Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാനഡയുടെ ആകർഷണം ഭാഗം 6 – കടമ്പകൾ ചാടി കടന്നവർ
അനുഭവം ജീവിതം തുടർക്കഥ / സീരീസ് യാത്ര

കാനഡയുടെ ആകർഷണം ഭാഗം 6 – കടമ്പകൾ ചാടി കടന്നവർ

By Jayalekshmi krishnanNovember 29, 2023Updated:December 4, 20238 Comments6 Mins Read249 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം.

ഭാഗം 6 : കടമ്പകൾ ചാടി കടന്നവർ…

ആരോഗ്യ സംരക്ഷണം…

ഇവിടുത്തെ പ്രധാന പ്രശ്നം അതാണ്. ഹോസ്പിറ്റലിൽ പോകുക എന്നത് ഇവിടെ കുതിരക്ക് കൊമ്പ് മുളക്കുന്ന പോലെയാണ്. നമ്മൾ ചെറിയ പനിക്ക് പോലും അടുത്തുള്ള ആശുപത്രിയിൽ പോകും. ഞങ്ങൾ മൂന്നു പേരും ചെറിയ പനി പിടിച്ചു കിടന്നു പോയി. എന്റെ മകളുടെ നെറ്റിയിൽ കൈ വച്ചു ഞാൻ പേടിച്ചു. നമുക്ക് ആശുപത്രിയിൽ പോകാം. എന്ന എന്റെ വാക്കുകൾ പാഴ് വാക്ക് ആയി പോയി. സ്വന്തമായി ഒരു കുടുംബ ഡോക്ടറിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ഇതുവരെ. സ്വന്തമായി ഒരു കുടുംബ ഡോക്ടർ അതും കടമ്പയാണ്. കടുത്ത ചിലവും ആണ്. അങ്ങനെ ഒരു ഡോക്ടർ എല്ലാവർക്കും വേണം. അവരുടെ നിർദേശം അനുസരിച്ചു പ്രാദേശിക ആശുപത്രിയിൽ ചികിത്സ സഹായം ആവശ്യപ്പെട്ടു ഏഴ് മുതൽ ഒൻപത് ദിവസത്തിനുള്ളിൽ ആശുപത്രിയിൽ പ്രവേശനം ലഭിക്കും. അതു കഴിഞ്ഞ് ചികിത്സ ലഭിക്കും.

അതുകൊണ്ട് അസുഖങ്ങൾ വരുത്തി വയ്ക്കരുതേ എന്ന് ഇടയ്ക്കു ഇടയ്ക്കു എനിക്ക് താക്കിത് ലഭിക്കുന്നുണ്ട്.

അസുഖം വരുത്തുന്നതാണോ? വരുന്നതല്ലേ. സ്വാഭാവികം ആണ് ആ ചോദ്യം.

എന്നാൽ ഇവിടെ കാലാവസ്ഥയെ അറിഞ്ഞ്, ഡ്രസ്സ്, ഭക്ഷണം,  വിശ്രമം, വിനോദം ഇതൊക്കെ ശ്രദ്ധിച്ചാൽ അസുഖം വരില്ല എന്നാണ് പറയുന്നത്.

അതിനോടൊപ്പം പറയേണ്ട ഒരു കാര്യം കൂടി ഉണ്ട്. ഇവിടെ അന്തരീക്ഷം, ജലം, പരിസ്ഥിതി ഇവയെല്ലാം ശുദ്ധമാണ്, മലിനീകരണം  എന്നൊന്നില്ല. അതുകൊണ്ട് തന്നെ അസുഖങ്ങൾ കുറവാണ്.

അഥവാ പനിയോ മറ്റോ വന്നാൽ, പനിച്ചു “കിടക്കുക”. ശരീരത്തിനു പരമാവധി റസ്റ്റ്‌ കൊടുക്കുക. ഇതാണ് ചികിത്സ രീതി.

എന്നാൽ ഇവിടെ ‘അടുത്ത് ‘എന്ന് പറയുന്ന സ്ഥലത്തു മൃഗങ്ങൾക്കുള്ള ആശുപത്രികളാണധികവും.

പാർക്ക്‌  സൈഡ് എന്ന് ഒരു മൃഗാശുപത്രി കണ്ടു. മനോഹരമായ കെട്ടിട സമുച്ചയവും അതിനുള്ളിൽ ശീതികരിച്ച അത്യാഹിത വിഭാഗവും. ടോക്കൺ സമ്പ്രദയം ആയതിനാൽ നമ്മുടെ വളർത്തു മൃഗങ്ങൾ സ്വസ്ഥമായി കസേരകളിൽ ഇരിക്കില്ല എന്നതിനാൽ അവർക്കുള്ള കാളിക്കോപ്പുകളും നിറഞ്ഞ അങ്കണവും ഉള്ള പെറ്റ്ക്ലിനിക്ക്. ഇത്തരം ക്ലിനിക്കുകൾ എല്ലാ കവലകളിലും ഉണ്ട്.

എന്നാൽ മനുഷ്യന് എന്തങ്കിലും അസുഖം വന്നാൽ, പെട്ടു. ഫാർമസികളിൽ ചെന്നു ഗുളികൾ വാങ്ങി കഴിക്കാം.

ഏതു ഗുളിക എന്ന സംശയം ഒന്നും വേണ്ട. എല്ലാ അസുഖങ്ങളുടെയും  ലക്ഷണങ്ങളും അതിനുള്ള മരുന്നുകളും എല്ലാ മരുന്ന് കമ്പനികളും പരസ്യം ചെയ്യും. ആ മരുന്നുകൾ ഫാർമസി കളിൽ പോയി വാങ്ങി കഴിക്കുക. അത്രേ ഉള്ളു.

’നമ്മുടെ വളർത്തു മൃഗങ്ങൾക്ക് പരസ്യം നോക്കി മരുന്നു വാങ്ങി കഴിക്കാൻ പറ്റില്ലല്ലോ. ’ അതുകൊണ്ടാണ് ഇത്ര മാത്രം പെറ്റ് ക്ലിനിക്കുകൾ എന്ന് ഒരു സുഹൃത്ത് ഫലിത രൂപത്തിൽ പറഞ്ഞപ്പോൾ ഒന്ന് ചിരിച്ചെങ്കിലും ഓർത്തു നോക്കിയപ്പോൾ മനസ്സൊന്നു പിടച്ചു.

അത് പറയുമ്പോൾ, ഇവിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കൾ ഇല്ല. വന്യ മൃഗങ്ങൾ അല്ലാത്ത എന്തിനെയും ഇവിടെ വളർത്തും. വിശിഷ്യ  നായ്ക്കളെ. അവരെ നടക്കാൻ കൊണ്ട് പോകുന്നതിനും ചില രീതികൾ ഉണ്ട്. മഴയത്തും മഞ്ഞിലും  ചെവി മൂടിയ കോട്ട് ഇട്ടും, ഡയപ്പർ ധരിപ്പിച്ചും ആണ് നടക്കാൻ കൊണ്ട് പോകുന്നത്. വളർത്തു മൃഗങ്ങൾ പൊതു ഇടങ്ങളിൽ വിസർജിക്കാതെ നോക്കേണ്ട ചുമതല  അതിന്റെ ഉടമസ്ഥനിൽ നിക്ഷിപ്‌തമാണ്. അത് തെറ്റിച്ചാൽ പിഴ അടക്കേണ്ടി വരും.

എന്നാൽ മാനസിക ആരോഗ്യ കേന്ദ്രങ്ങൾ ഉണ്ട്.

ഇവിടെ ഉള്ളവർ ഉയർന്ന തോതിൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നു എന്നതാണ് അതിൽ നിന്ന് മനസ്സിലാക്കേണ്ടത്. അതുപോലെ ഇവിടെ കാന്നാബിസ് സ്റ്റോർ എല്ലാ പ്രധാന പാതകളിലും ഉണ്ട്.

എന്താണ് ഈ കാന്നാബിസ് സ്റ്റോർ?

കഞ്ചാവ് പോലുള്ള മയക്കു മരുന്നുകൾ മാത്രം വിൽക്കുന്ന കടകൾ. ഇവിടെ മയക്കു മരുന്നുകൾ ഡ്രഗ്ഗ്സ് എന്നും മറ്റു രോഗ നിവാരണ മരുന്നുകൾ ഫാർമ എന്നുമാണ് അറിയപ്പെടുന്നത്. ഡ്രഗ്ഗ്സ് ഡോക്ടർ നിർദേശിച്ച അളവിലും അല്ലാതെയും വാങ്ങാം എന്നതാണ് രസം.

ഞാൻ കഴിഞ്ഞ ലക്കത്തിൽ പറഞ്ഞിരുന്നു. ഇവിടെ ഭവന രഹിതർ കൂടുതൽ ആണ്. അവർ ഈ കൊടും തണുപ്പിനെ അതിജീവിക്കാൻ ഡ്രഗ്ഗ്സ് ഉപയോഗിക്കുന്നു എന്നാണ് പറയുന്നത്. അതുപോലെ തന്നെ ഇവിടുത്തെ പ്രധാനപ്പെട്ട കച്ചവട സ്ഥലങ്ങളിൽ ഒന്നാണ് (LCBO) എൽ സി ബി ഒ, ലിക്കർ കോര്പറേഷൻ ഓഫ് ഒന്റാരിയോ. ലോകത്തിലെ ഏറ്റവും മികച്ച മദ്യങ്ങളുടെ വൻ ശേഖരമാണ്  എൽ സി ബി ഒ.

ആൺ, പെൺ വ്യത്യാസം ഇല്ലാതെ ശനിയും ഞായറും പൊതു അവധി ആയതിനാൽ വെള്ളിയാഴ്ചകളിൽ ട്രോളികളിൽ മദ്യ കുപ്പികൾ നിറയ്ക്കാൻ മത്സരിക്കുന്ന ആളുകളെ ഇവിടെ കാണാം.

സർക്കാരിന് വരുമാനം ഉണ്ടാക്കി കൊടുക്കുന്നു എന്നല്ല ജനങ്ങളെ സന്തോഷപ്പിക്കുക എന്ന ഉദ്ദേശം ആണ് ഇതിന്റെ പിന്നിൽ എന്നാണ് ഇവിടെ പറയുന്നത്. ഇതിന്റെ പിന്നാലെ ഞാൻ പോകുന്നില്ല.

കാനഡയിലെ തന്നെ ചില പ്രൊവിൻസുകളിൽ മദ്യത്തിനു ടാക്സ് ഈടാക്കുന്നില്ല എന്ന് ഈ ഇടയ്ക്കു ഞാൻ ഒരു മുഖപുസ്തകത്തിലെ റീലിൽ കണ്ടു.

അതു ശരിയെങ്കിൽ സർക്കാർ വരുമാനം എന്ന നിലയിൽ അല്ല, ജനങ്ങളുടെ മാനസിക ഉല്ലാസം അല്ലെങ്കിൽ പിരിമുറുക്കത്തിൽ നിന്നുള്ള രക്ഷ, അങ്ങനെ ഒരു ഉദ്ദേശത്തിൽ തന്നെയാണ് ഈ ഡ്രഗ്സ് സ്റ്റോർ, എൽ സി ബി ഒ. ഇവയോക്കെ നടത്തുന്നത്.

ഒരു സാധാരണ വ്യക്തി എന്ന നിലയിൽ ചിന്തിക്കുമ്പോൾ. മനസ്സിലാകാത്ത ചില കാര്യങ്ങൾ ഉണ്ട്.

ഒരു വശത്ത് ആളുകൾ ഭവനരഹിതരായും മാനസിക പിരിമുറുക്കം ഉള്ളവരായും ജീവിക്കുന്നു. വേറൊരു വശത്ത് ഇവിടം എല്ലാവർക്കും സ്വർഗമാണ് എന്ന് ചിന്തിച്ചു നാട് വിട്ട് ഓടിവരുന്ന, തണുത്തു ഉറയാതിരിക്കാൻ എന്തു പണിയും ചെയ്തു ഒരു കുഞ്ഞു  മുറിയിൽ രണ്ടും മൂന്നും പേർ ഞെരുങ്ങി ഒന്നുറക്കെ പോലും കരയാനാകാതെ കുറേ പേര്   ജീവിക്കുന്നു. ഇതിൽ രണ്ടിലും പെടാതെ ഇവിടെ വന്നു ഇവിടുത്തെ പൗരത്വം വരെ സ്വീകരിച്ചു കുറേ പേർ ജീവിക്കുന്നു.

അവസാനം പറഞ്ഞവർ ഒരുപാട് കടമ്പകൾ ചാടി കടന്നവർ ആണ്.

അവരാണ് ഇവിടുത്തെ പ്രധാന ആകർഷണം.

അതു പറയുമ്പോൾ… എനിക്ക് മുപ്പത്തിയൊന്നു വർഷങ്ങൾ പിന്നിൽ പോകേണ്ടതുണ്ട്.

എന്റെ മൂത്ത മകനെ പ്രസവിക്കാൻ ഞാൻ വീട്ടിൽ വന്ന ദിവസം. എന്റെ അമ്മയും അച്ഛനും മുഖത്ത് ഒരു സന്തോഷം ഇല്ലാതെ ഇരിക്കുന്നത് കണ്ട്. എനിക്ക് വല്ലാത്ത സങ്കടം ആയിരുന്നു. തിരിച്ചു ഭർത്താവിന്റെ വീട്ടിൽ പോയാലോ, എന്നെ വിളിക്കാൻ വരാമോ എന്ന ഫോൺ ചെയ്താലോ എന്നുവരെ ചിന്തിച്ചു ഞാൻ. ആ രാത്രി ഒന്ന് കടന്ന് പോകട്ടെ ന്ന് വിചാരിച്ചു.

എന്റെ കട്ടിലിനു താഴെ കിടക്കുന്ന അമ്മയുടെ കരച്ചിൽ കേട്ട് ഞാൻ എണീറ്റ് നിലത്തു ഇരുന്ന് അമ്മയെ ആശ്വസിപ്പിക്കാൻ എന്താ പറയേണ്ടതെന്നറിയാതെ ഇരിക്കുമ്പോൾ. അച്ഛനും അമ്മയുടെ കരച്ചിൽ കേട്ട് അവിടെ വന്നു. എന്താണ് അവിടെ തളം കെട്ടി നിന്ന സങ്കടം എന്ന് അറിയാൻ അധികം പ്രയാസപ്പെടേണ്ടി വന്നില്ല.

’അമ്മ ഇങ്ങനെ കരയാതെ ഞാൻ അങ്ങ് ദുബായ് ലൊന്നുമല്ലല്ലോ പോകുന്നത്?‘എന്ന് ആക്രോസിച്ചു കൊണ്ട് എന്റെ മൂത്ത സഹോദരനും കൂടെ ഭാര്യയും വന്നു.

എടി മോളെ. ഞാൻ ബോംബെയിൽ ഒരു ജോലി ശരിയാക്കി. അടുത്ത ആഴ്ച പോകണം, പോകുമ്പോൾ ഇവളെയും കുട്ടികളെയും കൂടെ കൊണ്ട് പോയാൽ എന്റെ സാധനങ്ങൾ കൊണ്ട് പോകാനുള്ള ട്രക്ക് കൂലി കമ്പനി തരും.

അതു പറഞ്ഞപ്പോൾ മുതൽ ഇങ്ങനെ മുഖം വീർപ്പിച്ചു നടക്കുന്നു…

ഓഹോ. അതാണോ പ്രശ്നം?

ഞാൻ നാളെ തിരിച്ചു പോയാലോ എന്ന് വരെ ചിന്തിച്ചു.

അമ്മ, ചേട്ടന് നല്ല ജോലി കിട്ടിയതല്ലേ? പോകണ്ടേ?

ചേട്ടത്തി ഈ നാട് എന്നല്ല. ഈ വീട് വിട്ട് എങ്ങും പോയിട്ടില്ല. അപ്പൊ ചേട്ടന്റെ കൂടെ പോകുന്നതല്ലേ നല്ലത്?

രണ്ടു കുട്ടികളെ കൊണ്ട് പോകണ്ടേ?

അവർ പോയിക്കോട്ടെ… അമ്മ ഇങ്ങനെ കരയല്ലേ….

ആ കണ്ണീർ പിന്നെ ഒരിക്കലും തോർന്നില്ല.

ബോംബെ നഗരത്തിൽ ചെന്നു എത്തിയവർ ആരും തിരിച്ചു നാട്ടിൽ വരില്ല എന്നൊന്നും അന്നെനിക്ക് എനിക്ക് അറിയില്ല. അല്ലെങ്കിൽ മനസ്സിലായില്ല. ഞാൻ എന്റെ വീട് വിട്ട് ഭർത്താവിന്റെ വീട്ടിൽ പോയില്ലേ? അതുപോലെ ഞാൻ അത് നിസ്സാരമായി തന്നെ കണ്ടു.

ഒരു അമ്മയ്ക്ക് അത് അത്ര നിസ്സാരമല്ല എന്ന് എനിക്കിപ്പോൾ മനസ്സിലാകുന്നു.  ബോംബെ നഗരം അന്നും ഇന്നും ശ്വാസം മുട്ടുന്നത് ജനബാഹുല്യം കൊണ്ട്തന്നെ.

കാനഡ പോലെ യുള്ള രാജ്യത്തിനെ ബോംബെ പട്ടണവുമായി തട്ടിച്ചു നോക്കുന്നത് തെറ്റാണ്. എന്നാലും താമസിക്കാൻ സ്വന്തമായി ഒരു ഇടം നേടാൻ കഴിഞ്ഞാൽ ബോംബെ നഗരവും ഇവിടെയും ഒരുപോലെ തന്നെ.

ഇവിടെ പെര്മനൻറ് റെസിഡൻസി അല്ലെങ്കിൽ പൗരത്വം ലഭിച്ചവർക്ക് വീട് വാങ്ങുക  കുറച്ചു കൂടി എളുപ്പമാണ്. എന്തെന്നാൽ കാനഡ ഒരു സമ്പന്ന രാജ്യം ആയതു കൊണ്ട് വായ്‌പകൾ അധികം ശ്രമകരം അല്ലാതെ ലഭിക്കുന്നു.സർക്കാർ നേരിട്ട്   ഭവനങ്ങൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നത് കൊണ്ട് വസ്തു വിവരങ്ങൾ തേടി വാങ്ങുന്നവർ നടക്കേണ്ടതില്ല.എല്ലാവർക്കും വേതനം ബാങ്കിൽ കൂടി മാത്രം ആയതു കൊണ്ട് വായ്‌പകൾ അനുവദിക്കാൻ അധിക കാലതാമസമോ അനാവശ്യ നടത്തിപ്പ് പ്രക്രിയകളോ ഇല്ല.

വളരെ ചുരുങ്ങിയ സമയം കൊണ്ട് ഭവന വായ്‌പകൾ ലഭിക്കുന്നു. എന്നാൽ അതിന്റെ വിലയും അതിനുള്ള നികുതി കളും നാട്ടിലെ അപേക്ഷിച്ചു കൂടുതൽ ആണ്.

ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യം ഇവിടത്തെ “സ്പൗസ് ലാ ” എന്ന നിയമം ആണ്. രണ്ടു പേർ ഒരുമിച്ചു ജീവിച്ചുകൊള്ളാം എന്ന് ഉടമ്പടിയിൽ  ഒരു വീട്ടിൽ താമസിക്കാം, അവരുടെ രണ്ടു പേരുടെയും വരുമാനം വായ്‌പകൾ തിരിച്ചടക്കാനുള്ള കഴിവായി ബാങ്ക്കൾ കാണുന്നു.

നമ്മുടെ നാട്ടിലെ പോലെ വായ്‌പ എടുക്കുന്നവർ ബന്ധുക്കൾ ആയിരിക്കണം എന്ന് നിർബന്ധം ഇല്ല. അവർക്ക് ലിംഗഭേദമില്ല. വായ്‌പ അപേക്ഷയിൽ അങ്ങനെ ഒരു ചോദ്യവും ഇല്ല.

വായ്‌പ തുകയും, തിരിച്ചടവും തീരുമാനിക്കപ്പെടുന്നതിന്    “സ്പൗസ് ലാ ”പ്രകാരം ഒരുമിച്ചു ജീവിച്ചുകൊള്ളാം എന്ന് ഉടമ്പടി മാത്രം മതി.

അതുകൊണ്ട് നമ്മുടെ നാട്ടിൽ നിന്ന് ഇവിടെ വരുന്നവർ പെട്ടന്ന് തന്നെ വിവാഹിതരാകുന്നു. അല്ലെങ്കിൽ എത്രയും പെട്ടന്ന് കുടുംബത്തിനെ കൂടെ കൊണ്ട് വന്ന് രണ്ടു പേരും ഒരു ചെറിയ ജോലി എങ്കിലും സമ്പാദിക്കുന്നു. അങ്ങനെ ഒരു വീട് സ്വന്തമായി നേടിയവർ… അവരാണ് ഇവിടെ വിജയിച്ചവർ എന്ന് പറയാം.

എടുത്തു പറയാനുള്ളത്  ഇവിടെ നിന്ന് തിരിച്ചു പോകാൻ കഴിയാത്തവിധം അവർ കടക്കാർ ആകുന്നു എന്നുള്ളതാണ്.

മുപ്പതു വർഷം മുൻപ് നാട് വിട്ട് പോയ എന്റെ മൂത്ത സഹോദരൻ ഇന്നുവരെ നാട്ടിൽ തിരിച്ചു വരുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. കാരണം അന്നും സ്വന്തമായൊരു കിടപ്പാടം ഉണ്ടാക്കുക എന്ന തത്രപ്പാടിൽ കടക്കെണിയിൽ വീഴുന്നത് സ്വാഭാവികം ആയി മാറുന്നു. അതിൽ നിന്ന് കരകേറാൻ വർഷങ്ങൾ വേണ്ടി വരും.

അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്.

ഇവിടെ നിയമങ്ങൾ കുറച്ചു കൂടി ലളിതമാണ് എന്നു വേണമെങ്കിൽ പറയാം.

കാനഡ പോലെയുള്ള സമ്പന്ന രാജ്യത്തിനു ഇപ്പോഴും കുടിയേറ്റക്കാർ ആവശ്യമാണ്.

എന്തെന്നാൽ അത്രമേൽ വിശാലമായ പ്രകൃതി സ്രോതസ്സുകൾ ഉണ്ട്. അതു ഉപയോഗിക്കാൻ മനുഷ്യരാശി വേണം. അതിനാലാണ് നിയമങ്ങൾ ലളിതമാകുന്നത്.

ജനവാസം കൂടുമ്പോൾ താപനിലയിൽ മാറ്റം വരും. പ്രകൃതി സ്രോതസ്സുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നതിലൂടെ സർക്കാറിനു നികുതിയിനത്തിൽ കൂടുതൽ സമ്പാദിക്കാം  എന്നത് തന്നെ.

ഇവിടുത്തെ നികുതി ഞെട്ടിപ്പിക്കുന്ന ഒന്നാണ്.

ഓരോ വരുമാനത്തിന്റെയും 14 മുതൽ 18 വരെ ഫെഡറൽ നികുതിയും 5 മുതൽ 9 വരെ പ്രൊവിൻസ് നികുതിയും നൽകണം.

അതുകൂടാതെ വാങ്ങുന്ന എല്ലാ സാധനങ്ങൾക്കും നികുതി ഉണ്ട്.

അതുകൊണ്ട് ഇവിടെ വന്ന് ജീവിതം തുടങ്ങുന്നവർ സ്വാതന്ത്രവും സന്തോഷവുമായി ജീവിക്കാൻ മണിക്കൂർ കണക്കു നോക്കാതെ പണിയെടുക്കുന്നു. നമ്മുടെ നാട്ടിൽ 8 മണിക്കൂർ ‘പണിയെടുപ്പിക്കണം.’

ഇവിടെ മണിക്കൂർ കണക്കു നോക്കാതെ തനിയെ പണിയെടുത്തുകൊള്ളും.

തുടരും

✍️ജെകെ

കാനഡയുടെ ആകർഷണം ഭാഗം 7 – വണ്ടിയും വള്ളവും ഉള്ളവർ

Post Views: 36
1
Jayalekshmi krishnan

Personal Communication Coach, International Coach for communicative Malayalam,Radio jockey Kerala FM and blogger

8 Comments

  1. Sreelekha on January 20, 2024 6:36 PM

    നന്നായി വിവരിച്ചിട്ടുണ്ട്. കൂടുതലും അറിയാത്ത കാര്യങ്ങൾ.

    Reply
  2. Ramlath beevi on December 2, 2023 10:54 PM

    കാനഡ എന്ന സ്വപ്നഭൂമിയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്ന എല്ലാ യുവതലമുറയ്ക്കും വളരെ പ്രയോജന പ്രദമായ വിവരണം. വളരെ നന്നായിരിക്കുന്നു. ഇനിയും ഇതുപോലെയുള്ള വിവരണങ്ങൾ പ്രതീക്ഷിക്കുന്നു…

    Reply
    • Jayalekshmi on December 3, 2023 6:47 AM

      🙏🏻

      Reply
  3. Jayalekshmi krishnan on December 1, 2023 11:32 PM

    Keep reading

    Reply
  4. Nafs nafs on November 30, 2023 11:53 AM

    കാനഡെയെക്കുറിച്ചും അവിടെത്തെ നിയമങ്ങളെക്കുറിച്ചുമുള്ള മനോഹരമായ വിവരണം💞💞👌👌

    Reply
    • Jayalekshmi krishnan on December 1, 2023 11:32 PM

      🙏🏻

      Reply
  5. Sujith on November 30, 2023 11:47 AM

    Super madam

    Reply
  6. Pingback: കാനഡയുടെ ആകർഷണം ഭാഗം 5 - By Jayalekshmi krishnan - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.