മകൾ
സന്ധ്യ ആകാറായി,
പെണ്ണിനെ കാണുന്നില്ലല്ലോ..
സ്പെഷ്യൽ ക്ലാസ് ഒന്നും ഉള്ളതായി പറഞ്ഞില്ലാലോ…
ബസ് പോയി കാണും.എവിടെ പോയി തിരയും….
വല്ലാത്തൊരു കാലമാണ്
മകൻ
നേരം പാതിരാത്രി ആയി,
ഇനിയും നീ വീട്ടിൽ കയറിയില്ലെങ്കിൽ ചോറിൽ ഞാൻ വെള്ളം ഒഴിക്കും, പറഞ്ഞേക്കാം…
ആടി കുഴഞ്ഞു നാലു കാലിൽ വന്നാൽ മുറ്റത്തു കിടന്നോണം..
നാട്ടുകാരെ കൊണ്ട് പറയിക്കാൻ ആയിട്ട്…
അല്ലെങ്കിലും നാട്ടുകാർക്കെന്താ…
ആൺപിള്ളേർ ആയാൽ വെള്ളവും അടിച്ചു ഇത്തിരി വൈകിയൊക്കെയേ വീട്ടിൽ കയറൂളു..
നാട്ടുകാരോട് പോകാൻ പറ!!!
1 Comment
🥰