Author: Jayasree John

Editorial Team

Spoiler alert! ഇരട്ട സിനിമ കാണാത്തവർ സിനിമ കണ്ടതിനു ശേഷം മാത്രം വായിക്കുക. മറ്റൊന്നും കൊണ്ടല്ല, തരക്കേടില്ലാത്ത ഒരു സസ്പെൻസ്/ത്രില്ലർ സിനിമ അനുഭവം, കഥ അറിഞ്ഞതിനു ശേഷം കണ്ടാൽ കിട്ടില്ലല്ലോ!  ആകസ്മികമായ ഒരു മരണത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. വർത്തമാനകാലവും ഭൂതകാലവും മാറിമാറി കാണിച്ചുകൊണ്ട് പിന്നീട് കഥയുടെ ചുരുളഴിയുന്നു. ഇരട്ട സഹോദരന്മാരാണ് പ്രമോദും വിനോദും. ഒരാൾ ഡിവൈഎസ്പി, മറ്റേയാൾ എ എസ് ഐ. രണ്ടുപേരും തമ്മിൽ അത്ര രസത്തിലല്ല എന്നും ഡിവൈഎസ്പി പ്രമോദ്, പതിനേഴ്  വർഷങ്ങളായി ഭാര്യയെ പിരിഞ്ഞ് ജീവിക്കുകയാണ് എന്നതിന്റെയും സൂചനകൾ ചിത്രത്തിന്റെ തുടക്കം മുതലേ ഉണ്ട്. പോലീസ് സ്റ്റേഷനിൽ വച്ചുണ്ടായ വിനോദിന്റെ മരണവും അതേക്കുറിച്ചുള്ള അന്വേഷണവും ആണ് കഥ. സംശയിക്കപ്പെടുന്ന മൂന്നു പോലീസുകാരും വിനോദും തമ്മിൽ വൈരാഗ്യം ഉണ്ടാവാനുള്ള കാരണങ്ങളിലൂടെയും അനുബന്ധ സംഭവങ്ങളിലൂടെയും കഥ മുന്നോട്ട് പോകുന്നു. ഒരു ഘട്ടത്തിൽ, ഇരട്ട സഹോദരന്റെ മരണകാരണം കണ്ടെത്താനായി പ്രമോദിന് മുന്നിട്ടിറങ്ങേണ്ടി വരുന്നു. അന്ത്യത്തിൽ, സത്യങ്ങൾ തിരിച്ചറിയുമ്പോൾ, ഇരട്ടസഹോദരനോടൊപ്പം കാഴ്ചക്കാരും ഒരു വല്ലാത്ത…

Read More

സിനിമ കാണാൻ ഏറെ ഇഷ്ടമുള്ള ഒരാളാണ് ഞാൻ. കാണുമ്പോൾ അത് മുഴുവനായി ഒറ്റയിരുപ്പിൽ, ഒരു അലട്ടലുമില്ലാതെ കാണണമെന്നുള്ള അഭിപ്രായക്കാരിയും. അതിനുപറ്റിയ കുടുബത്തിലാണ് ജനിച്ചതും. ഒരു സിനിമ പോലും വിടാതെ തിയേറ്ററിൽ കണ്ടിരുന്നവരാണ് എന്റെ അച്ചച്ചായും അമ്മയും. മൂന്നുമാസം പ്രായമായ എന്നെയും കൊണ്ട് സിനിമയ്ക്ക് പോയ കാര്യമൊക്കെ പറയുന്നത് അഭിമാനത്തോടെ ഞാൻ കേട്ടിരുന്നിട്ടുണ്ട്. വി സി ആർ ഒക്കെ ഇറങ്ങിയ കാലത്തുതന്നെ ഒരെണ്ണം ആരോടോ പറഞ്ഞു വിദേശത്തു നിന്ന് വരുത്തിച്ച ആളാണ് അച്ചച്ചാ. കാസെറ്റിട്ടു സിനിമകൾ വീണ്ടു വീണ്ടും കാണും. ചില സിനിമകളൊക്കെ ഒരു നൂറു തവണയെങ്കിലും കണ്ടിട്ടുണ്ടാവും. തിരുവനന്തപുരത്ത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഞാൻ ഹോസ്റ്റലിൽ ആണ് താമസിച്ചിരുന്നത്.അതും കണിശക്കാരായ കന്യാസ്ത്രീകൾ നടത്തിയിരുന്ന ഹോസ്റ്റൽ. പുറത്തേക്കൊന്നും വിടുന്ന പ്രശ്നമേയില്ല. എന്നാൽ മിക്കവാറും ബുധനാഴ്ചകളിൽ ഞാൻ തീയേറ്ററിൽ സിനിമ കാണും. എങ്ങനെയാണെന്നല്ലേ? അച്ചച്ചാ അന്ന് കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ചെയർമാൻ ആണ്. എല്ലാ ബുധനാഴ്ചയും തിരുവനന്തപുരത്തുള്ള പ്രധാന കാര്യാലയത്തിൽ എത്തണം. അന്ന്…

Read More

വരയിട്ട നോട്ട്ബുക്കിൽ വൃത്തിയായി എഴുതുന്ന പോലെയായി ജീവിതം.. കുത്തി വരയ്ക്കാനോ വെട്ടി തിരുത്താനോ നിര തെറ്റിച്ചെഴുതാനോ കീറി കളയാനോ പോലും പറ്റാതായി.

Read More

ഇത് ഒരു 15 – 16 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണ്. മൊബൈൽ ഫോണുകളൊക്കെ പ്രചാരത്തിലായി തുടങ്ങുന്ന കാലം. ഫേസ്ബുക് എന്നൊന്നും ആരും കേട്ടിട്ട് കൂടിയില്ല. ആകെയുള്ളത് ഒരു ഓർക്കൂട്ട് മാത്രം. ഞങ്ങൾ ബാംഗ്ലൂരിൽ എംസിഎ കോഴ്സ് ചെയ്തു കഴിഞ്ഞു നിൽക്കുന്ന സമയം. ഞങ്ങൾ എന്നാൽ ഞാൻ, എന്റെ ഭാവി ഭർത്താവ്, വേറെ കുറെ സുഹൃത്തുക്കൾ, പിന്നെ കാർത്തിക്. സാമ്പത്തിക മാന്ദ്യം മൂലം, പേര് കേട്ട കമ്പനികളൊന്നും പുതിയ ആൾക്കാരെ എടുക്കുന്നില്ല. കിട്ടിയ ജോലിയ്ക്കു കയറി, മെച്ചപ്പെട്ടതിനു വേണ്ടി ശ്രമിക്കുന്ന കാലം. ഇത് സത്യത്തിൽ കാർത്തികിന്റെ കഥയാണ്. ഞങ്ങളെല്ലാവരെയും പോലെ തന്നെ വേറൊരു സംസ്ഥാനത്തു നിന്നും ഇന്ത്യയുടെ സിലിക്കൺ വാലിയായ ബാംഗ്ലൂരിൽ പഠിച്ചു, സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആകാൻ വന്നവൻ. മൂന്നു വർഷത്തെ കോഴ്സിന്റെ ആദ്യ സെമെസ്റ്ററിൽ തന്നെ ഒരു നോർത്ത് ഇന്ത്യൻ സുന്ദരിയുമായി പ്രണയത്തിലായി. പിന്നീട് കോഴ്സ് തീരുന്നതു വരെ തകർത്തു പ്രണയിച്ചു. കോഴ്സ് തീർന്നതും, കാര്യമറിഞ്ഞ സുന്ദരിയുടെ വീട്ടുകാർ അവളെ തിരിച്ചു…

Read More

ചിലരുടെ ജീവിതം പിന്നിലാണ്.. ചിലരുടെ  ജീവിതം മുന്നിലാണ്.. നിങ്ങളുടേത് എവിടെയാണ്?

Read More

കേരളീയരുടെ മാതൃഭാഷയ്ക്ക് തെക്കു നിന്ന് വടക്കു വരെ വ്യത്യസ്തഭാവങ്ങൾ. ഞാൻ ‘തിരോന്തര’ത്ത് പഠിക്കുമ്പോൾ, ഹോസ്റ്റലിനടുത്ത് ഒരു സ്കൂളുണ്ട്. രാവിലെ കോളേജിലേക്ക് പോകുമ്പോൾ അവിടുന്നൊരു കോറസ്സ് “ചാ …..ച്ചി”. എന്താണ് സംഭവം? അവരെന്നെ ചേച്ചിയെന്നു വിളിച്ചതാണ്. സമയമെത്രയായി എന്നറിയാനാണ്. സമയം പറഞ്ഞതോടെ “വോ തന്നെ തന്നെ“ എന്ന് പറഞ്ഞ് അവരോടിപ്പോയി. അതെ, ഞാൻ ‘തനിയെ’ കോളേജിൽ പോകുന്നതിനവർക്കെന്താ? “തന്നെ” എന്നാൽ “അതെ” എന്നാണെന്നു മനസ്സിലായത് പിന്നീടാണ്. കോട്ടയംകാരിയായ ഞാൻ അവിടെ കേൾക്കുന്നത് “കൊച്ചെ അവിടെ നിന്നേ”. തിരിച്ച് “എന്നാ ചേടത്തീ, എന്നത്തിനാ വിളിച്ചേ?” ഇനി “മ്മ്ക്കൊരോ നാരങ്ങാവെള്ളം കാച്ചിയാലോ” എന്ന് ജയകൃഷ്ണന്മാരും “ഈ ക്ടാവിന്റെ പേരെന്തൂട്ടാ ” എന്ന് പ്രാഞ്ചിയേട്ടന്മാരും ചോദിക്കുന്ന തൃശൂർ. “ഈടെ ഇറങ്ങിക്കോളി” എന്ന് കോഴിക്കോട്. കണ്ണൂരെത്തിയാലോ. ഈണത്തിൽ ചോദിക്കും “ഓള് ഏട്യാ പോയ്ന്, ഉമ്പം താപ്പ”. വെള്ളം വേണമെന്നാണെന്ന് ആരെങ്കിലും പറഞ്ഞു മനസ്സിലാക്കണം. വളച്ചൊടിച്ചാലും വലിച്ചു നീട്ടിയാലും കാച്ചിക്കുറുക്കിയാലും ഇതെല്ലാം ഒന്നുതന്നെ. നമ്മുടെ മാതൃഭാഷ. നമ്മുടെ മലയാളം.

Read More

കുറേയേറെ വർഷങ്ങൾക്കു ശേഷം, എന്റെ നാട്ടിലെ റോഡിൽ കൂടി രാവിലെ എട്ടേമുക്കാലിനും ഒൻപതരയ്ക്കും ഇടക്ക് സഞ്ചരിക്കാനിടയായി. ഞാൻ ഇടക്കിടെ നാട്ടിൽ വരുന്നുണ്ടെങ്കിലും, അടുത്തകാലത്തൊന്നും ഈ ഒരു സമയത്തു യാത്ര ചെയ്തിട്ടില്ല എന്ന് തോന്നുന്നു. കാരണം ഇതിന് മുൻപ് ഞാൻ ഈ ഒരു കാര്യം ശ്രദ്ധിച്ചിട്ടില്ല. റോഡിലെങ്ങും സ്കൂളിലേക്കു പോകുന്ന ഒരു കുട്ടിയെ പോലും കാണാനില്ല. ആദ്യം ഞാൻ വിചാരിച്ചു ഇന്നൊരു അവധി ദിവസമായിരിക്കുമെന്ന്. ഫെബ്രുവരി മാസത്തിലെ മൂന്നാമത്തെ ആഴ്ചയുടെ നടുവിലത്തെ ദിവസം എന്ത് അവധി? ഇനി ഹർത്താൽ ആയിരിക്കുമോ? ആവാൻ വഴിയില്ല, 7  ദിവസം മുമ്പ് അറിയിക്കാതെ എങ്ങനെ ഹർത്താൽ നടത്തും? (അടുത്തിടെ കേരളത്തിൽ നടന്ന സംഭവങ്ങൾ വച്ച്, 7  മണിക്കൂർ മുൻപും ഹർത്താൽ നടത്താൻ തീരുമാനിക്കുമെന്ന് എനിക്കറിയാം, എങ്കിലും). എന്തായാലും ഹർത്താൽ അല്ല, കാരണം റോഡിൽ വാഹനങ്ങളൊക്കെയുണ്ട്. കടകളും തുറന്നിട്ടുണ്ട്. അപ്പോഴാണ് കണ്ടത് ഒരു കുട്ടി യൂണിഫോം ഒക്കെ ഇട്ടു സ്കൂൾബാഗുമായി, വീടിനു മുൻപിൽ നിൽക്കുന്നു. ശ്രദ്ധിച്ചു നോക്കുമ്പോൾ, കുട്ടികളെല്ലാം…

Read More