പിറക്കേണ്ടിയിരുന്നില്ല കുഞ്ഞേ നീയും
ആകാശത്തെ അമ്പിളിയെ കണ്ട് ചിരിക്കാനും
കുഞ്ഞു ശലഭമായി പാറി പറക്കാനും
പൂവായി കൊഞ്ചി മറിയാനും…
ദാരിദ്ര്യത്തിന്റെ ഇരുളിൽ
നിന്റെ ബാല്യം വിശ്രമിക്കുമ്പോൾ
പുഞ്ചിരി വറ്റാത്ത നിന്റെയാ പൊന്മുഖം
ചോരപൊടിക്കുന്നിന്നെന്റെ ഹൃത്തിൽ…
പെണ്ണുടലിന്റെ ആഴമളക്കാൻ
നെറികെട്ട ജന്മങ്ങൾ തിന്നുകൊഴുക്കുമ്പോൾ
കാലം ഇരുളിന്റെ മാത്രം കാലടി തേടുമ്പോൾ..
മറഞ്ഞുകൊൾക നീ നിലാവായി…
നിന്റെ വിധിയിൽ ഭാവി തേടുന്ന
രാഷ്ട്രീയ കോമരങ്ങൾക്ക്…
സത്യമന്വേഷിച്ചു നിന്റെ മരണം
സായാഹ്ന വിരുന്നൊരുക്കുന്നവർക്ക് ..
നീയൊരു ഇര മാത്രം…
ഇന്നലെയും ഇന്നും നാളെയുമറിയാതെ വിടർന്നു കൊഴിഞ്ഞുപോയൊരു
പെൺപൂവ് മാത്രം…