”ഇക്കാ അന്ന് റസീനത്തായും ഇക്കയും വന്നപ്പോ ഇങ്ങള് ണ്ടാക്കിയ ബിരിയാണിയുടെ രുചി. ആഹാ ഇന്നും നാവിൽ വെള്ളം വരും ഓർക്കുമ്പോൾ.. ഇന്ന് ഒന്നൂടെ ണ്ടാക്കോ ആ ബിരിയാണി …”
അടുക്കളയിൽ കയറി ഉള്ളി അരിഞ്ഞു കണ്ണീർ വാർക്കുമ്പോഴും ന്റെ മനസ്സിൽ ഒരൊറ്റ ചിന്ത മാത്രമേ ഉള്ളൂ .
അവർ വന്ന് പോയിട്ട് ഇത് അഞ്ചാമത്തെ വെള്ളിയാഴ്ച ആണ് അവൾ എന്നെകൊണ്ട് ഇതേ പേര് പറഞ്ഞു ബിരിയാണി വെപ്പിക്കുന്നത്.
കൃത്യം വെള്ളിയാഴ്ച തന്നെ ബിരിയാണി ഓർമയിൽ നാവിൽ വെള്ളമൂറുന്നതിന്റെ ഗുട്ടൻസാണ് മനസിലാവാത്തത്