Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ജീവന്റെ ഗതി മാറ്റിയ ചിന്തകളുടെ ഒഴുക്ക്
  • പെയ്തൊഴിയാതെ
  • മഴ
  • വിദ്യാലയങ്ങൾ
  • …ആ മഴ ദിവസം…
  • മഴയിലലിഞ്ഞുപോയവൾ
  • എനിക്കു വലുതാകണ്ട
  • ഋതുഭേദങ്ങൾക്കപ്പുറം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Tuesday, June 9
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വായിച്ചിട്ടുണ്ടോ ഈ കുട്ടിപ്പുസ്തകങ്ങൾ?
അറിവുകൾ ഓർമ്മകൾ കുട്ടികൾ ജീവിതം പുസ്‌തകം

വായിച്ചിട്ടുണ്ടോ ഈ കുട്ടിപ്പുസ്തകങ്ങൾ?

By Jayasree JohnApril 1, 2024Updated:April 5, 202422 Comments4 Mins Read188 Views
Bookmark Now
Please login to bookmark Close

No account yet? Register

ഏപ്രിൽ 2, ലോക ബാലപുസ്തകദിനമാണ്.  കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആചരിക്കുന്ന ഈ ദിനം, ഡാനിഷ് എഴുത്തുകാരനും കവിയും ബാലസാഹിത്യകാരനുമായ ഹാൻസ്‌ ക്രിസ്ത്യൻ ആൻഡേഴ്സന്റെ ജന്മദിനമാണ്. 150-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ കഥകളിൽ നിന്നും കവിതകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് സിനിമകളും നാടകങ്ങളും ബാലേകളും കാർട്ടൂൺ സിനിമകളും ഉണ്ടായിട്ടുണ്ട്. നിരവധി യക്ഷിക്കഥകളും ബാലകഥകളും എഴുതിയിട്ടുള്ള ആന്ഡേഴ്സനോടുള്ള ബഹുമാനാർത്ഥമാണ് ഏപ്രിൽ 2, ലോക ബാലപുസ്തകദിനമായി ആഘോഷിക്കുന്നത്.

ഇങ്ങനെയുള്ള ദിനങ്ങളോടനുബന്ധിച്ച് അല്ലെങ്കിൽ അവധിക്കാലം തുടങ്ങുമ്പോൾ, മിക്ക പ്രസിദ്ധീകരണങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും, കുട്ടികൾ വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു വിവരിക്കുന്ന പല ലേഖനങ്ങളും കാണാറുണ്ട്. മിക്ക ലേഖനങ്ങളിലും, കൊച്ചുകുട്ടികൾ ഉറപ്പായും വായിച്ചിരിക്കേണ്ടത് എന്ന തലക്കെട്ടോടു കൂടി മലയാളത്തിലെ പ്രസിദ്ധമായ ബാല സാഹിത്യങ്ങളിൽ 10 എണ്ണം കൊടുത്തിട്ടുണ്ടാവും. ഈ ലിസ്റ്റുകളിൽ പറഞ്ഞിരിക്കുന്ന മിക്കവാറും പുസ്തകങ്ങൾ എന്റെ കുട്ടിക്കാലത്തു ഞാൻ വായിച്ചിട്ടുണ്ട് എന്നതിൽ എനിക്ക് കുറച്ച് അഭിമാനം തോന്നാറുണ്ട്.

ഏകദേശം 4 -5 പുസ്തകങ്ങൾ എല്ലാ പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. മിട്ടായിപ്പൊതി, ഐതീഹ്യമാല, പഞ്ചതന്ത്രം, ഈസോപ്പ് കഥകൾ, അറേബ്യൻ രാവുകൾ, മാലി രാമായണം തുടങ്ങിയവ. പത്തുമുപ്പതു വർഷങ്ങൾക്ക് മുൻപ് ഇങ്ങനെയൊരു പട്ടിക ഉണ്ടായിരുന്നെങ്കിൽ, അതിന് ഇന്നത്തേതുമായി വലിയ വ്യത്യാസമൊന്നും ഉണ്ടാവുമായിരുന്നില്ല എന്ന് തോന്നുന്നു. കഴിഞ്ഞ 30 വർഷത്തിനുള്ളിൽ ഈ പത്തു മികച്ച പുസ്തകങ്ങളുടെ ശ്രേണിയിലേക്കെത്താൻ സിപ്പി പള്ളിപ്പുറം, അജോയ് കുമാർ എന്നിങ്ങനെ ചുരുക്കം ചില പേരുകൾ ഒഴിച്ചാൽ വേറെ ആരുടെയെങ്കിലും പുസ്തകങ്ങൾ യോഗ്യമായിട്ടുണ്ടോ എന്ന് സംശയമാണ്.

കേരളത്തിലെ തന്നെ ഏറ്റവും മികച്ച സ്വകാര്യ ഗ്രന്ഥശാലയുടെ ഉടമയാണ് എന്റെ അച്ഛൻ. ബാലസാഹിത്യകൃതികളും നിരവധി ഉണ്ട് അച്ചച്ചായുടെ ശേഖരത്തിൽ. മുകളിൽ പറഞ്ഞത് കൂടാതെ വളരെയേറെ ബാലസാഹിത്യകൃതികൾ ഞാൻ ആവർത്തിച്ചു വായിച്ചിട്ടുണ്ട് ചെറുപ്പത്തിൽ. വായിച്ച പുസ്തകം തന്നെ എന്തിനാണ് ഞാൻ വീണ്ടും വായിക്കുന്നതെന്ന് അച്ചച്ചായ്ക്ക് ഒരിക്കലും മനസ്സിലായിരുന്നില്ല. ആ സമയം കൊണ്ട് പുതിയൊരു പുസ്തകം വായിച്ചു കൂടെ എന്നായിരുന്നു അച്ചച്ചായുടെ ന്യായം. ഇഷ്ടപ്പെട്ട പുസ്തകം പിന്നെയും പിന്നെയും വായിക്കുക എന്ന ശീലം ഒരു പക്ഷെ എനിക്ക് അമ്മയിൽ നിന്ന് കിട്ടിയതാവാം. വിലാസിനിയുടെ ‘അവകാശികൾ’ എന്ന നോവൽ ഓരോ വർഷവും അമ്മ വീണ്ടും വീണ്ടും വായിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ശബ്ദതാരാവലിയുടെ അത്രയും വലുപ്പമുണ്ട് അതിന്റെ ഒരു ഭാഗത്തിന്. അതുപോലെയുള്ള നാലോ അഞ്ചോ ഭാഗങ്ങളാണ് ആ നോവലിനുള്ളത്!

ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത്, ഒരിക്കൽ ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തിയപ്പോൾ എന്റെ കുറേ പുസ്തകങ്ങൾ കാണുന്നില്ല. (അതെല്ലാം എന്റെ സ്വന്തം തന്നെയെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.) കോളേജിലെത്തിയ മക്കൾക്ക് ഇനി പ്രൈമറി സ്കൂൾ കുട്ടികൾ വായിക്കുന്ന പുസ്തങ്ങളുടെ ആവശ്യമില്ല എന്ന് കരുതിയ അച്ചച്ചാ അതെല്ലാം പൊതു ലൈബ്രറികൾക്കു കൊടുത്തിരുന്നു. എന്റെ സങ്കടം കണ്ട് ‘നീയതൊന്നും ഇനി വായിക്കുമെന്ന് കരുതിയില്ല’ എന്ന് അച്ചച്ചാ പറഞ്ഞത് എനിക്കിന്നും ഓർമ്മയുണ്ട്. എന്തായാലും ഞങ്ങളുടെ നാട്ടിലെ വായനശാലയിൽ പോയി അച്ചച്ച കൊടുത്തതിൽ നിന്ന് ചെറിയൊരു പങ്ക് ഞാൻ തിരിച്ചു കൊണ്ടുവന്നു. പക്ഷെ ഞാൻ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന വർണ്ണശബളമായ ചിത്രങ്ങളോട് കൂടിയ നിരവധി റഷ്യൻ(പഴയ സോവിയറ്റ് റഷ്യ) വിവർത്തന കഥാപുസ്തകങ്ങൾ തിരിച്ചു കിട്ടിയില്ല. അവയൊന്നും പിന്നീട് ഞാൻ പുസ്തക കടകളിലോ പുസ്തകമേളകളിലോ കണ്ടിട്ടുമില്ല. ഈ അടുത്ത കാലത്ത് അവയിൽ ചുരുക്കം ചിലത് – രണ്ടോ മൂന്നോ എണ്ണം –  ഞാൻ പലയിടത്തുനിന്നുമായി സംഘടിപ്പിച്ചിട്ടുണ്ട്.

എനിക്ക് വളരെ ഇഷ്ടമായ, ഞാൻ ഇപ്പോഴും ഓർത്തിരിക്കുന്ന – ഓർക്കുമ്പോൾ സന്തോഷം തോന്നുന്ന – ചില കുട്ടിപുസ്തകങ്ങളെക്കുറിച്ചു പറയാം. ഏറ്റവും മികച്ചത് അല്ലെങ്കിൽ ഏറ്റവും പ്രസിദ്ധമായത്, അങ്ങനെയുള്ള ഒരു ലിസ്റ്റ് അല്ല ഇത്. ഒരു കുട്ടിയായിരുന്ന കാലത്തെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന പുസ്തകങ്ങൾ. ചിലതെല്ലാം ഇപ്പോഴും എന്റെ കൈവശമുള്ളതും, ഞാൻ ഇടയ്ക്കിടെ വായിക്കുന്നതുമാണ്. അതെ, ഇപ്പോഴും ഞാൻ കുഞ്ഞിക്കഥകൾ വായിക്കാറുണ്ട്, എനിക്കിഷ്ടമാണ് അത് വായിക്കാൻ!

1. കുട്ടന്റെ കുട്ടിക്കാലം.

img-20190618-5d0898d248d24

ബാലകൃഷ്ണൻ മാങ്ങാടിന്റെ ഈ പുസ്തകം തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിലുള്ള ഒരു കൃതിയാണ്. കൃഷിക്കാരനായ അച്ഛന്റെയും ഗൃഹനാഥയായ അമ്മയുടെയും മകനായ കുട്ടന്റെ ചെറിയ കുസൃതികളും അനുഭവങ്ങളുമാണ് ഇതിവൃത്തം. അമ്മയോട് വാശിപിടിക്കുന്ന, മൃഗങ്ങളെ സ്നേഹിക്കുന്ന, അവധിക്കാലത്ത് പന്ത് കളിക്കാനും നീന്താനും പോകുന്ന കുട്ടൻ. ആനപ്പുറത്തു കേറുമ്പോൾ പേടിക്കുന്ന, ആദ്യമായി തീവണ്ടി കാണാമ്പോൾ അമ്പരക്കുന്ന. സൈക്കിൾ ചവിട്ടാൻ പഠിക്കാൻ എത്ര ശ്രമിച്ചിട്ടും നടക്കാത്തതിൽ നിരാശപ്പെടുന്ന കുട്ടൻ. സ്കൂൾ മാസ്റ്ററെയും ടീച്ചറിനെയും കൂട്ടുകാരെയും അച്ഛനെയും അമ്മയെയും അകമഴിഞ്ഞ് സ്നേഹിക്കുന്ന കുട്ടന്റെ കുട്ടിക്കാലമാണ് ഇതിലുള്ളത്.

2. കൊച്ചു നീലാണ്ടൻ

img-20190618-5d089c43c514a

ഈ അടുത്തകാലത്ത് ഡിസി ബുക്സിന്റെ സ്റ്റാളിൽ കൊച്ചു നീലാണ്ടന്റെ ഏഴാമത്തെ പതിപ്പ് കണ്ടു. കൗതുകത്തിന് ഞാനതു വാങ്ങി. കുട്ടിക്കാലത്ത് അതിന്റെ ഒന്നാം പതിപ്പ് ഞാൻ വായിച്ചിട്ടുണ്ട്. മഹാ വികൃതിയായ കൊച്ചു നീലാണ്ടനെ എനിക്കിഷ്ടമാണ്. പട്ടാളക്കാരനായ അച്ഛനെയും അമ്മയെയും അച്ഛന്റെ അമ്മാവനെയും ‘ക്ഷ’ വരപ്പിക്കുന്ന, കുമ്പിളപ്പം എന്ന് കേട്ടാൽ വായിൽ കപ്പലോടിക്കാൻ വേണ്ടുവോളം വെള്ളമൂറുന്ന കൊച്ചു നീലാണ്ടൻ. അവന്റെ ഓരോരോ കൈയിലിരുപ്പുകൾ കൊണ്ട് അച്ഛന്റെ അമ്മാവൻ ശരിക്ക് കഷ്ടപ്പെടുന്നുണ്ട്. അവന്റെ വികൃതി കൂടുമ്പോൾ അച്ഛന്റെ അമ്മാവൻ ഒരു ചെറിയ കടിഞ്ഞാണിടും. എന്നാലും രണ്ടുപേർക്കും പരസ്പരം ഏറെ ഇഷ്ടമാണ്. രസകരമായ ഈ കഥ പക്ഷെ അന്ത്യത്തിൽ ഒരു ഗദ്ഗദത്തിലാണ് അവസാനിക്കുന്നത്. യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന അച്ഛനെ കണ്ടു കൊച്ചുനീലാണ്ടൻ വിങ്ങിപ്പൊട്ടി ‘ഞാനിനി വികൃതിയൊന്നും കാണിക്കില്ല. പഠിച്ചു വലുതായി അച്ഛനെയും അമ്മയെയും അച്ഛന്റെ അമ്മാവനെയും നോക്കും’ എന്ന് പറയുമ്പോൾ അവനോടൊപ്പം നമ്മളും കരഞ്ഞു പോകുന്നു.

3. ചുക്കും ഗെക്കും

434009691_3555897231338828_7918473905867498377_n

എനിക്കേറെ ഇഷ്ടമായ ‘ചുക്കും ഗെക്കും’, പ്രസിദ്ധ റഷ്യൻ കഥാകാരനായ അർക്കാദി ഗൈദറിന്റെ രചനയാണ്‌. ഈ കുസൃതികൾ മോസ്‌കോ നഗരത്തിൽ അമ്മയോടൊപ്പമാണ് താമസം. ഇവരുടെ അച്ഛൻ ജോലി സംബന്ധമായി വളരെ ദൂരെയുള്ള സൈബീരിയയിലാണ്. ഒരവധിക്കാലം ചിലവഴിക്കാനായി അച്ഛന്റെ അടുത്തേയ്ക്കു അമ്മയും രണ്ടു മക്കളും കൂടി നടത്തുന്ന യാത്രയാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. മഞ്ഞുമൂടിയ വഴികളിലൂടെ തീവണ്ടിയിലും പിന്നെ മൃഗങ്ങൾ വലിക്കുന്ന വണ്ടിയിലും യാത്ര ചെയ്ത് തൈഗയിലെത്തുന്ന അവരെ കാത്തിരിക്കുന്നത് ആകസ്മിക സംഭവങ്ങളാണ്. അതെന്താണെന്നു ഞാൻ പറയുന്നില്ല, നിങ്ങൾ പുസ്തകം വായിച്ചു നോക്കൂ. നമ്മുടെ കൊച്ചു കേരളത്തിൽ മഞ്ഞൊന്നും കാണാനില്ലാത്തതുകൊണ്ടാവാം, മഞ്ഞു മൂടിയ സൈബീരിയൻ/റഷ്യൻ കഥകളോട് എനിക്കിത്ര താല്പര്യം.

4. സർക്കസ്, പോരാട്ടം

മാലിയുടെ കഥകളെല്ലാം എനിക്കിഷ്ടമാണ്. മാലി രാമായണം, ജന്തു കഥകൾ, സർവജിത്തിന്റെ കഥകൾ, കിഷ്കിന്ധ എല്ലാം എല്ലാം. കോമൻ മാസ്റ്ററും അദ്ദേഹത്തിന്റെ പ്രിയമൃഗങ്ങളും ചേർന്ന സർക്കസ് കൂടാരത്തിന്റെ കഥയാണ് സർക്കസ്. സത്യത്തിൽ മനുഷ്യരേക്കാൾ പ്രാധാന്യം ഇതിൽ മൃഗങ്ങൾക്ക് തന്നെ.

വള്ളുവക്കോനാതിരിക്കു വേണ്ടി സാമൂതിരിയെ വധിക്കാൻ തയ്യാറെടുക്കുന്ന ചേകവരുടെ കഥയാണ് മാലിയുടെ പോരാട്ടം. ഓരോ പന്ത്രണ്ടു വർഷവും കൂടുമ്പോൾ നടക്കുന്ന മാമാങ്കത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ. നല്ലവനായ കുങ്കനെയും ചതിയനായ കോരനെയും ഈ നോവൽ വായിച്ചവർ മറക്കില്ല. കുങ്കന്റെ സഹോദരിയുടെ മക്കളായ ഇരട്ടക്കുട്ടികൾ കൂടി ഈ പോരിലേയ്ക്ക് എത്തുമ്പോൾ വായനക്കാരന്റെ പിരിമുറുക്കം വർദ്ധിക്കുന്നു.

ഏറെ പ്രിയപ്പെട്ട ബാലസാഹിത്യകൃതികൾ ഇനിയുമുണ്ട്. അത് അടുത്ത ഭാഗത്തിൽ – ഭാഗം 2 

Post Views: 49
7
Jayasree John

Editorial Team

22 Comments

  1. Mary Josey Malayil on May 20, 2026 1:22 PM

    മികച്ച വായനാനുഭവം

    Reply
    • Jayasree John on May 22, 2026 1:32 PM

      😍

      Reply
  2. Jinu James on December 12, 2025 7:20 PM

    ചുക്കും ഗെക്കും….എനിക്ക് എനിക്ക് ഏറെ ഇഷ്ടമായിരുന്നു…ഇത് കൂടാതെ റഷ്യൻ കഥകൾ കുറെ ഉണ്ടായിരുന്നല്ലോ….
    മനോഹരമായ ചിത്രങ്ങൾ ഒക്കെ ഉള്ള കുറെ പുസ്തകങ്ങൾ…..
    ഒരു കുടയും കുഞ്ഞിപ്പെങ്ങളും…ഒരു നൊമ്പരമായി മനസ്സിൽ കിടക്കുന്നു…..
    ആ കാലങ്ങളിലേക്ക് മടങ്ങി പോകാൻ തോന്നുന്നു…..ഒരു പാട് സന്തോഷം 🤝❣️❣️❣️❣️❣️

    Reply
    • Jayasree John on May 22, 2026 1:33 PM

      നീലക്കപ്പ് ഒക്കെയല്ലേ ? പിന്നെയൊരു കാത്യ… അങ്ങനെ കുറെ ഓർമ്മകൾ

      Reply
  3. pradeeshk129@gmail.com on December 12, 2025 12:39 PM

    ഹൃദ്യം ❤️

    Reply
    • Jayasree John on May 22, 2026 1:34 PM

      🙏🤩

      Reply
  4. Shreeja R on April 3, 2025 5:50 AM

    ഇതു പോലെ അച്ഛൻ പരിചയപ്പെടുത്തിയബാലകൃതികൾ ആണ് എന്റെയും വായനയുടെ അടിസ്ഥാനം

    Reply
    • Jayasree John on December 12, 2025 12:12 PM

      💖

      Reply
  5. മിനി സുന്ദരേശൻ on April 3, 2025 2:12 AM

    ആ പ്രിയ പുസ്തകങ്ങളെല്ലാം ഒന്നുകൂടി കണ്ടതിൽ സന്തോഷം❤️🙏

    Reply
    • Jayasree John on December 12, 2025 12:13 PM

      💖

      Reply
  6. Sunandha Mahesh on April 2, 2024 3:04 PM

    അച്ഛൻ വാങ്ങി തന്ന പുസ്തകങ്ങളാണ് എന്റെ വായനയുടെ ആദ്യ ചവിട്ടു പടി..

    കുറിപ്പ് അതിമനോഹരം 👍❤️

    Reply
    • Suma Jayamohan on April 2, 2025 4:35 PM

      വീണ്ടും ആ കുട്ടിക്കാലത്തേക്കു ഒന്നു പോയി. അച്ഛൻ്റെ പാത പിന്തുടർന്ന് ഞാനും ഒരു പാടുപുസ്തകങ്ങൾവായിക്കുകയും മക്കൾക്കായി വാങ്ങുകയും ചെയ്തു. മിഠായിപ്പൊതി,മാലിരാമായണം, ഉണ്ണിക്കുട്ടന്റെ ലോകം,കുഞ്ഞായൻ്റെ കുസൃതികൾ,കുഞ്ഞിക്കൂനൻ……… ഒക്കെ കൈയെത്തുംദൂരത്തു വെച്ചിട്ടുണ്ട്. ഇപ്പോഴും വായിക്കുന്നു.
      ഓർമ്മിപ്പിച്ചതിനു നന്ദി ജയശ്രീ❤️🌹

      Reply
    • Jayasree John on December 12, 2025 12:13 PM

      സ്നേഹം ചേച്ചി 💖

      Reply
  7. Suma Jayamohan on April 2, 2024 11:02 AM

    ചിത്രപ്പുസ്തകങ്ങളിൽ തുടങ്ങി കുട്ടിപ്പുസ്തകങ്ങളിലൂടെ കഥകളുടേയും നോവലുകളുടേയും യാത്രാവിവരണങ്ങളുടേയും ലോകത്തേക്കു കൈപിടിച്ചു നടത്തിയ അച്ഛനു പ്രണാമം🙏
    എവിടെപ്പോയി വന്നാലും ഒരു പുസ്തകം കൊണ്ടുത്തന്നിരുന്നു. “സമ്മാനപ്പെട്ടി”(NBS ൻ്റെയാണെന്നു തോന്നുന്നു) യെല്ലാം വാങ്ങിത്തരും.
    മിഠായിപ്പൊതിയും മാലി രാമായണവുമൊക്കെ ഇപ്പോഴും വായിച്ചു രസിക്കുന്നു❤️❤️

    Reply
    • Jayasree John on April 2, 2024 11:32 AM

      ആ അച്ഛന് എന്റെയും പ്രണാമം..

      ഞാനും ഇപ്പോഴും വായിക്കാറുണ്ട് ഇതെല്ലാം ❤️

      Reply
  8. ഫൈസൽ on April 2, 2024 10:54 AM

    Good…

    Reply
    • Jayasree John on April 2, 2024 11:31 AM

      Thank you

      Reply
      • Simble Sebastian on April 3, 2024 1:23 AM

        Nice💜

        Reply
        • Thara Subhash on December 17, 2025 11:24 AM

          കുടിക്കാലത്തേക്കു മാത്രമായി പുസ്തകങ്ങളില്ല എനിക്കും. ഇവയെല്ലാം പ്രിയ പുസ്തകങ്ങളാണ്. റഷ്യൻ നാടോടിക്കഥകളുടെ തിളക്കമുള്ള കടലാസ്സുകൾ ഇന്നും മോഹിപ്പിക്കാറുണ്ട്. പഞ്ചതന്ത്രം കഥകളും മിഠായിപ്പൊതിയും, നന്തനാരുടെ ഉണ്ണിക്കുട്ടൻ്റെ ലോകവുമെല്ലാം ഇടക്കിടെ എടുത്തു വായിക്കും. പഴയ ബാലയുഗം, ബാലരമ, പൂമ്പാറ്റ , തളിർ, തളിർ പന്തൽ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുമെല്ലാം നൊസ്റ്റാൾജിക് ആണ്. സ്നേഹം ഈ ഓർമ്മപ്പെടുത്തലിന്❤️🥰

          Reply
          • Jayasree John on May 22, 2026 1:36 PM

            സ്നേഹം ചേച്ചി

  9. Silvy Michael on April 2, 2024 9:00 AM

    കുട്ടിക്കാലത്തെ വായനയിൽനിന്ന് എന്നേ ഇന്നും ഗദ്ഗദപ്പെടുത്തുന്ന പുസ്തകമാണ് ഒരു കുടയും കുഞ്ഞിപ്പെങ്ങളും… പിന്നെ മാണിക്കൻ എന്ന കഥ… പിന്നെയുമുണ്ട് ഒത്തിരി. ആദ്യം ഓർമ്മയിൽവരുന്നത് ഇതൊക്കെയാണ്.

    Reply
    • Jayasree John on April 2, 2024 11:30 AM

      ആ കാലത്തേക്ക് മടങ്ങിപ്പോകാൻ തോന്നും, അല്ലെ?

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.