അറിഞ്ഞോ ഓണം ബമ്പർ ഒന്നാം സമ്മാനം ആ ലതികക്കാണ് എന്ന്. എന്നാലും അവളുടെ ഒക്കെ ഒരു ഭാഗ്യം നോക്കണേ. കഴിഞ്ഞാഴ്ച കൂടെ എന്റെ കയ്യിൽ നിന്ന് അഞ്ഞൂറ് രൂപ കടം വാങ്ങിയവളാ. ഹാ.. അവളായതുകൊണ്ട് കിട്ടിയ പൈസ ഉപ്പും തവിടും ആക്കി കളയാതിരുന്നാൽ മതിയാരുന്നു. എനിക്കെങ്ങാനും ആയിരിക്കണം കിട്ടുന്നത്. ഞാൻ അതുകൊണ്ട് ഒരു ബിസിനസ് സാമ്രാജ്യം തന്നെ ഉണ്ടാക്കിയെനേം. അതെങ്ങനാ, എറിയാനറിയാവുന്നവന് വടി കൊടുക്കില്ലല്ലോ