അടുക്കളയിൽ നീറി ഒടുങ്ങിയ ജീവിതങ്ങൾ പലതും
ആരാലും വായിക്കപ്പെടാത്ത പുസ്തകങ്ങൾ പോലെയാണ്
ഓരോ താളുകൾ മറിച്ചു നോക്കുമ്പോഴും കാണാം
കിനാവിന്റെ ഒരിക്കലും മായാത്ത വർണ്ണ ലോകം.
പകുതിയിൽ വച്ച് അണഞ്ഞുപോയ
ആശാദീപത്തിന്റെ ഇളം ചൂടും നിർവികാരതയും.
മാറാല പിടിച്ച ഹൃദയ ജാലകത്തിലൂടെ
ശലഭങ്ങൾ പാറി നടക്കുന്നത് കാണാം..
ആരാലും വായിക്കപ്പെടാത്ത
കോടാനു കോടി ജീവിത പുസ്തകങ്ങൾ
വഴിക്കണ്ണുമായി കാത്തിരിപ്പുണ്ട്
ഓരോ അടുക്കളയിലും..