മീൻ വറുത്താൽ ഏറ്റം നല്ല കഷ്ണങ്ങൾ നോക്കി കെട്ട്യോന് മാറ്റി..
പിന്നേം വന്നതിൽ നിന്ന് മുള്ളൊന്നും ഇല്ലാതെ മക്കൾക്ക് നുള്ളിക്കൊടുത്ത്..
അവസാനം ബാക്കി വല്ലോം കിട്ടിയാൽ കഴിക്കുന്ന കുലസ്ത്രീക്ക് പകരം, വറുക്കുമ്പോൾ ടേസ്റ്റ് നോക്കിയും വറുത്തു കഴിഞ്ഞാൽ ‘എനിക്ക് വെശക്കുന്നൂ..’ എന്ന ഒരൊറ്റ വിചാരത്തിൽ ഉള്ളതിൽ മുഴുത്ത കഷ്ണങ്ങളെടുത്ത് അവനവന്റെ പ്ലേറ്റിൽ വച്ച് എത്രയും വേഗം ഊണ് കഴിക്കുന്ന മ്യമ്മിമാരുണ്ടോ..?
വേണേൽ മുള്ളില്ലാതെ നുള്ളിത്തരാം എന്ന് പറഞ്ഞ് മറ്റൊരു ദുരുദ്ദേശത്തോടെ മക്കളെ സമീപിക്കുന്ന മ്യമ്മിമാരുണ്ടോ..?
ഐ മീൻ എന്നെ പോലത്തെ മ്യമ്മിമാർ😌
✍️ഫാബി നിസാർ