“അബ്ദു ഗൾഫീന്നു വന്നു. പക്ഷേങ്കിൽ ഓന് ക്വാറന്റൈൻ ഇരിക്കണം 14 ദിവസം വേണം.അതു കഴിഞ്ഞെ പുറത്തേക്ക് ഇറങ്ങാവൂ” പാത്തു പറഞ്ഞു.
ജമീലക്ക് സഹിക്കാൻ പറ്റുന്നില്ല 😔. എത്ര നാള് കഴിഞ്ഞാ ഒന്നു നാട്ടിലേക്ക് വന്നത്. ഒന്ന് മിണ്ടാനും കാണാനും പറ്റൂലാന്ന് പറഞ്ഞാൽ. 😰
കൊറോണ വരാൻ കണ്ട നേരം! ജമീല പിറുപിറുത്തു.
“ജമീലാ, ഇയ്യ് പഴേവീട്ടിലെ റൂം റെഡി ആക്കീട്ട്ണ്ടാ?”
ഉമ്മ ചോദിച്ചു.
“ആ ഉമ്മാ… ഒക്കെ റെഡി ആണ്. പ്ലേറ്റും ഗ്ലാസും എല്ലാം ഉണ്ട്.”
രാത്രി ആയി അബ്ദു വന്ന് നേരെ അപ്പുറത്തെ പഴയ വീട്ടിൽ കേറി. കോറോണ പേടിച്ച് ആരും പുറത്തിറങ്ങുന്നില്ല.😟 വാനിൽ ആണ് അബ്ദു വന്നത്. വണ്ടി സൗണ്ട് കേട്ട് എല്ലാരും പേടിച്ചു.😒
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ജമീല ഉമ്മാനോട് പറഞ്ഞു “പേടിക്കണ്ട ഉമ്മാ…ഇപ്പോ ഇങ്ങനാ എല്ലാരും വരുന്നേ. യൂസഫും കഴിഞ്ഞാഴ്ച ഇങ്ങനാ വന്നത്. വെള്ള കുപ്പായമിട്ടു കൊറേ ആൾക്കാർ കൂടെ വന്നു…ഓര് തന്നെ ഗൾഫ് സാധനങ്ങൾ സ്പ്രൈ അടിച്ചു പൊളിച്ചു തന്നു.” ജമീല പറഞ്ഞു.
“എന്നാലും ന്റെ മോനെ കാണാൻ ഇനി എപ്പോ പറ്റും?” ഉമ്മാക്ക് ധൃതിയായി.
“പുറത്തിറങ്ങിയാൽ പോലീസ് പിടിക്കും. 14 ദിവസം കഴിഞ്ഞാൽ ടെസ്റ്റ് ഉണ്ട്. അതും കഴിഞ്ഞെ ഓനെ കാണാൻ പറ്റൂ” ഉപ്പ ഉറക്കെ പറഞ്ഞു.
4 വർഷം കാത്തിരുന്നു. ഇപ്പോ വരും വരും പറഞ്ഞ് വന്നപ്പോ ഈ അവസ്ഥ.😌 ജമീല ഫോണിൽ അബ്ദൂനെ വിളിച്ചു.
“ഇക്കാ…😪”
“ജമീലാ…😍”
അബ്ദുന്റെ സൗണ്ട് കേട്ടതും ജമീല കരഞ്ഞു.
“ങ്ങൾക്ക് കൊഴൊപ്പം ഇല്ലല്ലോ… എന്തേലും വേണേൽ ഫോണിൽ വിളിച്ചാമതി😪”
“ജമീലാ…എനിക്ക് കോറോണ ഇല്ല. പിന്നെന്തിനാ ജ്ജ് കരയണ്? 14 ദിവസം കഴിഞ്ഞാൽ ഞാൻ അന്റെടുത്തല്ലേ മോളേ 😍 🥰” അബ്ദു ജമീലയെ സമാധാനിപ്പിച്ചു.
രാത്രി 10 മണി കഴിഞ്ഞതും ജമീലാന്റെ ജനൽപൊളിയിൽ മുട്ട് കേൾക്കുന്നു.
“ജമീലാ…ജമീലാ…തൊറക്ക്…ഇത് ഞാനാ അബ്ദു…”
“എന്താ ഇക്കാ പാതിരാത്രി… വെള്ളം വേണോ?😟
ഞാൻ പേടിച്ചു പോയല്ലോ”
“അതൊന്നുമല്ല… ജ്ജ് ഒന്ന് പതുക്കെ ബാക്കിലെ വാതിൽ തുറന്ന് വന്നേ… അന്നെ ഒന്ന് കാണട്ടെ😍🥰”
“വേണ്ട ഇക്കാ… ആരേലും കാണും ഇങ്ങള് പൊയ്ക്കോളീ… ഉമ്മ ഒച്ച കേൾക്കും” ജമീല പറഞ്ഞു.
“ഒരു മുത്തം തന്നിട്ട് ഞാൻ പൊയ്ക്കോളാം. ജ്ജ് ഇങ് വാടീ…😍🥰”
ജമീലയെ അബ്ദു ചുംബനങ്ങൾക്കൊണ്ട് മൂടി.😘😘 അവളുടെ ഹൃദയതാളം മുറുകുന്നത് അബ്ദു അറിയുന്നുണ്ടായിരുന്നു👩❤️💋👨💕.അബ്ദൂന്റെ കരവലയത്തിൽ നിന്നും ജമീല കുതറിമാറി. അവൾ കിതക്കുന്നതിനിടയിലും കണ്ടു നിലാവത്ത് പൂർണ്ണചന്ദ്രൻ ഉദിച്ചു നിക്കുന്നത്😍😍
അങ്ങനെ അബ്ദൂന്റെ 14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞു. ടെസ്റ്റ് ചെയ്യാൻ വീട്ടിലേക്കു ആൾ വന്നു. നാളെ നെഗറ്റീവ് റിസൾട്ട് വന്നാൽ വീട്ടിൽ കേറാം. ഉമ്മാക്ക് സന്തോഷമായി.
ജമീലയുടെ മനസ്സൊന്നു തുടിച്ചു ☺️😍.അങ്ങനെ ഇക്ക നാളെ എന്റെ കൂടെ…🥰
പിറ്റേന്ന് രാവിലെ 10 മണിക്ക് വീട്ടിലേക്കു കുറേ ആളുകൾ വെള്ള ഡ്രസിട്ട് വന്നു. അബ്ദൂനെ കൊണ്ടോവാൻ. റിസൾട്ട് പോസിറ്റീവ്!
“അബ്ദൂന് കൊറോണ…😟”
‘പ്ദും’
ജമീല ബോധം കെട്ടു.
നാട്ടിൽ മൊത്തം പാട്ടായി. ഇനിയിപ്പോ എന്തു ചെയ്യും? ജമീല കണ്ണുതുറന്നതും ഉച്ചത്തിൽ കരച്ചിലായി.
ഉപ്പ പറഞ്ഞു “പേടിക്കാനൊന്നൂല്ലാ… ഓൻ ഹോസ്പിറ്റലിൽ
അല്ലേ… അവിടെ എല്ലാരും കാണും. നോക്കാനൊക്കെ ആളുണ്ട്.”
“അതല്ല ഉപ്പാ… ഇക്ക എന്നെ…” ജമീലക്ക് മുഴുമിക്കാനാവുന്നില്ല.
അപ്പൊഴേക്കും ഫോൺ ബെല്ലടിച്ചു.
“അബ്ദു ആണ്. ജമീലക്ക് കൊടുക്കാൻ” ഉപ്പ പറഞ്ഞു.
അത്രയും നേരം കരഞ്ഞുകൊണ്ടിരുന്ന ജമീല ദേഷ്യത്തിൽ എണീറ്റ് ഫോണിനടുത്തേക്ക് വന്നു.
“ജമീലാ, ജ്ജ് പേടിക്കണ്ട…ഞാൻ ഡോക്ടറോട് പറഞ്ഞിട്ടുണ്ട്..” അബ്ദു പറഞ്ഞു.
“ഇങ്ങളെ ഒരു മുത്തം 😖😡”
ജമീല മുഴുവനാക്കിയില്ല.
അപ്പോഴേക്കും ആംബുലൻസ് വീടിനു മുന്നിലേക്ക് നിലവിളി സൗണ്ടുമായി എത്തിയിരുന്നു.
ഫോട്ടോ: ഗൂഗിൾ
2 Comments
😄😄😄
പാവം
🤣🤣