ചില നേരങ്ങളിൽ എന്റെ ഹൃദയം മുറിയാറുണ്ട് ചിലപ്പോളത് സ്നേഹത്തിന്റെ കാഴ്ചയിലാവും ചിലപ്പോളത് സ്നേഹമില്ലായ്മയുടെ കേൾവികളിലാവും.. കൂർത്ത ചില്ലുകക്ഷണങ്ങൾ കൊണ്ട് ആഴത്തിൽ പരിക്കേൽപ്പിച്ച പോലെ തട കെട്ടിയ സ്നേഹമെല്ലാം ഒലിച്ചു പോകും.. അപ്പോൾ ഞാനെന്റെ കുഞ്ഞുങ്ങളെ ഓർക്കും കരുതലിന്റെ കോട്ട തീർക്കുന്ന മാതാപിതാക്കളെ ഓർക്കും നിഷ്കളങ്കരായ അമ്മയില്ലായ്മയിൽ മകളായില്ലായ്മയിൽ തനിച്ചാകേണ്ടി വരുന്ന അവരെയോർത്ത് ഞാൻ എന്റെ ഹൃദയം തുന്നിക്കൂട്ടും.. വീണ്ടുമൊരു ഫിനിക്സ് പക്ഷിയാവും എന്റെ ചാരങ്ങൾ ഊതി പറപ്പിച്ചു ഞാൻ കനൽ കെടാതെ പിന്നെയും കത്തി തുടങ്ങും.. ഞാൻ എന്റെ ഹൃദയത്തിന് ചുറ്റും ഒരു കാവൽ മതിൽ തീർക്കും .. ലോകം ഹൃദയുമുള്ളവരുടേത് കൂടിയാണ് സ്നേഹത്തിന്റേത് കൂടിയാണ് വർണ്ണങ്ങൾ ചേർന്നതാണെന്നു ഞാൻ ഉറക്കെ ചൊല്ലും.. ഞാൻ എന്നെത്തന്നെ ജീവിപ്പിക്കും സ്നേഹിക്കും അലിവോടെ തലോടും ലോകത്തിന്റെ മിടിപ്പിൽ അലിഞ്ഞു ചേരും
Author: Jauhara Puthukkudy
രാത്രികളിൽ ഉറങ്ങാത്ത ജാനറ്റ് ഞങ്ങൾക്കൊരു അദ്ഭുതമായിരുന്നു. എന്റെ രാത്രി ഡ്യൂട്ടികൾ അവരുടെ കരച്ചിലിൽ കുതിർന്നു. അമ്മേ എന്ന് തേങ്ങിക്കരഞ്ഞ് ഒരു കൊച്ചു കുഞ്ഞിനെ പോലെ ആരെയും തിരിച്ചറിയാതെ ഈ എൺപതിന്റെ നിറവിൽ നിൽക്കുന്നൊരാൾ… മറവി രോഗിയേക്കാൾ കൂടുതൽ മാനസികമായ പിന്തുണ ആവശ്യം വരുക അവരുടെ കൂടെയുള്ളവർക്കായിരിക്കും എന്ന് ചിലപ്പോൾ തോന്നും. മക്കളും കൊച്ചുമക്കളും അവരുടെ മുന്നിൽ നിരന്നിരുന്നു. അവർക്കാർക്കും അവരെ ആശ്വസിപ്പിക്കാനോ ആശ്വാസത്തിന്റെ ഒരു കണിക ഞങ്ങൾക്ക് പകരാനോ കഴിഞ്ഞില്ല. രാവിലെ മുതൽ അവർ ഓട്ടത്തിലായിരിക്കും. വിശാലമായ ആശുപത്രിയുടെ മുക്കിലും മൂലയിലും പിടിച്ചു ദൂരെ ജോലിക്ക് പോയ ഒരമ്മയേയും അച്ഛനെയും കാത്തു നിൽക്കുന്ന ഒരാളെ പോലെ അവരുടെ പേര് വിളിച്ചു കൊണ്ട്, എവിടെ എന്റെ അച്ഛനും അമ്മയും എന്നൊരോ നിലവിളിയിലും അലറി കൊണ്ട്.. അടുത്ത് വന്നവരെ ആരെയും അവർക്ക് അറിയാതെ പോകുന്നു. വഴിയറിയാതെ ഉഴലുന്ന ഒരു കൊച്ചു കുഞ്ഞ് നമ്മുടെ മുന്നിൽ നില്ക്കുന്നത് പോലെ. സഹായിക്കാൻ വഴികളില്ലാതെ ആശ്വാസ വാക്കുകൾ ഫലിക്കാതെ…
ദൂരെ ഒരു നാട്ടിൽ ആയിരുന്നു ഞാൻ കാവും അമ്പലവും കുളവും തെയ്യവും ഇല്ലാത്തൊരു നാട്ടിൽ. കണ്ണടക്കുമ്പോൾ കർപ്പൂരമിട്ട് കാച്ചിയ വെളിച്ചെണ്ണയുടെ മണവും അച്ഛമ്മയും കൂടെ. മനസ്സൊരു അത്ഭുതമാണ് ഏതൊരു ലോകത്തെയും മുന്നിലേക്കൊരു നൊടിയിടയിൽ എത്തിക്കുന്ന മാന്ത്രികത. രാത്രിയിൽ അച്ചമ്മയുടെ ചൂട് പറ്റിക്കിടക്കുമ്പോൾ പുരാണങ്ങളിലെ കഥകൾ മുന്നിൽ നിറഞ്ഞു വന്നു.. കുന്തിയും പാഞ്ചാലിയും കർണ്ണനും കഥകളും യുദ്ധങ്ങളും തേരേറി വന്നു. കഥയില്ലാത്തവരാണ് കൂടുതൽ കഥ കേൾക്കുക എന്ന് അമ്മ കളി പറഞ്ഞു. വൈകുന്നേരങ്ങളിൽ കന്യകമാരെ കൊണ്ട് പോയി ഗാന്ധർവ്വം നടത്തുന്ന ഗന്ധർവ്വനെ അച്ഛമ്മ പേടിച്ചു. എന്നെങ്കിലും ഒരിക്കൽ ഞാനും ഗന്ധർവ്വനാൽ വരിക്കപ്പെട്ടിട്ടുണ്ടാകുമോ എന്ന് ഞാൻ അതിശയിച്ചു, ചിലപ്പോൾ വിസ്‌മൃതിയുടെ ആഴങ്ങളിൽ വീണു പോയതായിരിക്കുമോ എന്ന് ഞാൻ സന്ദേഹിച്ചു. നിഗൂഢമായി സ്നേഹിക്കപ്പെട്ടിരുന്നു എന്നൊരു തിരിച്ചറിവും ചില സമയങ്ങളിൽ ആശ്വാസമാണ്. ഇന്നായിരുന്നു രഞ്ജിത്തുമായുള്ള ഇടപാടുകളുടെ അവസാനദിനം. അവൻ ആവശ്യപ്പെട്ടിട്ടുള്ള പൈസ ഒരു വില പേശൽ ഇല്ലാതെ കൊടുക്കുമ്പോൾ ഉള്ള അമ്പരപ്പ് എന്നിൽ ചിരിയുണർത്തി. മറ്റൊരാളുടെ കാരുണ്യം…
എന്റെ ആദ്യത്തെ എഴുത്ത്…in 2019 september നിനക്ക് എന്നും തിരക്കായിരുന്നു തിടുക്കമായിരുന്നു നിന്റെ മിഴിയുടെ അഗാധതയിൽ അലിയാൻ ഞാൻ തുനിഞ്ഞപ്പോഴെല്ലാം നീ എങ്ങോ പോവാൻ തിരക്ക് കൂട്ടി എന്റെ പ്രണയത്തെ നീ ഭയപ്പെട്ടു മാറി നടന്നു വഴി തിരിച്ചു വിട്ടു നീ എന്നിലേൽപ്പിക്കുന്ന മുറിവുകൾ എന്റെ ശരീരവും കീറി മുറിച്ചു മനസിലേക്ക് പടർന്നു തുടങ്ങിയിരിക്കുന്നു ഞാൻ പ്രണയമായിരുന്നു വസന്തമായിരുന്നു നീ ഉറഞ്ഞു പോയ മഞ്ഞും പിന്നെയൊപ്പോഴോ നിന്റെ ശിശിരം എന്നെയും പൊതിഞ്ഞു എന്റെ പ്രണയപുഷ്പങ്ങൾ വെറുങ്ങലിച്ചു ഇത്തിരി ചൂടിനായി കൈകൾ നീട്ടുമ്പോൾ എന്റെ ഉടൽ പൊള്ളുന്നു എന്റെ കൈകൾ നിനക്ക് അറപ്പായിരുന്നു പരുപരുപ്പായിരുന്നു നീ എന്നെ അറിയാൻ ഞാൻ ആഗ്രഹിച്ചപ്പോഴെല്ലാം വെറുപ്പോടെ മടുപ്പോടെ നീ തിരിഞ്ഞു നടന്നു ഏതോ ഗതികെട്ട നേരങ്ങളിൽ നിർവഹമില്ലാതെ നീ നിന്റെ കടമകൾ പൂർത്തിയാക്കി എരിയുന്ന ഹൃദയം ഞാൻ പട്ടു കൊണ്ട് മൂടി വെച്ചു എന്റെ വസന്തങ്ങളെ ഞാൻ നിരാകരിച്ചു ലോകം എന്നോട് പറഞ്ഞു മാതൃകാ ദമ്പതികൾ.…
ഭൂമിയിലെ ഏറ്റവും വലിയ വേദന സ്നേഹനിരാസമായിരിക്കും ചേർത്തു പിടിക്കാനും കൂടെ നിൽക്കാനും ഒരാളുണ്ടാവുക എന്നതിലുപരി എന്ത് ആഗ്രഹമാണ് ഒരാൾക്കുണ്ടാവുക. . എല്ലാവരുടേയും മുന്നിൽ ചേർത്ത് പിടിക്കാൻ കഴിയാതിരിക്കുന്ന രഹസ്യസ്നേഹങ്ങൾ മൂല്യമില്ലാതെ തോന്നും. . പിശുക്കന്റെ ധനം പോലെ തുരുമ്പെടത്ത് പോകുമത്. . എന്റെ വേദനകളെ ചിലപ്പോൾ ഞാൻ സ്നേഹിക്കാറുണ്ട് എപ്പോഴുമല്ലെങ്കിലും അവയെന്റെ മനസിലേക്ക് പെയ്തിറങ്ങുമ്പോൾ ഞാൻ മരുഭൂമിയുടെ ചൂടും നരകത്തിന്റെ പൊള്ളലും അനുഭവിക്കാറുണ്ട്. . മനസ് ഒരായിരമായി കീറിമുറിക്കുകയും മുറിവുകളിൽ മുളകരച്ചത് പോലെ നീറി പിടഞ്ഞിരിക്കുകയും ചെയ്യാറുണ്ട്. . എങ്ങനെ അതിജീവിക്കുമെന്ന് എനിക്ക് തന്നെ അത്ഭുതമായ നാളുകൾ. . ദുഖത്തിന്റെ വഴികൾ വിചിത്രമാണ് പിന്നെയും എന്റെ മുറിവുകളിൽ ഞാൻ മരുന്ന് പുരട്ടുകയും ആശ്വസിക്കുകയും ചെയ്യാറുണ്ട് അടുത്ത മുറിവുകൾ ഉണ്ടാകുന്നത് വരെ പ്രതീക്ഷയുടെ കുഞ്ഞു നാമ്പുകൾ മുളച്ചു വരികയും മനസ്സാകെ പച്ച പിടിക്കുകയും ചെയ്യും ഒരു തീക്കാറ്റു പോലൊരു വാക്കിനോ ഓർമ്മകൾക്കോ വാടി പോകുകയോ കരിഞ്ഞു പോകുകയോ ചെയ്യുന്ന…
