നമ്മൾ മാത്രം വസിക്കുന്ന ഗോളമല്ല ഇത് ഇവിടെ പക്ഷി മൃഗാദികളും വൃക്ഷലതാദികളും സൂക്ഷ്മ ജീവികളുമുണ്ട്.
ലോകമൊരു കുടുംബമാണ് എന്ന ഉദാത്തമായ സങ്കല്പം ഭൂമുഖത്ത് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം ജീവിക്കാനുള്ള അവകാശം ഉറപ്പാക്കണം അത്തരത്തിലുള്ള സന്ദേശം നൽകാനായാണ് ലോക മൃഗക്ഷേമ ദിനം ആഘോഷിക്കുന്നത്. 1931 ലാണ് ഒക്ടോബർ 4 ആം തിയതി ലോകമൃഗസംരക്ഷണ ദിനമായി ആചരിക്കുവാന്‍ തുടങ്ങിയത്.
ഫ്ലോറന്‍സിലെ പരിസ്ഥിതി സ്നേഹികളാണ് ഈ ദിനം ആചരിക്കുവാനുള്ള ശ്രമങ്ങള്‍ ആദ്യമായി നടത്തിയത്. ആനിമല്‍ ഏഷ്യ ഫൌണ്ടേഷന്, സിംഗപ്പൂര്‍ സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് എനിമല്‍സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആചരിക്കുന്ന ഈ ലോക മൃഗസംരക്ഷണ ദിനത്തിന്റെ വെബ്സൈറ്റ് പുറത്തിറങ്ങിയത് 2003 ലായിരുന്നു. ഇംഗ്ലണ്ട് ആസ്ഥാനമായിട്ടുള്ള ആനിമല്‍ വെല്‍ഫയര്‍ ഗ്രൂപ്പ് നാച്ചറല്‍ വാച്ചാണ് ഇത് പുറത്തിറക്കിയത്.
നിങ്ങൾക്കറിയാമോ? ഓരോ ദിവസവും ഈ ഭൂമുഖത്തു നിന്ന് നൂറോളം ജീവജാലങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നുണ്ട്. ഈ അവസ്ഥ തുടര്‍ന്നാൽ അധികം താമസിയാതെ ഈ ഭൂമി യിൽ നിന്ന് ജീവജാലങ്ങൾ തുടച്ചു നീക്കപ്പെടും എന്നെന്നേക്കുമായി എന്നോര്മ്മിപ്പിക്കുന്നതും കൂടിയാണ് ഈ ലോക മൃഗക്ഷേമ ദിനം.
വംശനാശം സംഭവിക്കുന്ന ജീവികളുടെ നിസ്സഹായാവസ്ഥ ഉയര്‍ത്തിക്കാട്ടുക എന്നതായിരുന്നു ദിനാചരണത്തിന്റെ ലക്ഷ്യം. മനുഷ്യനെപ്പോലെ തന്നെ മറ്റ് ജീവികള്‍ക്കും ഭൂമി അവകാശപ്പെട്ടതാണെന്ന് കരുതുന്ന ഏവരും ഈ ദിനാചരണത്തെ അതീവ ഗൗരവത്തോടെ കാണണ്ടതുണ്ട്. ദേശ, രാഷ്ട്ര, വര്‍ഗങ്ങള്‍ക്ക് അതീതമായിട്ട് ആചരിക്കുന്ന ഈ ദിനം മനുഷ്യ ജീവിതം എങ്ങനെ മൃഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ലോകത്തെ അറിയിക്കുവാനും ഉപകരിക്കാറുണ്ട്.
മുമ്പെങ്ങുമില്ലാത്ത തോതിലാണ് ഇന്ന് ജീവിവര്‍ഗങ്ങള്‍ നേരിടുന്ന ഭീഷണി. ഭൂമിയുടെ ചരിത്രത്തില്‍ മുമ്പ് അഞ്ച് തവണ ജീവികള്‍ക്ക് വന്‍തോതില്‍ കൂട്ടനാശം നേരിട്ടിട്ടുണ്ട്. ഇപ്പോള്‍ ഭൂമി ആറാമത്തെ കൂട്ടനാശത്തിന്റെ പിടിയിലാണെന്ന് പരിസ്ഥിതി ഗവേഷകര്‍ പറയുന്നത്.