Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാനഡയുടെ ആകർഷണങ്ങൾ -ഭാഗം 3
അനുഭവം ജീവിതം യാത്ര

കാനഡയുടെ ആകർഷണങ്ങൾ -ഭാഗം 3

By Jayalekshmi krishnanOctober 25, 2023Updated:November 3, 202315 Comments4 Mins Read320 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം  : പുതിയ വായനക്കാർക്ക് ഇവിടെ നിന്ന് വായിച്ചു തുടങ്ങാം

ഭാഗം 3: ഇതൊരു വലിയ രാജ്യം ആണ്.

നല്ലൊരു വീട്..

ഒന്നര നിലകൾ പുറത്തു കാണുന്ന നല്ലൊരു വീട്.

ഇവിടെ എല്ലാ വീടുകളും ഇങ്ങനെയാണ്.

വീടിന്റ ഒന്നര ഭാഗം പുറത്ത് കാണും ബാക്കി സാദാ നിരപ്പിനും താഴെയാണ്. ബേസ്മെന്റ് എന്നറിയപ്പെടുന്ന ഭാഗം.

ഇവിടുത്തെ വീടുകളിൽ നമ്മുടെ നാട്ടിൽ പോലെ അറ്റാച്ഡ് ബാത്‌റൂം എന്ന രീതിയില്ല.

ബാത്‌റൂം അല്ലെങ്കിൽ വാഷ് റൂം എന്നതൊക്കെ ബെഡ്‌റൂമിൽ നിന്ന് പുറത്ത് ആണ്.. അതാണ് വൃത്തിയെന്നാണ് ഇവിടെ പറയുന്നത്.. മാത്രമല്ല.. ഒരു വീടിന്  ഒന്നോ രണ്ടോ ബാത്‌റൂം അല്ലെങ്കിൽ വാഷ് റൂം ഉണ്ടാകാറുള്ളു.

ബാത്ത് ടബ് നുള്ളിൽ ഇറങ്ങി നിന്ന് കുളിക്കുക..അതാണ് ഇവിടുത്തെ രീതി.

നനഞ്ഞു ഇരിക്കുന്ന ബാത്‌റൂം അല്ലെങ്കിൽ വാഷ് റൂം ഇവിടെ ഇല്ലേ ഇല്ല.

എന്തെന്നാൽ ബാത്‌റൂം അല്ലെങ്കിൽ വാഷ് റൂമിനുള്ളിൽ ചൂടും തണുപ്പും വരാനുള്ള കുഞ്ഞു എയർ പോക്കറ്റ്സ് ( കാറ്റിന്റെ ജാലകങ്ങൾ ) നിലത്തു സ്ഥാപിക്കുന്നു എന്നതാണ്.

ഇവിടുത്തെ വീടുകൾ, നമ്മൾ സ്കൂളിൽ പഠിച്ച കാലത്ത് ഡ്രായിങ് പീരിയഡ് ൽ പുസ്തകത്തിൽ വരച്ച, രണ്ടു വശങ്ങളിലേക്ക് ചരിഞ്ഞ മേൽക്കൂരയും മേൽക്കൂരയുടെ മുകളിൽ ചിമ്മിനിയും മേൽക്കൂരയുടെ തൊട്ട് താഴെ രണ്ടു കുഞ്ഞു ജനാലകളും അതിനു മധ്യത്തിൽ ഇരുവശങ്ങളിലേക്ക് തുറക്കുന്ന വാതിൽ പടിയും ഉള്ള വീടുകൾ ആണ്..

എന്റെ ബാല്യകാല കൗതുകം ആയിരുന്നു അത്തരം വീടുകൾ എല്ലാ നോട്ട്ബുക്കിലും വരച്ചിടുക എന്നത്.. അത്തരം വീടുകളുടെ നിര തന്നെയാണ് എന്നെ ആകർഷിച്ച പ്രധാന സംഭവം.മതിലുകൾ കെട്ടി തിരിച്ചിട്ടില്ല വസ്തുക്കളെ..എങ്കിലും എല്ലാവർക്കും അവരുടെ “അതിരുകൾ ” നന്നായി തിരിച്ചറിയാം എന്നത് എടുത്തു പറയണം.

എല്ലാ പെരുമാറ്റങ്ങളിലും അവർ അവരുടെ ‘അതിരുകൾ’ പാലിക്കുന്നു.

കുളിച്ചു പുറത്ത് പോകാൻ തയ്യാർ ആയിക്കോളൂ അമ്മ..

തണുപ്പ് തുടങ്ങും മുന്നേ കുറച്ചു കാഴ്ചകൾ എങ്കിലും കാണിച്ചു തരാൻ ഉള്ള തിരക്ക് ആയിരുന്നു കുട്ടികൾക്ക്‌.

കുറച്ചു നടന്നു കാണാം അമ്മ..

ക്ഷീണം തോന്നിയാൽ ഉണ്ണിയെ വിളിച്ചു പറഞ്ഞു കാർ കൊണ്ട് വരാൻ പറയാം.. എന്താ?? ഓക്കേ അല്ലേ??

ഓക്കേ..

ചെറുതായി നടന്നു തുടങ്ങി..

നമ്മുടെ നാട്ടിൽ നടക്കുന്ന പോലെ തോന്നിയ പോലെ നടക്കാനും റോഡ് ക്രോസ്സ് ചെയ്യാനും ഒന്നും പറ്റില്ല..

നടപ്പാത യിൽ കൂടെ മാത്രമെ നടക്കാൻ പറ്റു.

റോഡ് ക്രോസ്സ് ചെയ്യാൻ,നടപ്പാത യുടെ അവസാനം ഒരു പോസ്റ്റ് ഉണ്ട് അതിൽ കൈ പത്തി പതിപ്പിക്കണം.

അപ്പോൾ സിഗ്നലിൽ ചുമന്ന കൈപ്പത്തി പതിയും..അതുപോലെ എതിർ ദിശ യിൽ നിന്ന് കൈപ്പത്തി വച്ചു കാത്ത് നിൽക്കുന്നവരെയും നമുക്ക് കാണാം.

വാഹനങ്ങൾ പോയ ശേഷം ചുമന്ന കൈ പ്പത്തി വെള്ളയാകും .. രണ്ടു ദിശയിലും നിന്നുള്ളവർ ക്രോസ്സ് ചെയ്യുക മാത്രമല്ല.. പരസ്പരം നന്ദി പറഞ്ഞു പോകുന്നതും . രസകരമായ ഒരനുഭവം.

“വാല്യൂ വില്ലേജ്” ൽ ആണ് ആദ്യം ഞങ്ങൾ പോയത്..

നമുക്ക് ആവശ്യമില്ലാത്തതും എന്നാൽ മറ്റുള്ളവർക്ക് ആവശ്യം ഉള്ളതുമായ സാധനങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന സ്ഥലം.

അവിടെ പുഞ്ചിരിയോടെ എതിരേറ്റത് നമ്മുടെ നാട്ടുകാരി കുട്ടിയാണ്.. ഒരു മലയാളിയെ കണ്ട സന്തോഷം ഞാനും അവരോടൊപ്പം ആസ്വദിച്ചു.

അമ്മ, ഒരു മലയാളി കുട്ടിയേ കണ്ടപ്പോൾ ഇത്രയും സന്തോഷമാണോ??

എല്ലാ ഷോപ്പിലും നമ്മുടെ നാട്ടുകാർ കുട്ടികൾ ഉണ്ട്.. വരൂ…

ഞങ്ങൾ വീണ്ടും നടന്നു..

നിറചാർത്തുകൾ ആണ്…നല്ല രസമുള്ള കാഴ്ചകൾ ആണ് ഇവിടെ.

നഗരം ദീപ ശോഭയിൽ തിളങ്ങാൻ തുടങ്ങി..

അമ്മ, എന്താ.. പെട്ടെന്ന് മൂഡ് ഓഫ്‌ ആയി പോയത്..?

അത് പോട്ടേ…മോന്ദ്രയൽ എയർപോർട്ടിൽ നടന്ന സംഭവം എന്നെ അലട്ടുന്നു..അത് അവൾക്ക് മനസ്സിലാകുന്നു..

എന്റെ കൈയിൽ ചുറ്റി പിടിച്ചുകൊണ്ടവൾ പറഞ്ഞു..

അമ്മ.. ഹാപ്പി യായിട്ടു ഇരിക്ക്.

ഞാൻ 2019 ൽ ഡിസംബർ 25 നു രാത്രി ഇവിടെ എത്തിയപ്പോൾ ആരേയും അറിയില്ല..

തണുപ്പ്.. മരവിച്ചു പോകുന്ന തണുപ്പ്..

എവിടെ പോകണം,എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ..

എയർപോർട്ടിൽ വന്നു പുറത്ത് നിൽക്കുമ്പോൾ നാട്ടിലെ ഏജൻസി തന്ന ഫോണിൽ വിളിച്ചിട്ട് എടുക്കുന്നില്ല..

കൂടെ നാട്ടിൽ നിന്ന് കയറിയവരെല്ലാം ഒരോ പ്രൊവിൻസു കളിലേക്കും പോയപ്പോൾ ഇവിടെ വന്നിറങ്ങിയത് ഒറ്റക്ക് ആണ് അമ്മ..

അമ്മയെ അറിയിച്ചു പേടിപ്പിക്കേണ്ട ന്ന് വിചാരിച്ചു.. കൂടെ കുറേ പേരുണ്ട് ന്ന് ഞാൻ പറഞ്ഞൂന്നേ ഉള്ളു.

എന്റെ കൈയിൽ അവൾ മുറുകെ പിടിച്ചിരുന്നത് കൊണ്ട് ഞാൻ തല ചുറ്റി വീണില്ല ന്നേ ഉള്ളു..

ഞാൻ അവളുടെ വാക്കുകൾക്ക് ചെവിയോർത്തു.

ഉറക്കെ കരയാൻ തോന്നി.. എത്ര ഉറക്കെ കരഞ്ഞാലും കേൾക്കാൻ ആരുമില്ലന്ന് മനസ്സിലായപ്പോൾ അറിയാത്ത ദൈവങ്ങളെയും കൂട്ടിനു വിളിച്ചു കാത്തിരുന്നു..

മഞ്ഞുകട്ടകൾ ആണ് വീഴുന്നത് കാലിന്റെ ചുവട്ടിൽ..

രണ്ടു മണിക്കൂർ കാത്തിരിപ്പിനു ശേഷം എന്റെ പേരുഴുതിയ കാർഡ് പിടിച്ചു ഒരാൾ നടന്നു വരുന്നത് കണ്ടപ്പോൾ.. എന്റെ സഹോദരനെയും മരിച്ചു തലയ്ക്കു മുകളിൽ നിൽക്കുന്ന അച്ഛനെയും ഒരുമിച്ചു ഞാൻ അയാളിൽ കണ്ടു.

വീണ്ടും അവളെന്നെ മുറുക്കി പിടിച്ചു.

അമ്മ,ആരെന്നു പോലും അറിയാത്ത ഒരാൾ ഇംഗ്ലീഷ് അല്ലാത്ത ഭാഷയിൽ വായിൽ നിന്നും പൊങ്ങി വരുന്ന പുകയുടെ ഇടയിലൂടെ എന്തോ ചോദിച്ചു..

ഒന്നും മനസ്സിലാകാതെ ഞാനും തല കുലുക്കി..

അയാൾ എന്റെ ബാഗ്കൾ കാറിൽ കയറ്റി.. എന്നോട് കയറി ഇരുന്നു കൊള്ളാൻ പറഞ്ഞു..

ഞാൻ കയറി..

അപ്പോൾ സമയം ഏകദേശം ആറര ഏഴു ആയിക്കാണും.

എന്നാലും പാതി രാത്രി യുടെ പ്രതീതി ആയിരുന്നു.

കൈകൾ കൂട്ടി പിടിച്ചു അച്ഛാ, അച്ഛാ ന്നു ഞാൻ എനിക്കുള്ളിൽ വിളിച്ചു കൊണ്ടേയിരുന്നു.

അധികം സമയം എടുക്കാതെ അയാൾ എന്നെ ഒരു കെട്ടിടത്തിനു മുന്നിൽ കൊണ്ട് വന്നാക്കി.. യാത്ര പറഞ്ഞു പോയി. കാശ് കൊടുക്കാൻ ഞാൻ തയ്യാർ ആകും മുന്നേ അയാൾ പോയി..

എന്റെ ഏജൻസി ചേട്ടൻ ഉടനെ എന്നെ വിളിച്ചു.. അപ്പോൾ മനസ്സിലായി.. ഒരു വണ്ടി തന്നെ പലരെയും പല പ്രദേശങ്ങളിൽ കൊണ്ട് ചെന്നാക്കാൻ പോകുന്നത് കൊണ്ടാണ്.. ഈ പ്രശ്നം എന്ന്.

ഇതൊരു വലിയ രാജ്യം ആണ്.

ഇവിടെ നമ്മളെ ഭയപ്പെടുത്തുന്ന പലതും ഉണ്ട്.

അതുകൊണ്ട് ആരും ഇവിടെ വരാതെ ഇരിക്കുന്നുണ്ടോ?

ചില കഷ്ടപ്പാടുകൾ ഉണ്ടാകും അതൊന്നും ആലോചിച്ചു സമയവും സന്തോഷവും അമ്മ കളയണ്ട..

എല്ലാം മറന്നേക്ക്..

ഞാൻ ഇല്ലേ ഇപ്പോൾ അമ്മയുടെ കൂടെ.

അമ്മ നാട്ടിൽ ഒറ്റയ്ക്ക് ആയപ്പോൾ ഞാൻ എന്തു മാത്രം വിഷമിച്ചു..

അതൊക്കെ മാറിയില്ലേ??

ഞാൻ ഉണ്ണി ചേട്ടനെ വിളിച്ചു കാർ കൊണ്ട് വരാൻ പറയാം.

ഇനി അമ്മ നടക്കില്ല..

എനിക്കറിയാം.

ഭാ..

അമ്മ എന്തെങ്കിലും മരുന്നു കഴിക്കുന്നോ?

ഇല്ല.

ഷുഗർ,പ്രഷർ അങ്ങനെ എന്തെങ്കിലും..

ഇല്ല.

എന്നാൽ ചിരിച്ചു സന്തോഷമായിട്ട് ഇരിക്ക്.. ഇവിടെ വന്നു ടെൻഷൻ അടിച്ചു ഇല്ലാത്ത അസുഖം വിളിച്ചു വരുത്തല്ലേ..

ഇവിടെ ആശുപത്രിയിൽ പോക്ക് അത്ര എളുപ്പമല്ല..

അതെന്താ??

അതൊക്കെ പറയാം.

ഇനി എന്തെല്ലാം അറിയാൻ കിടക്കുന്നു.. വാ..

അവൾ എന്നെ കെട്ടിപിടിച്ചു നടന്നു..

നിശബ്ദമായി ഉണ്ണി കാർ ഞങ്ങളുടെ അടുത്ത് കൊണ്ട് വന്നു നിർത്തി.

ഇനി എന്തെല്ലാം അറിയാൻ കിടക്കുന്നു..

ആ വാക്കുകളിൽ കുരുങ്ങി പോയി ഞാൻ.

✍️ജെകെ

22/10/2023

തുടരും

കാനഡയുടെ ആകർഷണങ്ങൾ – ഭാഗം 4

Post Views: 48
8
Jayalekshmi krishnan

Personal Communication Coach, International Coach for communicative Malayalam,Radio jockey Kerala FM and blogger

15 Comments

  1. Sreelekha on January 19, 2024 6:05 PM

    എയർപോർട്ടിൽ എന്ത് സംഭവിച്ചു എന്ന ആകാംഷയിൽ വീണ്ടും വായിക്കുന്നു 😁

    Reply
  2. Stephen Mathews on January 11, 2024 4:53 PM

    So narrated that we are taken to a realm of a serial, where we eagerly await the next episode.

    Reply
  3. Nimi Lyshu on October 26, 2023 5:32 PM

    Really interesting 👏❤❤ awaiting for next…. ☺

    Reply
    • Jayalekshmi krishnan on October 27, 2023 7:16 AM

      യെസ്.. ഞാനും ഒരുപാട് പറയാൻ കാത്തിരിക്കുന്നു

      Reply
  4. Canoli canalinte puthri on October 26, 2023 9:41 AM

    ചേച്ചി കൊള്ളാട്ടോ… ❤️❤️നേരിട്ടു കാണുന്ന പോലെ തന്നെ വിവരണം.

    Reply
    • Semina P S on January 7, 2024 3:37 PM

      സൂപ്പർ.
      ശരിക്കും കൗതുകത്തോടെ കാത്തിരിക്കുന്നു,❤️

      Reply
  5. Joyce Varghese on October 26, 2023 4:58 AM

    Hmm… Touching experience. കാനഡയിൽ ആദ്യമായി വരുന്നവർ ഇതുപോലെ തണുത്തു മരവിച്ച കഥകൾ പറയാറുണ്ട്.
    Well penned 👌
    ഇപ്പോൾ എല്ലാ വീടുകൾക്കും attached washroom ഉണ്ട്‌.

    Reply
    • Manna Mereeza on October 26, 2023 9:57 PM

      ഓരോ വരികൾ വായിക്കുമ്പോഴും അത് മനസ്സിൽ കണ്ട് നമുക്ക് വായിക്കാൻ പറ്റുന്നു . കണ്ടിട്ടില്ലെങ്കിലും കാനഡയുടെ ഓരോ ഭാഗങ്ങളും പരിചിതമാകുന്നത് പോലെ തോന്നുന്നു. ചേച്ചി, പിന്നെ എഴുതുമ്പോൾ ഇത്തിരിയും കൂടെ എഴുതാമോ? ഇതിപ്പോൾ വായിച്ചു തുടങ്ങുമ്പോഴേ പെട്ടെന്ന് തീർന്നു പോകുന്ന പോലെ തോന്നുന്നു.🥰🥰

      Reply
      • Jayalekshmi krishnan on October 27, 2023 7:15 AM

        എഴുതാം.. 🙏🏻 വായിക്കുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷം

        Reply
  6. Ahalya on October 25, 2023 11:17 PM

    It’s really touching. I can feel and imagine each line of the story. Waiting for the next.

    Reply
    • Jayalekshmi krishnan on October 25, 2023 11:39 PM

      Thanks..🙏🏻

      Reply
  7. Sabira latheefi on October 25, 2023 7:34 PM

    ലളിതം സുന്ദരം

    Reply
    • Jayalekshmi krishnan on October 25, 2023 11:40 PM

      നന്ദി.. കൂടുതൽ പേരിൽ എത്തിയാൽ നന്നായി 🙏🏻

      Reply
      • Stephen Mathews on January 11, 2024 4:50 PM

        So well narrated that the we are carried to a realm of a suspense filled serial, where we eagerly wait for the next episode.

        Reply
  8. Pingback: കാനഡയുടെ ആകർഷണങ്ങൾ ഭാഗം 2 - By Jayalekshmi krishnan - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.