നെയ്യിൽ ചുട്ടതു നെയ്യപ്പം
എണ്ണയിൽ ചുട്ടതു എണ്ണേപ്പം
കള്ളിൽ കുഴച്ചതു കള്ളപ്പം
ആവിയിൽ വെന്തത് വട്ടേപ്പം
തേങ്ങാക്കൊത്തിൻ കൂടൊപ്പം
എള്ളും കൂടി നെയ്യപ്പത്തിൽ
ഉള്ളിക്കൊപ്പം ജീരകവും
ചേർന്നു വന്നു കള്ളേപ്പത്തിൽ
നട്സും മുന്തിരിം ഏലതരിയും
ചേർന്ന് മദിച്ചു വട്ടേപ്പത്തിൽ
എല്ലാം കൂടെ മണത്തു മണത്തു
എൻ മനമാകെ നിറഞ്ഞും പോയി