Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അങ്ങനെയൊരു വാലെന്റൈൻസ് ഡേ
ഓർമ്മകൾ പ്രണയം

അങ്ങനെയൊരു വാലെന്റൈൻസ് ഡേ

By Jayasree JohnFebruary 14, 202410 Comments3 Mins Read100 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇത് ഏകദേശം ഇരുപത് – ഇരുപത്തിരണ്ട് വർഷങ്ങൾക്ക്  മുൻപ് നടന്ന സംഭവമാണ്. മൊബൈൽ ഫോണുകളൊക്കെ പ്രചാരത്തിലായി തുടങ്ങുന്ന കാലം. ഫേസ്ബുക് എന്നൊന്നും ആരും കേട്ടിട്ട് കൂടിയില്ല. ആകെയുള്ളത് ഒരു ഓർക്കൂട്ട് മാത്രം.  ഞങ്ങൾ ബാംഗ്ലൂരിൽ എംസിഎ കോഴ്സ് ചെയ്തു കഴിഞ്ഞു നിൽക്കുന്ന സമയം. ഞങ്ങൾ എന്നാൽ ഞാൻ, എന്റെ ഭാവി ഭർത്താവ്, വേറെ കുറെ സുഹൃത്തുക്കൾ, പിന്നെ കാർത്തിക്. സാമ്പത്തിക മാന്ദ്യം മൂലം, പേര് കേട്ട കമ്പനികളൊന്നും പുതിയ ആൾക്കാരെ എടുക്കുന്നില്ല. കിട്ടിയ ജോലിയ്ക്കു കയറി, മെച്ചപ്പെട്ടതിനു വേണ്ടി ശ്രമിക്കുന്ന കാലം.

ഇത് സത്യത്തിൽ കാർത്തികിന്റെ കഥയാണ്. ഞങ്ങളെല്ലാവരെയും പോലെ തന്നെ വേറൊരു സംസ്ഥാനത്തു നിന്നും ഇന്ത്യയുടെ സിലിക്കൺ വാലിയായ ബാംഗ്ലൂരിൽ പഠിച്ചു, സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആകാൻ വന്നവൻ. മൂന്നു വർഷത്തെ കോഴ്സിന്റെ ആദ്യ സെമെസ്റ്ററിൽ തന്നെ ഒരു നോർത്ത് ഇന്ത്യൻ സുന്ദരിയുമായി പ്രണയത്തിലായി. പിന്നീട് കോഴ്സ് തീരുന്നതു വരെ തകർത്തു പ്രണയിച്ചു. കോഴ്സ് തീർന്നതും, കാര്യമറിഞ്ഞ സുന്ദരിയുടെ വീട്ടുകാർ അവളെ തിരിച്ചു കൊണ്ടുപോയി. അവളെ സ്വന്തമാക്കാൻ പലവഴികളും നോക്കി, അവസാനം ആ പ്രതീക്ഷ വേണ്ട എന്ന സത്യം മനസ്സിലാക്കി ഹൃദയം തകർന്ന്, ഒരു ദേവദാസ് ലൈനിൽ ചെന്നെത്തി നിൽക്കുന്നു. കാര്യങ്ങൾ കൂടുതൽ വഷളാവണ്ട എന്ന് കരുതി എൻറെ ഭാവിവരൻ, കാർത്തികിനെ കൂടെ താമസിപ്പിച്ചിരിക്കുന്നു. ഞാൻ അടുത്തുതന്നെ ഒരു വീട്ടിൽ പേയിങ് ഗസ്റ്റ് ആയി താമസിക്കുന്നു.

പെട്ടെന്നൊരു ദിവസം ദേവദാസിന്റെ രൂപം ഉപേക്ഷിച്ച്, ലോകത്തോട് മൊത്തം പ്രതികാരം ചെയ്യണം എന്ന ഒരു രീതിയിൽ നമ്മുടെ നായകൻ ചില തീരുമാനങ്ങൾ എടുത്തു. അതിന്റെ ആദ്യ പടി എന്ന നിലയിൽ ബ്ലൈൻഡ് ഡേറ്റിംഗ് പരീക്ഷിക്കാൻ തീരുമാനിച്ചു. ഓർക്കൂട്ടിലോ മറ്റോ തപ്പി ഒരു സുന്ദരിയെ കണ്ടു പിടിച്ചു(ആ കാലത്ത് ടിൻഡർ ഉണ്ടായിരുന്നില്ലല്ലോ). അവളുമായി കാര്യമായി ചാറ്റിംഗ് ഒക്കെ തുടങ്ങി. അപ്പോഴാണ് ഫെബ്രുവരി അഥവാ പ്രണയമാസം വരുന്നത്. അസാധാരണമായി എന്തെങ്കിലും ചെയ്തേ അടങ്ങു എന്നായി കാർത്തിക്. ഫെബ്രുവരി 13 ന് രാത്രി ഉറക്കമിളച്ചിരുന്ന് ചിന്തിച്ച് ഒരു പദ്ധതിയുണ്ടാക്കി. നല്ലവരായ സുഹൃത്തുക്കൾ സംഭാവന നൽകിയ കാശുകൊണ്ട് ഹൈദരാബാദിലേക്ക് ഒരു എയർ ടിക്കറ്റ് ബുക്ക് ചെയ്തു. ഫെബ്രുവരി 14 ന് രാവിലെ 6 30 ന്. ഗേൾഫ്രണ്ടിനെ, രാവിലെ ഫ്ലൈറ്റിൽ കയറുന്നതിനു തൊട്ടു മുൻപ് ഫോൺ വിളിച്ചു 8 മണിക്ക് എയർപോർട്ടിൽ കാണാം എന്ന് പറഞ്ഞു അത്ഭുതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും പാതിരാത്രിയിൽ തീരുമാനിച്ചു.

ഇതൊന്നു അറിയാതെ സുഖമായി പിജിയിൽ കിടന്നുറങ്ങുകയായിരുന്ന എന്നെ ഏകദേശം ഒരു മൂന്നു മണിക്ക് പിജി ആന്റി വിളിച്ചെഴുന്നേൽപ്പിച്ചു. ഒട്ടും സന്തുഷ്ടമല്ലാത്ത മുഖത്തോടെ, എന്നെ ആരോ ഫോൺ വിളിക്കുന്നു എന്ന് പറഞ്ഞു. മറുതലയ്ക്കൽ എന്റെ ഭാവിവരനാണ്. അവർ തീരുമാനിച്ച കാര്യങ്ങളെല്ലാം എന്നോട് പറയുന്നു. പാതി ഉറക്കത്തിൽ എനിക്ക് വളരെ കുറച്ചു മാത്രമേ മനസ്സിലായുള്ളു. ഇത് പറയാൻ എന്തിനാണ് എന്നെ ഈ സമയത്ത് വിളിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്ന് ഞാൻ അല്പം അരിശത്തോടു കൂടി തന്നെ പറഞ്ഞു. അപ്പോഴാണ് ഒരു പൂച്ചെണ്ട് അഥവാ ബൊക്കെ കാർത്തിക്കിന് വേണമെന്നും അത് ഈ സമയത്തു എവിടെ കിട്ടുമെന്നറിയാനാണ് എന്നെ വിളിച്ചതെന്നും പറയുന്നത്. ഫ്ലൈറ്റിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ അവിടെ കാത്തു നിൽക്കുന്നവൾക്ക് അത് കൊടുക്കണമല്ലോ. അപ്പോൾ ബാംഗ്ലൂരിൽ നിന്നും വാങ്ങി കൊണ്ട് പോകുക തന്നെ. കിട്ടാൻ സാധ്യതയുള്ള സ്ഥലങ്ങൾ പറഞ്ഞു കൊടുത്ത ശേഷം ഞാൻ ഫോൺ വച്ചു.

പിറ്റേന്ന് ഫെബ്രുവരി 14.

രാവിലെ ഒരു 8 മണിയോട് കൂടി എന്റെ ഭാവിവരൻ എന്നെ കാണാൻ വന്നു. എന്തു മാത്രം കഷ്ടപ്പെട്ടാണ് പൂച്ചെണ്ട് സംഘടിപ്പിച്ചതെന്നും കാർത്തിക്കിനെ കൃത്യ സമയത്തു എയർപോർട്ടിൽ എത്തിച്ചതെന്നും ഉള്ള കാര്യങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്ത് എന്നോട് പറഞ്ഞു. എനിക്കുള്ള പൂവ് എവിടെ എന്നുള്ള എൻ്റെ ഒറ്റ ചോദ്യത്തിൽ പുള്ളിക്കാരന്റെ നാവിറങ്ങിപ്പോയി. അത് പറഞ്ഞു ഞങ്ങൾ ഒരു ചെറിയ വഴക്കിലേക്കെത്താനുള്ള സാധ്യത അപ്പോൾ അദ്ദേഹത്തിനെ ഫോൺ ബെല്ലടിച്ചതുകൊണ്ട് മങ്ങിപ്പോയി.

കാർത്തിക് വിളിക്കുന്നു. അതും ഹൈദരാബാദ് എയർപോർട്ടിന് പുറത്തുള്ള ഏതോ ഒരു ടോയ്‌ലെറ്റിൽ നിന്നും.

അഞ്ചു മിനിട്ടു കഴിയുമ്പോൾ അവനെ വിളിക്കണമെന്നും, ഏതെങ്കിലും അമ്മാവനോ അമ്മായിയോ മരിച്ചു, അതിനാൽ ഉടൻ തിരിച്ചെത്തണമെന്ന് പറയണമെന്നും ആവശ്യപ്പെടുന്നു. ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഇപ്പോൾ സമയമില്ലത്രേ. ഞങ്ങൾ നിർദ്ദേശങ്ങൾ അക്ഷരം പ്രതി അനുസരിക്കുന്നു.

ഉച്ചതിരിഞ്ഞു ഒരു 3 മണിയോടെ കാർത്തിക് തിരിച്ചെത്തി. അതിനകം ഫോൺ ചെയ്തു കാര്യങ്ങൾ പറഞ്ഞിരുന്നു ഞങ്ങളോട്. ഗേൾഫ്രണ്ടിന്റെ (ഇപ്പോൾ ഗേൾഫ്രണ്ട് എന്നത്തിനു പകരം വേറെ വാക്കാണ് കാർത്തിക് ഉപയോഗിക്കുന്നത്). ഓർക്കൂട്ടിലെ ഫോട്ടോ ഫേക്ക് ആയിരുന്നു പോലും. ഹൈദരാബാദ് എയർപോർട്ടിൽ കാർത്തിക് കണ്ടെത്തിയത് വേറെ ഒരാളെ. സത്യത്തിൽ കാർത്തിക് കണ്ടെത്തിയില്ല. പകരം പുള്ളിക്കാരി കാർത്തിക്കിനെ കണ്ടെത്തുകയായിരുന്നു. കാരണം കാർത്തിക്കിന്റെ ഓർക്കൂട്ടിലെ ഫോട്ടോസ് ഫേക്ക് അല്ലായിരുന്നല്ലോ. ബാക്കി വിശദീകരിക്കാതെ തന്നെ ഞങ്ങൾ മനസ്സിലാക്കി.

ബാംഗ്ലൂർ എയർപോർട്ടിൽ വന്നിറങ്ങിയ കാർത്തിക്, എന്റെ ഭാവിഭർത്താവിൻറെ ചോദ്യങ്ങളെ തീർത്തും അവഗണിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു, ആ ബൊക്കെ നീട്ടി.. എന്നിട്ടു പറഞ്ഞു ‘ഹാപ്പി വാലെന്റൈൻസ് ഡേ’. എന്റെ ഭാവിഭർത്താവ് പാതിരാത്രിയിൽ ഓടിനടന്നു സംഘടിപ്പിച്ച, ബാംഗ്ലൂർ നിന്നും ഹൈദരാബാദിലേക്കും പിന്നീട് തിരിച്ചും യാത്ര ചെയ്ത ആ ബൊക്കെ ഞാൻ രണ്ടു കൈകളും നീട്ടി സ്വീകരിച്ചു. എന്നിട്ടു പറഞ്ഞു ‘ഹാപ്പി വാലെന്റൈൻസ് ഡേ ടു യു റ്റൂ’. എന്നിട്ട് ഒരു എയർപോർട്ടിനെ മുഴുവൻ സ്തംഭിപ്പിക്കുവാൻ പോന്ന രീതിയിൽ ഞങ്ങൾ മൂന്നുപേരും പൊട്ടിച്ചിരിച്ചു.

Post Views: 24
7
Jayasree John

Editorial Team

10 Comments

  1. Shreeja R on February 14, 2024 11:20 PM

    🤓🤓

    Reply
  2. Seenanavaz on February 14, 2024 5:42 PM

    😄😄❤️🥰

    Reply
    • Jayasree John on February 14, 2024 9:52 PM

      😄

      Reply
  3. Lekha Justin on February 14, 2024 3:50 PM

    . ബൊക്കെ കളയാതെ ഇങ്ങു കൊണ്ടു പോരണേ ന്ന് ആ ഭാവിവരൻ ശട്ടം കെട്ടീതാവും 😂.
    ന്നാലും തേയാൻ മാത്രം വിധിക്കപ്പെട്ട ആ പാവത്തിന്റെ അവസ്ഥ 😂😂.

    Reply
    • Jayasree John on February 14, 2024 9:52 PM

      😄😄😄

      Reply
  4. sabira latheefi on February 14, 2024 3:00 PM

    അന്നും ചിരിച്ചു ഇന്നും ❤️❤️

    Reply
  5. Sunandha Mahesh on February 14, 2024 11:51 AM

    ന്നാലും ഭാവി വരൻ പൂ തരാഞ്ഞത് കഷ്ടമായി..

    പൂ ചോദിക്കണേ അങ്ങേരോട് പോയി ബ്ലോഗ് ചോദിക്കരുത്

    Reply
    • Jayasree John on February 14, 2024 12:50 PM

      😀😀

      Reply
    • Divya Sreekumar on February 14, 2024 1:49 PM

      എങ്ങനാണേലും സാരല്ല, ഭാവിവരൻ വാങ്ങിയ ബൊക്കെ ജയശ്രീടെ കൈയിൽത്തന്നെ എത്തീലോ😄😄

      Reply
      • Jayasree John on February 14, 2024 9:53 PM

        😄

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.