Author: Yesoda Sreedharan

കോഴിക്കോട് സ്വദേശം എഴുത്തും വായനയും ഇഷ്ടം എപ്പോഴും അറിവ് തേടി നടക്കും പക്ഷേ, ഒന്നും അറിയില്ല. ഭർത്താവ് ഒന്ന് കുട്ടികൾ രണ്ട് പേരക്കുട്ടികൾ മൂന്ന് പരിചയപ്പെടാനും പരിഹാസ്യപ്പെടാനും ഇഷ്ടം.

പല പുസ്തകങ്ങളും വായിച്ച് എനിക്കറിയാവുന്ന അല്ലെങ്കിൽ ഇഷ്ടപ്പെട്ട രീതിൽ ചെറിയ കുറിപ്പുകൾ എഴുതിയിട്ടുണ്ട്. ആദ്യമായി ഞാൻ എഴുതിയ ഒരു പുസ്തകകുറിപ്പ് ഇവിടെ പങ്കുവെക്കുന്നു. പേര്               സതി  എഴുതിയത്   വിനീത അനിൽ  പബ്ലിഷർ        കൈരളി ബുക്സ്  2022 ൽ ഷാർജ ബുക്ക്‌ ഫെയർ നടക്കുമ്പോൾ, ദുബായിൽ ആയിരുന്നതുകൊണ്ട് പലരുടെയും പുസ്തക  പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചു. അറിയാവുന്നവരുടെ പുസ്തകങ്ങളും വാങ്ങിച്ചു. എനിക്ക് വിനീതയെ അറിയില്ലായിരുന്നു. നമ്മൾ പുസ്തകങ്ങൾ വാങ്ങുന്നത്, ഒന്നുകിൽ എഴുതുന്ന ആൾ നമുക്ക് പരിചയമുള്ളവരാകുന്നതുകൊണ്ട്, അല്ലെങ്കിൽ പുസ്തകത്തേക്കുറിച്ചുള്ള നല്ല അഭിപ്രായങ്ങൾ കേട്ടതുകൊണ്ട്. ഇത് രണ്ടും അല്ലാതെ, അന്ന് അവിടെ പ്രകാശിക്കപ്പെട്ട ‘സതി’ വാങ്ങാൻ കാരണം, നോവലിന്റെ പേര് തന്നെയാണ്. ‘സതി’ എന്നത് എന്താണെന്ന് ആറാം ക്ലാസ്സിൽ, ടീച്ചർ വിവരിക്കുമ്പോൾ ഉണ്ടായ വ്യാകുലത എപ്പോഴും മനസ്സിൽ കൊണ്ടുനടന്നിരുന്നു. ഇത്രയും ക്രൂരവും, ഭയാനകവുമായ ഒരു പ്രവൃത്തി അതിന് മുൻപ്…

Read More

അമ്മയെ ഓർക്കാൻ പ്രത്യേക ദിവസം വേണ്ടെന്ന് എല്ലാവർക്കുമറിയാം. എങ്കിലും അമ്മയെക്കുറിച്ച് എപ്പോഴോ കുറിച്ചിട്ട വരികൾ ഇന്നിവിടെ പോസ്റ്റ്‌ ചെയ്യുന്നു. എല്ലാവർക്കും അവരവരുടെ അമ്മമാരെക്കുറിച്ച് പറയുമ്പോൾ നാക്കിന് നീളം കൂടും. ക്ഷമയുടെ പ്രതിരൂപം, സഹനശീല, സ്നേഹമയി, ദയാശീല, കൈപ്പുണ്യത്താൽ അനുഗ്രഹിക്കപ്പെട്ടവൾ അങ്ങിനെ പലതും. ഞങ്ങളുടെ അമ്മയ്ക്കും ഇങ്ങനെയുള്ള ഗുണങ്ങളൊക്കെ ഉണ്ടായിരുന്നെന്ന് കൂട്ടിക്കോളൂ. പക്ഷെ അമ്മയുടെ ക്ഷമയും സ്നേഹവും മക്കളായ ഞങ്ങൾ അഞ്ചു പേർക്കും അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാൽ എല്ലാവരുടെയും ഉത്തരം ഇല്ലെന്നുതന്നെ. എന്നാലും, ഞങ്ങൾ താമസിച്ചിരുന്ന സ്ഥലത്തെ മറ്റുള്ള അമ്മമാർക്കില്ലാത്ത ഒരു പ്രത്യേകത ഞങ്ങളുടെ അമ്മയ്ക്കുണ്ടായിരുന്നു. അതിൽ മക്കളെ പട്ടിണിക്കിടാതെ വളർത്താനുള്ള കഴിവ് മുന്നിൽത്തന്നെ. തപ്പിപ്പിടിച്ച് മാത്രമേ വായിക്കാൻ അറിവുണ്ടായിരുന്നുള്ളുവെങ്കിലും ഒരു സർവകലാവല്ലഭ ആയിരുന്നു. അമ്മയുടെ പഴയ സാരികൾ, മീൻ മുറിക്കുന്ന കത്തികൊണ്ട് മുറിച്ച് കൈകൊണ്ടു തുന്നിയ പാവാടയായിരുന്നു ഞങ്ങളുടെ വസ്ത്രങ്ങളിൽ അധികവും. അതുപോലെ ഞങ്ങളുടെ അച്ഛനുടുക്കുന്ന വെള്ളമുണ്ടുകൾ പഴകിയാൽ ഞങ്ങൾക്ക് ഷമ്മീസ് ആയി. ഓലമേഞ്ഞ വീട്ടിലേക്ക് കൊല്ലാകൊല്ലം വേണ്ടുന്ന ഓല…

Read More

ബാലപുസ്തകങ്ങൾ കുറേ വായിച്ചിട്ടുണ്ട്. അതിൽ ഇന്ത്യൻ ഹീറോസും പടിഞ്ഞാറൻ കഥകളിലെ രക്ഷസന്മാരും യക്ഷികളും കുറേ റഷ്യൻ കഥകളും എല്ലാമുണ്ടെങ്കിലും എന്റെ മനസ്സിൽ പ്രഥമ സ്ഥാനം ഏറ്റവും ആദ്യം വായിച്ച മുട്ടത്തു വർക്കിയുടെ ‘ഒരു കുടയും കുഞ്ഞുപെങ്ങളും’ എന്ന കഥ തന്നെയാണ്.  അപ്പർ പ്രൈമറി ക്ലാസുകളിലെ പാഠ്യ വിഷയത്തിൽ ഏർപ്പെടുത്തിയ ഈ ഈ നോവലിനും അതിന്റെ രചിയിതാവിനും മലയാളത്തിലെ ബാലസാഹിത്യത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണെന്ന് വിളിച്ചുപറയുന്നു. ആ കഥയെക്കുറിച്ച് ഒരു റിവ്യൂ ഇടാനല്ല ഞാൻ ഇതെഴുതുന്നത്.  മറിച്ച് അത് എത്രമാത്രം എന്നെ കരയിപ്പിച്ചിട്ടുണ്ട്, അതിലെ കഥാപാത്രങ്ങളും ഞാനും തമ്മിൽ എത്രത്തോളം ഇഴച്ചർന്ന് നിന്നിരുന്നുവെന്നറിയിക്കാനാണ്.  ഇന്ന് കാലാവസ്ഥക്ക് വ്യതിയാനം സംഭവിച്ചിട്ടുണ്ടെങ്കിലും പത്തു വർഷം മുൻപുവരെ കേരളത്തിൽ ഇടവപ്പാതി കോള് തുടങ്ങുന്നതും പുതിയ അദ്ധ്യായന വർഷം തുടങ്ങുന്നതും ഒരേ സമയത്താണ്. നാല്പത് വർഷം മുൻപുവരെ സ്കൂളിൽ പോകുന്ന കുട്ടികളിൽ ചുരുക്കം ചിലർക്കേ കുടയുണ്ടായിരുന്നുള്ളു,  സ്കൂൾ ബാഗ്‌ ഇല്ലെന്നുതന്നെ പറയാം. ഞാൻ SSLC കഴിയുന്നത്‌വരെയും അന്യരുടെ കുടക്കീഴിലും…

Read More

അതിരാവിലെ കിഴക്ക് കാണുന്ന തിളക്കമേറിയ നക്ഷത്രം ആയിരുന്നു അമ്മയുടെ ഘടികാരം. ഏത് സമയത്ത് അത് കിഴക്കേ ചക്രവാളത്തിൽ കാണപ്പെടുന്നോ അപ്പോഴാണ് ഞങ്ങളുടെ അമ്മയ്ക്ക് മൂത്രശങ്ക ഉണ്ടാവുന്നത്. (വീനസ് ആണ് അമ്മ കൊറ്റ് എന്നുവിളിക്കുന്ന ഘടികാരം) പുറത്തുപോയി ഘടികാരത്തെ തൊഴുതശേഷമേ അമ്മയ്ക്ക് ദിവസം ആരംഭിക്കുകയുള്ളൂ. അകത്തുള്ള ജോലിയിൽ ആദ്യത്തേത്, ശരീരത്തെ ‘ട’ ആകൃതിയിലാക്കി, ആ ‘ട’യെ അച്ഛന്റെ കീറിയ പുതപ്പിനകത്താക്കി ശയനം ചെയ്യുന്ന ഞാനെന്ന പത്തുവയസ്സുകാരിക്കുള്ള ഉണർത്തു പാട്ട് അല്ല മന്ത്രം ചൊല്ലുക എന്നതാണ്. അമ്മയ്ക്ക് അന്നത്തെ ഏറ്റവും ഭാരപ്പെട്ട ജോലിയും അതുതന്നെയായിരിക്കും. എന്നെ ഉണർത്താനെടുക്കുന്ന സമയത്തിന്റെ പകുതി മതി ഞങ്ങളുടെ മുറ്റമടിക്കാൻ. പക്ഷേ, ഒരു കാലത്തും അമ്മ അത് ചെയ്യില്ല, ഞാൻ തന്നെ അടിക്കണമെന്ന വാശിയാണ്.  “എണേ എണീക്കണേ, കൊറ്റ് ഉദിച്ച്, സൂര്യനുദിക്കുന്നതിന് മുൻപ് മുറ്റമടിച്ച് ചാണകം കൊടയണം.” ഒരു പ്രാവശ്യം ഉരുവിട്ടാൽ പിന്നെ കുതിർത്തുവെച്ച അരി അമ്മിക്കല്ലിലിട്ട് അരച്ചുകൊണ്ടുതന്നെ ചുരുങ്ങിയത് ആറ് തവണയെങ്കിലും ഈ മന്ത്രം ചൊല്ലും. അതിനുശേഷമായിരിക്കും അമ്മയുടെ…

Read More

“ഞാനെത്ര പ്രാവശ്യം നിന്നോട് പറഞ്ഞതാ, അവൻ അടുത്ത് വരാൻ സമ്മതിക്കരുതെന്ന്? എപ്പോഴും എന്നെ അനുസരിച്ച നിന്നെ ഞാൻ വിശ്വസിച്ചു. പക്ഷേ, ഒരു മാസത്തേക്ക് ഞാൻ പുറത്ത് പോയപ്പോൾ നീ അനുസരണക്കേട് കാട്ടി. നിന്റെ ശരീരത്തിനാണ് വേദനിച്ചതെങ്കിൽ എന്റെ ഹൃദയമാണ് നുറുങ്ങിപ്പോയത്.  ഞാനില്ലാത്തതുകൊണ്ട് നീ സ്വാതന്ത്ര്യം സ്ഥാപിച്ച് അവന്റെ ഇംഗിതത്തിന് വഴങ്ങിക്കൊടുത്തു. ഇനി നിന്നെ ഇവനിൽനിന്ന് രക്ഷിക്കാൻ എനിക്കാവില്ല.” “എന്നെ തഴുകാനും തലോടാനും ആരെയും കാനാഞ്ഞപ്പോൾ ചുമ്മാ മിണ്ടിയും പറഞ്ഞും സമയം കളയാൻ ഞാനൊന്ന് അവനെ ചരിഞ്ഞു നോക്കിയതേയുള്ളൂ. നിമിഷനേരം കൊണ്ട് അവൻ എന്നെ തൊട്ട് ഉമ്മവെച്ചു. പിന്നെ എന്നെ വാരിപ്പുണർന്നു. അവന്റെ ആലിംഗനത്തിൽനിന്ന് ഞാൻ കുതറിമാറാൻ ശ്രമിച്ചപ്പോഴാണ് അവന്റെ ശരീരത്തിലെ മുള്ളിനൊപ്പം എന്റെ ശരീരത്തേയും പിൻ ചെയ്തിരിക്കുകയാണെന്ന് മനസ്സിലായത്.” ‘തൊട്ടാവാടി’ അങ്ങനെയാ ചതിക്കില്ല. ഒരിക്കൽ സ്വന്തമാക്കിയാൽ പിന്നെ അവനെ വെട്ടി മാറ്റുന്നതുവരെ വിടില്ല. എനിക്ക് നഷ്ടമായത് മൂപ്പെത്തിയ ഒരു കപ്പച്ചെടിയാണ്.  തൊട്ടാവാടി ചുറ്റിയ കപ്പ കയ്‌ക്കുമെന്ന് ആരോ ചൊല്ലി. യാശോദ 

Read More

കടകളിലൊക്കെ നല്ല തിരക്കായിരുന്നു. ആ തിരക്കിനിടയിലൂടെ എങ്ങോട്ടെന്നില്ലാതെ അയാൾ നടന്നു. അയാൾക്ക് വിൽക്കാനോ വാങ്ങാനോ ഒന്നുമുണ്ടായിരുന്നില്ല. എന്നിട്ടും മറ്റെങ്ങും പോകാതെ എന്തിനാണ് പഴയ സാധനങ്ങൾ മാത്രം വിൽക്കുന്ന ഈ തെരുവിൽ താൻ എത്തിയതെന്ന് എത്ര ശ്രമിച്ചിട്ടും അയാൾക്ക് ഓർത്തെടുക്കുവാൻ കഴിയുന്നുമില്ല. ഈ പഴയ സാധനങ്ങൾ പോലെ ആരെങ്കിലും തന്നെയും വിലപറഞ്ഞ് വാങ്ങിയിരുന്നെങ്കിൽ എന്ന് അയാൾ ആഗ്രഹിച്ചു. അയാളുടെ അത്രയും പഴക്കമുള്ള ഒന്നും ആ തെരുവിൽ ഉണ്ടാകാനിടയില്ല. വാങ്ങുന്നവർക്ക് അയാളെ കൊണ്ട് പല ഉപയോഗങ്ങളും ഉണ്ടാകും. പലയിടത്തു നിന്നുമായി അയാൾ പലതും പഠിച്ചിരുന്നു. ഒരു കടയുടെ മുന്നിൽ എത്തിയപ്പോൾ അതിന്റെ മുന്നിൽ ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്ന ചിത്രവരയിൽ അയാളുടെ കണ്ണുടക്കി. മാമലകൾക്കപ്പുറത്തുള്ള സരോവരത്തിൽ അതിരാവിലെ നീരാടി ചുവപ്പുടുത്ത് വരുന്ന സുര്യനെ ഇക്കരയിലേക്കെത്തിക്കാൻ കാത്തുനിൽക്കുന്ന കടത്തുകാരനും, എതിരേൽക്കാൻ പൂക്കളാൽ അലങ്കരിച്ച ഒരു ഗ്രാമവും അതിലെ സഹജീവികളേയും വളരെ മനോഹരമായി വരച്ചിട്ടുള്ള ഒരു ചിത്രം. കുറെയേറെ നേരം ആ ചിത്രത്തിൽ തുറിച്ചുനോക്കിയതിനുശേഷം ഒന്ന് തൊട്ടുനോക്കാൻ ശ്രമിച്ചപ്പോൾ…

Read More

ഇന്ന് രാവിലെ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. ഞാൻ കണി കണ്ട കാക്ക ഇരിക്കുന്ന തൈത്തെങ്ങിലെ ഓലയിൽനിന്ന് ഈർക്കിൽ എടുത്തുകൊണ്ടിരിക്കുന്നു. എന്തൊര് സ്പീഡിലാണ് എടുക്കുന്നത്. നമ്മൾ വിരലുകൾ ഉപയോഗിച്ചെടുക്കുന്നതിന്റെ ഇരട്ടി വേഗതത്തിലാണ് കാക്ക കൊക്കുകൊണ്ട് എടുക്കുന്നത്. എടുത്ത ഈർക്കിൽ എല്ലാം കൊക്കിൽത്തന്നെ വെച്ചിരിക്കുന്നു. മനുഷ്യർപോലും അത്രയും ഈർക്കലികൾ ഒരു കൈയിൽ അടുക്കിവെക്കുമ്പോൾ ഒന്നോ രണ്ടോ താഴേക്കു വീഴാം. അങ്ങിനെ ഒരു ഓല മുഴുവനും ഈർക്കിൽ ഇല്ലാതെ താഴോട്ട് തൂങ്ങിയപ്പോൾ അടുത്ത തേങ്ങിലേക്ക് പറന്നു. പറക്കുമ്പോഴും എന്താ ശ്രദ്ധ? ഒരു ഈർക്കൽ പോലും താഴെ വീണില്ല. ആ തെങ്ങിൽ വേറൊരു കാക്ക ഇരിക്കുന്നുണ്ടായിരുന്നു. രണ്ടുപേരും ഒരു ഓലയിൽ അടുത്തടുത്ത് ഇരുന്നു എന്തോ ആശയവിനിമയം നടത്തിയതുപോലെ തോന്നുമാറ് ഒന്നിച്ച് ഒരേ സ്പീഡിൽ പറന്ന്, കുറച്ച് ദൂരെയുള്ള ഒരു തെങ്ങിന്റെ മണ്ടയിലോട്ട് പോയി. തേങ്ങയും ഓലയും നിറഞ്ഞ തേങ്ങായത് കാരണം പിന്നെ അവിടെ നടക്കുന്നത് ശരിക്ക് കാണാൻ എനിക്ക് സാധിച്ചില്ല. എങ്കിലും രണ്ടുപേരും കൂടി കൂട്…

Read More

അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ, സ്കൂളിൽ പോകുന്ന വഴിക്ക് അടുത്ത വീട്ടിലെ കളിക്കൂട്ടുകാരി മണ്ണപ്പം ചുട്ടു കളിക്കുന്നതുകണ്ടു. അവൾ നാലാം ക്ലാസ്സിൽ മറ്റൊരു സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. അന്ന് അവളുടെ സ്കൂളിന് അവധിയായിരുന്നു. അവളെക്കൂടി എന്റെ സ്കൂളിലേക്ക് കൂട്ടാമോയെന്ന് അവൾ ചോദിച്ചു. ‘വന്നോളൂ’ എന്ന് ഞാനും പറഞ്ഞു. ആരോടും ചോദിക്കാതെ എന്റെ കൂടെ അവൾ വന്നു. അന്ന് യൂണിഫോമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അതൊരു  പ്രശ്നവുമല്ലായിരുന്നു. എന്റെ ക്ലാസ്സിൽ എന്നോടൊപ്പം ഇരുന്നു. ടീച്ചേഴ്സും ഒന്നും ചോദിച്ചില്ല. സ്കൂളും വീടും തമ്മിൽ ദൂരമുണ്ടായിരുന്നതുകൊണ്ട് ഉച്ചയൂണിന് വീട്ടിൽ പോകാനും സാധിക്കില്ലായിരുന്നു. വൈകുന്നേരം സ്കൂൾ വിട്ടതിനുശേഷം ഞങ്ങൾ വീട്ടിലെത്തി. അത്‍ഭുതമെന്ന് പറയട്ടെ, അവളുടെ വീട്ടുകാരും അറിഞ്ഞില്ല അവൾ എവിടെയായിരുന്നെന്ന്. വീട്ടിലെത്തി, അവളുടെ അമ്മയോട് കാര്യം പറഞ്ഞപ്പോൾ അമ്മ ചോദിച്ചു: അയ്യോ! നല്ലൊരു ഉടുപ്പിട്ടിട്ട് പോയാൽ പോരായിരുന്നോ? അന്നൊക്കെ അമ്മമാർക്ക് പെൺകുട്ടികളെക്കുറിച്ച് വേവലാതികൾ കുറവായിരുന്നു. കൂട്ടുകാരികളുടെ വീട്ടിൽ കളിക്കാൻ പോയാൽ സന്ധ്യക്ക് മുന്നേ ഏതു സമയത്തും വീട്ടിൽ കയറിച്ചെല്ലാം. അത്രയ്ക്ക് വിശ്വാസം…

Read More