Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഏതോ നാട്ടിൽ നിന്ന് മനസ്സിൽ ചേക്കേറിയ ആരൊക്കെയോ ചിലർ..
പുസ്‌തകം പ്രചോദനം

ഏതോ നാട്ടിൽ നിന്ന് മനസ്സിൽ ചേക്കേറിയ ആരൊക്കെയോ ചിലർ..

By Jayasree JohnOctober 13, 2023Updated:October 13, 202316 Comments3 Mins Read139 Views
Bookmark Now
Please login to bookmark Close

No account yet? Register

കുറച്ചു മാസങ്ങൾക്ക് മുമ്പാണ് ഏതോ നാട്ടിലെ ആരോ ഒരാളെ ഞാൻ പരിചയപ്പെട്ടത്.  സമാനമനസ്കരുടെ ഗ്രൂപ്പിലെ ചൂടുപിടിച്ച  ചർച്ചകൾക്കും  സോഷ്യൽ മീഡിയയിലെ കളിചിരികൾക്കും ഇടയിലെപ്പോഴോ  ഞങ്ങൾ സുഹൃത്തുക്കളായി. എഴുതുമെന്ന് അറിയാമെങ്കിലും എഴുത്തുകളൊന്നും തന്നെ ഞാൻ വായിച്ചിരുന്നില്ല. പിന്നീട്, ‘കൂട്ടക്ഷരങ്ങളി’ൽ  എഴുതിയ ചില ഓർമ്മക്കുറിപ്പുകൾ വായിച്ച്, ഇയാള്  കൊള്ളാമല്ലോ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ്, ഒരു കഥാസമാഹാരം  മുന്നിലെത്തുന്നത്.
അജിത് വള്ളോലിയുടെ ‘ഏതോ നാട്ടിലെ ആരൊക്കെയോ ചിലർ’ എന്ന കഥാസമാഹാരം, പേര് കൊണ്ടു തന്നെ താല്പര്യമുണർത്തുന്നതാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ,  നാട്യങ്ങളില്ലാത്ത ഒരു കൂട്ടം ആളുകളുടെ കഥ പറയുന്നു ഈ പുസ്‌തകം. അവരിൽ നിഷ്കളങ്കരുണ്ട്, മുരടൻ സ്വഭാവക്കാരുണ്ട്, നിസ്സഹായരുണ്ട്, വേട്ടക്കാരുണ്ട്. നന്മയുടെ നിറകുടങ്ങളായാലും ക്രൂരതയുടെ പര്യായങ്ങളായാലും, അവർ എങ്ങനെയാണോ അങ്ങനെ തന്നെ, മുഖം മൂടികളില്ലാതെ നിൽക്കുന്നു എന്നതാണ് ഈ കഥാപാത്രങ്ങളുടെ പ്രത്യേകത. നാം വളർന്ന നാടുകളിലെ രീതികളും സംസ്കാരവും പിന്തുടരുന്ന കീഴ്വഴക്കങ്ങളും ആളുകളും വലിയ  സ്വാധീനം നമ്മളിൽ ഉണ്ടാക്കുന്നുണ്ട്.  അങ്ങനെ കണ്ടും കേട്ടും വളർന്ന ഒരു കൂട്ടം കാര്യങ്ങളുടെ പാശ്ചാത്തലത്തിൽ, സൂക്ഷ്മഭാവനയിൽ നിന്ന് സൃഷ്ടിച്ച കഥാപാത്രങ്ങളെ വളരെ കൃത്യതയോടെ ചേർത്തുവയ്ക്കാൻ കഥാകൃത്തിന് സാധിച്ചിട്ടുണ്ട്.
പപ്പനെന്ന സൈക്കിൾ കടക്കാരന്റെ കഥയോടെയാണ്  ഈ പുസ്തകം തുടങ്ങുന്നത്. മണിക്കൂറിനു 10 രൂപ വാടകയ്ക്ക് സൈക്കിൾ എടുത്ത് ഓടിക്കാൻ പഠിച്ച ഒരു ബാല്യം  എനിക്കുണ്ടായിരുന്നതു കൊണ്ടാവാം,  ഗൃഹാതുരത്വത്തോടെയാണ് ഇത് വായിച്ച് തുടങ്ങിയത്. പപ്പനും സത്യഭാമയും മാത്രമല്ല, ഈ പത്ത് കഥകളിലും വന്നും പോയുമിരിക്കുന്ന വ്യത്യസ്ത രീതിക്കാരായ കഥാപാത്രങ്ങളെല്ലാം തന്നെ നമ്മെ സ്വാധീനവലയത്തിലാക്കുന്നുണ്ട്.  സസൂക്ഷ്മം നിരീക്ഷിച്ചാൽ, ഇവരിലെല്ലാം നാം കണ്ടിട്ടുള്ള ആരുടെയൊക്കെയോ സ്വഭാവവിശേഷങ്ങൾ കാണാം.
യാഥാർത്ഥ്യവും ഫാന്റസിയും ചേർന്നുള്ള ഒരു മായികതലത്തിലേക്ക് വിശ്വസനീയമായ രീതിയിൽ വായനക്കാരനെ കൊണ്ടുപോകാൻ  പല സന്ദർഭങ്ങളിലും രചയിതാവിന്  കഴിഞ്ഞിട്ടുണ്ട്, അതും ഒട്ടും ആയാസമില്ലാത്ത ഒരു ശൈലിയിൽ.  കാർത്തുവിനെ സംരക്ഷിക്കുന്ന കാളിമുത്തിയുടെ കഥയിൽ അതിന്റെ ലാഞ്ജനകൾ കാണാം. പാമ്പിച്ചി എന്ന കഥയിൽ തീവ്രമായി ഇത് ഉപയോഗിച്ചിട്ടുണ്ട്. നിസ്സഹായതയുടെ തീക്കനലുകളിൽ നിന്ന് ഒരു സ്ത്രീ ജ്വലിച്ചുയരുന്നത് പരിപൂർണ്ണ ധൈര്യത്തിന്റെ വഴികളിലേക്കാണ് എന്ന സത്യം പല കഥകളിലും ശക്തമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. കാളിമുത്തിയും കുമാരിയും ജലജയും പങ്കിയുമെല്ലാം ആ രീതിയിൽ വായനക്കാരെ സ്വാധീനിക്കുമെന്നതിൽ തർക്കമില്ല. നട്ടെല്ലില്ലാത്തവൻ പ്രേമിക്കരുത് എന്ന തത്വം ഉച്ചത്തിൽ പറയാൻ ധൈര്യമുള്ള സ്ത്രീ, അത്യുത്‌കൃഷ്‌ടമായ ഒരു അനുഭൂതിയാണ് നൽകുന്നത്.
’പങ്കി പുരാണം’ എന്ന കഥ എടുത്തു  പറയാതിരിക്കുക അസാധ്യമാണ്.  ഒരു സ്ത്രീ ആയതിന്റെ നിസ്സഹായതയും അങ്കലാപ്പും നന്ദിയും ധൈര്യവും എല്ലാം ചേർന്ന പങ്കിയാണ് ‘ചിലരിലെ’ താരം എന്ന് പറയാം. രവിക്കുട്ടനോടുള്ള സംരക്ഷണ മനോഭാവം, വാസുവിന്റെ ജീവനെടുക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പം, താനിവിടെയില്ലാതെ ആയാൽ  അമ്മയ്ക്കാരുണ്ട് എന്ന കരുതൽ, അവസാനം തമിഴനാവശ്യമുള്ളത് കൊടുക്കുമ്പോഴുള്ള നിസ്സംഗത, എന്നിങ്ങനെ ജ്വലിച്ചു നിൽക്കുന്നു പങ്കി എന്ന  പാത്രസൃഷ്ടി.  ലളിതമായ കഥപറച്ചിൽ രീതി, ഈ കഥയെ ഹൃദ്യമാക്കുന്നു.
ഷെർലക് ഹോസ് കഥകളിലൊന്നിൽ, ഒരു ഗ്രാമപ്രദേശത്തുകൂടി നടക്കുമ്പോ ഹോംസ്, വാട്സനോട് പറയുന്നുണ്ട്, ‘ലണ്ടനിൽ നടക്കുന്നതിനേക്കാളും കുറ്റകൃത്യങ്ങൾ ഈ ശാന്തസുന്ദര നാട്ടിൻപുറങ്ങളിൽ  സംഭവിക്കുന്നുണ്ട്’ എന്ന്. ഇത് കേൾക്കുന്ന വാട്സൺ, ഒരു നടുക്കത്തോടെ ആ ഗ്രാമപ്രദേശത്തെ നോക്കിക്കാണുന്നുണ്ട്.  അതേ ഭീതിയാണ്,  കിട്ടപ്പനും മാമച്ചനും വാസുവിനും ഒപ്പം നടക്കുമ്പോൾ വായനക്കാരന്റെ മനസ്സിലും ഉയരുന്നത്. ഗ്രാമപ്രദേശങ്ങളുടെ പരുക്കനായ വശം തുറന്നുകാണിക്കുന്നതിലൂടെ, നാട്ടിൻപുറം നന്മകളാൽ മാത്രമല്ല സമൃദ്ധം എന്ന യാഥാർത്ഥ്യമാണ് കഥാകൃത്ത് ഓർമിപ്പിക്കുന്നത്.
ഒരു കഥയിലെ പ്രധാന കഥാപാത്രം മറ്റൊരു കഥയിൽ ഒരു വഴിപോക്കനെപ്പോലെ വന്നു കയറിയിറങ്ങി പോകുന്നത് രസകരമായ കാഴ്ചയാണ്.  മിക്ക കഥകളിലും അവിടെയുമിവിടെയും പ്രത്യക്ഷപ്പെടുന്ന മാമച്ചനും രവിക്കുട്ടനും  സേതുവും അവന്റെ കറുത്ത  കാറും തന്നെ ഇതിനുദാഹരണങ്ങൾ. പൂച്ചക്കണ്ണൻ സേതുവിൻറെ സന്ദർഭോചിതമായ കുറിക്കുകൊള്ളുന്ന ചില വാചകങ്ങൾ, കഥകൾക്കാവശ്യമായ ചടുലത നൽകുന്നുണ്ട്.
കലർപ്പില്ലാത്ത – കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, തേച്ച് മിനുക്കാത്ത – പരുക്കനായ ഒരു ആഖ്യാനശൈലിയാണ് കഥാകൃത്ത്‌ ഉപയോഗിച്ചിരിക്കുന്നത്. വാമൊഴി ഭാഷയുടെ സൗന്ദര്യം കഥാപാത്രങ്ങളുടെ സംഭാഷണങ്ങളെ കൂടുതൽ തന്മയത്വമുള്ളതാക്കിയിരിക്കുന്നു. ഇതൊക്കെ തന്നെയാണ് ഈ പുസ്തകത്തിന്റെ ആകർഷണീയതയും. പച്ചമനുഷ്യരുടെ ജീവിതം പറയേണ്ടത് അങ്ങനെ തന്നെ!
കഥാകൃത്തിനൊപ്പം, ഈ കഥകളുടെ ആത്മാവ് ചിത്രങ്ങളിലേക്ക് പകർത്തിയ ഷെർമിനയും അഭിനന്ദനമർഹിക്കുന്നു.
അവതാരികയിൽ ഇന്ദു മേനോൻ അഭിപ്രായപ്പെട്ടതുപോലെ, മനോഹരമായ ഒരു നോവലാകേണ്ടിയിരുന്ന ആശയത്തെ കഥകളാക്കി മുറിച്ചിട്ടു, എന്ന പരിഭവം മാറ്റി നിർത്തിയാൽ, ഹൃദ്യമായ ഒരു വായനാനുഭവമാണ് ഈ പുസ്‌തകം നൽകുന്നത്. അവസാന താളും മറിക്കുമ്പോൾ, ഇവരുടെ കഥകൾ ‘ഇനിയുമുണ്ടല്ലോ, മുഴുവൻ പറഞ്ഞു തീർന്നില്ലല്ലോ’ എന്ന തോന്നലിൽ ആണ് നാം. എത്രയും വേഗം ഇവരെ ഒരു നോവലിലൂടെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാം. അതുവരെ ഈ  ചിലരൊക്കെ ഏതോ നാട്ടിൽ, ഇനിയും പല കാര്യങ്ങളും ചെയ്തുകൂട്ടട്ടെ!
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ കൈരളി ബുക്സിനെ ഈ നമ്പറിൽ ബന്ധപ്പെടുക : +91 86069 05639
©ജയശ്രീ ജോൺ
ചിത്രത്തിന് കടപ്പാട് : അശ്വതി മഹേഷ്, ഭദ്ര
#ഏതോ_നാട്ടിലെ_ആരൊക്കെയോ_ചിലർ
Post Views: 32
4
Jayasree John

Editorial Team

16 Comments

  1. Sabira latheefi on October 14, 2023 11:11 PM

    പേര് പോലും വ്യത്യസ്തം.. നല്ല റിവ്യൂ. വായിക്കാൻ തോന്നും

    Reply
    • Jayasree John on November 2, 2023 10:59 AM

      ഒത്തിരി സ്നേഹം

      Reply
  2. അനാമിക s on October 14, 2023 10:41 PM

    കഥ വായിക്കാൻ പ്രേരിപ്പിക്കുന്ന മികച്ച
    ആസ്വാദന കുറിപ്പ് 🥰🥰🥰

    Reply
    • Jayasree John on November 2, 2023 11:00 AM

      ഒത്തിരി സ്നേഹം

      Reply
  3. Manna Mereeza on October 14, 2023 7:18 PM

    നല്ല വായനക്കുറിപ്പ് Jayasree Ma’am 👍🥰…. അദ്ദേഹത്തിൻ്റെ കൂട്ടക്ഷരങ്ങളിൽ എഴുതിയ ട്യൂഷൻ സ്മരണകൾ വായിച്ചപ്പഴേ തോന്നി ഇത്തിരി വ്യത്യസ്തത പുലർത്തുന്ന എഴുത്തുകാരൻ ആണെന്ന്… 😊

    Reply
    • Jayasree John on November 2, 2023 11:00 AM

      ഒത്തിരി സ്നേഹം

      Reply
  4. Sreeja Ajith on October 14, 2023 10:00 AM

    വായിക്കണം 👍

    Reply
    • Jayasree John on November 2, 2023 11:03 AM

      സ്നേഹം ശ്രീജ

      Reply
  5. lekha on October 13, 2023 6:13 PM

    Beautiful review 😍😍

    Reply
    • Jayasree John on October 14, 2023 7:18 AM

      Thank you so much.

      Reply
    • Jayasree John on November 2, 2023 11:02 AM

      Thanks Lekha

      Reply
  6. Vallolis Punyalan on October 13, 2023 4:52 PM

    Thanks a lot Jayasree.. വിശദമായ വായനക്കും, സ്നേഹം നിറഞ്ഞ ആസ്വാദനകുറിപ്പിനും.. ഒരുപാട് സന്തോഷം ❤️🩷

    Reply
    • Jayasree John on October 14, 2023 7:18 AM

      💖💖

      Reply
  7. Wordwarrior on October 13, 2023 4:52 PM

    👌🥰

    Reply
    • Vallolis Punyalan on October 13, 2023 4:56 PM

      ❤️❤️

      Reply
    • Jayasree John on October 14, 2023 7:19 AM

      💖

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.