മദ്യപാനം ഒരു തരത്തിലുള്ള ധ്യാനമാണ്. പാനാസക്തിയുള്ളവൻ ലഹരിയുടെ അനന്തമായ ആത്മ പ്രഷോഭത്താൽ ആനന്ദിക്കുകയും,തന്മൂലം പ്രപഞ്ചത്തിലെ സൂക്ഷമങ്ങളിൽ സൂക്ഷ്മങ്ങളായ സ്ഥൂല തന്മാത്രകൾ തന്റെ കരളിലേക്ക് ആവാഹിച്ചു വികാര വിസ്ഫോടനങ്ങൾക്ക് സ്വയം വിധേയനാകുന്നു.അതിന്റെ അന്ത്യത്തിൽ തന്റെ ഉടുതുണി പോലും ബന്ധനങ്ങൾ ആണെന്നറിയുകയാൽ അതിനെ ഊരി തലയിൽ കെട്ടി നാല് പാദങ്ങളിൽ മോക്ഷത്തിന്റെ പടവുകൾ ചവുട്ടി കയറുമ്പോൾ വയറ്റിൽ നിന്നും ഒരു വമ്പൻ തിരമാല ഇരച്ചു കയറി വായിലും മൂക്കിലും കൂടി പുറത്തുചാടി ഒരു അമറലോടെ അവൻ ഭൂമിയുടെ മാറിലേക്ക് പതിഞ്ഞു വീണു ഇഴയുമ്പോഴാണ് അവൻ സർവ പ്രപഞ്ചത്തിന്റെയും സ്പന്ദനങ്ങൾ അറിയുന്നതും,പ്രണയപരവശനാവുന്നതും.
നബി: ഈ കുറിപ്പ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതല്ല.തമാശാ രൂപത്തിൽ മാത്രം വായിച്ചു പോവുക.
– സജീവ് അനന്തപുരി