Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ‘ഇരട്ട’യിലെ മാനസിക ഉലച്ചിലുകൾ
Contests ബന്ധങ്ങൾ സിനിമ

‘ഇരട്ട’യിലെ മാനസിക ഉലച്ചിലുകൾ

By Jayasree JohnAugust 2, 2023Updated:August 14, 20232 Comments4 Mins Read32 Views
Bookmark Now
Please login to bookmark Close

No account yet? Register

Spoiler alert! ഇരട്ട സിനിമ കാണാത്തവർ സിനിമ കണ്ടതിനു ശേഷം മാത്രം വായിക്കുക. മറ്റൊന്നും കൊണ്ടല്ല, തരക്കേടില്ലാത്ത ഒരു സസ്പെൻസ്/ത്രില്ലർ സിനിമ അനുഭവം, കഥ അറിഞ്ഞതിനു ശേഷം കണ്ടാൽ കിട്ടില്ലല്ലോ! 

ആകസ്മികമായ ഒരു മരണത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. വർത്തമാനകാലവും ഭൂതകാലവും മാറിമാറി കാണിച്ചുകൊണ്ട് പിന്നീട് കഥയുടെ ചുരുളഴിയുന്നു. ഇരട്ട സഹോദരന്മാരാണ് പ്രമോദും വിനോദും. ഒരാൾ ഡിവൈഎസ്പി, മറ്റേയാൾ എ എസ് ഐ. രണ്ടുപേരും തമ്മിൽ അത്ര രസത്തിലല്ല എന്നും ഡിവൈഎസ്പി പ്രമോദ്, പതിനേഴ്  വർഷങ്ങളായി ഭാര്യയെ പിരിഞ്ഞ് ജീവിക്കുകയാണ് എന്നതിന്റെയും സൂചനകൾ ചിത്രത്തിന്റെ തുടക്കം മുതലേ ഉണ്ട്. പോലീസ് സ്റ്റേഷനിൽ വച്ചുണ്ടായ വിനോദിന്റെ മരണവും അതേക്കുറിച്ചുള്ള അന്വേഷണവും ആണ് കഥ. സംശയിക്കപ്പെടുന്ന മൂന്നു പോലീസുകാരും വിനോദും തമ്മിൽ വൈരാഗ്യം ഉണ്ടാവാനുള്ള കാരണങ്ങളിലൂടെയും അനുബന്ധ സംഭവങ്ങളിലൂടെയും കഥ മുന്നോട്ട് പോകുന്നു. ഒരു ഘട്ടത്തിൽ, ഇരട്ട സഹോദരന്റെ മരണകാരണം കണ്ടെത്താനായി പ്രമോദിന് മുന്നിട്ടിറങ്ങേണ്ടി വരുന്നു. അന്ത്യത്തിൽ, സത്യങ്ങൾ തിരിച്ചറിയുമ്പോൾ, ഇരട്ടസഹോദരനോടൊപ്പം കാഴ്ചക്കാരും ഒരു വല്ലാത്ത മാനസികാവസ്ഥയിലെത്തിച്ചേരുന്നു.

കുട്ടിക്കാല അനുഭവങ്ങൾ ഒരു മനുഷ്യന്റെ സ്വഭാവരൂപീകരണത്തെ എത്രമാത്രം സ്വാധീനിക്കുന്നു എന്ന വിഷയം, വ്യക്തമായി തന്നെ ഈ ചിത്രം ചർച്ചചെയ്യുന്നുണ്ട്. സിനിമയിൽ പ്രമോദ് പറയുന്നത് പോലെ തന്നെ, “നമ്മുടെയെല്ലാം വളർച്ചയുടെ കാലഘട്ടങ്ങളിൽ നമ്മൾ ഫേസ് ചെയ്തിട്ടുള്ള സാഹചര്യങ്ങളെല്ലാം തന്നെ നമ്മളെ ഇൻഫ്ലുവെൻസ് ചെയ്തിട്ടുണ്ട്, പല രീതിയിലും. അതിനെയെല്ലാം തരണം ചെയ്തവരും ഉണ്ട്, പറ്റാത്തവരും ഉണ്ട്.”.

ഇവിടെ, കുറച്ചെങ്കിലും ഈ അനുഭവങ്ങളെ തരണം ചെയ്യാൻ പ്രമോദിന് സാധിച്ചപ്പോൾ, വിനോദ് പൂർണ്ണമായും ആ അനുഭവങ്ങൾ നൽകിയ ആഘാതങ്ങളുടെ പിടിയിലാണ്. സ്ത്രീലമ്പടനും ക്രൂരനും ആയ അച്ഛന്റെ സ്വഭാവങ്ങൾ അതേപടി വിനോദ് പ്രകടിപ്പിക്കുമ്പോൾ, ബാല്യത്തിലെ വേദനകൾ പ്രമോദിനെയും ബാധിച്ചിട്ടുണ്ട് എന്ന് കാണാം. അമ്മയെ ഉപദ്രവിക്കുന്ന അച്ഛനെ കണ്ടു വളർന്ന അയാളും, അമിതമദ്യപാനത്തിന്റെയും പുരുഷ ഈഗോയുടെയും പിടിയിലാണ്. ഇതോടൊപ്പം തന്നെ അമ്മയുടെ സ്നേഹത്തിന്റെ സ്വാധീനവും രണ്ടു പേരിലും കാണാം. പിണങ്ങിപ്പോയ സഹോദരഭാര്യയെ അന്വേഷിച്ച് വിനോദ് പോകുന്നതും അഞ്ജലിയോടുള്ള മൃദു സമീപനവും അതിന് ഉദാഹരണങ്ങളാണ്.

 

അടുത്തിടെയുള്ള സിനിമകളിൽ നിങ്ങളെ ഏറ്റവും ഞെട്ടിച്ച ക്ലൈമാക്സ് ആവും ഈ സിനിമയുടേത്. ഞെട്ടൽ എന്നതിനേക്കാൾ ‘Haunting’ എന്ന വാക്കാവും കൂടുതൽ ഉചിതം. ഇതിനു മുൻപ് ‘ഉത്തരം’ എന്ന മലയാളം ക്ലാസ്സിക്കിലാണ് ഇതിനോട് വളരെ സാമ്യമുള്ള ഒരു മാനസിക മുഹൂർത്തം നമ്മൾ കണ്ടത്. ഉത്തരത്തിൽ, മറവിയിൽ ആണ്ടു കിടന്ന ഒരു കാര്യം, ഒരൊറ്റ നിമിഷത്തിൽ ശക്തമായി തിരിച്ചുവന്നത് ആണെങ്കിൽ, ഇവിടെ അത്, താൻ ചെയ്ത ക്രൂരതയുടെ ആഴം സ്വയം തിരിച്ചറിയുന്ന ഒരു നിമിഷമാണ്. രണ്ടു സിനിമയിലും ഈ അതിവൈകാരിക നിമിഷത്തെ അതിജീവിക്കാൻ അതിൽ അകപ്പെട്ടവർക്ക് സാധിക്കുന്നില്ല. രണ്ടു കഥാപാത്രങ്ങളും ഈ മാനസിക ഉലച്ചിലിൽ, എല്ലാം അവസാനിപ്പിക്കാൻ തിരഞ്ഞെടുത്ത വഴിയും ആയുധവും ഒന്ന് തന്നെ എന്നത് അല്പം കൗതുകം ഉണർത്തുന്നു.

ഇതുപോലെ തന്നെ മാനസിക സംഘർഷം കൈകാര്യം ചെയ്യുന്ന ഒരു സീനിലാണ് സിനിമ അവസാനിക്കുന്നതും. പതിനേഴ് വർഷങ്ങളായി മകളെ കാണാതിരുന്ന അച്ഛൻ, അവളെ കാണണം എന്ന് ഭാര്യയോട് ആവശ്യപ്പെടുന്നതിൽ തുടങ്ങിയ സിനിമ അവസാനിക്കുന്നത്, ഇനി ഒരിക്കലും മകൾ തന്നെ കാണാൻ ഇടവരരുത് എന്ന് ഭാര്യയോട് അപേക്ഷിക്കുന്നതിലാണ്. തന്റെ മുഖം ആണ്, ഇനിയുള്ള ജീവിതത്തിൽ തന്റെ മകളെ ഏറ്റവും വേട്ടയാടാൻ സാധ്യതയുള്ളത് എന്ന തിരിച്ചറിവ്, തന്മൂലം അച്ഛനായി ഇനി ഒരിക്കലും മുന്നിൽ ചെല്ലാൻ സാധിക്കില്ല എന്ന വസ്തുത, പതിനേഴു വർഷത്തെ മകളോടുള്ള അവഗണനയ്ക്ക് വിധി നടപ്പിലാക്കിയ ക്രൂരമായ ശിക്ഷ ആയിരിക്കാം.

അഭിനേതാക്കൾ എല്ലാം തന്നെ തങ്ങളുടെ കഥാപാത്രങ്ങൾ നന്നായിഅവതരിപ്പിച്ചിട്ടുണ്ട്. ജോജു ജോർജ് അല്പം പോലും അമിതാഭിനയം ഇല്ലാതെ വളരെ കൺവിൻസിങ് ആയി ഇരട്ടകളെ ഗംഭീരമാക്കിയിട്ടുണ്ട്. അല്ലെങ്കിൽ തന്നെ ഏത് സിനിമയിലാണ് ജോജു മോശമായിട്ടുള്ളത്! ആര്യ സലിം, അഞ്ജലി, സാബുമോൻ, ശ്രീകാന്ത് മുരളി തുടങ്ങിയവരെല്ലാം തുടങ്ങിയവരെല്ലാം തങ്ങളുടെ റോളുകൾ നന്നായി ചെയ്തിരിക്കുന്നു. സ്രിൻഡയുടെ മന്ത്രി മാത്രം അത്ര നന്നായി തോന്നിയില്ല. പൊതുവേ മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന സിൻഡ്രയ്ക്ക് ഈ മന്ത്രിവേഷം അത്രയ്ക്ക് ഇണങ്ങിയില്ല എന്ന് പറയേണ്ടി വരും.

രചനയും സംവിധാനവും ആദ്യമായി നിർവഹിച്ച ചിത്രം എന്ന നിലയിൽ ഈ ചിത്രത്തിന്റെ സംവിധായകൻ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നുണ്ട്. റീലുകളുടെയും ഹ്രസ്വചിത്രങ്ങളുടെയും ഇക്കാലത്ത്, രണ്ടു മണിക്കൂറോളം കാഴ്ചക്കാരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്തുക ഒരു ചെറിയ കാര്യമല്ല. നിരവധി സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള പല ക്‌ളീഷേ ഉപകഥകളും, ആ ഒരു തോന്നൽ പോലും വരാത്ത രീതിയിൽ പക്വതയോടും കൈയ്യടക്കത്തോടും കൂടി ഈ സിനിമയിൽ കാണിച്ചിരിക്കുന്നു. അച്ഛൻ വളർത്തിയ മകനും അമ്മ വളർത്തിയ മകനും തമ്മിലുള്ള വ്യത്യാസങ്ങൾ, ദുർന്നടപ്പുകാരനായ നായകൻ നല്ലവളായ നായികയെ കണ്ട് നന്മ നിറഞ്ഞവനായി മാറുന്നത്, കൂളിംഗ് ഗ്ലാസ്‌ വച്ച് ഇഷ്ടപ്പെടുന്നവളെ ഇമ്പ്രെസ്സ് ചെയ്യാൻ ശ്രമിക്കുന്നത് ഒക്കെ നമ്മൾ എത്രയോ കണ്ടിരിക്കുന്നു. പക്ഷേ, ആവർത്തനവിരസത തോന്നാത്ത അനുഭവമായി മാറ്റുന്നതിൽ രോഹിത് എം ജി കൃഷ്ണൻ വിജയിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിലെ മിക്ക സിനിമകളിലും കാണുന്ന അനാവശ്യമായ ഇഴച്ചിൽ ഈ സിനിമയിൽ ഇല്ല. തുടക്കം മുതൽ ഒടുക്കം വരെ ചടുലതയോടെ പോകുന്ന കഥക്ക്, ആകാംക്ഷ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്.

 

ചെറിയ കല്ലുകടികൾ ഇല്ലെന്നല്ല. സഹോദരന്റെ മരണം അന്വേഷിക്കാൻ സസ്‌പെക്ട് കൂടിയായ പ്രമോദിനെ അനുവദിച്ചത് യുക്തിക്കു നിരക്കാത്തതായി തോന്നി. അതുപോലെ, എല്ലാ സ്ത്രീകളോടും മോശ മനോഭാവം പുലർത്തിയിരുന്ന വിനോദ്, അഞ്ജലിയോട് മാത്രം എന്തുകൊണ്ട് വ്യത്യസ്തമായി പെരുമാറി എന്നതിന് കുറച്ചുകൂടി വ്യക്തത വരുത്താമായിരുന്നു. പിന്നെ, ഇങ്ങനെ ഒരു മന്ത്രിയുടെ ആവശ്യം ഈ സിനിമയിൽ ഇല്ലായിരുന്നു എന്നാണ് എന്റെ അഭിപ്രായം.

എന്നിരുന്നാലും ഒരു സിനിമ എന്ന നിലയിൽ, ഒരു നല്ല കാഴ്ചാനുഭവം ആണ് ‘ഇരട്ട’ തരുന്നത്. ചില മികച്ച സിനിമകൾ ഇല്ലേ? തനിയാവർത്തനം, കിരീടം, സദയം പോലുള്ള എക്കാലത്തെയും മികച്ച സിനിമകൾ. അവയെല്ലാം വളരെ ഉയർന്ന തലത്തിലുള്ളവയാണെന്നതിൽ തർക്കമില്ല. ഈ ചിത്രങ്ങളൊന്നും തന്നെ, ഇനി ഒരിക്കലും കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മനസ്സുലയ്ക്കുന്ന ആ അനുഭവങ്ങളിലൂടെ ഒരിക്കൽ കൂടി കടന്നു പോകാൻ ആഗ്രഹിക്കുന്നില്ല എന്നത് തന്നെ കാരണം. അവയുടെ തലത്തിലേക്ക് ഈ സിനിമയെ ഉയർത്തുകയല്ല; പക്ഷെ, ‘ഇരട്ട’യും ഇനി ഒരിക്കലും കാണാൻ ആഗ്രഹിക്കുന്നില്ല. അന്ത്യത്തിലെ തിരിച്ചറിവിന്റെ ഭീകരതയും ആഘാതവും ഇനിയും കാണാൻ വയ്യാത്തതുകൊണ്ടു തന്നെ !

രോഹിത് എം ജി കൃഷ്ണൻ, ജോജു ജോർജ് ; നിങ്ങളുടെ വിജയമാണിത്.

©️ജയശ്രീ ജോൺ

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ

 

 

 

Post Views: 168
1
Jayasree John

Editorial Team

2 Comments

  1. Sabira latheefi on September 23, 2023 11:39 PM

    ഞാൻ കണ്ടിട്ടില്ല. ഒന്ന് കണ്ടു നോക്കണം

    Reply
    • Jayasree John on September 24, 2023 11:19 AM

      കാണൂ

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.