Author: Vinod Eraliyoor

സഞ്ചാരവും സാഹിത്യവും സിനിമയും ഇഷ്ടമുള്ള ഒരു പ്രവാസി.

ഞാൻ 91-93 പ്രീഡിഗ്രി ബാച്ച് ആയിരുന്നു. ശ്രീനിവാസൻ നാടോടിക്കാറ്റിൽ ‘പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല’ എന്നു പറഞ്ഞിട്ട് മൂന്നാലു വർഷം മാത്രമേ അന്നായിട്ടുള്ളൂ. വിദ്യയേക്കാളുപരിയായ പലതും നമ്മെ അഭ്യസിപ്പിച്ച് ഇനിയൊരിക്കലും തിരിച്ചു വരാതെ മാഞ്ഞുപോയ പ്രീഡിഗ്രി എന്ന വലിയ ഡിഗ്രിയുടെ ആ നാളുകൾ! നാട്ടിൻ പുറത്തെ പൊട്ടക്കിണറ്റിൽ നിന്ന് സിറ്റിയിലെ വലിയ കുളത്തിലേയ്ക്ക് ത്രസിക്കുന്ന കൗമാരം എടുത്തു ചാടിയിരുന്ന കാലം.. മലയാളം മീഡിയം സ്കൂളിൽ നിന്ന് ഇംഗ്ലീഷ് പോലും മലയാളത്തിൽ പഠിച്ച്, പ്രീഡിഗ്രി സാറന്മാരുടെ ഇംഗ്ലീഷ് കേട്ട് ‘അല്ല ഞാനിപ്പോ എവിടെയാ?’ ന്ന് പുതുക്കോളേജ് പിള്ളേർ അന്തം വിട്ടിരുന്ന കാലം. ക്ലാസ്സ്‌ കട്ട്‌ ചെയ്ത് സിനിമ കാണാൻ ട്രെയിനിങ് കിട്ടിയിരുന്ന കാലം..‘ഞാനിപ്പോ കോളേജിലാ’ എന്ന് മീശ മുളയ്ക്കാത്ത കൊച്ചു പയ്യന്മാരും മധുരപ്പതിനാറുകാരികളും വീമ്പു പറഞ്ഞിരുന്ന കാലം. അങ്ങനെയുള്ള ഒരു കാലത്ത് മൂവാറ്റുപുഴ നിർമല കോളേജിൽ സെക്കന്റ്‌ ഗ്രൂപ്പ് പി.ഡി.സി. ആയിരുന്നു നമ്മുടെ തട്ടകം. ക്ലാസ്സിൽ ഞങ്ങൾ 14 ആൺകുട്ടികൾ മാത്രം. ബാക്കി…

Read More

ഓഫീസിലെ ദിവസങ്ങളായുള്ള ഡബിൾ ഡ്യൂട്ടിയുടെ കൊല്ലുന്ന തിരക്കിനിടയിൽ അവിചാരിതമായി അനുവദിക്കപ്പെട്ട ലീവ്! ഇത് ശരിക്കും ആസ്വദിക്കണം.. അയാൾ മനസ്സിലൊരായിരം സ്വപ്നങ്ങൾ നെയ്തു. എത്ര സുന്ദരമായ രാത്രി! അത്താഴം കഴിഞ്ഞ് വീട്ടു മുറ്റത്തെ ചാരുകസേരയിലിരുന്ന് സംതൃപ്തിയോടെ അയാൾ പ്രകൃതിയെ മനസ്സിലേയ്ക്കാവാഹിച്ചു.. പാൽ നിലാവുപൊഴിച്ച് പുഞ്ചിരി തൂകുന്ന പൂർണ്ണചന്ദ്രൻ.. മരങ്ങളുടെ ചില്ലകളെ ഇക്കിളിയാക്കുന്ന മന്ദമാരുതൻ.. പൂന്തോട്ടത്തിൽ നിന്ന് ഒഴുകി വരുന്ന മുല്ലപ്പൂവിന്റെ സുഗന്ധം.. എവിടെ നിന്നോ കേൾക്കുന്ന പാതിരാക്കുയിലിണകളുടെ കളകൂജനം.. ദേഹത്തെ തഴുകുന്ന ഇളം തണുപ്പ്.. ഈ പ്രപഞ്ചവും അതിലുള്ള ഓരോ ചരാചാരങ്ങളും എത്ര മനോഹരം! അയാൾക്ക് എല്ലാറ്റിനോടും എന്തെന്നില്ലാത്ത ഒരു പ്രണയം തോന്നി. അതാ ഭാര്യ മെല്ലെമെല്ലെ അടുത്തേയ്ക്ക് നടന്നു വരുന്നു.. ഇവൾക്കെന്തൊരു സൗന്ദര്യം! മുഖമൊക്കെത്തുടുത്ത്, കണ്ണുകൾ വിടർന്ന്, ചുണ്ടുകൾ തുടിച്ച്.. ആഹാ ഇന്നു ഞാൻ.. ‘അതേ ഒരു കാര്യം പറയട്ടേ’ അവൾ മെല്ലെ ചോദിച്ചു.. അയാളുടെ മനസ്സിൽ ഒരായിരം ലഡ്ഡു ഒരുമിച്ച് പൊട്ടി.. ‘പിന്നെന്താ പറഞ്ഞോളൂ..’ ‘ഞാൻ ചെവിയിൽ പറയാം’, അവളുടെ…

Read More

ഒരു നല്ല ചിന്ത അയാളിലുദിച്ചു: ‘ഇന്ന് ഏതായാലും വൃത്തിയായി ഒന്നു കുളിച്ചേക്കാം’. അതേസമയം അയാളുടെ ശരീരത്തിലെ കോടിക്കണക്കിനു ബാക്റ്റീരിയകൾ യോഗം ചേർന്ന് കുളിക്കുവാനും വൃത്തിയായി നടക്കുവാനുമുള്ള മനുഷ്യരുടെ ദുഷിച്ച ചിന്ത പരിഹരിക്കുവാനുള്ള മാർഗ്ഗങ്ങളടങ്ങുന്ന ഒരു പ്രമേയം ചർച്ച ചെയ്യുകയായിരുന്നു. ചൂടുപിടിച്ച വാഗ്വാദങ്ങൾ നടന്നുകൊണ്ടിക്കെ, അപ്രതീക്ഷിതമായി ആഞ്ഞടിച്ച സുനാമിയിൽപ്പെട്ട് കൊച്ചുകുട്ടികളുൾപ്പെടെയുള്ള അനേകലക്ഷം ബാക്റ്റീരിയ കുടുംബങ്ങൾ പിടഞ്ഞു പിടഞ്ഞ് മരിച്ചു വീണു!

Read More

ഓർമ്മകളിലൂടെ ഊളിയിട്ട് പിറകോട്ട് പിറകോട്ട് അങ്ങനെ സഞ്ചരിക്കുക. ജീവിത ചക്രം റിവൈൻഡ് മോഡിലിട്ട് ആന്റിക്ലോക്ക്വൈസിൽ കറക്കിക്കറക്കി അങ്ങനെയങ്ങനെ പിന്നോട്ട്. ആഹ്ലാദിപ്പിക്കുന്ന, സങ്കടപ്പെടുത്തുന്ന, പലവികാരങ്ങളും കൂടിക്കലരുന്ന, മനസ്സിൽത്തട്ടുന്ന പല ഓർമ്മകളും അപ്പോൾ പതിയെത്തെളിഞ്ഞു തെളിഞ്ഞു വരും. മിക്കവാറും നമ്മുടെ ഓർമ്മകൾ ചെന്നു മുട്ടുന്നത് ഒരു മൂന്നു നാലു വയസ്സിലാവും. അതിലും പിന്നോട്ടുള്ള ഓർമ്മകൾ ഒരുപക്ഷെ നമ്മുടെയാവില്ല. അവ പലതും നമ്മുടെ മാതാപിതാക്കളോ മറ്റടുപ്പമുള്ളവരോ പേർത്തും പേർത്തും പറഞ്ഞ് നമ്മുടെ മനസ്സിൽ നമ്മുടെതന്നെയോർമ്മകളായി തോന്നിപ്പിച്ച് കൂടു കൂട്ടിയവയാവാം. എന്റെ ഏറ്റവും പഴയ ഓർമ്മ ഒരു മൂന്നര വയസ്സുകാരനെ അവന്റെ അമ്മ പല്ലു തേപ്പിക്കുന്നതാണ്. അമ്മയുടെ വയർ അങ്ങനെ വീർത്തിരിക്കുകയാണ്. അതിൽ ഒരു കുഞ്ഞാവയുണ്ടത്രേ. നേരം പരപരാ വെളുത്തു വരുന്നു. അടുക്കളയുടെ പുറത്ത് ഒരു വശത്തുള്ള കുഞ്ഞിറയത്ത് ഞാൻ അങ്ങനെ വാ പൊളിച്ചു നിൽക്കുന്നു. പൽപ്പൊടിയിട്ട് എന്റെ പല്ലുകൾ അമ്മ അങ്ങനെ അമർത്തി തേക്കുകയാണ്. ഹായ്,നല്ല രസം..ഞാൻ അമ്മയുടെ കയ്യിൽ ഒറ്റക്കടി! ‘ആ..എന്തൊരു വേദന..നിന്റെയൊരു കടി..’…

Read More