കൂടെ പിറക്കണമെന്നില്ല
ഒരുകൂരയ്ക്കകത്താകണമെന്നില്ല
പോരെടുക്കാതെ
സ്നേഹവായ്പ്പുകളോടെ
ചേർത്തുപിടിക്കാൻ
താങ്ങായി തണലായി
കൂടെ നിൽക്കാൻ
പങ്കുവയ്ക്കലിന്റെ
കരുതലിന്റെ
മാധുര്യം ആവോളം
നുകരാൻ
ബന്ധങ്ങളുടെ കണ്ണി
ഊട്ടി ഉറപ്പിക്കാൻ
നീ ഇന്നും എന്നും
എന്നോടൊപ്പം വേണം
പ്രിയ നാത്തൂനേ!!