ഒക്ടോബർ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് ലോക പുഞ്ചിരി (smail) ദിനം ആഘോഷിക്കുന്നത്. എന്നാൽ മേയ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ലോക ചിരി (Laughter) ദിനമായും ആഘോഷിക്കുന്നുണ്ട്.
മനുഷ്യ വികാരങ്ങളെ മാറ്റി മറിക്കാന്‍ തക്ക ശക്തമായ ഒരു മാധ്യമമാണ് ചിരി. അവനവനെ തന്നെയും ചുറ്റുമുള്ളവരെയും സമാധാനത്തിന്റെ മാര്‍ഗത്തിലേക്കു നയിക്കാന്‍ ചിരിയെന്ന മാന്ത്രികന് സാധിക്കും. ചിരി വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം സന്തോഷമാണ്.
അതുപോലെ കോപം ഒഴിവാക്കാനും വേഗത്തിൽ ക്ഷമിക്കാനും ചിരി നമ്മെ സഹായിക്കുന്നു. ഇടയ്ക്കിടെ ചിരിക്കാനുള്ള കഴിവ് പ്രശ്നങ്ങളെ അതിജീവിക്കുന്നതിനും നമ്മുടെ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ശാരീരികവും വൈകാരികവുമായ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും സഹായകമാവുമാണ്.
കാഴ്ചപ്പാടുകളെ സ്വാധീനിച്ച് സമാധാനപ്രിയരുടെ നാടായി ലോകത്തെ മാറ്റിയെടുക്കാന്‍ കഴിയും. ഇത്തരം ആശയങ്ങളുടെ പ്രചാരണമാണ് ചിരിദിനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഈ ആശയത്തിനു ലഭിച്ച ലോക സ്വീകാര്യതയുടെ തെളിവാണ് ലോകം മുഴുവന്‍ ഇന്ന് ചിരിദിനമായി ആചരിക്കുന്നത്.