Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദൈവത്തിന്റെ വികൃതികൾ -3
ഓർമ്മകൾ ജീവിതം വിവാഹം സ്ത്രീ

ദൈവത്തിന്റെ വികൃതികൾ -3

By SHYNI CELIN THOMASJanuary 11, 2024Updated:January 18, 20245 Comments2 Mins Read70 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

പയ്യന് പെൺകുട്ടിയെ ഇഷ്ടപ്പെട്ടത്രെ… എന്ത് കണ്ടിട്ടാണോ എന്തോ…🤔

പയ്യനാരാ മോൻ…

പെങ്ങളെയും അളിയനെയും പെൺകുട്ടിയെ കാണിക്കാനെന്നു പറഞ്ഞു  ഒരിക്കൽ കൂടി പെണ്ണ് കാണാൻ എത്തി. പെങ്ങളെ പെൺകുട്ടിയുടെ അടുത്തേക്ക് വിട്ടത് മൊത്തത്തിൽ ഒരു അളവെടുപ്പിനായിരുന്നു. തോളളവു നോക്കിയും, സാരി പൊക്കി നോക്കി ഉയരം തോന്നാൻ ചെരുപ്പേൽ ആണോ കയറി നിൽക്കുന്നത് എന്നു കൗശലപൂർവ്വം നിരീക്ഷിച്ചും പാൽചായയും കുടിച്ച് “മറുപടി പറയാം” എന്ന് പറഞ്ഞ് വന്നവർ തിരിച്ചു പോയി. രണ്ടുദിവസം കഴിഞ്ഞിട്ടും മറുപടിയൊന്നും കിട്ടാതിരുന്ന അമ്മയ്ക്ക്  പ്രതീക്ഷയറ്റു. വഴിപാടുകളുടെ എണ്ണം കൂടി. സ്വർണ്ണത്തിലാണോ പണത്തിലാണോ അതോ വഴിപാടിലാണോ കുടുങ്ങിപോയതെന്നറിയില്ല, ഒടുവിൽ കല്യാണം ഉറപ്പിക്കപ്പെട്ടു.

വെളുവെളുത്ത വെള്ളപ്പാറ്റ പോലെ ഇരിക്കുന്ന പയ്യനെ വേണ്ടാന്ന് പറഞ്ഞിട്ടും “നിന്റെ കുട്ട്യോളെങ്കിലും ത്തിരി നെറണ്ടാവട്ടെ…” എന്നും പറഞ്ഞ്  അമ്മ നടത്തിയ പ്രഹസന പ്രതിഷേധത്തിൽ മനമിടിഞ്ഞ്  പെൺകുട്ടി അവസാനം കല്യാണ കച്ചേരിക്ക് തയ്യാറായി. ഒരാങ്ങള, നേരത്തെ തന്നെ പയ്യന്റെ കട്ടൻചായയിൽ ഫ്ലാറ്റായി കിടക്കുകയാണല്ലോ…”ഇത്തിരി നിറം കൂടിയാൽ എന്താ… സാധാരണ പയ്യനാ… നമ്മുടെ കൂട്ടത്തിൽ ചേർന്നു പോകും..” അതായിരുന്നു മൂപ്പരുടെ ലൈൻ.

ഇതിലും ഭേദം ഏതെങ്കിലും ലൈൻ വലിക്കുന്നതായിരുന്നു നല്ലത് എന്ന് പലപ്പോഴും പെൺകുട്ടിക്ക് തോന്നിപ്പോയി. പുല്ല്… ആരെങ്കിലും ലൈൻ വലിക്കാൻ വന്നാലല്ലേ തിരിച്ചു വലിക്കാൻ പറ്റൂ.

പഠിക്കാൻ പോയിക്കൊണ്ടിരുന്ന പെൺകുട്ടിയെ  കോളേജ് പരിസരത്ത് വെച്ച് ഒരുവട്ടം കൂടി കാണാൻ പയ്യൻ ആഗ്രഹിച്ചില്ലെങ്കിലും ആ ആഗ്രഹത്തെ പത്തായി മടക്കി പെൺകുട്ടിയുടെ അമ്മ കയ്യിൽ കൊടുത്തു. പകൽ വെളിച്ചത്തിൽ എങ്ങാനും മോളെ കണ്ട് കല്യാണം മുടങ്ങി പോയാലോ എന്നായിരുന്നു അമ്മയുടെ പേടി. പെണ്ണുകാണാൻ വന്നപ്പോൾ രണ്ട് ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ ആണല്ലോ മോളെ കാണാൻ നിർത്തി കൊടുത്തത്.

ഇന്നത്തെപ്പോലെ, വൈബും വേവ് ലെങ്ത്തും അളന്നു നോക്കാൻ ആവാതെ… മിണ്ടീം കണ്ടും പ്രണയിച്ചു തുടങ്ങാനാവാതെ… പെൺകുട്ടിയുടെ കഴുത്തിൽ പയ്യൻ കെട്ടു മുറുക്കി.

അതാ…അങ്ങോട്ട്‌ നോക്കൂ…👉  🧖‍♂️👰‍♀️

പള്ളിയിൽ കെട്ടും കഴിഞ്ഞു പെൺകുട്ടി നേരെ ഫോട്ടോഷൂട്ടിലേക്കു പയ്യന്റെ പിന്നാലെ ആ കാലടികളെ പിന്തുടർന്ന് മന്ദം മന്ദം നടക്കുകയാണ്.

വില്ലൻ വീണ്ടും രംഗത്ത്…

ഫോട്ടോയെടുക്കാൻ വന്ന പെൺകുട്ടിയുടെ കൂടെ പഠിച്ച സുന്ദരനായ ഫോട്ടോഗ്രാഫർ ദാ വരുന്നു… രണ്ട് ഇഷ്ടികയുമായി.. കെട്ടിയവന്റെ ഒപ്പം പെൺകുട്ടിയുടെ ഉയരം ബാലൻസ് ആക്കാനാണ് വരവ്. മൂന്നിഞ്ചിന്റെ പൊക്കമുള്ള ചെരുപ്പിട്ട പെൺകുട്ടി ഇഷ്ടികപ്പുറത്തു കഷ്ടപ്പെട്ട് കേറി നിന്നു. ഫോട്ടോയെടുപ്പിനിടയിൽ വീഴാൻ പോയ പെൺകുട്ടിയെ താങ്ങിനിർത്തി കെട്ടിയോൻ നായകനായി. താങ്ങുന്നതിനിടയിൽ ആരും കേൾക്കാതെ “ഇനി ഞാനില്ലേ വീഴാതെ നോക്കാൻ ” എന്ന പഞ്ച് ഡയലോഗും കാച്ചാൻ മൂപ്പര് മറന്നില്ല. കേൾക്കേണ്ട താമസം പെൺകുട്ടി ധൃതംഗപുളംഗിതയായി. ഇനി ഇഷ്ടികപ്പുറത്തെ അഭ്യാസം  വേണ്ടെന്നുപറഞ്ഞു അടുത്ത ഫോട്ടോക്ക് പോസ് ചെയ്ത പാവം പെൺകുട്ടി പിന്നിൽ നിന്ന് കേട്ട അശരീരിയിൽ ഞെട്ടിയതും വിറങ്ങലിച്ചതും ആരുമറിഞ്ഞില്യ….

ആ അശരീരി ഇതായിരുന്നു സൂർത്തുക്കളെ… അപ്പറത്തെ വീട്ടിലെ ചേച്ചി അതിന്റപ്പറത്തെ വീട്ടിലെ ചേച്ചിയോട് :- “നോക്കെന്റെ ചേച്ചി… ചെക്കനേം പെണ്ണിനേം കണ്ടാൽ ചമ്പതെങ്ങിന്റെ അടീൽ കൊന്നതെങ്ങു വച്ച പോലെ ണ്ട് ലേ….”

തൊട്ടടുത്തു ചില്ലുകൂട്ടിൽ നിന്ന് സകലരേം അനുഗ്രഹിച്ചോണ്ടിരിക്കുന്ന കർത്താവു തമ്പുരാനെ ദയനീയമായി നോക്കി പെൺകുട്ടി ഉള്ളിൽ പറഞ്ഞു….

“എന്നോടീ ചതി വേണ്ടായിരുന്നു…”🙏

ദൈവത്തിന്റെ വികൃതികൾ -4

Post Views: 34
2
SHYNI CELIN THOMAS

ഞാൻ... മഴയെയും പുസ്തകങ്ങളെയും പൂക്കളെയും പ്രണയിക്കുന്ന ഒരു സ്വപ്നാടക. കഥകളുണ്ട് കയ്യിൽ... പക്ഷെ, എഴുതാൻ വയ്യ... കൈ വിറക്കും... കരള് കലങ്ങും... എന്തെന്നാൽ,... എന്റെ കഥകളെന്റെ നേർ ജീവിതമാകയാൽ... അദ്ധ്യാപികയായി അന്നം തേടുന്നു. ആത്മനാ..., അവസാനം വരെ വിദ്യാർഥി.

5 Comments

  1. Nishiba M on January 14, 2024 9:33 PM

    മനോഹരം. രസകരം..

    Reply
  2. Silvy Michael on January 14, 2024 9:28 AM

    എനിക്ക് നർമ്മനസ്രാണീ എന്ന് വിളിക്കാൻ തോന്നുന്നു. കുഴപ്പൊണ്ടോ??? 🤣🤣🤣. അതിഗംഭീരമായി നർമ്മമെഴുതി ഷൈനീ.. സൂപ്പർ. 😘😘😘

    Reply
    • SHYNI CELIN THOMAS on January 14, 2024 7:06 PM

      തൊട്ടമ്മേ 🙏🙏🙏
      എനിക്ക് എന്തോ… ങ്ങളെ അങ്ങനെ വിളിക്കാൻ ആണ്ഇ ഷ്ടം 🫂

      Reply
  3. Pingback: ഒരു പെണ്ണുകാണൽ - By SHYNI CELIN THOMAS - കൂട്ടക്ഷരങ്ങൾ

  4. Sabira latheefi on January 11, 2024 10:35 PM

    ഇങ്ങനെ ഒക്കെ പറയാൻ പാടുണ്ടോ അല്ലെ… നല്ല രസായിട്ട് എഴുതി.
    അടുത്ത ഭാഗം പോന്നോട്ടെ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.