Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ശേഷക്രിയ
  • ചില ഭർത്താക്കന്മാരോട്…
  • ആഗോളവലയിലായവർ….
  • കുഞ്ഞു കാര്യങ്ങൾ
  • ശരീരത്തിന്റെ പേരിൽ നടക്കുന്ന ക്രൂരത
  • മക്കളെ കൊലക്ക് കൊടുത്തിട്ടായാലും ഭാര്യയുടെ കണ്ണുനീര് കണ്ടല്ലോ 🤦‍♀️
  • ഞാനത് പറഞ്ഞില്ല
  • മിസ്സ്ഡ് കാൾ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, July 23
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചില ഭർത്താക്കന്മാരോട്…
അനുഭവം ജീവിതം ബന്ധങ്ങൾ സ്ത്രീ

ചില ഭർത്താക്കന്മാരോട്…

By Bushra AjiJuly 22, 2026No Comments3 Mins Read4 Views
Bookmark Now
Please login to bookmark Close

No account yet? Register

മോന്റെ സ്കൂളിൽ നിന്നാണ് ഞാൻ അവളെ പരിചയപ്പെട്ടത്. അവളുടെ കുഞ്ഞും അതേ സ്കൂളിലാണ് പഠിക്കുന്നത്. ഏകദേശം നാല് വർഷത്തെ പരിചയം.

ഇടയ്ക്കൊക്കെ വാട്സ്ആപ്പിൽ “സുഖമാണോ?” എന്ന് ചോദിക്കുന്നതൊഴിച്ചാൽ വലിയ സൗഹൃദമൊന്നുമില്ല.

ഈയിടെ ഞാൻ ഉണ്ടാക്കുന്ന AI ചിത്രങ്ങൾ വാട്സ്ആപ്പ് സ്റ്റാറ്റസായി ഇടുമ്പോൾ, മിക്കപ്പോഴും അവൾ അതിന് ഒരു പച്ച ഹൃദയം 💚 അയക്കും. ആ ചെറിയ റിയാക്ഷനിൽ പോലും ഒരു സന്തോഷം ഉണ്ടായിരുന്നു.

ഒരു ദിവസം അവൾ എന്നോട് ചോദിച്ചു…

“ചേച്ചി… ഞാൻ എന്റെ ഫോട്ടോ അയച്ചാൽ എന്നെയും ഇതുപോലെ ഒന്ന് ഉണ്ടാക്കി തരുമോ?”

“അതിനെന്താ…”

എന്ന് പറഞ്ഞ് ഞാൻ അവൾക്കായി കുറച്ച് ചിത്രങ്ങൾ ഉണ്ടാക്കി കൊടുത്തു.

ഓരോ ചിത്രവും കിട്ടുമ്പോഴും ഒരു കുഞ്ഞിനെപ്പോലെയുള്ള സന്തോഷമായിരുന്നു അവൾക്ക്. അതെല്ലാം സ്വന്തം സ്റ്റാറ്റസിൽ ഇടുന്നതും ഞാൻ കണ്ടു..

ആ ചിത്രങ്ങളിലെ അവളെ അവൾ വീണ്ടും വീണ്ടും നോക്കിയിരിക്കുമെന്നു തോന്നി…

കാരണം, ആ ചിത്രങ്ങളിൽ അവൾക്ക് നഷ്ടപ്പെട്ടുപോയ “അവളെ” വീണ്ടും കാണാൻ കഴിഞ്ഞിരിക്കാം..

പക്ഷേ…

കുറച്ച് ദിവസങ്ങൾക്ക് ശേഷം ആ സ്റ്റാറ്റസുകൾ ഇല്ലാതായി. എന്നോട് ഫോട്ടോ ഉണ്ടാക്കാൻ പറയുന്നതും നിന്നു..

ഞാൻ അവളോട് കാര്യം ചോദിച്ചു..

അപ്പോഴാണ് അവൾ പതിയെ മനസ്സ് തുറന്നത്…

“എന്റെ ഹസ്ബൻഡിന് ഇതൊന്നും ഇഷ്ടമല്ല…”

അത് പറഞ്ഞപ്പോൾ അവളുടെ ശബ്ദത്തിൽ പരാതിയേക്കാൾ കൂടുതൽ ഒരു നിസ്സഹായതയായിരുന്നു.

അവൾ പറഞ്ഞു…

“കല്യാണത്തിന് മുമ്പ് ഞാൻ ഒരുപാട് സ്റ്റൈലായി നടന്ന ആളായിരുന്നു… വീട്ടിലെ ഏക മകൾ. എന്റെ ഇഷ്ടങ്ങൾക്കായിരുന്നു വീട്ടിൽ വില. പക്ഷേ ഇരുപതാം വയസ്സിൽ കല്യാണം കഴിഞ്ഞതോടെ എന്റെ ഇഷ്ടങ്ങൾ ഓരോന്നായി എനിക്ക് മടക്കി വെക്കേണ്ടി വന്നു…”

ജീൻസ് ഇടരുത്…

മേക്കപ്പ് വേണ്ട…

ലിപ്സ്റ്റിക് വേണ്ട…

കണ്ണിൽ ഒരു ചെറിയ ഐലൈനർ പോലും വേണ്ട…

ഇഷ്ടമുള്ള ഡ്രസ്സ് പോലും വേണ്ട…

അവൾ അത് പറയുമ്പോൾ എനിക്ക് തോന്നിയത്, അവൾക്ക് വിലക്കപ്പെട്ടത് വസ്ത്രങ്ങളല്ല… അവളുടെ ചെറിയ ചെറിയ സന്തോഷങ്ങളാണ്..

അവളുടെ ഭർത്താവുമായി അവൾക്ക്‌ വലിയ പ്രായവ്യത്യാസമൊന്നുമില്ല. പക്ഷേ അവന്റെ ചിന്തകൾ മാത്രം വർഷങ്ങൾക്ക്‌ പിന്നിലാണ്..

ജീവിതത്തിൽ അവൾക്ക് ഭക്ഷണക്കുറവില്ല… വസ്ത്രക്കുറവില്ല… താമസിക്കാൻ നല്ല വീടുണ്ട്… കുഞ്ഞുങ്ങളുണ്ട്… അവരെ നെഞ്ചോട് ചേർത്ത് നോക്കി ജീവിക്കുന്ന നല്ലൊരു അമ്മയാണ് അവൾ..

പക്ഷേ…

ഒരു സ്ത്രീ ജീവിച്ചിരിക്കുന്നു എന്നതിനും, സന്തോഷത്തോടെ ജീവിക്കുന്നു എന്നതിനും ഇടയിൽ വലിയൊരു വ്യത്യാസമുണ്ട്..

അവൾക്ക് വേണ്ടത് വലിയ ആഡംബരമൊന്നുമല്ല..

ഒരു ദിവസം എങ്കിലും മനസ്സിന് ഇഷ്ടപ്പെട്ട ഒരു ഡ്രസ്സ് ധരിക്കാൻ…

കണ്ണിൽ ഒരു ചെറിയ ഐലൈനർ വരയ്ക്കാൻ…

ഇഷ്ടമുള്ള ഒരു ലിപ്സ്റ്റിക് ഇടാൻ…

കണ്ണാടിയുടെ മുന്നിൽ നിന്ന്, “ഇന്ന് എനിക്ക് എന്നെ ഒരുപാട് ഇഷ്ടമായി…” എന്ന് ഒന്ന് പറഞ്ഞു പുഞ്ചിരിക്കാൻ..

അത്ര മാത്രം മതി അവൾക്ക്‌…

ആ ചെറിയ സ്വപ്നങ്ങൾ പോലും ചില സ്ത്രീകൾക്ക് ആഡംബരമായി മാറുന്നു എന്നതാണ് ഏറ്റവും വലിയ സങ്കടം..

അവൾ എന്നെ കൊണ്ട് ചിത്രങ്ങൾ ഉണ്ടാക്കിയത് സുന്ദരിയാകാൻ വേണ്ടിയായിരുന്നില്ല…

തനിക്ക് നഷ്ടപ്പെട്ടുപോയ “സ്വന്തം മുഖം” ഒരിക്കൽകൂടി കാണാൻ വേണ്ടിയായിരുന്നു..

പക്ഷേ അതും അവൾക്ക് അവസാനിപ്പിക്കേണ്ടി വന്നു…

കാരണം,..

അവളുടെ ആ സന്തോഷത്തിനും മറ്റൊരാളുടെ അനുവാദം അവൾക്ക്‌ വേണമായിരുന്നു..

അവളുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ എന്നെത്തന്നെ ഓർത്തുപോയി…

എത്രയോ ചെറിയ കാര്യങ്ങളിൽ പോലും ഞാൻ എത്ര ഭാഗ്യവതിയാണ് എന്ന് എനിക്ക് മനസ്സിലായി..

നമ്മൾക്ക് സ്വാഭാവികമായി തോന്നുന്ന സ്വാതന്ത്ര്യം… മറ്റൊരാൾക്ക് ജീവിതകാലം മുഴുവൻ കിട്ടാത്ത ഒരു ആഗ്രഹമായിരിക്കാം..

ഒരു സ്ത്രീയെ സ്നേഹിക്കുക എന്നത് അവളുടെ ചിരി കവർന്നെടുക്കലല്ല…

അവളുടെ ഇഷ്ടങ്ങൾ മായ്ച്ചുകളയലല്ല…

അവളെ അവളായിരിക്കാൻ അനുവദിക്കുന്നതാണ്…

കല്യാണം കഴിഞ്ഞാൽ ഒരു സ്ത്രീയുടെ പേരും വീടും മാറാം…

പക്ഷേ അവളുടെ വ്യക്തിത്വം മാറണമെന്ന് ആരും ആവശ്യപ്പെടരുത്..

കാരണം…

ഒരു സ്ത്രീ ആദ്യം ഒരു മനുഷ്യനാണ്…

പിന്നെയാണ് ഭാര്യയും അമ്മയും ആകുന്നത്..

അവളുടെ ചെറിയ ചെറിയ ആഗ്രഹങ്ങളെ ജീവനോടെ വെക്കാൻ കഴിയുന്ന പുരുഷന്മാരാണ് യഥാർത്ഥത്തിൽ വലിയവർ..

ഈ കുറിപ്പ് വായിക്കുന്ന ഓരോ ഭർത്താവിനോടും ഒരു ചെറിയ അപേക്ഷ മാത്രം…

നിങ്ങളുടെ ഭാര്യയുടെ ചിറകുകൾ മുറിക്കരുത്…

കാരണം അവൾ പറന്നുപോകില്ല…

നിങ്ങൾ ചേർത്ത് പിടിച്ചാൽ, അവൾ എന്നും നിങ്ങളുടെ കൂടെയായിരിക്കും.. ❤️

ഒരുപക്ഷെ ഇത് വായിക്കുന്ന പല സ്ത്രീകൾക്കും സ്വന്തം ജീവിതത്തിന്റെ ഒരു ഭാഗം ഇതിൽ കാണാൻ കഴിയുമായിരിക്കും..

ശരിയല്ലേ??? 😭😭

1
Bushra Aji

Welcome to my corner of words. I weave stories out of life’s simple moments, personal experiences, and the nostalgia of growing up. From quiet reflections on moving forward to the lighthearted moments of daily life, I write to connect with hearts and shared human journeys."

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.