Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സിനിമയെ, സീരിയലാക്കിയപ്പോൾ…
അനുഭവം ഓർമ്മകൾ സിനിമ

സിനിമയെ, സീരിയലാക്കിയപ്പോൾ…

By Jayasree JohnAugust 1, 2023Updated:February 10, 20242 Comments3 Mins Read54 Views
Bookmark Now
Please login to bookmark Close

No account yet? Register

സിനിമ കാണാൻ ഏറെ ഇഷ്ടമുള്ള ഒരാളാണ് ഞാൻ. കാണുമ്പോൾ അത് മുഴുവനായി ഒറ്റയിരുപ്പിൽ, ഒരു അലട്ടലുമില്ലാതെ കാണണമെന്നുള്ള അഭിപ്രായക്കാരിയും. അതിനുപറ്റിയ കുടുബത്തിലാണ് ജനിച്ചതും. ഒരു സിനിമ പോലും വിടാതെ തിയേറ്ററിൽ കണ്ടിരുന്നവരാണ് എന്റെ അച്ചച്ചായും അമ്മയും. മൂന്നുമാസം പ്രായമായ എന്നെയും കൊണ്ട് സിനിമയ്ക്ക് പോയ കാര്യമൊക്കെ പറയുന്നത് അഭിമാനത്തോടെ ഞാൻ കേട്ടിരുന്നിട്ടുണ്ട്.

വി സി ആർ ഒക്കെ ഇറങ്ങിയ കാലത്തുതന്നെ ഒരെണ്ണം ആരോടോ പറഞ്ഞു വിദേശത്തു നിന്ന് വരുത്തിച്ച ആളാണ് അച്ചച്ചാ. കാസെറ്റിട്ടു സിനിമകൾ വീണ്ടു വീണ്ടും കാണും. ചില സിനിമകളൊക്കെ ഒരു നൂറു തവണയെങ്കിലും കണ്ടിട്ടുണ്ടാവും.

തിരുവനന്തപുരത്ത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഞാൻ ഹോസ്റ്റലിൽ ആണ് താമസിച്ചിരുന്നത്.അതും കണിശക്കാരായ കന്യാസ്ത്രീകൾ നടത്തിയിരുന്ന ഹോസ്റ്റൽ. പുറത്തേക്കൊന്നും വിടുന്ന പ്രശ്നമേയില്ല. എന്നാൽ മിക്കവാറും ബുധനാഴ്ചകളിൽ ഞാൻ തീയേറ്ററിൽ സിനിമ കാണും. എങ്ങനെയാണെന്നല്ലേ? അച്ചച്ചാ അന്ന് കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ചെയർമാൻ ആണ്. എല്ലാ ബുധനാഴ്ചയും തിരുവനന്തപുരത്തുള്ള പ്രധാന കാര്യാലയത്തിൽ എത്തണം. അന്ന് വൈകുന്നേരം എന്നെ ഹോസ്റ്റലിൽ നിന്ന് കൂട്ടും, എന്നിട്ട് ഞങ്ങൾ സെക്കന്റ് ഷോ കാണും. തീയേറ്ററിൽ ടിക്കറ്റെടുക്കൽ എന്റെ ജോലിയായിരുന്നു. സ്ത്രീകളുടെ ക്യൂവിന് പൊതുവെ നീളം കുറവാണല്ലോ.

മൾട്ടിപ്ളെക്സ് തീയേറ്ററുകൾ വിരളമായിരുന്ന കാലം. കൂട്ടുകാരിയുമൊത്ത്, അന്ന് ആകെയുണ്ടായിരുന്ന ഒരു തീയേറ്റർ കോംപ്ലക്സിൽ പോയി ഒന്നിന് പുറകെ ഒന്നായി സിനിമകൾ കണ്ടിറങ്ങുമ്പോൾ, ഗേറ്റിൽ നിന്ന വാച്ച്മാൻ ‘രാവിലെ വന്നിട്ട് ഇപ്പോഴാണോ പോകുന്നതെന്ന്’ ചോദിച്ചപ്പോൾ ചമ്മി നിന്നതൊക്കെ ഓർക്കാൻ ഇപ്പോൾ എന്ത് രസം!

ഞാൻ എന്റെ കൈകൊണ്ട് എടുത്തുകൊടുത്ത ടിക്കറ്റ് കൊണ്ട് ആദ്യമായി സിനിമ കണ്ട എന്റെ ഏറ്റവും പ്രിയപ്പെട്ട കസിൻ, പിന്നീട് ഒരു മികച്ച സിനിമ കാഴ്ചക്കാരനായി മാറി എന്നത് ഈ അവസരത്തിൽ അഭിമാനപൂർവം ഞാൻ എടുത്തു പറയുന്നു. എല്ലാം എന്റെ കൈപ്പുണ്യം!!!

ഡിഗ്രിക്ക് മാന്നാനത്ത് പഠിക്കുമ്പോൾ, സിനിമകളെക്കുറിച്ചുള്ള എന്റെ വിജ്ഞാനം, എന്റെ വാർഡൻ സിസ്റ്റർ പോലും അംഗീകരിച്ചിട്ടുണ്ട്. ഹോസ്റ്റലിൽ അന്നൊക്കെ ആകെ ടിവി കാണാൻ അനുവാദം ഉള്ളത് ആഴ്ചയിൽ രണ്ടു തവണയാണ്. ഒന്ന് വ്യാഴാഴ്ച രാത്രിയുള്ള ചിത്രഗീതവും, മറ്റൊന്ന് ഞായറാഴ്ച വൈകുന്നേരമുള്ള സിനിമയും. സിനിമ വയ്ക്കുന്നതിനിമുൻപ് അതിൽ ‘സദാചാര വിരുദ്ധമായി’ ഒന്നുമില്ല എന്ന സർട്ടിഫിക്കറ്റ് കൊടുക്കേണ്ടത് എന്റെ ജോലിയായിരുന്നു. സകല സിനിമകളും ഞാൻ മുൻപ് തന്നെ കണ്ടിട്ടുണ്ടാവും എന്ന് സിസ്റ്ററിന് തീർച്ചയായിരുന്നു!!!

 

കുറെ സുഹൃത്തുക്കൾ ചേർന്ന്, വാടകക്കെടുത്ത ടിവിയും വി സി ആറുമായി കോളേജിൽ ഒരു ‘ഫിലിം ക്ലബ്’ തുടങ്ങിയപ്പോൾ, അതിൽ ഓടിക്കയറിയതിന്റെ കാരണം ഇനി വിശദീകരിക്കേണ്ടതില്ലല്ലോ.. സുപ്രസിദ്ധങ്ങളായ ശ്രേഷ്ഠ വിദേശസിനിമകൾ ആണ് അവിടെ പ്രദർശിപ്പിച്ചിരുന്നത്. വളരെ ആത്മാർത്ഥതയോടെ, ശ്രദ്ധയോടെ കണ്ടിട്ടും അവയൊന്നും മസസ്സിലായില്ല എന്നത് ആരോടും പറയാത്ത സത്യം. ‘ഹരികൃഷ്ണൻസ്’ സിനിമയുടെ ഇരട്ട ക്ലൈമാക്സിനെ, കഠിനമായി വിമർശിച്ചതിലൂടെ ‘സിനിമ നിരൂപണം’ എന്ന മത്സരയിനത്തിൽ സമ്മാനം ലഭിച്ചു എന്നതാണ് ആ കാലത്തെ സിനിമ സംബന്ധിയായ ഒരു നേട്ടം.

പിന്നീട് മലയാളിയല്ലാത്ത ഒരാളെ ജീവിതത്തിൽ കൂടെക്കൂട്ടിയപ്പോൾ, സിനിമ കാണൽ മൂന്നുമടങ്ങായി. മലയാളം, ഹിന്ദി, ഇംഗ്ലീഷ്. ഒരു ബീച്ചുപോലുമില്ലാത്ത ബാഗ്ലൂരിൽ വേറെന്തു ചെയ്യാൻ.. സിനിമകൾ കാണുക തന്നെ. ഒൻപത് മാസം ഗർഭിണിയായിരിക്കുമ്പോൾ പോലും ഇതിനൊരു മാറ്റവും വരുത്തിയില്ല.

മൂത്തമകളുടെ ജനനത്തിനു ശേഷം ഈ സിനിമയാത്രയുടെ ഒഴുക്ക് കുറഞ്ഞ്, നിലയ്ക്കും എന്ന നിലയിലായി. കുഞ്ഞുങ്ങൾ തീയേറ്ററിൽ കയറിയാൽ ഉറങ്ങിക്കോളും എന്ന് മിക്കവരും പറയും. പക്ഷേ, എന്റെ മകൾ അത് കേട്ടിട്ടില്ല എന്ന് തോന്നുന്നു. ഉറങ്ങുന്ന പ്രശ്നമേയില്ല. സമാധാനമായി സിനിമ കാണാൻ സമ്മതിക്കില്ല. പോപ്‌കോൺ, കേക്ക്, ഐസ് ക്രീം തുടങ്ങി തീയേറ്ററിൽ കിട്ടുന്ന സകല സാധനങ്ങളും വാങ്ങണം. പിന്നെ എണ്ണമില്ലാത്ത ടോയ്‌ലറ്റ്‌ സന്ദർശനങ്ങളും. ഇതെല്ലം കൃത്യമായും സിനിമയുടെ ഗതി നിർണയിക്കുന്ന സീനുകൾ നടക്കുമ്പോൾ തന്നെയായിരിക്കും. മിക്കവാറും സിനിമകളുടെ സന്തോഷകരമായ ഭാഗങ്ങളൊക്കെ കഴിഞ്ഞു അടിപിടി, കരച്ചിൽ എന്നിവയിലേക്ക് പുരോഗമിക്കുന്നതോടെ ‘മതി, ഇനി നമുക്ക് പോകാം’ എന്ന പല്ലവി തുടങ്ങും. ഇംഗ്ലീഷ് സിനിമ കാണാൻ സമ്മതിക്കുകയേ ഇല്ല, കാരണം അതിൽ പാട്ട്, ഡാൻസ് ഒന്നുമില്ലല്ലോ.

ഈ കളി കുറച്ചു നാൾ തുടർന്നതോടെ കുറെക്കാലത്തേക്ക് തീയേറ്ററിൽ സിനിമ കാണൽ നിർത്തി. ടിവിയിൽ കാണുന്നത് അതിലും കഷ്ടം. ഞാൻ താല്പര്യത്തോടെ നോക്കിയിരിക്കുമ്പോളാണ് വിളി ‘അമ്മേ, വേഗം വാ.. അതെടുത്തു താ.. ഇത് എനിക്ക് ഇപ്പൊ വേണം’. അങ്ങനെ പോകുന്നു ആവശ്യങ്ങൾ. ഞാൻ തിരിച്ചെത്തുമ്പോഴേക്ക് സിനിമ പകുതി കഴിഞ്ഞിരിക്കും. ഇത് കൊണ്ടെന്നും എന്നിലെ സിനിമാപ്രേമി തൊറ്റു പിന്മാറുന്ന പ്രശനമുദിക്കുന്നില്ല. ഞാൻ ഡിവിഡി വാങ്ങി കാണാൻ തുടങ്ങി. അതാവുമ്പോൾ, വീട്ടിൽ സംഘർഷം തുടങ്ങുമ്പോൾ ഞാൻ തൽക്കാലത്തേക്ക് നിർത്തും. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചശേഷം വീണ്ടും കാണും.

മൂത്തവൾ കുറച്ചു വലുതായി തീയേറ്ററിലൊക്കെ കേറാം എന്ന സ്ഥിതിയിലായപ്പോൾ രണ്ടാമത്തെയാളുടെ വരവായി. ജീവിത ചക്രം, പഴയ വീഥികളിലൂടെ ഒന്ന് കൂടി കറങ്ങി. ഇത്തവണ കുറച്ചു വേഗത്തിലായിരുന്നു എന്ന് മാത്രം. മൂത്തവളുടെ അത്രയും ബഹളം ഇളയവൾക്കില്ല. ഇപ്പോൾ പിന്നെ ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ് ഒക്കെ ഉള്ളതിനാൽ കാര്യങ്ങൾ കുറച്ചു എളുപ്പമായിട്ടുണ്ട്. എന്നാലും ഒരു സിനിമ 4-5 കഷണങ്ങളായി ഒരു സീരിയൽ പോലെ മൂന്നു നാല് ദിവസമെടുത്ത് കാണുന്നത് അത്ര സുഖമുള്ള പരിപാടിയല്ല…

 

ഒരു കുഞ്ഞു രഹസ്യം… മൂത്തയാൾ നിവിൻ പോളിയുടെ ആരാധികയായി മാറിയതിനാൽ, ഞങ്ങൾ രണ്ടു പേരും കൂടി പുള്ളിക്കാരന്റെ സിനിമയൊക്കെ തീയേറ്ററിൽ പൊയി കാണാൻ തുടങ്ങിയിട്ടുണ്ട്.

ഇതെല്ലം കുറച്ചു നാളത്തേയ്ക്ക് കൂടി മാത്രം. ഇവർ വേഗം തന്നെ വലുതാകും. പിന്നെ ഞങ്ങൾ ഒരുമിച്ചാവും സിനിമ ആസ്വദിക്കുന്നത്. അപ്പോൾ പിന്നെ ഞാനിതെല്ലാം കഴിഞ്ഞ ഏതോ ഒരു ജന്മത്തിൽ നടന്ന കാര്യങ്ങൾ പോലെ കടുത്ത ഗൃഹാതുരത്വത്തോടെ ഓർമ്മിക്കാനാണ് സാധ്യത.

ചിത്രത്തിന് കടപ്പാട് : എന്നോട് തന്നെ. വർഷങ്ങളായുള്ള എന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്ന്…

Post Views: 36
1
Jayasree John

Editorial Team

2 Comments

  1. remya bharathy on August 12, 2023 2:26 PM

    ❤️❤️❤️

    Reply
    • Jayasree John on February 10, 2024 6:19 PM

      💖

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.