ഈ ചോദ്യത്തിന് ഉത്തരം ഇല്ല അല്ലെങ്കിൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ് എന്നാണ് പുരുഷന്മാരുടെ പൊതുവിൽ ഉള്ള അഭിപ്രായം. അത് ശരിയാണെന്നു തോന്നുന്നോ? അതിലേക്കു കടക്കും മുൻപ് ആർതർ രാജാവിൻ്റെ കഥ പറയാം. ഈ കഥ നേരത്തെ കേട്ടിട്ടുള്ളവർ, ശ്ശ്……. മിണ്ടാതിരിക്കൂ. കേട്ടിട്ടില്ലാത്തവർ, ഇതാ കേട്ടോളൂ. ഇപ്പോൾ പറഞ്ഞു തരാം. അപ്പോൾ പറഞ്ഞു വന്നത്, ആർതർ രാജാവ് അങ്ങനെ രാജ്യമൊക്കെ നല്ല രീതിയിൽ ഭരിച്ചു വരുമ്പോഴാണ് അയൽരാജ്യത്തെ രാജാവ് ആർതറിൻ്റെ രാജ്യം കീഴടക്കി അദ്ദേഹത്തെ ജയിലിലാക്കിയത്. പക്ഷെ, ആർതറിൻ്റെ ആശയങ്ങളും സംസാരവും ഒക്കെ ഇഷ്ടപ്പെട്ട അയൽരാജാവ് ( അതിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. അതല്ലല്ലോ നമ്മുടെ പ്രധാന വിഷയം! ) ഒരു ആനുകൂല്യം നൽകാൻ തീരുമാനിച്ചു. അദ്ദേഹം ചോദിക്കുന്ന ഒരു ചോദ്യത്തിനുത്തരം കണ്ടുപിടിച്ചാൽ ആർതറെ കൊല്ലാതെ വിടും. എന്ന് മാത്രമല്ല രാജ്യവും തിരികെ കൊടുക്കും. ഉത്തരം കണ്ടു പിടിക്കാൻ ഒരു വർഷത്തെ സമയവും കൊടുത്തു. ചോദ്യമെന്താണ് എന്നല്ലേ? അതിൽ ഇനി കൂടുതൽ സസ്പെൻസ് വേണ്ടല്ലോ!…
Author: Jayasree John
കേവലം അവ്യക്തമായ ഒരു കൂട്ടം ഓർമ്മകളാണിത്. അവ്യക്തമെന്നു പറയുന്നത് ശരിയാണോയെന്നറിയില്ല.. കാരണം ഇതിൽ പറയുന്ന കാര്യങ്ങൾ നടക്കുന്ന ദിവസങ്ങളിൽ ചില നിമിഷങ്ങളിലെങ്കിലും ഞാനവിടെ ഫിസിക്കലി പ്രസന്റ് ആയിരുന്നു എന്ന് മാത്രമേ പറയാൻ സാധിക്കുന്നുള്ളൂ.. ഇപ്പോൾ തിരിഞ്ഞാലോചിക്കുമ്പോൾ പലതിനും വ്യക്തതയില്ല. ഒരുപക്ഷേ മനസ്സ് ശൂന്യമായ ഒരവസ്ഥ ആയിരുന്നിരിക്കാം, അല്ലെങ്കിൽ ആ സമയത്തെക്കുറിച്ചാലോചിക്കാൻ എന്റെ മനസ്സ് ഇഷ്ടപ്പെടുന്നില്ല. തന്മൂലം ചില ഭാഗങ്ങൾ ഒന്നും എനിക്ക് ഓർത്തെടുക്കാൻ സാധിക്കാത്തതുമാവാം. 2011 ഫെബ്രുവരി 22. അന്നൊരു ചൊവ്വാഴ്ച ആയിരുന്നു. രാവിലെ ഏകദേശം ഒൻപതു മണിയോടുകൂടി എന്റെ മോൾക്ക് ഭക്ഷണവും കൊടുത്ത ശേഷം ഞാൻ അവളോടൊപ്പം നിലത്തിരുന്നു കളിക്കുമ്പോഴാണ് ആ ഫോൺ കാൾ വന്നത്.. എന്റെ അനിയൻ (ചിറ്റപ്പൻറെ മകൻ) ആണ് വിളിച്ചത്. പൊതുവേ അവൻ ആ സമയത്ത് വിളിക്കാറില്ല എന്നത് കൊണ്ടും അച്ചച്ച വീട്ടിൽ വച്ച് തനിച്ചാണ് എനിക്ക് അറിയാവുന്നതുകൊണ്ടും വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആണ് ഞാൻ ഫോൺ എടുത്തത് തന്നെ. ഫോൺ കോളുകളെ പേടിക്കുന്ന ഒരു…
ഇത് ഏകദേശം ഇരുപത് – ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ്. മൊബൈൽ ഫോണുകളൊക്കെ പ്രചാരത്തിലായി തുടങ്ങുന്ന കാലം. ഫേസ്ബുക് എന്നൊന്നും ആരും കേട്ടിട്ട് കൂടിയില്ല. ആകെയുള്ളത് ഒരു ഓർക്കൂട്ട് മാത്രം. ഞങ്ങൾ ബാംഗ്ലൂരിൽ എംസിഎ കോഴ്സ് ചെയ്തു കഴിഞ്ഞു നിൽക്കുന്ന സമയം. ഞങ്ങൾ എന്നാൽ ഞാൻ, എന്റെ ഭാവി ഭർത്താവ്, വേറെ കുറെ സുഹൃത്തുക്കൾ, പിന്നെ കാർത്തിക്. സാമ്പത്തിക മാന്ദ്യം മൂലം, പേര് കേട്ട കമ്പനികളൊന്നും പുതിയ ആൾക്കാരെ എടുക്കുന്നില്ല. കിട്ടിയ ജോലിയ്ക്കു കയറി, മെച്ചപ്പെട്ടതിനു വേണ്ടി ശ്രമിക്കുന്ന കാലം. ഇത് സത്യത്തിൽ കാർത്തികിന്റെ കഥയാണ്. ഞങ്ങളെല്ലാവരെയും പോലെ തന്നെ വേറൊരു സംസ്ഥാനത്തു നിന്നും ഇന്ത്യയുടെ സിലിക്കൺ വാലിയായ ബാംഗ്ലൂരിൽ പഠിച്ചു, സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആകാൻ വന്നവൻ. മൂന്നു വർഷത്തെ കോഴ്സിന്റെ ആദ്യ സെമെസ്റ്ററിൽ തന്നെ ഒരു നോർത്ത് ഇന്ത്യൻ സുന്ദരിയുമായി പ്രണയത്തിലായി. പിന്നീട് കോഴ്സ് തീരുന്നതു വരെ തകർത്തു പ്രണയിച്ചു. കോഴ്സ് തീർന്നതും, കാര്യമറിഞ്ഞ സുന്ദരിയുടെ വീട്ടുകാർ അവളെ…
കുറച്ചു മാസങ്ങൾക്ക് മുമ്പാണ് ഏതോ നാട്ടിലെ ആരോ ഒരാളെ ഞാൻ പരിചയപ്പെട്ടത്. സമാനമനസ്കരുടെ ഗ്രൂപ്പിലെ ചൂടുപിടിച്ച ചർച്ചകൾക്കും സോഷ്യൽ മീഡിയയിലെ കളിചിരികൾക്കും ഇടയിലെപ്പോഴോ ഞങ്ങൾ സുഹൃത്തുക്കളായി. എഴുതുമെന്ന് അറിയാമെങ്കിലും എഴുത്തുകളൊന്നും തന്നെ ഞാൻ വായിച്ചിരുന്നില്ല. പിന്നീട്, ‘കൂട്ടക്ഷരങ്ങളി’ൽ എഴുതിയ ചില ഓർമ്മക്കുറിപ്പുകൾ വായിച്ച്, ഇയാള് കൊള്ളാമല്ലോ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ്, ഒരു കഥാസമാഹാരം മുന്നിലെത്തുന്നത്. അജിത് വള്ളോലിയുടെ ‘ഏതോ നാട്ടിലെ ആരൊക്കെയോ ചിലർ’ എന്ന കഥാസമാഹാരം, പേര് കൊണ്ടു തന്നെ താല്പര്യമുണർത്തുന്നതാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ, നാട്യങ്ങളില്ലാത്ത ഒരു കൂട്ടം ആളുകളുടെ കഥ പറയുന്നു ഈ പുസ്‌തകം. അവരിൽ നിഷ്കളങ്കരുണ്ട്, മുരടൻ സ്വഭാവക്കാരുണ്ട്, നിസ്സഹായരുണ്ട്, വേട്ടക്കാരുണ്ട്. നന്മയുടെ നിറകുടങ്ങളായാലും ക്രൂരതയുടെ പര്യായങ്ങളായാലും, അവർ എങ്ങനെയാണോ അങ്ങനെ തന്നെ, മുഖം മൂടികളില്ലാതെ നിൽക്കുന്നു എന്നതാണ് ഈ കഥാപാത്രങ്ങളുടെ പ്രത്യേകത. നാം വളർന്ന നാടുകളിലെ രീതികളും സംസ്കാരവും പിന്തുടരുന്ന കീഴ്വഴക്കങ്ങളും ആളുകളും വലിയ സ്വാധീനം നമ്മളിൽ ഉണ്ടാക്കുന്നുണ്ട്. അങ്ങനെ കണ്ടും കേട്ടും വളർന്ന ഒരു കൂട്ടം കാര്യങ്ങളുടെ…
മലയാളത്തിലെ പ്രണയ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്നു ചോദിച്ചാൽ മിക്ക മലയാളികൾക്കും ഒരേ ഉത്തരമായിരിക്കും. ”നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ” ബാല്യ – കൗമാര- യൗവനങ്ങളിൽ ഈ സിനിമ കണ്ടവർക്കെല്ലാം ഇതൊരു നനുത്ത സുഖകരമായ ഓർമ്മയാണ്. വർഷങ്ങൾ കഴിയും തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ, വല്ലാതെ മോഹിപ്പിക്കുന്ന മനോഹര ചിത്രം. പേരു പോലും, ഒരു സിനിമയ്ക്ക് കൊടുക്കാൻ പറ്റുന്നതിൽ വച്ചേറ്റവും കാല്പനികസൗന്ദര്യം നിറഞ്ഞു നിൽക്കുന്നത്. 1986 സെപ്റ്റംബർ 12 ന് റിലീസ് ആയ ഈ സിനിമ മുപ്പത്തിയൊൻപത് വർഷങ്ങൾക്കിപ്പുറം ഇന്നും നമ്മെ വിസ്മയിപ്പിക്കുന്നു എങ്കിൽ അതിൻ്റെ മുഖ്യകാരണം, പത്മരാജൻ എന്ന പ്രതിഭയാണ് ഇതിന്റെ സംവിധായകൻ എന്നത് തന്നെയാണ്. എൻ്റെ പ്രിയ സിനിമകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം മാത്രമല്ല, അടുത്ത മിക്ക സ്ഥാനങ്ങളിലും പത്മരാജന്റെ സിനിമകൾ തന്നെയാണ്. തൂവാനത്തുമ്പികൾ, ഇന്നലെ, മൂന്നാംപക്കം, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, കരിയലക്കാറ്റ് പോലെ, സീസൺ എന്നിവയെല്ലാം അദ്ദേഹത്തിന്റെ ബ്രില്യൻസിന്റെ ക്ലാസിക് ഉദാഹരണങ്ങളാണ്. അക്കൂട്ടത്തിൽ, പത്മരാജന്റെ ഏറ്റവും മനോഹരമായ ആവിഷ്കാരം,…
“ഞാൻ നുജൂദ്, വയസ്സ് 10 വിവാഹമോചിത” പുസ്തകത്തിന്റെ പേര് തന്ന അമ്പരപ്പ് തന്നെയാണ് അത് വായിക്കാനുണ്ടായ പ്രധാന കാരണവും. ഡെൽഫിൻ മിനോയ്‌ക്കൊപ്പം ചേർന്ന് നുജൂദ് അലി എഴുതിയ ഈ പുസ്തകം, പേര് പറയും പോലെ തന്നെ നുജൂദ് അലിയുടെ അതിജീവനത്തിന് കഥയാണ്. അവൾ ജനിച്ചുവളർന്ന സാഹചര്യങ്ങളെപ്പറ്റി മനസ്സിലാക്കുമ്പോൾ അവൾ എങ്ങനെ ഇതിനെയൊക്കെ മറികടന്നു എന്ന് നമ്മൾ അത്ഭുതപ്പെടുന്ന ഒരു കഥ. അറേബ്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് യെമൻ. നോഹയുടെ ആദ്യജാതൻ ശേം സ്ഥാപിച്ചതാണ് ഈ പട്ടണം എന്നാണ് ഐതിഹ്യങ്ങൾ പറയുന്നത്. വിശുദ്ധ ബൈബിളിലെ പഴയനിയമത്തിൽ പറയുന്ന സുന്ദരിയും ബുദ്ധിമതിയുമായ ശേബ മഹാറാണിയുടെ ജന്മദേശമാണ് യെമൻ. നൂറ്റാണ്ടുകൾ നീണ്ടു നിന്ന സബായിയൻ രാജഭരണകാലത്ത് ‘അറേബ്യൻ ഫെലിക്സ്’ അഥവാ സന്തുഷ്ടമായ അറേബ്യ എന്നായിരുന്നു ഈ നാട് വിളിക്കപ്പെട്ടിരുന്നത്. കൃഷിയും വ്യാപാരവുമായിരുന്നു യെമന്റെ അഭിവൃദ്ധിക്ക് കാരണം. യെമനിൽ ഉല്പാദിപ്പിക്കുന്ന കുന്തിരിക്കവും മിറായും ലോകപ്രസിദ്ധമായിരുന്നു ഒരു കാലത്ത്. എ.ഡി. 630 ൽ പേർഷ്യൻ ഭരണകാലത്താണ് ഇസ്ലാം…
അമ്മ മരിച്ചു, കർമ്മങ്ങളും കഴിഞ്ഞു. ഇനിയെന്ത് എന്നായി അവന്റെ ആലോചന. കൂലിപ്പണിക്ക് പോയിട്ടെങ്കിലും സമയാസമയം അവന് ഭക്ഷണം കൊടുത്തിരുന്നു അമ്മ.
അമ്മത്തൊട്ടിലിൽ കരഞ്ഞ കുഞ്ഞിനെ എടുത്ത് വാരിപ്പുണർന്നു, സിസ്റ്റർ. ഇരുട്ടിൽ ഒളിച്ചുനിന്ന് ഇത് കണ്ട കണ്ണുകളിൽ നീർ നിറഞ്ഞ് കാഴ്ച മങ്ങിയിരുന്നു..
ആദ്യ സ്കൂൾദിനത്തിൽ പുത്തൻ യൂണിഫോമിനെ നനയിച്ചെത്തുന്ന മഴ. കുനിഞ്ഞിരുന്ന കുടകളെയെല്ലാം മുകളിലേക്ക് പറപ്പിക്കുന്ന മഴയുടെ കൂട്ടുകാരൻ കാറ്റ്. ആദ്യതുള്ളി ഭൂമിയിൽ പതിക്കുമ്പോൾ മാത്രം അനുഭവിക്കാനാകുന്ന ആ മണ്ണിൻറെ ഗന്ധം. കാതടപ്പിക്കുന്ന ഇടിമുഴക്കത്തിന് തൊട്ടുപിന്നാലെ ഞാനും കൂടെ വന്നിട്ടുണ്ട് എന്നോർമ്മിപ്പിക്കുന്ന മിന്നലിന്റെ പ്രകാശം. മഴകഴിഞ്ഞുള്ള കാഴ്ചകളും അതിമനോഹരം. ഒരു പൊട്ടിച്ചിരിപോലെ വീണുചിതറി തുള്ളിക്കളിച്ചൊന്നാവുന്നു ചേമ്പിലയിലെ മഴത്തുള്ളികൾ. ഇലയുടെ അറ്റത്തുനിന്ന് ഇപ്പോൾ താഴേക്കുവീഴും എന്നപോലെ തൂങ്ങിയാടുന്ന മഴത്തുള്ളിയിലുണ്ട് ലോകത്തിലെ ഏറ്റവും സുന്ദരതിളക്കം. രാത്രിമഴയും പ്രണയമണിത്തൂവൽപൊഴിയും പവിഴമഴയും നമുക്കൊരുപോലെ പ്രിയം. മലയാളത്തിലേതുപോലെ, മഴയുടെ എല്ലാ ഭാവങ്ങളെയും തന്മയത്വത്തോടെ ആവിഷ്കരിച്ചിരിക്കുന്ന സാഹിത്യസിനിമസൃഷ്ടികൾ വേറൊരു ഭാഷയിലുമുണ്ടാവില്ല. മഴക്കെടുതികളെക്കുറിച്ച് പറയുന്ന തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ ഒരുദാഹരണം മാത്രം. ‘കാലവർഷത്തിന്റെ വെളുത്തമഴ’യാണ് ഖസാക്കിൽ ഉള്ളത്. കനത്തദുഖമാണ് പിറവിയിലെ മഴഭാവം. എന്നാൽ മണ്ണാറത്തൊടിയിൽ മഴപെയ്യുമ്പോൾ, ജയകൃഷ്ണന്റെ മാത്രമല്ല, നമ്മുടെ മനസ്സുകളിലേക്ക് കൂടിയാണ് വിവിധ വികാരങ്ങളുമായി തൂവാനത്തുമ്പികൾ വന്നെത്തുന്നത്. കഴിഞ്ഞ പ്രളയത്തിന്റെ ഓർമ്മകൾ മാഞ്ഞിട്ടില്ല. എങ്കിലും നാമെല്ലാം മഴയെ സ്നേഹിക്കുന്നു. മഴക്കാലം…
ഈ ലോകത്തിലെ ഏറ്റവും പ്രയാസമുള്ള കാര്യമായി എനിക്ക് ഇപ്പോൾ തോന്നുന്നത്, ചില വിഡ്ഢിത്തങ്ങൾ, പൊള്ളയായ വാക്കുകൾ എന്നിവയെല്ലാം കേട്ടിട്ടും കേൾക്കാത്ത പോലെ മനസ്സിലാവാത്ത പോലെ മിണ്ടാതെ ഇരിക്കേണ്ടി വരുന്ന അവസ്ഥയാണ്..
