ട് നിൽക്കുന്ന പ്രശ്നങ്ങൾ. ഒരേ വീട്ടിലെ, ഒരേ ബെഡ്റൂമിലെ അപരിചിതർ.

ചേട്ടനും അനിയനും ചേച്ചിയും ആയി നടന്ന് കൊണ്ടിരിക്കുന്ന ഭാഗം വെപ്പ് പ്രശ്നങ്ങൾ.

ആദ്യത്തെ മകൻ ഒപ്പിച്ച് വെച്ചിട്ടുള്ള കേസ്,

രണ്ടാമത്തെ മകൻ്റെ തന്നിഷ്ട നടപ്പ്,

കൂടിക്കൊണ്ട് ഇരിക്കുന്ന അസുഖങ്ങൾ,

കയ്യിലെ കാലിലെ വേദനകൾ,

എപ്പോ വേണേലും തെറിക്കാവുന്ന മാനേജർ പൊസിഷൻ.

ഇതൊക്കെ പറയാൻ പോലും ആരും ഇല്ല എന്ന തോന്നൽ.

മരിച്ച് പോയാ മതി എന്ന് ആയി.

മാധവി ശ്രദ്ധിക്കുന്നുണ്ടോ എന്ന് പോലും നോക്കാതെ ഹരി മൊത്തം വിളമ്പി. കണ്ണീര് അടക്കിപ്പിടിച്ചു.

“കരയാൻ തോന്നുന്നു എങ്കിൽ കരയൂ ഹരീ. സമാധാനം കിട്ടുക ആണേൽ കിട്ടട്ടെ.”

ട്രയിൻ കാത്ത് ഇരിക്കുമ്പോൾ മാധവിയുടെ തോളിൽ ചാരി ഇരുന്ന് ഹരി കുറേ കരഞ്ഞു.

കൊച്ചിയിൽ നിന്ന് ഒരു തട്ട് ദോശ കഴിച്ച് രണ്ട് പേരും പിരിഞ്ഞു.

ഇനി എന്ന് കാണും, ഇനി കാണുമോ എന്നൊന്നും പരസ്പരം ചോദിക്കുകയോ, പറയുകയോ ഉണ്ടായില്ല .

മൂന്ന് ദിവസം ഹരി ഭയങ്കര സന്തോഷത്തിൽ ആയിരുന്നു.

ഭക്ഷണം, ഗുളിക എല്ലാം സമയത്തിന് കഴിച്ചു.

നടക്കാൻ പോയി.

ഒറ്റക്ക് പോയി ഒരു സിനിമ കണ്ടു.

വെറുതെ കാറ് ഓടിച്ചു.

സന്തോഷം അധികം നീണ്ട് നിന്നില്ല.

വേണ്ടി വന്നാൽ അച്ഛനെയും തല്ലും എന്ന് ആദ്യ മകൻ പറഞ്ഞ ദിവസം, ഹരിക്ക് വീണ്ടും താൻ ഒറ്റ ആയ പോലെ തോന്നി. എല്ലാ സന്തോഷവും ഉഷാറും പോയി.

ആരോടേലും ഒന്ന് തുറന്ന് സംസാരിക്കാൻ തോന്നി.

മൂന്ന് പെഗ് അടിച്ച് കിടന്നിട്ടും ഉറക്കം വന്നില്ല.

പിറ്റേന്ന് കാലത്ത് ഓഫീസിൽ വെച്ച് മാധവിയെ ഫോൺ ചെയ്താലോ തോന്നി.

ബാൽക്കണിയിലേക്ക് നടന്നു.

മാധവിയെ ഫോൺ ചെയ്യുന്നത്, മാധവി സംസാരിക്കുന്നത്.. ആലോചിച്ചപ്പോൾ തന്നെ ഹരിക്ക് സന്തോഷം തോന്നി.

ആദ്യ കോൾ മൂന്നാമത്തെ റിങ്ങിൽ മാധവി കട്ട് ചെയ്തു.

പത്ത് മിനിറ്റ് കഴിഞ്ഞ് വീണ്ടും വിളിച്ചു.

” ഹരീ, ഞാൻ എന്റെ ലൈഫുമായി തിരക്കിലാണ്

ഹരി, വിളിച്ച് ബുദ്ധിമുട്ടിക്കരുത്.

ബൈ.”

ഹരിക്ക് തല കറങ്ങി.

ബാൽക്കണിയിൽ മലർന്നടിച്ച് വീണു.

വൈകീട്ട് മരണപ്പെട്ടു.

Vineeth Valsala Vijayan.

Post Views: 19
2
Vineeth Vijayan

Writer

4 Comments

  1. Sunandha Mahesh on November 25, 2023 2:59 PM

    നല്ല അവതരണം 👍

    Reply
  2. Seena Navaz on November 25, 2023 8:40 AM

    വ്യത്യസ്തമായ അവതരണരീതി. Simple ആയി ഒരു കഥയെന്ന് തോന്നാത്ത രീതിയിലുള്ള പറഞ്ഞു പോക്ക്.
    അവഗണനയും അതിന്റെ തീക്ഷ്ണതയും വേദനയും അവളെത്ര അനുഭവിച്ചു കാണും എന്നും ഒരു ഫോൺകാൾ നിരാസത്തിലൂടെ വരച്ചിടുന്നു. അതു തീർച്ചയായും ഹൃദയം മുറിക്കുന്നുണ്ട്… നപ്പെഴുത്ത്👏👏

    Reply
  3. Neethu on November 24, 2023 2:42 PM

    ഏകാന്തത താങ്ങാൻ കഴിയാതെയാവുന്നത്, താങ്ങാവുമെന്ന് കരുതുന്നവരും കയ്യൊഴിയുമ്പോഴാണ് 😢
    ഒഴുക്കിനനുസരിച്ചുള്ള, ഏച്ചുകെട്ടലുകളില്ലാത്ത കഥ പറച്ചിലാണ് വിനീതിന്റെ കഥകളെ വ്യത്യസ്തമാക്കുന്നത്..

    Reply
    • Jasna Basheer on November 25, 2023 5:07 PM

      👍👍 അവഗണനയുടെ ആഴം നന്നായി വരച്ചു കാട്ടി

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.