തട്ടിയിൽ ഭംഗിയായി നിരത്തി വെച്ചിരിക്കുന്ന സ്ഫടിക പാത്രങ്ങളിലൂടെ വിരലോടിച്ചു അവൾ. എത്ര ഭംഗിയാണ് അവ കാണാൻ. പല നിറത്തിലും ,പല രൂപത്തിലും സുതാര്യമാർന്ന്.
“നിനക്കിഷ്ടപ്പെട്ടത് വാങ്ങിക്കോളൂ,നോക്കൂ ആ ചായകപ്പ് നല്ല ഭംഗിയുണ്ട്”
അധികം അലങ്കാരങ്ങളില്ലാത്ത ഒഴുക്കൻ പിടിയുള്ള ചായക്കപ്പ് ചൂണ്ടി അയാൾ പറഞ്ഞു.
സ്ഫടികപാത്രങ്ങളിലോടുന്ന വിരലുകൾ ഒരു വേള നിശ്ചലമായി
“ഭംഗിയുണ്ട്, പക്ഷെ ചില മനുഷ്യരെപ്പോലെയാണ് ഇവറ്റകളും. കൈകാര്യം ചെയ്യാൻ പ്രയാസം. സൂക്ഷിച്ചില്ലെങ്കിൽ പൊട്ടിപ്പോകും. ദൂരെ നിന്ന് കാണാൻ മാത്രമേ ഭംഗിയുള്ളൂ. അടുക്കുമ്പോൾ ഭയക്കണം.”