മലയാളികളുടെ എൺപതുകളും തൊണ്ണൂറുകളും സംഗീത സാന്ദ്രമാക്കിയതിൽ ‘മലയാളത്തിന്റെ ജോൺ വില്യംസ്’ എന്നറിയപ്പെട്ട ജോൺസൺ മാസ്റ്ററോട് എന്നും നാം കടപ്പെട്ടിരിക്കുന്നു. അനുരാഗിണി ഇതാ, മെല്ലെ മെല്ലെ മുഖപടം, പവിഴം പോൽ, സ്വർണ്ണമുകിലേ, രാജഹംസമേ, ശ്യാമാംബരം, മന്ദാര ചെപ്പുണ്ടോ, പൊന്നുരുകും പൂക്കാലം, തങ്കത്തോണി, കണ്ണീർപ്പൂവിന്റെ, ആടി വാ കാറ്റേ.. എന്നിങ്ങനെ എത്ര പറഞ്ഞാലും പാടിയാലും തീരാത്ത, ലളിത സുന്ദരമായ, ഹൃദയത്തിൽ തൊടുന്ന 700 ൽ പരം മനോഹര ഗാനങ്ങളാണ് ജോൺസൺ മാസ്റ്റർ നമുക്ക് സമ്മാനിച്ചത്. ഗൃഹാതുരത്വത്തിന്റെയും പ്രണയത്തിന്റെയും വിഷാദത്തിന്റെയും വിരഹത്തിന്റെയും ഭാവങ്ങൾക്ക്, മലയാള മനസുകളിൽ ജോൺസൺ മാസ്റ്ററിന്റെ ഈണങ്ങളുടെ മാസ്മരികതയാണ്.. തൃശ്ശൂർ നെല്ലിക്കുന്നിൽ ആന്റണിയുടെയും മേരിയുടെയും പുത്രനായി ജനിച്ച ജോൺസൺ, ഇടവക പള്ളിയിലെ ഗായകസംഘത്തിലൂടെയാണ് തൻ്റെ സംഗീത ജീവിതത്തിന് തുടക്കം കുറിച്ചത്. തൻറെ പതിനഞ്ചാമത്തെ വയസ്സിൽ സുഹൃത്തുക്കളോടൊപ്പം രൂപീകരിച്ച ‘വോയിസ് ഓഫ് തൃശ്ശൂർ’ എന്ന സംഗീത ക്ലബ് പിൽക്കാലത്ത് കേരളത്തിലെ തന്നെ മികച്ച സംഗീത ഗ്രൂപ്പുകളിൽ ഒന്നായി മാറി. പ്രശസ്ത പിന്നണിഗായകൻ പി ജയചന്ദ്രന്റെ…
Author: Jayasree John
സ്നേഹിക്കപ്പെടുക എന്നത് ഒരു അത്ഭുതമാണ്. സ്നേഹിക്കാനാവുക എന്നത് സമാധാനവും. – ജയശ്രീ ജോൺ
ആശങ്കകൾക്കൊടുവിൽ നാസ ബഹിരാകാശയാത്രിക സുനിത വില്യംസും സഹപ്രവർത്തകനായ ബുച്ച് വിൽമോറും ബുധനാഴ്ച സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം സാങ്കേതിക പ്രശ്‌നങ്ങളാല്‍ ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയത് മൂലമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ അവരുടെ ദൗത്യം 286 ദിവസങ്ങൾ നീണ്ടുപോയത്. അപ്രതീക്ഷിതമായ സംഭവങ്ങൾ മൂലം, തീരുമാനിച്ചുറപ്പിച്ചത് പോലെ കാര്യങ്ങൾ നടക്കാതെ പോയ മറ്റൊരു ബഹിരാകാശ ദൗത്യത്തെ കുറിച്ച് പറയട്ടെ? വിജയകരമായ പരാജയം അഥവാ സക്സസ്ഫുൾ ഫെയിലിയർ എന്ന വാചകം കേട്ടിട്ടുണ്ടോ? കൗതുകകരമായ ഈ പ്രയോഗത്തിന് പിന്നിൽ ഒരു വലിയ കഥയുണ്ട്, നിതാന്ത പരിശ്രമത്തിന്റെ, കൂർമ്മബുദ്ധിയുടെ, ആത്മാർത്ഥതയോടു കൂടിയുള്ള സമർപ്പണത്തിന്റെ കഥ. 1970 ഏപ്രിൽ മാസം : അമേരിക്കയിലെ കെന്നഡി സ്പേസ് സെന്റർ, അപ്പോളോ സ്പേസ് പ്രോഗ്രാമിലെ ഏഴാമത്തെ മിഷനായ അപ്പോളോ 13 ന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ചന്ദ്രനിൽ ഇറങ്ങുക എന്ന ദൗത്യവുമായി പോകുന്ന മൂന്നാമത്തെ സ്പേസ് ക്രാഫ്റ്റാണ് അപ്പോളോ 13. ജയിംസ് ലോവൽ, ഫ്രെഡ് ഹൈസ്, കെൻ മാറ്റിങ്‌ലി എന്നിവരായിരുന്നു…
“വിവാഹമോചനം ഒരിക്കലും സന്തോഷകരമോ എളുപ്പമുള്ളതോ ആയ ഒരു ഓപ്ഷനല്ല, പക്ഷേ ചിലപ്പോൾ അതായിരിക്കും മുന്നോട്ടുള്ള ഏക വഴി.” – ലൂസി ഡേവിസ് ധൈര്യശാലികളായ പതിമൂന്ന് സ്ത്രീകൾ അവരവരുടെ ജീവിതത്തെക്കുറിച്ച് എഴുതിയ ഹ്രസ്വ കുറിപ്പുകളുടെ സമാഹാരം ആണ് “ഹാപ്പിലി ഡിവോഴ്സ്ഡ്” എന്ന പുസ്തകം. ഇവരെ ധൈര്യശാലികൾ എന്ന് ഞാൻ വിളിക്കും. കാരണം, വിവാഹമോചിതയായ സ്ത്രീയെ ഇന്നും പൂർണമായി അംഗീകരിക്കാൻ കഴിയാത്ത ഒരു സമൂഹമാണ് നമ്മുടേത്. അങ്ങനെയുള്ള സമൂഹത്തിന്റെ ഭാഗമായി നിന്നുകൊണ്ടാണ് ഈ സ്ത്രീകൾ തങ്ങളുടെ ജീവിതത്തെക്കുറിച്ച് തുറന്നു പറയുന്നത്. “ഒറ്റയ്ക്ക് നിവർന്നു നിൽക്കാൻ ശ്രമിക്കുന്ന എല്ലാ പെണ്ണുങ്ങളെയും തോൽപ്പിക്കാൻ കാലാകാലങ്ങളായി സമൂഹവും ബന്ധുക്കളും നടത്തുന്ന എല്ലാ പ്രകടനങ്ങളെയും ഞാനും നേരിടേണ്ടി വന്നു” എന്ന് സുനിത കല്യാണി എഴുതിയത്, യാഥാർത്ഥ്യമാണെന്ന് നമുക്കറിയാം. ഡിവോഴ്സ് എന്ന വാക്ക് പോലും ശബ്ദം താഴ്ത്തി മാത്രം പറഞ്ഞിരുന്ന ഒരു സമൂഹത്തിൽ നിന്നും നാം മുന്നോട്ട് വന്നിട്ടുണ്ട് എന്നുള്ളത് ശരി തന്നെ. പക്ഷെ അവിടെയും, വിവാഹമോചിതനായ ഒരു പുരുഷനെ കാണുന്നത്…
ബ്രൂസ് ലീ എന്ന പേര് കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. ആക്ഷൻ എന്ന വാക്കിനൊപ്പം മനസ്സിൽ ആദ്യം വരുന്ന ചിത്രം ലീയുടേതായിരിക്കും. മെയ്‌വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ദ്ധനാണ് ബ്രൂസ് ലീ. ഹോങ്കോങ്ങിലെ ഒരു നാടകക്കമ്പനിയിലെ ഹാസ്യനടനായിരുന്ന ലീ ഹോയ് ചുന്‍, നാടകപര്യടനത്തിനായി ഭാര്യ ഗ്രേസിനൊപ്പം അമേരിക്കയിൽ ആയിരിക്കുമ്പോഴാണ് അവരുടെ മകനായി 1940 നവംബര്‍ 27ന് ബ്രൂസ് ലീയുടെ ജനനം. മൂന്നുമാസങ്ങൾക്കു ശേഷം മാതാപിതാക്കളോടൊപ്പം ഹോങ്കോങ്ങിലേക്കു മടങ്ങിയ ലീയുടെ കുട്ടിക്കാലവും സ്‌കൂൾ പഠനവും അവിടെയായിരുന്നു. സിനിമയിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്ന പിതാവിനൊപ്പം ബാലനടനായി ഇരുപതോളം സിനിമകളിൽ ലീ അഭിനയിച്ചിട്ടുണ്ട്. സ്വയരക്ഷയ്ക്കായി പഠിക്കാൻ തുടങ്ങിയ ആയോധനകല പിന്നീട് ലീയുടെ ജീവിതത്തിലെ ഏറ്റവും വലിയ അഭിനിവേശമായി മാറുകയായിരുന്നു. അടിപിടിയും ഉഴപ്പുമായി നടന്ന മകനെ നന്നാക്കാനായി അമ്മ, തുടർവിദ്യാഭ്യാസത്തിനായി പതിനെട്ടാമത്തെ വയസ്സിൽ ബ്രൂസിനെ അമേരിക്കയിലെ ഒരു സുഹൃത്തിനടുത്തേക്കയച്ചു. അമ്മ നൽകിയ നൂറു ഡോളറും 1958 ലെ ഹോങ്കോങ് ബോക്സിങ് ചാമ്പ്യന്റെ മെഡലുമായിരുന്നു അമേരിക്കയിൽ എത്തുമ്പോൾ…
മമ്മൂട്ടി ഒരു മികച്ച നടനാണെന്ന് നമുക്കെല്ലാം അറിയാം. ഒരു വടക്കൻ വീരഗാഥ, അമരം, വിധേയൻ, പ്രാഞ്ചിയേട്ടൻ, മതിലുകൾ, തനിയാവർത്തനം, പാലേരിമാണിക്യം, കാഴ്ച, ധ്രുവം, പേരന്പ് എന്നിങ്ങനെ എത്രയോ സിനിമകളുണ്ട് ഉദാഹരണമായി എടുത്ത് കാണിക്കാൻ. അടുത്തകാലത്ത്, ചർച്ചയായ ഒരു വിഷയമായിരുന്നു മമ്മൂട്ടിയുടെ സിനിമ തിരഞ്ഞെടുപ്പുകൾ. വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളിൽ അഭിനയിക്കാനും പുതിയ ആശയങ്ങളുമായി കടന്നു വരുന്ന നവാഗതരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ശ്രമിക്കുന്നതായി കാണാം. കഴിഞ്ഞ രണ്ട് വർഷത്തെ മമ്മൂട്ടി ചിതങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാണ്. ഭീഷ്മ പർവ്വം, പുഴു, റോഷാക്ക്, നന്പകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, കാതൽ, ഭ്രമയുഗം, ടർബോ എന്നിങ്ങനെ വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളിൽ മമ്മൂട്ടിയെ കാണുന്നതിൽ പ്രേക്ഷകരും നിരൂപകരും ഒരുപോലെ സന്തുഷ്ടരാണ്. എന്നാൽ ആദ്യകാലത്തെ, അദ്ദേഹത്തിന്റെ സിനിമ തിരഞ്ഞെടുപ്പുകൾ ഇങ്ങനെയായിരുന്നു എന്ന് പരിശോധിക്കുക കൗതുകകരമായിരിക്കും. തുടക്കത്തിൽ ഈ രംഗത്ത് നിലയുറപ്പിക്കാൻ വിജയ ഫോർമുലകളെ കൂട്ടുപിടിക്കുന്നത് തെറ്റല്ലല്ലോ! 80 കളിലെ മലയാള സിനിമകളിൽ ആവർത്തിച്ചു വന്നിരുന്ന…
എനിക്ക് പ്രിയപ്പെട്ട ബാലസാഹിത്യകൃതികളെക്കുറിച്ചുള്ള കുറിപ്പിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം – ഭാഗം 1 കുട്ടിക്കാലത്തിന്റെ ഓർമ്മകളുമായെത്തുന്ന കുറച്ചു പുസ്തകങ്ങളെ കുറിച്ച് കൂടി ഇവിടെ പറയാം. 5. സിന്ദൂരപുഷ്പം, മഴവിൽപ്പൂ, പിന്നെ പേരോർമ്മയില്ലാത്ത ഒരു പുസ്തകം. തന്റെ മകളാവശ്യപ്പെട്ട സിന്ദൂരപുഷ്പം പറിച്ചെടുത്തതിന്റെ ശിക്ഷയായി, മകളെ ഒരു ഭീകരാസത്വത്തിന്റെ കൊട്ടാരത്തിലേക്കയക്കേണ്ടി വരുന്നു അച്ഛന്. അന്ത്യത്തിൽ, സത്വത്തെ ആത്മാർഥമായി സ്നേഹിച്ച ആ പെൺകുട്ടി, അതിനെ ഒരു ശാപത്തിൽ നിന്ന് മോചിപ്പിക്കുന്നു. സത്വം രാജകുമാരനായി മാറുന്നു. പിന്നെ എല്ലാ യക്ഷിക്കഥകളും പോലെ ‘അവർ എന്നെന്നേക്കും സന്തോഷത്തോടെ ജീവിച്ചു’. നമ്മളെല്ലാം ഫെയറി റ്റെൽസ് ഇഷ്ടപ്പെടുന്നത് അന്ത്യത്തിൽ ‘അവരെല്ലാം എന്നെന്നേക്കും സന്തോഷത്തോടെ ജീവിച്ചു’ എന്നതുകൊണ്ടുകൂടിയല്ലേ? ഷേനിയ എന്ന കൊച്ചു പെൺകുട്ടിയുടെയും അവളുടെ കാലു വയ്യാത്ത കളിക്കൂട്ടുകാരന്റെയും കഥയാണ് മഴവിൽപ്പൂ. ഷേനിയയ്ക്ക് ഏഴ് ഇതളുകളുള്ള മഴവിൽപ്പൂ ലഭിക്കുന്നതിൽ നിന്നാണ് കഥയുടെ തുടക്കം. പൂവിന്റെ ഓരോ ഇതളുകൾക്കും ഓരോ നിറങ്ങൾ. മഴവില്ലിന്റെ ഏഴ് നിറങ്ങൾ. പൂവിന്റെ ഒരു ഇതൾ മുകളിലേക്കെറിഞ്ഞു ആഗ്രഹം പറയുകയേ…
ഏപ്രിൽ 2, ലോക ബാലപുസ്തകദിനമാണ്. കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആചരിക്കുന്ന ഈ ദിനം, ഡാനിഷ് എഴുത്തുകാരനും കവിയും ബാലസാഹിത്യകാരനുമായ ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സന്റെ ജന്മദിനമാണ്. 150-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ കഥകളിൽ നിന്നും കവിതകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് സിനിമകളും നാടകങ്ങളും ബാലേകളും കാർട്ടൂൺ സിനിമകളും ഉണ്ടായിട്ടുണ്ട്. നിരവധി യക്ഷിക്കഥകളും ബാലകഥകളും എഴുതിയിട്ടുള്ള ആന്ഡേഴ്സനോടുള്ള ബഹുമാനാർത്ഥമാണ് ഏപ്രിൽ 2, ലോക ബാലപുസ്തകദിനമായി ആഘോഷിക്കുന്നത്. ഇങ്ങനെയുള്ള ദിനങ്ങളോടനുബന്ധിച്ച് അല്ലെങ്കിൽ അവധിക്കാലം തുടങ്ങുമ്പോൾ, മിക്ക പ്രസിദ്ധീകരണങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും, കുട്ടികൾ വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു വിവരിക്കുന്ന പല ലേഖനങ്ങളും കാണാറുണ്ട്. മിക്ക ലേഖനങ്ങളിലും, കൊച്ചുകുട്ടികൾ ഉറപ്പായും വായിച്ചിരിക്കേണ്ടത് എന്ന തലക്കെട്ടോടു കൂടി മലയാളത്തിലെ പ്രസിദ്ധമായ ബാല സാഹിത്യങ്ങളിൽ 10 എണ്ണം കൊടുത്തിട്ടുണ്ടാവും. ഈ ലിസ്റ്റുകളിൽ പറഞ്ഞിരിക്കുന്ന മിക്കവാറും പുസ്തകങ്ങൾ എന്റെ കുട്ടിക്കാലത്തു ഞാൻ വായിച്ചിട്ടുണ്ട് എന്നതിൽ എനിക്ക് കുറച്ച് അഭിമാനം തോന്നാറുണ്ട്. ഏകദേശം 4 -5 പുസ്തകങ്ങൾ എല്ലാ പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്.…
Spoiler alert : സിനിമയ്ക്കല്ല ആടുജീവിതം പുസ്തകത്തിനാണ് ഈ സ്പോയിലർ അലർട്ട് കാത്തിരിപ്പുകൾക്കൊടുവിൽ ആടുജീവിതം സിനിമ റിലീസ് ചെയ്തിരിക്കുന്നു. ബ്ലസിയുടെ 16 വർഷങ്ങളിലെ പ്രയത്നം, പൃഥ്വിരാജ്, ഗോകുൽ, ജിമ്മി ജീൻ ലൂയീസ് എന്നിവരുടെ അഭിനയമികവ്, എ ആർ റഹ്മാന്റെ സംഗീതം, സുനിൽ കെ എസിന്റെ മികച്ച സിനിമാട്ടോഗ്രഫി എന്നിവയെല്ലാം ചേർന്ന് പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി ബോക്സ്‌ഓഫീസിൽ മുന്നേറുകയാണ് ആടുജീവിതം. ആടുജീവിതം ഒരു മികച്ച ചിത്രം തന്നെയാണ് എന്നതിൽ തർക്കമില്ല. എങ്കിലും നോവൽ വായിച്ച് കാത്തിരുന്ന പ്രേക്ഷകർ പ്രതീക്ഷിച്ചതെല്ലാം ഈ സിനിമയിൽ ഉണ്ടോ? ഈ നൂറ്റാണ്ടിൽ മലയാളി ഏറ്റവും കൂടുതൽ വായിച്ച പുസ്തകമാണ് ബെന്യാമിന്റെ ആടുജീവിതം. അത് കൊണ്ട് തന്നെ ഇതിലെ കഥയും കഥാപാത്രങ്ങളും എന്തിന് ആ മരുഭൂമി വരെ മലയാളികൾക്ക് മനഃപാഠമാണ്. നിസ്സഹായതയും നിരാശയും ദയനീയതയും അതിന്റെ മൂർദ്ധന്യത്തിൽ അവതരിപ്പിച്ചിട്ടുള്ള ഈ നോവൽ, ബ്ലെസി സിനിമയാക്കുമ്പോൾ അതെങ്ങനെയാവും എന്ന് ഉറ്റുനോക്കിക്കൊണ്ടിരുന്ന ഈ ഒരു സമൂഹത്തെ തൃപ്തിപ്പെടുത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വം…
കുട്ടിക്കാലത്തെ ഈസ്റ്റർ ആണ് ഈസ്റ്റർ. അതിപ്പോ, വലുതായിപ്പോയ എല്ലാ ‘കുട്ടികൾക്കും’ ഇതേ അഭിപ്രായം തന്നെയാവും. ആരോ പറഞ്ഞ പോലെ, എല്ലാം ഓർമ്മകൾ ആയി കഴിയുമ്പോൾ ആണല്ലോ മാധുര്യം കൂടുന്നത്. വാർഷിക പരീക്ഷയുടെ ബഹളമൊക്കെ തീർന്ന്, ഇനി രണ്ടു മാസം സ്കൂളിലേക്കൊന്നും പോവണ്ടല്ലോ എന്ന സന്തോഷത്തിലിരിക്കുമ്പോ, വേനലവധിയുടെ തുടക്കത്തിൽ തന്നെ വരുന്ന ആദ്യത്തെ ആഘോഷമാണ് ഈസ്റ്റർ. അന്നൊന്നും ഈസ്റ്റർ മുട്ട, ബണ്ണി എന്നൊന്നും കേട്ടിട്ടുപോലുമില്ല. അല്ലേലും ഈസ്റ്റർ ദ്വീപിൽ നിന്ന് നല്ല കുട്ടികൾക്ക് മുട്ടയും ചോക്ലേറ്റുമായി ബണ്ണി വരുമെന്നൊക്കെ കേട്ടിരുന്നെങ്കിൽ, നമ്മളൊക്കെ കുറച്ചുകൂടി നന്നാവുമായിരുന്നോ ആവോ? 1700 – കളിൽ ജർമ്മനിയിലായിരുന്നു പോലും ഇതിന്റെ തുടക്കം. അന്നു കുട്ടികൾ ഈ ബണ്ണികൾക്കായി കൂടൊക്കെ ഒരുക്കി അവർക്ക് കഴിക്കാനായി ക്യാരറ്റൊക്കെ അതിൽ വയ്ക്കുമായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. പിന്നീട് ഈ ട്രഡിഷൻ അമേരിക്കയിലും കാനഡയിലും എത്തിയപ്പോൾ ബണ്ണികളാണ് ഈസ്റ്റർ മുട്ടകൾ കൊണ്ടുവരുന്നത് എന്നായി. ഇവിടങ്ങളിലെല്ലാം വസന്തകാലം മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാണ്. വസന്തത്തിലാണ് മുയലുകൾക്കു…
