എന്റെ കാഴ്ചയിൽ ഏറ്റവും പ്രയോജനപെട്ട ഉപകരണം വാഷിംഗ് മെഷീൻ ആണ്. പണ്ടൊക്കെ തുണി അലക്കുക എന്ന് പറഞ്ഞാൽ വലിയൊരു ടാസ്ക് ആണ്. ഇപ്പോൾ ആ ദൗത്യം അലക്കുകല്ലിനെ മറികടന്ന് വാഷിംഗ് മെഷീൻ ഏറ്റെടുത്തു. അലക്കുകല്ല് ഒക്കെ ഒരു പുരാവസ്തു പോലെയായി മാറി. വാഷിംഗ് മെഷീനിൽ തുണി കൊണ്ട് ഇടേണ്ട താമസം മാത്രമേ ഉള്ളു. ഒരു സ്വിച്ച് അമർത്തിയാൽ തുണികൾ വാഷിംഗ് മെഷീൻ കുതിർത്ത്, കഴുകി, ഉണക്കി തരും.
സെമി, ഫുള്ളി ഓട്ടോമാറ്റിക്, ടോപ് ലോഡ് എന്നിങ്ങനെ വിവിധ ഘടനയോട് കൂടി വിവിധ വർണ്ണങ്ങളിൽ എന്ന് വാഷിംഗ് മെഷീൻ വിപണിയിൽ ലഭ്യമാണ്. ക്രമേണ കുറച്ച് നാളുകൾക്കു ശേഷം വാഷിംഗ് മെഷീൻ പുതിയ ടെക്നോളജിയിലൂടെ ചിലപ്പോൾ തുണികൾ അഴയിൽ വരെ കൊണ്ടിട്ട് തന്നെന്നും വരാം.
ശരീര അധ്വാനം ഇല്ല. സമയ ലാഭം എല്ലാം വാഷിംഗ് മെഷീന്റെ ഗുണങ്ങൾ ആണ്. അലക്കുകല്ലിൽ ആവുമ്പോൾ നടുവേദന കൊണ്ട് ബുദ്ധിമുട്ട് ആണ്. സത്യം പറഞ്ഞാൽ ഇപ്പോൾ വാഷിംഗ് മെഷീനും അലക്കു കല്ലും പരസ്പരം ശത്രുകളെ പോലെയാണ്. വാഷിംഗ് മെഷീനു സ്വന്തമായി പ്രവർത്തിക്കാനുള്ള കഴിവ് കൊണ്ട് വിലയും കൂടുതൽ ആണ് കൂടാതെ തലക്കനവും ഉണ്ട്. എല്ലാവരും വാഷിംഗ് മെഷീനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇപ്പോൾ വാഷിംഗ് മെഷീൻ ആണ് താരം. ഇവനില്ലാത്ത വീടുകൾ വിരളമായിരിക്കും. പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് മേലനങ്ങി പണി ചെയ്യാൻ ബുദ്ധിമുട്ട് ഉള്ള ആളുകൾ ആണ്. പിന്നെ ഒന്നിനും സമയമില്ല, പിന്നെ കുനിഞ്ഞും നിവർന്നും പണിയെടുത്താൽ അപ്പോൾ ഇല്ലാത്ത വേദനങ്ങൾ ഇല്ല. അപ്പോൾ നമ്മൾ വാഷിംഗ് മെഷീന്റെ പുറകെ പോകും. അതുകൊണ്ട് വാഷിംഗ് മെഷീൻ യെവൻ പുലിയാണ് കെട്ടാ……
#എന്റെരചന ബ്ലോഗ് മത്സരം….
#പ്രയോജനപെട്ടഉപകരണം
2 Comments
വാഷിംഗ് മെഷീൻ ഉപകാരമുള്ള ഉപകരണം തന്നെ, യോജിക്കുന്നു. പക്ഷെ മലയാളികൾ എല്ലാവരും മടിയന്മാർ /മടിച്ചികൾ അല്ലാട്ടോ. 😂
മനോഹരം