Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്‌കൂളിലേക്കുള്ള വഴി
അനുഭവം ഓർമ്മകൾ കുട്ടികൾ ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ സ്‌കൂൾ / കോളേജ്

സ്‌കൂളിലേക്കുള്ള വഴി

By Jayasree JohnJuly 24, 2023Updated:May 8, 2025No Comments3 Mins Read45 Views
Bookmark Now
Please login to bookmark Close

No account yet? Register

കുറേയേറെ വർഷങ്ങൾക്കു ശേഷം, എന്റെ നാട്ടിലെ റോഡിൽ കൂടി രാവിലെ എട്ടേമുക്കാലിനും ഒൻപതരയ്ക്കും ഇടക്ക് സഞ്ചരിക്കാനിടയായി. ഞാൻ ഇടക്കിടെ നാട്ടിൽ വരുന്നുണ്ടെങ്കിലും, അടുത്തകാലത്തൊന്നും ഈ ഒരു സമയത്തു യാത്ര ചെയ്തിട്ടില്ല എന്ന് തോന്നുന്നു. കാരണം ഇതിന് മുൻപ് ഞാൻ ഈ ഒരു കാര്യം ശ്രദ്ധിച്ചിട്ടില്ല. റോഡിലെങ്ങും സ്കൂളിലേക്കു പോകുന്ന ഒരു കുട്ടിയെ പോലും കാണാനില്ല.
ആദ്യം ഞാൻ വിചാരിച്ചു ഇന്നൊരു അവധി ദിവസമായിരിക്കുമെന്ന്. ഫെബ്രുവരി മാസത്തിലെ മൂന്നാമത്തെ ആഴ്ചയുടെ നടുവിലത്തെ ദിവസം എന്ത് അവധി? ഇനി ഹർത്താൽ ആയിരിക്കുമോ? ആവാൻ വഴിയില്ല, 7  ദിവസം മുമ്പ് അറിയിക്കാതെ എങ്ങനെ ഹർത്താൽ നടത്തും? (അടുത്തിടെ കേരളത്തിൽ നടന്ന സംഭവങ്ങൾ വച്ച്, 7  മണിക്കൂർ മുൻപും ഹർത്താൽ നടത്താൻ തീരുമാനിക്കുമെന്ന് എനിക്കറിയാം, എങ്കിലും). എന്തായാലും ഹർത്താൽ അല്ല, കാരണം റോഡിൽ വാഹനങ്ങളൊക്കെയുണ്ട്. കടകളും തുറന്നിട്ടുണ്ട്.
അപ്പോഴാണ് കണ്ടത് ഒരു കുട്ടി യൂണിഫോം ഒക്കെ ഇട്ടു സ്കൂൾബാഗുമായി, വീടിനു മുൻപിൽ നിൽക്കുന്നു. ശ്രദ്ധിച്ചു നോക്കുമ്പോൾ, കുട്ടികളെല്ലാം വീടിനുമുൻപിലും, റോഡിനോടടുത്തു സ്വന്തം ഗേറ്റിനരുകിലായും കാത്തുനിൽക്കുന്നു. വീടിന്റെ മതിലിനു മുകളിൽ കയറിയിരിക്കുന്നു ഒരു വിദ്വാൻ. സ്‌കൂൾ ബസ് വന്നു അവരെ കയറ്റി ക്കൊണ്ടു പോകുന്നു. അരകിലോമീറ്റർ മാത്രം സ്കൂളിലേക്ക് ദൂരം ഉള്ളവൾ കൂടി ബസ്സിലാണ് സ്‌കൂളിലേക്ക് പോകുന്നത്.  വെറുതയല്ല റോഡിൽക്കൂടി നടന്നു പോകുന്ന ഒരു കുട്ടിയെ പോലും കാണാത്തത്.
എന്താ ഇവരൊന്നും പണ്ടത്തെപ്പോലെ സ്കൂളിലേക്ക് നടന്നു പോകാത്തത്? വഴിയുടെ വീതി കൂട്ടി, വളവെല്ലാം  നിവർത്തി സുന്ദരിയാക്കിയ എം സി റോഡിൽകൂടി വാഹനങ്ങൾ ചീറിപ്പായുന്നു. ഈ റോഡിൽ കൂടി നടന്നു സ്കൂളിലേക്ക് പോകുന്ന സ്വന്തം കുട്ടിയുടെ സുരക്ഷയെ പറ്റി അച്ഛനമ്മമാർ ആശങ്കപ്പെടുന്നുണ്ടെങ്കിൽ, അവരെ കുറ്റം പറയാനാവില്ല. ഇനി, സ്കൂൾ ബാഗിന്റെ ലക്ഷണം കണ്ടിട്ട് ഏറ്റവും കുറഞ്ഞത് ഒരു 6 -7  കിലോ ഉള്ളതായി തോന്നുന്നു. അതും ചുമന്നു സ്‌കൂളിലേക്ക് നടന്നാൽ ഈ കുരുന്നുകളുടെ നടുവ് ഒടിഞ്ഞത് തന്നെ…
 ഇതൊന്നും പോരാഞ്ഞ് രാവിലെ തന്നെ നല്ല വെയിലും. അപ്പോൾ പിന്നെ ബസ്സിൽ പോകുന്നത് തന്നെയാവും നല്ലത് എന്ന് എല്ലാവരും ചിന്തിച്ചു കാണും.
ഞാൻ ആദ്യം പഠിച്ചത്, വീട്ടിൽ നിന്നും ഒന്നരകിലോമീറ്ററോളം ദൂരെയുള്ള ചീങ്കല്ലേൽ സെൻറ് തോമസ് സ്കൂളിലാണ്. ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള കന്യാസ്ത്രീ മഠത്തിലെ  അമ്മമാരാണ് പ്രധാനമായും അവിടെ പഠിപ്പിച്ചിരുന്നത്. രാവിലെ മഠത്തിലെത്തി, അവിടെ നിന്ന് അവരുടെ കൂടെയാണ് സ്‌കൂളിലേക്ക് പോകുന്നത്. ആൻമേരി സിസ്റ്റർ മുന്നിലും, കുട്ടികൾ നടുക്കും, പൗളിൻ സിസ്റ്റർ ഏറ്റവും പിന്നിലുമായി ഒരു കുഞ്ഞു ജാഥ. ഇടക്ക് വീടിനു മുൻപിൽ കാത്തു  നിൽക്കുന്ന മറ്റു കുട്ടികളും ചേർന്ന് ചേർന്ന് ഈ ജാഥ വലുതാകും. ഇടക്ക് വച്ച് തെയ്യാമ്മ ടീച്ചറും മേരി ടീച്ചറും ഇതിൽ ചേരും. വെള്ളയും മെറൂണും ചേർന്ന ഒരു വലിയ നാട പോലെ. മുന്നിലും പിന്നിലും ഓരോ വെള്ളക്കൊടികൾ. ഇടക്ക് വല്ലപ്പോഴും മാത്രം റോഡിൽക്കൂടി ചില വണ്ടികൾ വരും. വെകുന്നേരം തിരിച്ചും ഇങ്ങനെ തന്നെ.
അന്ന് സ്ളേറ്റിൽ കല്ല് പെൻസിൽ വച്ചാണ് എഴുതിയിരുന്നത്. അത് തുടക്കാനായി, വഴിയരുകിൽ നിന്ന് മഷിത്തണ്ടൊക്കെ പറിച്ചെടുക്കും. പോകുന്ന വഴിയുള്ള ഒരു വലിയ വളവിൽ ആണ് നാരങ്ങാ മിട്ടായിയും ഗ്യാസ് മിട്ടായിയും കിട്ടുന്ന ഒരു ചെറിയ കട. 5 പൈസയാണ് ഒന്നിന്‌. വീട്ടിൽ വച്ച് അമ്മയോട് കെഞ്ചി 10 പൈസ വാങ്ങിയിട്ടുണ്ടാവും.  അതുകൊണ്ടു രണ്ടെണ്ണം വാങ്ങി ഒന്ന് സ്വന്തം വായിലിട്ട് മറ്റേതു് കൂട്ടുകാരിക്ക് കൊടുക്കും.
സ്കൂൾ തുടങ്ങുന്ന മഴക്കാലത്താണ് ഏറ്റവും രസം. സ്‌കൂളിലേക്കു പോവുന്ന നേരത്തും, തിരിച്ചു വരുമ്പോഴും ഉറപ്പായും മഴ പെയ്യും.  ഞങ്ങൾക്ക് ബഹു സന്തോഷം. വെള്ളത്തിൽ കളിക്കാമല്ലോ. പുത്തൻ കുടകളൊക്കെ നിവർത്തി പിടിക്കും. പക്ഷെ കേരളത്തിലെ കാറ്റിനോടും മഴയോടുമാണ് കളി. ശരിക്കു നനഞ്ഞു കുളിക്കും. കുടയൊക്കെ കാറ്റടിച്ച് മേലോട്ട് ഒരു കോളാമ്പി പോലെ വളഞ്ഞിരിക്കും. മഴ ഒഴിഞ്ഞ സമയത്താണെങ്കിൽ, വഴിയുടെ രണ്ടു വശത്തു കൂടിയും നല്ല കണ്ണാടി പോലെയുള്ള വെള്ളം ഒഴുകുന്നത് കാണാം. വഴിയരികിലെ മാടുകളിലെല്ലാം പുല്നാമ്പുകളിൽ വെള്ളത്തുള്ളികൾ ഇപ്പൊ താഴെ വീഴും വീഴില്ല എന്ന മട്ടിൽ തൂങ്ങി നിൽക്കുന്നത് കാണാൻ എന്ത് രസം. വഴിയരികിലുള്ള ചേമ്പിലകളിൽ, മഴ പെയ്തപ്പോൾ വീണ വെള്ളം താഴെ കളയാതെ അങ്ങോട്ടും ഇങ്ങോട്ടും തട്ടി കളിക്കുന്നതാണ് വേറൊരു വലിയ കാര്യം. ഒരു വലിയ വെള്ള ഉരുള പൊട്ടി ചിതറി കുഞ്ഞു വെള്ള ഉരുളകളാകും. പിന്നെ അതെല്ലാം ഒന്ന് ചേർന്ന് വീണ്ടു ഒരു വലിയ, തുള്ളി തുള്ളി കളിക്കുന്ന വെള്ള ഉരുളയാകും.
വർത്തമാനം പറഞ്ഞ്, കളിച്ചു ചിരിച്ച് സ്‌കൂളിലേക്ക് നടന്നു പോയ ആ കാലമൊക്കെ മാറിപ്പോയി. ആ രസമൊക്കെ ഇന്നത്തെ കുട്ടികൾക്ക് മനസ്സിലാകുമോ? സ്‌കൂൾ ബസ്സിനുള്ളിൽ അവർ കളിച്ചും ചിരിച്ചും സന്തോഷിക്കുന്നുണ്ടെന്നു കരുതട്ടെ.
വാൽക്കഷ്ണം : നിങ്ങളുടെ കുഞ്ഞു നാളിൽ എങ്ങനെയാണു സ്‌കൂളിൽ പോയിരുന്നത്? ആ കാലത്തെ ഓർമ്മകളൊക്കെ ‘അഭിപ്രായങ്ങളിൽ’ ചേർക്കൂ. ഞാനും വായിക്കട്ടെ.
Post Views: 48
3
Jayasree John

Editorial Team

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.