സ്നേഹം കൊണ്ട് തീർത്ത മുറിവുണ്ട് ഹൃദയത്തിൽ..
വിരഹത്തിന്റെ വരണ്ട കാറ്റ് വീശുമ്പോൾ നീറിയോടുങ്ങുന്ന വേദനകൾ..
എങ്ങോ മറഞ്ഞു പോയി എന്ന് നിനച്ച ഓർമ്മകൾ മെല്ലെ ഭൂതകാലത്തേക്ക് മാടി വിളിക്കുമ്പോൾ, ഒരു വട്ടം..,, ഒരു വട്ടമെങ്കിലും വീണ്ടും കാണാൻ…
ദൂരെ നിന്നെങ്കിലും ഒരു നോക്കു കാണാൻ..
പറ്റുമെങ്കിൽ ആ കൈകൾ ചേർത്ത് പിടിച്, അടുത്ത ജന്മത്തിലെങ്കിലും
കൂടെ വേണമെന്ന് പറയാനൊരാഗ്രഹം..
പ്രണയത്താൽ മാത്രം തുന്നിചേർക്കാൻ കഴിയുന്ന മുറിവ് സമ്മാനിച്ച നീ എവിടെ….
കാത്തിരിക്കുന്നുണ്ട് ഞാൻ ഇവിടെ ❤️.