Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു പെണ്ണുകാണൽ
അനുഭവം ഓർമ്മകൾ ജീവിതം

ഒരു പെണ്ണുകാണൽ

By SHYNI CELIN THOMASJanuary 7, 2024Updated:January 12, 20242 Comments2 Mins Read193 Views
Bookmark Now
Please login to bookmark Close

No account yet? Register

ദൈവത്തിന്റെ വികൃതികൾ തുടർഭാഗം

ഒരു ന്യൂ ഇയർ പ്രഭാതത്തിലാണ് പയ്യൻ പെൺകുട്ടിയെ കാണാൻ എത്തിയത്. ഞായറാഴ്ചയിലെ പലഹാരവും പാൽ ചായയും കിട്ടാനുള്ള യോഗം പയ്യന് ഉണ്ടായിരുന്നില്ല. ഗൾഫുകാരനായ ഓൻ ലീവ് അധികമില്ലാത്തത് കൊണ്ട് ഒന്നാം തീയതി രാവിലെ തന്നെ കുട്ടപ്പനായി വന്നിറങ്ങി. പയ്യനെ വഴിയിൽ നിർത്തി ബ്രോക്കർ മുറ്റത്തേക്ക് കയറി വന്നു. ന്യൂ ഇയറിന്റെ പാതിരാകുർബാനയ്ക്ക് ശേഷം ഏഴുമണിക്ക് ഉറക്ക പിച്ചിലെണീറ്റ പെൺകുട്ടി പല്ലുപോലും തേക്കാതെ കുറ്റി ചൂല് കൊണ്ട് മുറ്റമടിച്ചോണ്ട് നിൽക്കുമ്പോളായിരുന്നു പയ്യൻ കാണാൻ വന്നിട്ടുള്ള വിവരം ബ്രോക്കർ പെൺകുട്ടിയെ അറിയിച്ചത്. കേട്ടപാടെ കേൾക്കാത്ത പാടെ കയ്യിലിരുന്ന ചൂല് വെളുത്ത പൂക്കൾ പൊഴിച്ചു നിന്ന ബോഗൈൻ വില്ലയുടെ ചുവട്ടിലേക്ക് വലിച്ചെറിഞ്ഞു പെൺകുട്ടി പിന്നാമ്പുറത്തൂടെ ഓടി അടുക്കളയിൽ കയറി.

അടുക്കളയോട് ചേർന്നുള്ള കുളിമുറിയിൽ കയറി, പുതുവർഷം ആയിട്ടും പല്ല് തേച്ചു.. തേച്ചില്ല… കുളിച്ചു.. കുളിച്ചില്ല എന്ന മട്ടിൽ നനച്ചിറങ്ങി. ഒന്നാം തീയതിയായിട്ട് ഈ കുരിപ്പ് ബ്രോക്കറെ ആണല്ലോ കണി കണ്ടതെന്ന് സ്വയം പ്രാകി, അമ്മ തപ്പലോട് തപ്പൽ നടത്തി കിട്ടിയ ഇസ്തിരിയിടാത്ത ഒരു മങ്ങിയ ചുരിദാറിനുള്ളിലേക്ക് നൂഴ്ന്നു കയറി, ഈറൻ തോരാത്ത നീണ്ടമുടിയും വിരിച്ചിട്ട് ഇച്ചിരി പൗഡർ പോലും മുഖത്തിടാതെ…അതിനു പറ്റാതെ, ആരെയൊക്കെയോ പ്രാകി പെൺകുട്ടി പെണ്ണ്കാണലിന് തയ്യാറായി നിന്നു. ഓരോ പെണ്ണുകാണലും എണ്ണിത്തിട്ടപ്പെടുത്തി കൊണ്ടിരുന്ന പെൺകുട്ടി 25-മത്തെ പെണ്ണുകാണലിന് ശേഷം എണ്ണലങ്ങു നിർത്തി. ഇങ്ങനെ പോയാൽ ഒരുപാട് എണ്ണേണ്ടിവരും എന്ന് വീട്ടുകാർക്കും പെൺകുട്ടിക്കും ബോധ്യപ്പെട്ടിരുന്നു.

പാതിരാ കുർബാനയ്ക്കുശേഷം ഉറക്കച്ചടവിൽ നിന്നും ഉണർന്നുവരികയായിരുന്ന വീട്ടുകാരുടെ ഇടയിലേക്ക് കൃത്യം 7:20ന് ബ്രോക്കർ പയ്യനെയുംകൊണ്ടു വന്നു കയറി.

നടുവകത്തെ ട്യൂബ് ലൈറ്റ് രണ്ടും തെളിയിച്ചു വെച്ച് അമ്മ പെണ്ണ് കാണലിനുള്ള ബാക്ഗ്രൗണ്ട് ഛായാഗ്രഹണം ഒരുക്കി. ജന്മത്തിലേ നിറം മങ്ങിയ മോളുടെ മുഖത്ത് നിറം തോന്നിപ്പിക്കാനുള്ള വിരുതിനോടൊപ്പം അമ്മയുടെ രണ്ട് ഗ്ലാസ് കട്ടൻ ചായയുടെ അകമ്പടി സേവിച്ച് പെൺകുട്ടി പുതുവർഷത്തിലെ ആദ്യത്തെ ഇന്റർവ്യൂവിന് തയ്യാറായി.

പയ്യൻ എന്തൊക്കെയോ ചോദിച്ചു..പെൺകുട്ടി എന്തൊക്കെയോ പറഞ്ഞു. പയ്യൻ കട്ടൻ ചായ മൊത്തിക്കുടിക്കുമ്പോൾ “പാൽ എത്താത്തത് കൊണ്ടാ..കട്ടൻ ചായ” എന്ന ന്യായീകരണം പറഞ്ഞു രണ്ടാമത്തെ ആങ്ങള രംഗം തണുപ്പിച്ചു. “ഞങ്ങളും വീട്ടിൽ കട്ടൻചായ തന്നാ…”എന്ന് പറഞ്ഞ് പയ്യനും രംഗം കൊഴുപ്പിച്ചു. സത്യം പറയാലോ… ആ മറുപടിയിൽ പെൺകുട്ടിയുടെ ആങ്ങള ഫ്ലാറ്റ് ആയി. ഇടയിൽ പെൺകുട്ടി ഇടം കണ്ണിട്ട് നോക്കി പയ്യനെ വിലയിരുത്തി. പയ്യനെ നോക്കിയ പെൺകുട്ടിയുടെ മുഖം കൂടുതൽ കറുത്തു. വെളുപ്പോട് വെളുപ്പുള്ള ഒരു വെള്ള പാറ്റ. പെൺകുട്ടിയുടെ കോംപ്ലക്സിന്റെ ഭാരം കൂടി.പെൺകുട്ടി പതുക്കെ അടുക്കളയിലേക്ക് തന്നെ വലിഞ്ഞു. മോൾക്ക് കോളേജിൽ പോകാൻ നേരമായി എന്ന് പറഞ്ഞ് അമ്മ പതുക്കെ ചെക്കനെയും ബ്രോക്കറെയും കഴിച്ചിലാക്കി.

തുടരും…

വാൽ : അന്ന് സേവ് ദ ഡേറ്റും ഷൂട്ടും ഒന്നുമില്ലായിരുന്നതുകൊണ്ട് കുറച്ച് കല്യാണഫ്ലാഷ് ബാക്ക് പറഞ്ഞ് തീർത്തിട്ട് ങ്ങളോട് കല്യാണ വിശേഷങ്ങൾ പറയാട്ടാ…

ദൈവത്തിന്റെ വികൃതികൾ -3

Post Views: 33
1
SHYNI CELIN THOMAS

ഞാൻ... മഴയെയും പുസ്തകങ്ങളെയും പൂക്കളെയും പ്രണയിക്കുന്ന ഒരു സ്വപ്നാടക. കഥകളുണ്ട് കയ്യിൽ... പക്ഷെ, എഴുതാൻ വയ്യ... കൈ വിറക്കും... കരള് കലങ്ങും... എന്തെന്നാൽ,... എന്റെ കഥകളെന്റെ നേർ ജീവിതമാകയാൽ... അദ്ധ്യാപികയായി അന്നം തേടുന്നു. ആത്മനാ..., അവസാനം വരെ വിദ്യാർഥി.

2 Comments

  1. Madhusoodanan MM on January 8, 2024 7:55 PM

    Super

    Reply
  2. Pingback: ദൈവത്തിന്റെ വികൃതികൾ - By SHYNI CELIN THOMAS - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.