Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാപ്പ് പറയണം
കഥ ജീവിതം ബന്ധങ്ങൾ വിവാഹം വീട് സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

മാപ്പ് പറയണം

By Vineeth VijayanNovember 11, 2023Updated:November 20, 202313 Comments2 Mins Read226 Views
Bookmark Now
Please login to bookmark Close

No account yet? Register

പിഎസ്‌സി പരീക്ഷയുടെ തലേന്ന് രാത്രി അമ്മായപ്പന് വയ്യാതായി. ഹോസ്പിറ്റലിൽ കൊണ്ട് പോയി എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മൂത്ത മകളേയും കൂട്ടി. മൂപ്പരെ അവിടെ ഐസിയുവിലാക്കി.

പിറ്റേന്ന് പകല് നിക്കാൻ നാത്തൂനെ കിട്ടുമോന്നറിയാൻ വിളിച്ചപ്പോൾ, നാത്തൂൻ, ‘അവിടെ അമ്മായമ്മക്ക് വയ്യാതെ ഹോസ്പിറ്റലിലാണ്’ എന്ന്.

നേരം വെളുക്കുമ്പോഴേക്കും ഒരു കാര്യം മനസ്സിലായി. എക്സാം എഴുതാൻ പറ്റില്ല.

നാല് ദിവസം അമ്മായച്ഛൻ കിടന്നു. എല്ലാം ഓക്കേയായി വീട്ടിൽ വന്നെങ്കിലും, നാലാം ദിവസം വീട്ടിൽ കിടന്ന് മരണപ്പെട്ടു.

രണ്ടാഴ്ച ലീവിൽ ഭർത്താവ് വന്ന്, ചടങ്ങുകൾ കഴിഞ്ഞപ്പോൾ പോയി. അപ്പോളേക്കും അമ്മായമ്മ കിടപ്പിലായി. മൂപ്പത്തി സ്വന്തമായി നടക്കാൻ തുടങ്ങുമ്പോഴേക്കും ഒരു കാര്യം തീരുമാനമായി. ഇനി ഒരിക്കലും എക്സാം എഴുതാൻ പറ്റില്ല.

അത് സ്വന്തമായി എടുത്ത തീരുമാനമായിരുന്നില്ല.

എല്ലാവരും കൂടി എടുപ്പിച്ച തീരുമാനമായിരുന്നു.

അമ്മായമ്മയെ നോക്കാ,

മക്കളെ നോക്കാ,

പണികൾ ചെയ്യാ.

സ്വന്തം സ്വപ്നങ്ങൾ മറക്കാ.

പതിയെ പതിയെ ഡിപ്രഷനിലേക്ക് പോയി.

അത് മനസിലായില്ല.

ഒരു ദിവസം മുടിയൊന്ന് വെട്ടിയൊതുക്കി, കളർ ചെയ്യാൻ തീരുമാനിച്ചു. പിള്ളേര് സ്കൂളിൽ പോയപ്പോൾ, അത് പോയി ചെയ്തു.

ഓഫ്‌ലൈൻ കൂട്ടുകാർ, ഓൺലൈൻ കൂട്ടുകാർ, മക്കൾ എല്ലാവരും നല്ലത് പറഞ്ഞു.

പതിവായി വരുന്ന,

ഗുഡ് മോണിംഗ്,

ഗുഡ് അഫ്‌റ്റർനൂൺ,

ഗുഡ് ഈവനിംഗ്,

ഗുഡ് നൈറ്റ്,

കഴിച്ചോ,

കുളിച്ചോ, ഉച്ചക്ക് മയങ്ങിയോ,

ഉറങ്ങിയോ ചോദ്യങ്ങൾക്കപ്പുറം

കുറച്ച് പേര് കൂടി അയക്കാൻ തുടങ്ങി.

കുറച്ച് ദിവസം വാട്ട്സ്ആപ്പൊഴികെ ബാക്കിയെല്ലാ ആപ്പും അണിൻസ്റ്റാൾ ചെയ്ത് വെച്ചു.

ഒരു വ്യാഴം നൈറ്റ് വീഡിയോ കോൾ ചെയ്യുമ്പോഴാണ് ഭർത്താവ് പുതിയ ഹെയർ സ്റ്റൈലിനെ കുറിച്ചും നിറത്തെ കുറിച്ചുമെല്ലാം കാര്യമായി  സംസാരിക്കുന്നത്.  കേൾക്കാൻ വലിയ താൽപര്യമില്ലാഞ്ഞിട്ടും കേട്ടിരുന്നു.

അയാള് ഹാളിൽ നിന്ന് എണീറ്റ് മുറിയിൽ പോയിക്കിടന്നു. മുണ്ട് ഊരി, പുതപ്പ് കേറ്റിയിട്ടു. സാധനം കയ്യിൽ എടുത്തു. അവരോട് ഇട്ടിരുന്ന ടീഷർട്ട് ഊരാൻ പറഞ്ഞു. മറുപടി ഒന്നും പറയാതെ അവര് ഫോൺ കട്ടാക്കി.

താൻ വിയർത്ത് ഉണ്ടാക്കിയ നാലായിരം കൊണ്ടാണ്, മുടി കണ്ട വേശ്യകളെ പോലെ കളറും അടിച്ച് നടക്കണത്, എന്നിട്ട് തനിക്ക് സുഖം തരാൻ പറ്റില്ലേ ?

അഞ്ച് മിനിറ്റ് ഓഡിയോ മെസ്സേജിന്റെ ചുരുക്കം ഇങ്ങനെയായിരുന്നു.

ഫോൺ ഓഫാക്കി വെച്ച് അവരുറങ്ങി.

പിറ്റേന്ന് പതിവ് നേരത്ത് എണീറ്റു.

കാപ്പി കുടിച്ചു.

രണ്ട് ബ്രഡും പഴവും കഴിച്ചു.

കുളിച്ച്, ടൗണിലേക്ക് പോയി.

പിള്ളേര് ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ വരുമ്പോൾ മേശപ്പുറത്ത് ഒന്നുമില്ല.

രണ്ട് പേരും ബ്രഡും പഴവും കഴിച്ചു.

ലഞ്ച് ബോക്സിൽ കുറച്ച് കാശ്. അച്ഛന്റെ കാശെന്ന് എഴുതി വെച്ച ഒരു തുണ്ട് കടലാസ്.

അവര് കാശെടുത്ത് പോയി.

അമ്മായമ്മക്കും കിട്ടി, മോന്റെ കാശെന്ന് എഴുതി വെച്ച തുണ്ട്.

അമ്മായമ്മയും കഴിച്ചു, ബ്രഡും പഴവും.

അവര്, അനിയത്തി ആദ്യ ശബളം കിട്ടിയപ്പോൾ വാങ്ങിക്കൊടുത്ത മൊബൈൽ വിറ്റ് ബ്യൂട്ടി പാർലറിലേക്ക് പോയി. മൊട്ടയടിച്ചു. ലഞ്ച് കഴിച്ച് വീട്ടിലേക്ക് പോന്നു.

ഉറങ്ങി.

വൈകീട്ട് എണീറ്റ് കാപ്പി കുടിച്ചു.

റൂമിൽ കയറി ബുക്ക് വായിച്ചു.

രാത്രി രണ്ട് ചപ്പാത്തിയും മുട്ടക്കറിയും ഉണ്ടാക്കി കഴിച്ചു.

മക്കളുടെ, അമ്മായമ്മയുടെ ഫോണിൽ ഭർത്താവ് വിളിച്ചു.

അവര് സംസാരിച്ചില്ല.

റൂമടച്ച് കിടന്നുറങ്ങി.

പിള്ളേര് ഡിന്നർ മൂന്ന് പേർക്കുള്ളത് ഓർഡർ ചെയ്തു.

പിറ്റേന്ന് പതിവ് നേരത്ത് എണീറ്റില്ല.

വിശന്നപ്പോൾ മാത്രം എണീറ്റു.

പിള്ളേര് ബ്രഡും പീനട്ട് ബട്ടറും കഴിച്ച് പോയിരുന്നു.

അമ്മായമ്മക്ക് നാത്തൂൻ മൂന്ന് നേരത്തേക്കുള്ള ഫുഡ് എത്തിച്ചിരുന്നു.

നാത്തൂൻ അവരെ അന്വേഷിച്ചില്ല.

അവര് ദോശയും ചമ്മന്തിയും ഉണ്ടാക്കി കഴിച്ചു.

ഉച്ചക്ക് ചോറും എഗ് റോസ്റ്റും.

കുറച്ച് ഉറങ്ങി.

കാപ്പി കുടിച്ചു.

വായിച്ചു.

രാത്രി ദോശയും എഗ് റോസ്റ്റും കഴിച്ചു.

ഒരാഴ്ച്ച കഴിഞ്ഞ്, വെള്ളിയാഴ്ച രാവിലെ ഉണർന്ന് വരുമ്പോൾ ഹാളിൽ ഭർത്താവും മക്കളും അമ്മായമ്മയും ഇരിപ്പുണ്ട്.

എന്താണ് ഉദ്ദേശമെന്ന് ഭർത്താവ്.

“ലാസ്റ്റ് മിണ്ടിയപ്പോൾ അയച്ച മെസേജില്ലേ? അതിന് ഇവരുടെ മുന്നിൽ വെച്ച് കാല് പിടിച്ച് മാപ്പ് പറയണം. എന്നിട്ട് ബാക്കി.”

അവര് കസേര വലിച്ചിട്ട്, കാലിൽ കാല് കയറ്റിവെച്ചിരുന്നു.

Vineeth Valsala Vijayan

Post Views: 35
3
Vineeth Vijayan

Writer

13 Comments

  1. Seenanavaz on November 14, 2023 2:49 PM

    🔥🔥

    Reply
  2. Neethu Krishnan on November 13, 2023 6:16 PM

    നല്ലത് എഴുത്ത്. അപൂർണ്ണമായതുപോലെ തോന്നുന്നു. കുറച്ചൂടെ ആവാമായിരുന്നു

    Reply
  3. Silvy Michael on November 13, 2023 3:21 PM

    Wow…… 👌👌i

    Reply
  4. Shreeja R on November 13, 2023 3:03 PM

    👌👌

    Reply
  5. Divya Ramakrishnan on November 13, 2023 2:59 PM

    Wow 😍 simply love that. ❤️

    Reply
  6. Vimi on November 13, 2023 2:59 PM

    🥰

    Reply
  7. Neethi Balagopal on November 13, 2023 2:44 PM

    ആഹാ അത് ക്ഷ പിടിച്ചു👍😁

    Reply
  8. Sunandha Mahesh on November 13, 2023 2:15 PM

    Yes… There is a limit for everything.

    Reply
  9. Meera M U on November 13, 2023 2:09 PM

    അടിപൊളി 👌🏻👌🏻👌🏻

    Reply
  10. Sabira latheefi on November 12, 2023 10:01 PM

    👍🏻👍🏻

    Reply
    • Nishiba M on November 13, 2023 3:23 PM

      ചിലതിനൊക്കെ ഒരു പരിധിയില്ലേ

      Reply
      • Nishiba M on November 13, 2023 3:23 PM

        നന്നായി എഴുതി

        Reply
    • Suma Jayamohan on March 9, 2025 4:38 PM

      നന്നായി❤️👌🌹

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.