നീ കണ്ടില്ലെന്നത്
കാണാത്തതുകൊണ്ടല്ല
കണ്ണിൽ പെടാത്തതുകൊണ്ട്;
അത്രേയുള്ളൂ കണ്ണിന്റെ കാഴ്ച……
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ദൂരപരിധികളല്ല,
പരിമിതികളാണ്
കാഴ്ചയുടെ ദൂരം കുറക്കുന്നത്….
ബാഹ്യദൃഷ്ടിക്കപ്പുറം
അകക്കണ്ണിന്റെ ദൈർഘ്യം
പരിമിതികളെ ലംഘിക്കുമ്പോൾ,
നേർക്കാഴ്ചകൾ രൂപപ്പെടും…
പുറം കണ്ണുകൾ
പുറം കാഴ്ചകളിൽ
മയങ്ങിപ്പോയിരിക്കുന്നു
തരിച്ചുവരാനാകാതെ..!