Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദൈവത്തിന്റെ സമ്മാനങ്ങൾ!
കഥ കുട്ടികൾ ഗർഭം ജീവിതം

ദൈവത്തിന്റെ സമ്മാനങ്ങൾ!

By Salini MuraliAugust 10, 2023Updated:August 10, 20231 Comment5 Mins Read106 Views
Incredible and sweet newborn baby sleeps in basket
Bookmark Now
Please login to bookmark Close

No account yet? Register

അന്ന് വൈകുന്നേരമാകാൻ സുമിത്ര അക്ഷമയോടെ കാത്തിരുന്നു.. സന്തോഷം അടക്കാൻ വയ്യാതായിരിക്കുന്നു. വീട്ടിൽ മറ്റാരും ഇല്ലാത്തതു കൊണ്ട് ആരോടും ഒന്നും പറയാനും നിവർത്തിയില്ല. രണ്ടു ദിവസമായിട്ട് വല്ലാത്ത ക്ഷീണം ആയിരുന്നു. എപ്പോഴും എവിടെയെങ്കിലും കിടക്കാനും, മനം പിരട്ടലും തലചുറ്റുന്നതു പോലെയും ഒക്കെ തോന്നിയപ്പോൾ സുമേഷേട്ടനോട് ഒന്ന് സൂചിപ്പിച്ചു.

“അത്‌ എന്തെങ്കിലും ദഹിക്കാഞ്ഞിട്ടായിരിക്കും” അപ്പോൾ മനസ്സിൽ തോന്നിയ സംശയം മറ്റൊന്നായിരുന്നു. ഡേറ്റ് ആകേണ്ട സമയം കഴിഞ്ഞിരിക്കുന്നു. അതും ദഹിക്കാഞ്ഞിട്ടായിരിക്കുമോ ! അമ്മ വിളിച്ചപ്പോഴും ചോദിച്ചു. ഒന്നും ഉറപ്പിക്കാനായില്ല. ഇന്ന് കുളിയും കഴിഞ്ഞു തുണി വിരിച്ചതേ ഓർമയുള്ളൂ.. തലകറങ്ങി അവിടെ തന്നെ വീണു.  ഭാഗ്യത്തിന് മീൻ വിൽക്കാൻ വന്ന അന്നാമ്മ ചേട്ടത്തി കണ്ടത് കൊണ്ട് ഏറെ നേരം കിടക്കേണ്ടി വന്നില്ല.

മുഖത്ത് വെള്ളം കുടഞ്ഞു പിടിച്ചെഴുന്നേല്പിച്ചു.

വിളർച്ച കണ്ട് ലക്ഷണവും പറഞ്ഞു.

ഡോക്ടറെ കാണാൻ പോകാൻ പുള്ളിക്കാരനെ വിളിക്കാൻ നിർബന്ധിച്ചെങ്കിലും അതൊന്നും വേണ്ട. ആള് വരട്ടെ. എന്നിട്ട് പോകാമെന്നു പറഞ്ഞു താനാണ് വിലക്കിയത്.

ക്ലോക്കിലേക്കു നോക്കി. ആറുമണി കഴിയണം ആള് ഇങ്ങ് എത്താൻ. ബൈക്കിന്റെ ശബ്ദം കേൾക്കുന്നുണ്ട്.  എത്തിയെന്നു തോന്നുന്നു !

പെട്ടന്ന് അടുക്കളയിലേക്ക് നടന്നു. ആദ്യം ചായയ്ക്ക് പകരം എന്തെങ്കിലും ഒരു മധുരം കൊടുക്കാം.

മുറിയിലേക്ക് കയറിപോയ ആളിന്റെ പുറകെ എന്തായാലും പോകണ്ട എന്ന് തീരുമാനിച്ചു. ഫ്രഷ് ആയിട്ട് വരുമ്പോൾ പറയാനായി പുതിയ വിശേഷം മനസ്സിലിട്ടു താലോലിച്ചു കൊണ്ട് കാത്തിരുന്നു.

കുളിയും കഴിഞ്ഞ് ടിവിയുടെ മുന്നിലേക്ക് ഫോണുമായി ഇരുന്ന ആളിന്റെ നേർക്ക് നീട്ടിയ ലഡ്ഡു  കണ്ട് ആദ്യം ഒന്നമ്പരന്നു. പിന്നെ അവളെ  തറച്ചൊന്നു നോക്കിയിട്ട് ലഡ്ഡു കഴിക്കാൻ തുടങ്ങി.  ഒന്നും ചോദിക്കാൻ ഇല്ലാത്ത ഒരാളിന്റെ മുൻപിൽ വാക്കുകൾ വറ്റിയതു പോലെ അവൾ നിന്നു. എങ്കിലും അടുത്തോട്ടു ചേർന്നിരുന്നുകൊണ്ടാണ് പറഞ്ഞത്..

“നാളെ നമുക്കൊന്ന് ഹോസ്പിറ്റൽ വരെയൊന്ന് പോകണം കേട്ടോ..”

“അതിനിവിടെ ആർക്കാണ് അസുഖം?”

“അസുഖമൊന്നുമില്ല, ഒരു സംശയം ! ഇന്ന് രാവിലെ ഞാനൊന്ന് തലചുറ്റി വീണു. പിന്നെ ഇതുവരെ പീരിയഡും ആയില്ല !”

ആളിന് ഒരു പ്രതികരണവും ഇല്ലെന്ന് കണ്ടപ്പോൾ വല്ലാത്ത ദേഷ്യവും സങ്കടവും ആണ് തോന്നിയത്. എന്തൊരു മനുഷ്യൻ ആണ്! ആദ്യത്തെ കുഞ്ഞ് ഉണ്ടാകാൻ പോകുന്നുവെന്ന് അറിഞ്ഞിട്ടും നിർവികാരതയോടെ ഇരിക്കുന്ന ആളിനോട് ഇനി ഒന്നും പറയുന്നില്ലെന്ന് കരുതി ഈർഷ്യയോടെ അവൾ എഴുന്നേറ്റു.

അടുക്കളയിൽ ചായ എടുത്തു കൊണ്ടിരിക്കുമ്പോൾ പിന്നിൽ അനക്കം കേട്ടിട്ടും നോക്കാതെ നിന്നു.

“അതേ അങ്ങനെ ഒരു സംശയം ഉണ്ടെങ്കിൽ നാളെ പോയി നോക്കാം. പക്ഷെ ഇതൊന്നും ഇപ്പൊ ഉടനെ വേണ്ടാ കേട്ടോ.. ”

ഞെട്ടലോടെയാണ് തിരിഞ്ഞു നോക്കിയത്.  ആദ്യമായി തന്റെ വയറ്റിൽ പൊട്ടിമുളച്ച ഒരു ജീവനെ വേണ്ടായെന്ന് ഇത്ര ലാഘവത്തോടെ പറയാൻ സുമേഷേട്ടന് എങ്ങനെ കഴിയുന്നു.

“ഇല്ലാ, ഞാൻ സമ്മതിക്കില്ല. ഈ കുഞ്ഞിനെ എനിക്ക് വേണം. നമ്മുടെ ആദ്യത്തെ കുരുന്നല്ലേ ഏട്ടാ. ഇതിനെ വേണ്ടെന്ന് പറയാൻ അത്രക്ക് ക്രൂരനാണോ നിങ്ങൾ?”

“ഇപ്പോൾ വേണ്ടെന്നേ ഞാൻ പറഞ്ഞുള്ളൂ. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം പോലുമായില്ല ! നാണക്കേടാണ്. പോരെങ്കിൽ സാലറി ഒത്തിരി കുറവും. ഒരു രണ്ട് വർഷം ഒക്കെ കഴിഞ്ഞിട്ടാണെങ്കിൽ ഫിനാൻഷ്യലി കുറച്ചു കൂടി മെച്ചപ്പെടും.. അപ്പോൾ കുഞ്ഞിനെ കുറിച്ചൊക്കെ ആലോചിക്കാം എന്താ? ”

വെറുപ്പാണ് തോന്നിയത്. പണം ആണോ വലുത്. ഒരു കുഞ്ഞി കാല് കാണാൻ കൊതിക്കുന്ന എത്രയോ ധനികരായ കുടുംബങ്ങൾ ഉണ്ട്. ചികിത്സക്കായി പണം വാരിയെറിയുന്നവർ ! ഇവിടെ ദൈവം രണ്ട് കയ്യും നീട്ടി വളരെ പെട്ടന്ന് തന്നെ തങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. എന്നിട്ടാണ് പറയുന്നത് കാശുണ്ടാകട്ടെയെന്ന് !

വിവാഹം കഴിഞ്ഞിട്ട് ഏഴ് മാസമായി. ഇതിലിത്ര മാനക്കേടിന്റെ കാര്യമെന്താണ്..

ആലോചിട്ട് ഒരു മനസ്സമാധാനവും കിട്ടുന്നില്ല..

എന്തു വന്നാലും ഞാൻ ഇതിന് സമ്മതിക്കില്ല. ഉറപ്പാണ്. അന്ന് രാത്രിയിൽ ചുറ്റിപ്പിടിക്കാൻ വന്ന കൈവിരലുകളെ തട്ടിയെറിഞ്ഞ് കട്ടിലിന്റെ ഓരത്തു പോയി കണ്ണും മനസ്സും പൂട്ടിവെച്ചു കിടന്നു..

അമ്മേ എന്നെ കളയല്ലേ എന്നൊരു പിഞ്ച് രോദനം എവിടെയോ മുഴങ്ങുന്നതുപോലെ. അടിവയറ്റിൽ കൈത്തലം ചേർത്ത് വച്ചു. നിന്നെ ഞാനൊരിക്കലും കളയില്ലെന്ന  മട്ടിൽ. മറ്റുള്ളവരെ പോലെ ഞാൻ അത്രയ്ക്കും ദുഷ്ടയല്ലടാ..പുറം തിരിഞ്ഞു കിടക്കുന്ന ഭർത്താവിനോട് അന്ന്  ആദ്യമായി അവൾക്കു വല്ലാത്ത വെറുപ്പും ദേഷ്യവും തോന്നി.  കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ തന്നെ സുമേഷേട്ടന്റെ പണത്തോടുള്ള ആർത്തി അവളെ നീരസപ്പെടുത്തിയിരുന്നു.

അടുക്കളയിൽ അധികം വരുന്ന ഭക്ഷണം കാണുമ്പോൾ കലി തുള്ളുകയും എല്ലാം അളന്നു ചിട്ടപ്പെടുത്തിയത് പോലുള്ള ചിലവാക്കലും പിശുക്കും ഒന്നും അവൾ ഇഷ്ടപ്പെട്ടിരുന്നില്ല. എങ്കിലും അയാളെ പേടിച്ച് പലതും അവൾ ഉള്ളിലടക്കി.

ചില ജീവിതങ്ങൾക്ക് എത്ര പെട്ടെന്നാണ് കടിഞ്ഞാൺ വീഴുന്നതെന്ന് അവൾ നിസ്സഹായതയോടെ ഓർത്തു. ഓടിച്ചാടി തിമിർത്തു നടന്ന തനിക്ക് വിവാഹം ഒരു ബന്ധനമാണ് തീർത്തത്..

പകൽ നേരങ്ങളിൽ ഒറ്റയാവുമ്പോൾ വിരസതയും മൂകതയും തനിക്ക് ചുറ്റിനും വട്ടം കറങ്ങുന്നതു പോലെ തോന്നിച്ചു..

അപ്പോഴൊക്കെ ഓർത്തിട്ടുണ്ട് എത്രയുംപെട്ടന്ന് ഒരു കുഞ്ഞ് ആയിരുന്നെങ്കിൽ എന്ന്.

പക്ഷേ തന്റെ ആഗ്രഹം ഇത്ര പെട്ടെന്ന് പൂവണിയുമെന്നു കരുതിയതേയില്ല.

രാവിലെ എഴുന്നേറ്റു സുമേഷേട്ടന്റെ അമ്മയെ ഫോൺ ചെയ്തു. പിന്നെ ഒന്നും അറിയാത്ത ഭാവത്തിൽ ചായയുമായി മുറിയിലേക്ക് ചെന്നു.  കണ്ണും തുറന്നു എന്തോ ആലോചിച്ചു കിടക്കുന്ന ആളിന്റെ അടുത്ത് ചായ വെച്ചു തിരിയുമ്പോൾ പിന്നിലൊരു മുരടനക്കം.

“അതേ രാവിലെ ഹോസ്പിറ്റലിൽ പോകാൻ റെഡിയായിക്കോ. എനിക്ക് അതുകഴിഞ്ഞു വേണം ഓഫീസിൽ പോകാൻ. ഹാഫ് ഡേ ലീവ് എടുത്താൽ പൈസ കട്ടാകും. ”

ഹ്ഹോ ! ഒരു ആർത്തിക്കാരൻ. ചവുട്ടിത്തുള്ളിയാണ് മുറിയിൽ നിന്നിറങ്ങിയത്..  ബൈക്കിനു പിന്നിൽ ഇരിക്കുമ്പോൾ ഒട്ടും പേടി തോന്നിയില്ല. ഡോക്ടറെ കാണട്ടെ. സുമേഷേട്ടൻ എന്താണ് പറയാൻ പോകുന്നതെന്ന് അറിഞ്ഞിട്ട് വേണം തന്റെ തീരുമാനം അറിയിക്കാൻ.  ഹോസ്പിറ്റൽ വരാന്തയിൽ കാത്തിരിക്കുന്ന അമ്മയെ കണ്ടപ്പോൾ ആശ്വാസം ആണ് തോന്നിയത്. പക്ഷേ സുമേഷ് ഒന്ന് അമ്പരന്നു.  കുറ്റവാളിയെ നോക്കുന്നത് പോലൊരു നോട്ടം ഭാര്യയുടെ നേർക്ക് നോക്കിയെങ്കിലും അവൾ  യാതൊന്നുമറിയാത്ത പോലെ ഒന്നൂറി ചിരിച്ചു..

വരട്ടെ. കാണാമല്ലോ ഇപ്പോൾ പിശുക്കന്റെ കളി ! അമ്മയുടെ അടുത്ത് ഒരു അടവും വിലപ്പോകില്ലെന്ന് അവൾക്കറിയാം.

വളരെ തന്റേടമുള്ള , ആരെയും നിലക്ക് നിർത്താൻ കഴിവുള്ള അവരുടെ ആജ്ഞാ ശക്തി അവളും കുറെ അറിഞ്ഞതാണല്ലോ !

നിറഞ്ഞ ചിരിയോടെയാണ് അവർ മകനെയും മരുമകളെയും സ്വീകരിച്ചത്.

അവളുടെ കയ്യിൽ പിടിച്ചുകൊണ്ടാണ് അമ്മ വിശേഷങ്ങൾ തിരക്കിയത്.

“അമ്മ എങ്ങനെ ഇവിടെത്തി ? ” ആകാംക്ഷയോടെ നിൽക്കുന്ന മകന്റെ മുഖത്തേക്ക് ഒന്ന് ഉറ്റുനോക്കി അവർ പറഞ്ഞു.

“ഞാൻ വന്നിട്ട് കുറച്ചു നേരമായി. ഇന്നലെ കിടന്നപ്പോൾ വല്ലാത്തൊരു സ്വപ്നം കണ്ടു. നമ്മുടെ വീട്ടിൽ ഒരു കുഞ്ഞിക്കരച്ചിൽ. അതുകേട്ടോണ്ട്‌ ഓടിച്ചെന്നപ്പോൾ ഒരു ദുഷ്ടൻ അതിന്റെ കഴുത്തിനു പിടിച്ചു ഞെക്കുന്നു ! പിന്നെ എനിക്ക് ഉറങ്ങാൻ പറ്റിയില്ല. രാവിലെ സുമിത്രയെ വിളിച്ചപ്പോഴല്ലേ കാര്യം അറിയുന്നത്. എങ്കിൽ പിന്നെ ഞാനും കൂടി വന്നേക്കാമെന്നു കരുതി..ഇന്നലെ കണ്ട ആ ദുഷ്ടൻ ഏതാണെന്ന് ഒന്നറിയണമല്ലോ.”

അമ്പടി കേമി ! നിനക്ക് ഞാൻ വെച്ചിട്ടുണ്ട്.. എന്നൊരു നോട്ടം ഭാര്യക്ക് നേരേ നോക്കി അയാൾ മുന്നോട്ട് നടന്നു. അമ്മായി അമ്മയും മരുകളും അതുകണ്ട് കണ്ണിറുക്കി ചിരിച്ചു..

ഡോക്ടർ പരിശോധിക്കുമ്പോൾ പുറത്ത് തന്റെ കടുത്ത തീരുമാനങ്ങൾ അപ്പൂപ്പൻ താടി പോലെ കാറ്റിൽ പറന്നു പോകുന്നത് കണ്ട് അയാൾക്ക്‌ വല്ലാത്ത നിരാശ തോന്നി.

അമ്മ കൂടെയിരിക്കുമ്പോൾ ഒരക്ഷരം അതിനെ കുറിച്ച് മിണ്ടാൻ പറ്റില്ലല്ലോ. അവൾ അമ്മയെ മനപ്പൂർവ്വം വിളിച്ചു വരുത്തിയതാണ്. ഇന്ന് കൊടുക്കുന്നുണ്ട്. വീട്ടിൽ ചെല്ലട്ടെ..

ദേഷ്യം മുഴുവനും പല്ല് കടിച്ചമർത്തി !

ഒടുവിൽ സുമേഷിനെ ഡോക്ടർ അകത്തേക്ക് വിളിപ്പിച്ചു.

“എല്ലാം വൈഫിനോട് പറഞ്ഞിട്ടുണ്ട് കേട്ടോ. ഈ സമയത്ത് ഒരു വിഷമവും ഉണ്ടാക്കാൻ പാടില്ല. അത് വയറ്റിൽ കിടക്കുന്ന കുഞ്ഞിനെയാണ് ബാധിക്കുക. മരുന്നും ഭക്ഷണവും എല്ലാം കൃത്യസമയത്തു കഴിക്കണം. അടുത്ത തവണ വരുമ്പോൾ സ്കാൻ ചെയ്യാം. ഓക്കേ.. ”

ഏറ്റവും സന്തോഷം അമ്മയ്ക്കായിരുന്നു.

കൈ കൂപ്പി ഡോക്ടറിന് നന്ദി പറഞ്ഞു കൊണ്ട് മൂവരും വെളിയിൽ ഇറങ്ങി..

“ഞാൻ, എങ്കിൽ ഇവിടുന്നങ്ങു വീട്ടിലോട്ട് പൊയ്ക്കോളാം. പെട്ടന്ന് ഓടിവന്നതല്ലേ.. ഞായറാഴ്ച അങ്ങോട്ട്‌ എല്ലാവരെയും കൂട്ടി വരാം. മോളേ സൂക്ഷിക്കണേ. ഇവന് അതൊന്നും അറിയില്ല.. ”

അമ്മ യാത്ര പറഞ്ഞു പോകുമ്പോൾ ആരും കാണാതെ ദൈവത്തിന് ഒരുപാട് നന്ദി പറയുകയായിരുന്നു.

സുമേഷേട്ടന്റെ പദ്ധതി തകർത്തതിന് ഇനി എന്ത് ശിക്ഷ ആണാവോ വെച്ചിരിക്കുന്നത്. എന്തായാലും തന്റെ കുഞ്ഞിന് വേണ്ടിയല്ലേ.

അവൾ അലിവോടെ കൈ വയറ്റത്തൊന്ന് അമർത്തി !

***************************

നൈറ്റി എടുത്ത് എളിയിൽ കുത്തി ടർക്കിയും എണ്ണയും ചൂടുവെള്ളവും ഒക്കെ കൊണ്ട് വച്ചിട്ട് അകത്തേക്ക് ധൃതിയിൽ നടന്നു.

ശ്ശോ ! ഇന്ന് ഒത്തിരി താമസിച്ചു. വെയില് പോകുന്നതിനു മുൻപ് രാവിലെ തുണിയെല്ലാം നനയ്ക്കാൻ ഇറങ്ങിയതുകൊണ്ട് പതിവ് ജോലിയെല്ലാം കുറച്ചു വൈകി ! അകത്ത്  ആരുടെയും അനക്കം ഒന്നുമില്ലല്ലോ ! മുറിയിലേക്ക് കയറാനൊരുങ്ങിയ സുമിത്ര പെട്ടന്ന് നിന്നു. കട്ടിലിൽ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് അടുക്കി പിടിച്ച് സുമേഷേട്ടൻ കിടക്കുന്നു !

അവനും നല്ല സുഖ ഉറക്കം !

“കൊള്ളാം! അച്ഛനും മോനും നല്ല ഉറക്കമാണല്ലോ.. അമ്മേടെ ചക്കരക്കുട്ടൻ വന്നാട്ടെ. കുളിച്ചിട്ടു കിടന്നുറങ്ങാം കേട്ടോ..”

കുഞ്ഞിനെ വാരിയെടുക്കാൻ തുനിഞ്ഞ അവളുടെ കൈ തട്ടിമാറ്റി അയാൾ കുഞ്ഞിനെ തന്റെ ദേഹത്തോട് കൂടുതൽ  ചേർത്ത് പിടിച്ചു !

അവൾക്ക് ചിരി വന്നു

“ഇപ്പോഴെങ്ങനെ ഉണ്ട്. ഈ കുഞ്ഞിനെയാണല്ലോ സുമേഷേട്ടൻ കളയാമെന്നു പറഞ്ഞത്.”

“ഞാനങ്ങനെ വല്ലതും പറഞ്ഞെന്നു കരുതി  നീയെന്തിനാ എപ്പോഴും അതിനെകുറിച്ച് ഓർമിപ്പിക്കുന്നത്. നിന്റെ ഒച്ച കേട്ട് അവനുണരും..നീയൊന്ന് പോകാൻ  നോക്ക് ”

കൊള്ളാം ! ഇപ്പോൾ ഞാൻ ഔട്ട്‌. എങ്കിലെന്താ ഈ സ്നേഹം മതിയല്ലോ തനിക്ക് മനസ്സ് നിറയാൻ !

അന്ന് അമ്മയാണ് രക്ഷിച്ചത്. അമ്മയെ വിളിച്ചു പറയാൻ ദൈവമാണ് തന്നെ തോന്നിപ്പിച്ചത്.. ഇന്നും ഒന്ന് അമ്മയെ വിളിച്ചാലോ.. ഈ സ്നേഹക്കാഴ്ച ഒന്ന് പറഞ്ഞാലോ?

ഫോണുമായി അവൾ മെല്ലെ പുറത്തേക്ക് നടക്കുമ്പോൾ വീണ്ടും വെറുതെ ഒന്ന് തിരിഞ്ഞു നോക്കി… അപ്പോൾ കുഞ്ഞിന്റെ പുറത്ത് മൃദുവായി ആ കനത്ത വിരലുകൾ താളം പിടിക്കുന്നുണ്ടായിരുന്നു..

——-ശാലിനി മുരളി ✍️ ——-

Post Views: 26
1
Salini Murali

ഒട്ടും തിരക്കില്ലാത്ത തിരക്ക് പിടിച്ചൊരു അമ്മ !

1 Comment

  1. Joyce Varghese on September 8, 2023 1:16 AM

    ഹൃദ്യമായ രചന ❤

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.