തടവറയുടെ ചുമരുകൾ……✍️
ഓർമ്മകളിൽ നിന്നും പടിയിറങ്ങിയ കഴിഞ്ഞകാലങ്ങൾ ഓർത്തു ഏകാകിനിയായ് തെക്കിനിക്കോലായിൽ തടവറയുടെ ചുമരുകൾ തീർത്ത ബന്ധനത്തിൽ കാലങ്ങൾ എണ്ണിക്കാത്തിരിക്കവെ…
കാണാമറയത്തെങ്ങോമറഞ്ഞോരാ കാണാകാഴ്ചകളോക്കെയും മിന്നാമിനുങ്ങിൻ നറുവെട്ടത്താലെന്നെ പ്രദക്ഷിണം വയ്ക്കുമ്പോളറിയുന്നു ഞാനെന്നുള്ളിലെ മോഹത്തിൻ തീരാനഷ്ടങ്ങളോക്കെയും …..
ജീവിതയാത്രയിലെന്നോനഷ്ടമായ സ്നേഹലാളനകളെ മനസ്സിൽ താലോലിച്ചുണ്ണാതുറങ്ങാതെ ചങ്ങലതീർത്ത ബന്ധനത്തിൽ രാപകലുകളറിയാതെ ഏകാകിനിയായ് ഇരുണ്ടമുറിയിൽ കഴിയുമ്പോഴും….
കാത്തിരിക്കുന്നുണ്ട് ഞാനാ ദിവസത്തിനായ് ചെമ്പട്ടുടുത്ത് തെക്കേത്തൊടിയിലെ മൂവാണ്ടൻമാവിൻഗന്ധവുംപേറിയാ മടിത്തട്ടിലെരിഞ്ഞങ്ങുവാൻ….
ബന്ധനങ്ങൾതൻ ചങ്ങല കെട്ടുകളില്ലാത്ത ലോകത്തെന്നാത്മാവ് പാറിപറക്കട്ടെ ഒരു ശലഭമായ്…..
റജീന നൗഷാദ്……..🖋️