എന്റെ ആദ്യത്തെ എഴുത്ത്…in 2019 september
നിനക്ക് എന്നും തിരക്കായിരുന്നു തിടുക്കമായിരുന്നു
നിന്റെ മിഴിയുടെ അഗാധതയിൽ
അലിയാൻ ഞാൻ തുനിഞ്ഞപ്പോഴെല്ലാം
നീ എങ്ങോ പോവാൻ തിരക്ക് കൂട്ടി
എന്റെ പ്രണയത്തെ നീ ഭയപ്പെട്ടു
മാറി നടന്നു വഴി തിരിച്ചു വിട്ടു
നീ എന്നിലേൽപ്പിക്കുന്ന മുറിവുകൾ എന്റെ
ശരീരവും കീറി മുറിച്ചു മനസിലേക്ക്
പടർന്നു തുടങ്ങിയിരിക്കുന്നു
ഞാൻ പ്രണയമായിരുന്നു വസന്തമായിരുന്നു
നീ ഉറഞ്ഞു പോയ മഞ്ഞും
പിന്നെയൊപ്പോഴോ നിന്റെ ശിശിരം
എന്നെയും പൊതിഞ്ഞു
എന്റെ പ്രണയപുഷ്പങ്ങൾ വെറുങ്ങലിച്ചു
ഇത്തിരി ചൂടിനായി കൈകൾ നീട്ടുമ്പോൾ
എന്റെ ഉടൽ പൊള്ളുന്നു
എന്റെ കൈകൾ നിനക്ക് അറപ്പായിരുന്നു
പരുപരുപ്പായിരുന്നു
നീ എന്നെ അറിയാൻ ഞാൻ ആഗ്രഹിച്ചപ്പോഴെല്ലാം
വെറുപ്പോടെ മടുപ്പോടെ നീ തിരിഞ്ഞു നടന്നു
ഏതോ ഗതികെട്ട നേരങ്ങളിൽ നിർവഹമില്ലാതെ
നീ നിന്റെ കടമകൾ പൂർത്തിയാക്കി
എരിയുന്ന ഹൃദയം ഞാൻ പട്ടു കൊണ്ട്
മൂടി വെച്ചു എന്റെ വസന്തങ്ങളെ ഞാൻ നിരാകരിച്ചു
ലോകം എന്നോട് പറഞ്ഞു മാതൃകാ ദമ്പതികൾ.
ജൗഹറ മുഹമ്മദ്