Author: Bushra Aji

Welcome to my corner of words. I weave stories out of life’s simple moments, personal experiences, and the nostalgia of growing up. From quiet reflections on moving forward to the lighthearted moments of daily life, I write to connect with hearts and shared human journeys."

മോന്റെ സ്കൂളിൽ നിന്നാണ് ഞാൻ അവളെ പരിചയപ്പെട്ടത്. അവളുടെ കുഞ്ഞും അതേ സ്കൂളിലാണ് പഠിക്കുന്നത്. ഏകദേശം നാല് വർഷത്തെ പരിചയം. ഇടയ്ക്കൊക്കെ വാട്സ്ആപ്പിൽ “സുഖമാണോ?” എന്ന് ചോദിക്കുന്നതൊഴിച്ചാൽ വലിയ സൗഹൃദമൊന്നുമില്ല. ഈയിടെ ഞാൻ ഉണ്ടാക്കുന്ന AI ചിത്രങ്ങൾ വാട്സ്ആപ്പ് സ്റ്റാറ്റസായി ഇടുമ്പോൾ, മിക്കപ്പോഴും അവൾ അതിന് ഒരു പച്ച ഹൃദയം 💚 അയക്കും. ആ ചെറിയ റിയാക്ഷനിൽ പോലും ഒരു സന്തോഷം ഉണ്ടായിരുന്നു. ഒരു ദിവസം അവൾ എന്നോട് ചോദിച്ചു… “ചേച്ചി… ഞാൻ എന്റെ ഫോട്ടോ അയച്ചാൽ എന്നെയും ഇതുപോലെ ഒന്ന് ഉണ്ടാക്കി തരുമോ?” “അതിനെന്താ…” എന്ന് പറഞ്ഞ് ഞാൻ അവൾക്കായി കുറച്ച് ചിത്രങ്ങൾ ഉണ്ടാക്കി കൊടുത്തു. ഓരോ ചിത്രവും കിട്ടുമ്പോഴും ഒരു കുഞ്ഞിനെപ്പോലെയുള്ള സന്തോഷമായിരുന്നു അവൾക്ക്. അതെല്ലാം സ്വന്തം സ്റ്റാറ്റസിൽ ഇടുന്നതും ഞാൻ കണ്ടു.. ആ ചിത്രങ്ങളിലെ അവളെ അവൾ വീണ്ടും വീണ്ടും നോക്കിയിരിക്കുമെന്നു തോന്നി… കാരണം, ആ ചിത്രങ്ങളിൽ അവൾക്ക് നഷ്ടപ്പെട്ടുപോയ “അവളെ” വീണ്ടും കാണാൻ കഴിഞ്ഞിരിക്കാം.. പക്ഷേ……

Read More