Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദൈവത്തിന്റെ വികൃതികൾ
അനുഭവം ഓർമ്മകൾ ജീവിതം

ദൈവത്തിന്റെ വികൃതികൾ

By SHYNI CELIN THOMASJanuary 6, 2024Updated:January 14, 202411 Comments3 Mins Read250 Views
Bookmark Now
Please login to bookmark Close

No account yet? Register

പെൺകുട്ടിയുടെ വീട്ടിലെ ജനിതക എൻജിനീയറിങ്ങിൽ വല്ലാത്ത വികൃതികൾ ആണ് ദൈവം തമ്പുരാൻ ഒപ്പിച്ചത്. അല്ലേൽ പിന്നെ പെൺകുട്ടിക്ക് ഈ ഗതി വരോ? 😔

പെൺകുട്ടിയുടെ പിതാശ്രീക്ക് ആറടിയുടെ അടുത്ത് ഉയരമുണ്ടായിരുന്നു. പെൺകുട്ടിക്ക് നേരാംവണ്ണം കണക്കുകൂട്ടാൻ അറിയാത്തതു കൊണ്ടും വീട്ടിൽ അളക്കുന്ന കോപ്പ് ഇല്ലാത്തോണ്ടും മൂപ്പരെ നേരെചൊവ്വേ കണ്ടു കിട്ടാത്തത് കൊണ്ടും അളന്നു കുറിച്ചു എഴുതി വയ്ക്കാൻ പറ്റാതെ പോയി.

നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പെൺകുട്ടി കാർന്നോരെ നേരെചൊവ്വേ കാണുന്നത്. ആള് ബോംബെയിലെ ദാദയായി വിലസി നടക്കുന്നതിനിടയിൽ പെറ്റതള്ളയെയും ഭാര്യയെയും ഉത്പാദിപ്പിച്ച ബാക്കി പത്രങ്ങളെയും കാണാൻ വല്ലപ്പോഴും വന്നാലായി. അങ്ങനെ വന്ന വരവിലാണ് പാട്ടും പാടി ഡാൻസും കളിച്ചു പെൺകുട്ടി മൂപ്പരെ കയ്യിലെടുത്തത്.

വല്ലാതെ കഴുത്തുളുക്കിയാലെ പെൺകുട്ടിക്ക് ആ തിരുമുഖം കാണാൻ പറ്റൂള്ളായിരുന്നു. അല്ലെങ്കിലും, അധികം കാണാൻ മൂപ്പര് നിൽക്കില്ലായിരുന്നു. ഒരിക്കൽ ബോംബെയിലേക്ക് പോയ മൂപ്പര് അവിടുന്നങ്ങോട്ട് ഗൾഫിലേക്ക് ചേക്കേറുകയായിരുന്നു. അന്ന് ഞങ്ങടെ നാട്ടിൽ ഇന്ന്‌ മിനി ഗൾഫ് എന്നറിയപ്പെടുന്ന ചാവക്കാട്ട് നിന്ന് ഗൾഫിൽ പോകാത്തവർ ആരും ഇല്ലായിരുന്നു. “വീട് ഒന്നുക്ക് ഒരു ഗൾഫുകാരൻ….. അത് നിർബന്ധാ…”

രണ്ടു വർഷം കൂടുമ്പോൾ മൂപ്പർ നാൽപ്പത് ദിവസത്തെ ലീവിൽ വന്നു, ഞങ്ങളെയൊക്കെ ഒന്നുകണ്ട് മടങ്ങാറാണ് പതിവ്.അത് ഒരു 20 വർഷം തുടർന്നു. അതിനിടയിൽ ഞങ്ങൾ മക്കൾ “പുര നിറഞ്ഞൊഴുകി”.

ജനിതക എഞ്ചിനീറിങ്ങിനെ ക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്.ആണ്മക്കൾ മൂന്നുപേരും എങ്ങനെയാണോ എന്തോ കൃത്യമായി 5.11″, 5.10″, 5.9″ ലെവലിൽ തിമിർത്തു വളർന്നു. ഓടേതമ്പുരാൻ പെൺകുട്ടീടെ കാര്യത്തിൽ മാത്രം പിശുക്കന്റെ പിശുക്കനായി.. ന്നാലും എന്നോടീ ചതി വേണ്ടായിരുന്നൂന്ന്‌ പെൺകുട്ടി പതം പറഞ്ഞു നെഞ്ചത്തടിച്ചു ആരും കാണാതെ കരഞ്ഞു. അഞ്ചടി തികഞ്ഞു.. തികഞ്ഞില്ല എന്നമട്ടിൽ അമ്മക്കൊപ്പമെത്തി പെൺകുട്ടീടെ വളർച്ച നിന്നു. കൂടെ പ്പിറന്നോരു IR8 (IR8 ഒരു ഹൈബ്രിഡ് നെല്ലിനമാണ്. ഇത്തിരികുഞ്ഞൻ ആണേലും വിളവ് മോശമല്ലാത്തതാണ് )എന്ന് വിളിച്ചു മാനസികപീഡനവും പിന്നെ താഡനവും.. മുറ്റത്തെ മാവിൻ കൊമ്പിലും ബദാമിന്റെ കൊമ്പിലും “നീളം കൂട്ടാൻ” തൂങ്ങി നോക്കിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല. ഒരു സെന്റീമീറ്റർ പോലും ങേ.. ഹേ..

18 വയസ്സായപ്പോൾ തൊട്ട് ഈ സാധനം ചെലവായി പോവോന്നറിയാണ്ട് അമ്മക്ക് സമാധാനമില്ലായിരുന്നു. വീട്ടിലും വഴിയിലും കണ്ട സകല ബ്രോക്കർമാർക്കും അമ്മ ഡീറ്റെയിൽസ് കൊടുത്തു തുടങ്ങി. ഒരു 22എങ്കിലും കഴിയട്ടെ എന്നു വാശിപിടിച്ചപ്പോൾ ഇപ്പ നോക്കിയാലേ… അപ്പ ശരിയാവുന്ന്‌ പറഞ്ഞു അമ്മ പെൺകുട്ടിയോട് കണ്ണുരുട്ടി. വന്നവരെല്ലാം ചായയും പലഹാരവും കഴിച്ചു മടങ്ങിയെങ്കിലും പെൺകുട്ടി വീട്ടിൽ തന്നെ കട്ടക്ക് നിന്നു. കൂടെ പഠിച്ചവർ എല്ലാം കല്യാണം കഴിച്ചും കുട്ട്യോൾടെ മാമോദിസമുക്കിയും ജീവിതം ആഘോഷിച്ചപ്പോൾ പെൺകുട്ടി വീട്ടിൽ ബാച്ചിലർ ലൈഫ് തിമിർത്തു ആഘോഷിച്ചു. കുറേക്കാലത്തേക്ക് ജീവിതത്തിന്റെ താളം ഇങ്ങനെയായിരുന്നു…

വെള്ളിയാഴ്ച വരെ പഠിക്കാനായി ഓട്ടം. .ശനിയാഴ്ച കുട്ടികൾക്ക് ട്യൂഷൻ, വായന… അങ്ങനെ പോകും. ഞായറാഴ്ചയാണ് എന്റർടൈൻമെന്റ്… പയ്യനും കൂട്ടരും വരുന്നു… ചായ കുടിക്കുന്നു… പേരും പഠിപ്പും ചോദിക്കുന്നു… കൂട്ടത്തിൽ നിറനോട്ടവും… ഉയരമളക്കലും. വയസ്സളക്കാൻ ചില പയ്യൻസ് അല്ലേൽ ബന്ധു ബല്ലാത്ത ബുദ്ധിശക്തിയോടെ “ഏതു കൊല്ലമാണ് SSLC പഠിച്ചതെന്നു” ചോദിച്ചുകളയും. മെഷറിങ് ടേപ്പ് കൊണ്ടുവന്നു അളക്കാൻ പറ്റില്ലല്ലോ എന്ന് കരുതിയാവും പയ്യന്മാർ കൂടെ കൊണ്ടു വന്ന പെങ്ങളെ സൂത്രത്തിൽ വിശേഷം ചോദിക്കാൻ എന്നമട്ടിൽ പെൺകുട്ടിയുടെ അടുത്തേക്ക് വിടും. വിശേഷം ഒക്കെ ചോദിക്കുന്ന കൂട്ടത്തിൽ പെങ്ങൾ ചേർന്ന് നിന്ന് തോള-ള വ് നോക്കുകയും സാരിക്ക് അടിയിൽ ഉയരം കൂടുതൽ തോന്നിക്കാൻ ചെരുപ്പേലാണോ കയറി നിൽക്കുന്നതെന്ന് അറിയാൻ സാരിതുമ്പ് പൊക്കി നോക്കി വിലയിരുത്തുകയും ചെയ്യും. അങ്ങനെ അന്നത്തെ കലാപരിപാടി അവസാനിപ്പിച്ച് പിറ്റേ ഞായറാഴ്ചയിലേക്കുള്ള കാത്തിരിപ്പാണ്. നിറവും ഉയരവും വിഷയം ആയതോടെ പുന്നാര മോളുടെ കല്യാണം നടന്നു കാണാൻ പൊന്നും പണവും സ്വരൂപിച്ച് ജോലിയും അവസാനിപ്പിച്ചു നാട്ടിലെത്തിയ പെൺകുട്ടിയുടെ പ്രവാസി പിതാശ്രീ ഒന്നും കാണാൻ നിൽക്കാതെ, എല്ലാം ഇനി പരലോകത്ത് ഇരുന്ന് കണ്ടോളാം എന്നു പറഞ്ഞു വീണ്ടും പൊയ്ക്കളഞ്ഞു എന്നേക്കുമായി. ഞായറാഴ്ചയിലെ എന്റർടൈൻ മെന്റുകൾക്ക് വിരാമമിട്ട് പെൺകുട്ടി പഠനത്തിലേക്കും മുഴുകി.

ഒരുപാട് ഞായറാഴ്ചകൾക്കൊടുവിൽ… പെറ്റ തള്ളേടെ വഴിപാടുകൾക്കൊടുവിൽ… പെൺകുട്ടിക്ക് ഒരു ചെക്കനെ തരമായികിട്ടി. ഉടനെ കുട്ടിയെ വീട്ടിൽനിന്നും കെട്ടുകെട്ടിക്കാനായുള്ള പ്ലാൻ അതി ധൃതിയിൽ റെഡിയായി.

തുടരും…

വാൽ : പെൺകുട്ടിക്ക് ഏതേലും പെൺകുട്ടിയുമായി സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം ആയിരിക്കൂല എന്ന് ഉറപ്പ് 👍

ഒരു പെണ്ണുകാണൽ

Post Views: 42
3
SHYNI CELIN THOMAS

ഞാൻ... മഴയെയും പുസ്തകങ്ങളെയും പൂക്കളെയും പ്രണയിക്കുന്ന ഒരു സ്വപ്നാടക. കഥകളുണ്ട് കയ്യിൽ... പക്ഷെ, എഴുതാൻ വയ്യ... കൈ വിറക്കും... കരള് കലങ്ങും... എന്തെന്നാൽ,... എന്റെ കഥകളെന്റെ നേർ ജീവിതമാകയാൽ... അദ്ധ്യാപികയായി അന്നം തേടുന്നു. ആത്മനാ..., അവസാനം വരെ വിദ്യാർഥി.

11 Comments

  1. Pingback: ദൈവത്തിന്റെ വികൃതികൾ -4 - By SHYNI CELIN THOMAS - കൂട്ടക്ഷരങ്ങൾ

  2. Sunandha Mahesh on January 14, 2024 8:41 PM

    ഈ കുട്ടിയെ എനിക്കറിയാം.. ഒരു പൊക്കിരി 😄

    Reply
  3. Pingback: ദൈവത്തിന്റെ വികൃതികൾ -3 - By SHYNI CELIN THOMAS - കൂട്ടക്ഷരങ്ങൾ

  4. Pingback: ഒരു പെണ്ണുകാണൽ - By SHYNI CELIN THOMAS - കൂട്ടക്ഷരങ്ങൾ

  5. ShafiA Shamsudeen on January 6, 2024 5:48 PM

    മിടുക്കിയായ പെൺകുട്ടിയുടെ ബാക്കി വിശേഷങ്ങൾ വായിക്കാൻ കാത്തിരിക്കുന്നു ❤️❤️❤️❤️

    Reply
    • Shyni E T on January 6, 2024 6:14 PM

      അത്ര മിടുക്കി ഒന്നുമല്ല..ഒരു പാവം…

      Reply
  6. sabira latheefi on January 6, 2024 3:19 PM

    വെടിക്കെട്ടിനു തിരി കൊളുത്തിയ പോലെ. ബാക്കി പോന്നോട്ടെ. നിറയെ സ്നേഹം

    Reply
    • Shyni E T on January 6, 2024 4:05 PM

      സത്യായിട്ടും ആരും ഒന്നും അഭിപ്രായപ്പെട്ടില്ലേൽ എഴുത്തേ നിർത്താൻ ഉള്ള
      പ്ലാൻ ആണ്. അപ്പോഴാണ് ങ്ങൾ ഒരു കമന്റ് ഇട്ടത്. സന്തോഷായി…പെരുത്ത് നന്ദി 🙏

      Reply
      • Sabira latheefi on January 6, 2024 5:41 PM

        😍🥰

        Reply
        • Jasna Basheer on January 6, 2024 6:33 PM

          ❤️🌹

          Reply
      • Shyni E T on January 6, 2024 6:14 PM

        അത്ര മിടുക്കി ഒന്നുമല്ല..ഒരു പാവം…

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.