Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പത്ത് വയസ്സിൽ വിവാഹമോചിത : ശേഷം?
കുട്ടികൾ ജീവിതം പുസ്‌തകം സാമൂഹ്യപ്രശ്നങ്ങൾ

പത്ത് വയസ്സിൽ വിവാഹമോചിത : ശേഷം?

By Jayasree JohnAugust 15, 2023Updated:March 1, 202413 Comments8 Mins Read433 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഞാൻ നുജൂദ്, വയസ്സ്  10  വിവാഹമോചിത”

പുസ്തകത്തിന്റെ പേര് തന്ന അമ്പരപ്പ് തന്നെയാണ് അത്  വായിക്കാനുണ്ടായ പ്രധാന കാരണവും.  ഡെൽഫിൻ മിനോയ്‌ക്കൊപ്പം ചേർന്ന് നുജൂദ് അലി എഴുതിയ ഈ പുസ്തകം, പേര് പറയും പോലെ തന്നെ നുജൂദ് അലിയുടെ അതിജീവനത്തിന് കഥയാണ്. അവൾ ജനിച്ചുവളർന്ന സാഹചര്യങ്ങളെപ്പറ്റി മനസ്സിലാക്കുമ്പോൾ അവൾ എങ്ങനെ ഇതിനെയൊക്കെ മറികടന്നു എന്ന് നമ്മൾ അത്ഭുതപ്പെടുന്ന ഒരു കഥ.

അറേബ്യയുടെ  തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് യെമൻ. നോഹയുടെ ആദ്യജാതൻ ശേം സ്ഥാപിച്ചതാണ് ഈ പട്ടണം എന്നാണ് ഐതിഹ്യങ്ങൾ പറയുന്നത്. വിശുദ്ധ ബൈബിളിലെ പഴയനിയമത്തിൽ പറയുന്ന സുന്ദരിയും ബുദ്ധിമതിയുമായ ശേബ  മഹാറാണിയുടെ ജന്മദേശമാണ് യെമൻ. നൂറ്റാണ്ടുകൾ നീണ്ടു നിന്ന സബായിയൻ രാജഭരണകാലത്ത് ‘അറേബ്യൻ ഫെലിക്സ്’ അഥവാ സന്തുഷ്ടമായ അറേബ്യ എന്നായിരുന്നു ഈ നാട് വിളിക്കപ്പെട്ടിരുന്നത്. കൃഷിയും വ്യാപാരവുമായിരുന്നു യെമന്റെ അഭിവൃദ്ധിക്ക് കാരണം. യെമനിൽ ഉല്പാദിപ്പിക്കുന്ന കുന്തിരിക്കവും മിറായും ലോകപ്രസിദ്ധമായിരുന്നു ഒരു കാലത്ത്. എ.ഡി. 630 ൽ  പേർഷ്യൻ ഭരണകാലത്താണ് ഇസ്ലാം മതം യെമനിൽ കടന്നുവരുന്നത്. അത് പിന്നീട് രാജ്യമൊട്ടാകെ പടരുകയാണ് ഉണ്ടായത്. സ്ഥിരതയില്ലാത്ത ഒരു ഭരണത്തിന് കീഴിൽ രണ്ടായി പിളർന്ന യെമൻ, പിന്നീട് 1990 ല്‍ ആണ്  വീണ്ടും ഒന്നായി തീർന്നത്. പുരാതനവും സാംസ്കാരിക സമ്പന്നവുമായ ഒരു ചരിത്രം അവകാശപ്പെടാനുണ്ടെങ്കിലും, ഇന്ന് ഏറ്റവും ദരിദ്രമായ അറബ് രാജ്യങ്ങളിൽ ഒന്നാണിത്. വളരെ ദുർബലമായ സമ്പദ് വ്യവസ്ഥയും അസ്ഥിരതയും  മൂലം യെമൻ അടുത്തിടെ അൽ-ക്വയ്ദ പോലുള്ള പല തീവ്രവാദി ഗ്രൂപ്പുകളുടെ പ്രവർത്തനകേന്ദ്രമായിട്ടുണ്ട്. 2014 ൽ ആരംഭിച്ച, ‘ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക ദുരന്തം’ എന്ന് യുഎന്‍ വിശേഷിപ്പിച്ച ആഭ്യന്തരയുദ്ധം ഇതിനകം തന്നെ ഒരു ലക്ഷത്തിലേറെ ജീവനുകൾ എടുത്തിരിക്കുന്നു. അതിലേറെയും പട്ടിണി മരണങ്ങളാണ്  എന്നാണ് UNDP റിപ്പോർട്ട് സൂചിപ്പിക്കുന്നത്, അതും കുട്ടികൾ. അടുത്ത് തലമുറയ്ക്ക് പോലും ഇതിൽ നിന്ന് മോചനമില്ല എന്നത് ഈ രാജ്യത്തിൻറെ ദയനീയ അവസ്ഥ എടുത്ത് കാണിക്കുന്നു.

യെമൻ എന്ന രാജ്യത്തിൻറെ പരിതഃസ്ഥിതികളെ പറ്റി ഇത്രയും പറയാൻ ഒരു കാരണമുണ്ട്. അവിടെ ജീവിക്കുന്ന മനുഷ്യരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയാൽ മാത്രമേ നിങ്ങൾക്ക്  നുജൂദ് കടന്നു പോയ അവസ്ഥകളെക്കുറിച്ച് പൂർണ്ണമായും മനസ്സിലാവുകയുള്ളൂ. നിയമപ്രകാരം പ്രസിഡന്റാണ് യെമൻറെ രാഷ്ട്ര തലവൻ. എന്നാൽ യഥാർത്ഥ അധികാരം കൈയ്യാളുന്നത് ഗോത്ര തലവന്മാരാണ്. അഭിമാനപൂർവ്വം ജാംബിയ (മൂർച്ചയുള്ള കഠാര) പ്രദർശിപ്പിച്ചു നടക്കുന്ന ആണുങ്ങളും നിക്കാബിനുള്ളിൽ  (കറുത്ത കനത്ത മുഖാവരണം) മറഞ്ഞിരിക്കുന്ന സ്ത്രീകളും ഉള്ള നാട്. പാരമ്പര്യത്തിന്റെയും ആചാരങ്ങളുടെയും പേരിൽ കുടുംബാംഗങ്ങളിൽ നിന്നുള്ള ശാരീരികവും മാനസികവുമായ ദുരുപയോഗം, നിർബന്ധിത വിവാഹം, ലൈംഗിക പീഡനം, നിർബന്ധിത ഗർഭധാരണം, ബലാത്സംഗം, ബഹുഭാര്യത്വം, സ്ത്രീ ജനനേന്ദ്രിയ ഛേദനം (Female genital mutilation) എന്നിവയെല്ലാം ഇവിടുത്തെ സ്ത്രീകൾ നേരിടേണ്ടതായുണ്ട്. സാമ്പത്തികമായോ സാമൂഹികമായോ നിയമപരമായോ സ്ത്രീകൾക്ക് ഒരു സമത്വവും ഇല്ലാത്ത നാട്. 2020 ൽ നിലവിൽ വന്ന 24 അംഗ മാതൃസഭയിൽ ഒരു വനിത പോലും ഇല്ല എന്നതിൽ ഉണ്ടായ ശക്തമായ പ്രതിഷേധം, യെമനിലെ സ്ത്രീകൾ നേരിടുന്ന അസമത്വത്തിന്റെ ഏറ്റവും പുതിയ തെളിവാണ്. ഐക്യരാഷ്ട്ര സഭയുടെ 2021 ലെ ‘Fragile State Index’ ന്റെ തലപ്പത്തും ‘Global Hunger Index’ ൽ മുൻനിരയിലും ആണ് യെമൻ എന്ന് പറയുമ്പോൾ, ആ രാജ്യത്തിൻറെ സ്ഥിതി നിങ്ങൾക്കൂഹിക്കാമല്ലോ? ഇത് 2021 ലെ കണക്ക്. ഇതിനും 13 വർഷങ്ങൾക്ക് മുൻപ്, 2008-ൽ  ഇതിലും പരിതാപകരമായ അവസ്ഥയിലാണ് നുജൂദ് അലി എന്ന പത്ത് വയസ്സുകാരി, തീർത്തും യാഥാസ്ഥിതികമായ ചുറ്റുപാടുകളോട് പടവെട്ടി വിവാഹമോചനം നേടിയത്.

യമനിലെ ഖാർഡ്‌ജി ഗ്രാമത്തിലെ ഒരു പാവപ്പെട്ട കുടുംബത്തിലാണ്  നുജൂദിന്റെ ജനനം. അവിടത്തെ സ്ഥിതിഗതികൾ പോലെ തന്നെ അതീവ പരിതാപകരമായ ബാല്യമായിരുന്നു അവളുടേതും. അടുത്ത ദിവസം ഭക്ഷണം തന്നെ ഉണ്ടാവുമോ എന്ന് ഉറപ്പില്ല. അബ്ബായ്ക്ക് രണ്ടു ഭാര്യമാർ, ഉമ്മയ്ക്ക് വർഷം തോറും ഓരോ കുഞ്ഞുങ്ങൾ. ആകെ പതിനാറു തവണ പ്രസവിച്ചു എന്നാണ് ഉമ്മയുടെ ഓർമ്മ.  ‘രാവിലെ ഉറക്കമുണരുമ്പോൾ ഉമ്മയുടെ മെത്തയിലൊരു പുതിയ കുഞ്ഞ്’ എന്നാണ് നുജൂദ് ഇതേക്കുറിച്ച് പറയുന്നത്. പ്രസവം ഒക്കെ വീട്ടിൽ തന്നെ, അതും മൂത്ത കുട്ടികളാരെങ്കിലും സഹായിച്ചാൽ ആയി. ഗ്രാമത്തിൽ ഹോസ്പിറ്റലുകൾ പോയിട്ട്, നഗരത്തിലെ ഹോസ്പിറ്റലിലേക്കെത്താൻ  ഒരു റോഡ് പോലുമില്ല. ജനിച്ചു വീഴുന്ന കുട്ടികളിൽ ചിലരൊക്കെ മരിക്കുന്നു, മറ്റു ചിലർ ജീവിക്കുന്നു.

തനിക്ക് എത്ര വയസ്സായി എന്ന് നുജൂദ്  അമ്മയോട് ചോദിക്കുമ്പോൾ, അമ്മ 10 എന്ന് പറയുന്നു. ഉറപ്പാണോ എന്ന് ചോദിക്കുമ്പോൾ, കുട്ടികൾ ഓരോരുത്തരും ജനിച്ച വർഷവും ഋതുഭേദങ്ങളും കണക്കാക്കി ആവാം എന്നാണ് അമ്മ പറയുന്നത്. എഴുത്തും വായനയും അറിയാത്ത ഒരു അമ്മയിൽ നിന്നും ഇതിൽ കൂടുതൽ എന്താണ് പ്രതീക്ഷിക്കേണ്ടത്. നുജൂദ് തന്നെ പറയുന്നുണ്ട് തനിക്ക് എട്ടോ ഒൻപതോ വയസ്സേ  ഉണ്ടാവാൻ വഴിയുള്ളൂ എന്ന്.

2008 – ൽ, യെമനിലെ നിയമപ്രകാരം പെൺകുട്ടികളുടെ വിവാഹപ്രായം 15 വയസ്സാണ്. ദാരിദ്ര്യം, പ്രാദേശിക ആചാരങ്ങൾ, ദുരഭിമാനം, വിദ്യാഭ്യാസമില്ലായ്മ  എന്നിവയെല്ലാം കാരണം ഈ നിയമം ആരും പാലിക്കാറില്ല.  നന്നേ ചെറുപ്പത്തിൽ  തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്നു, ഋതുമതിയാകുന്നത് വരെ ഭർത്താവ് അവളെ തൊടില്ല എന്ന ഉറപ്പിന്മേൽ. വളരെ പരിഹാസ്യമായ ഒരു ഉറപ്പ്, അല്ലേ? ഇത് പോലെയുള്ള ഒരു രാജ്യത്തെ ഏതെങ്കിലും ഭർത്താവ്  ഈ ഉറപ്പ് പാലിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഇല്ലെന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾക്കും അറിയാം.

അവളെ വിവാഹം കഴിച്ച് കൊടുക്കുന്നതിനെ പറ്റി അബ്ബാ സൂചിപ്പിക്കുമ്പോൾ ഉമ്മ ‘അവൾ തീരെ ചെറുപ്പം അല്ലേ’ എന്ന് ആശങ്കപ്പെടുന്നുണ്ട്. അതിന് അബ്ബ പറയുന്ന മറുപടി ‘ഒരു വായ് കുറഞ്ഞാൽ അത്രയും നല്ലത്’ എന്നാണ്. കൂടാതെ വിവാഹം കഴിഞ്ഞാൽ അവളെ ഒരന്യപുരുഷൻ വന്ന് ബലാത്സംഗം ചെയ്യില്ല എന്നുകൂടി പറഞ്ഞു വയ്ക്കുന്നു, അബ്ബ. പെൺകുട്ടികളോടുള്ള താല്പര്യമില്ലായ്മ ആണോ അതോ ദാരിദ്ര്യം മൂലമുള്ള  നിസ്സഹായവസ്ഥ ആണോ ഇത് എന്നത് ചിന്തനീയം.

അങ്ങനെ അവളുടെ വിവാഹം നടക്കുന്നു. അതും അവളെക്കാൾ മൂന്നിരട്ടി പ്രായമുള്ള ഒരാളുമായി. ഫൈസ് അലി തമീർ എന്ന അവളുടെ ഭർത്താവിന്, കുറേക്കൂടി പ്രായമാവുന്നതു വരെ അവളെ തൊടില്ലെന്ന് ഉപ്പയ്ക്ക് കൊടുത്ത വാക്ക്(യഥാർത്ഥത്തിൽ അങ്ങനെ ഒരു വാക്ക് കൊടുത്തിരുന്നോ?) പാലിക്കാനുള്ള യാതൊരു ഉദ്ദേശവും ഇല്ലായിരുന്നു. വിവാഹ രാത്രിയിൽ നടന്ന ക്രൂരതയെ പറ്റി നുജൂദ്, ‘പേടിച്ച് ചുരുണ്ട് കിടന്നിരുന്ന എന്റെ വസ്ത്രങ്ങൾ വലിച്ച്‌ കീറി, എന്റെ ഉള്ളിൻ്റെ  ഉള്ളിലേക്ക് അയാൾ  കയറി’ എന്ന് പറയുമ്പോൾ ഹൃദയത്തിലേക്ക് ആരോ ഒരാണി അടിച്ച്, ആഞ്ഞടിച്ച്  കയറ്റുന്ന പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. (ഏകദേശം ഇതേ പ്രായമുള്ള ഒരു മകളുണ്ട് എനിക്ക്, അതാവും ഈ ക്രൂരത എന്നെ വല്ലാതെ ഉലയ്ക്കാൻ കാരണം.)

പത്തു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി.. പകൽ മുഴുവൻ വീട്ടുജോലികൾ ചെയ്യണം. ഒരു നിമിഷം പോലും വെറുതെ ഇരിക്കാൻ സമ്മതിക്കാത്ത അമ്മായിഅമ്മ. രാത്രികളിൽ ഭർത്താവ് എന്ന് പറയുന്ന ആളുടെ വക നിരന്തര ബലാൽസംഗവും മർദ്ദനവും. രാത്രികളിൽ അയാളെ ഭയന്ന് അവൾ വീടിനും ചുറ്റും ഓടുമ്പോൾ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും ആണയാൾ അവളെ കിടപ്പു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയിരുന്നത്. എല്ലാം ഒന്നു പറയാൻ പോലും ആരുമില്ല. നമുക്കൊക്കെ  സങ്കൽപ്പിക്കാൻ സാധിക്കുന്നതിനും അപ്പുറത്താണ് ഈ അവസ്ഥ.

“അവസരം കിട്ടുമ്പോഴൊക്കെ ഞാൻ ഏതെങ്കിലും ഒരു മൂലയിൽ ഒളിച്ചിരിക്കും. പേടിച്ച് പരിഭ്രമിച്ച്, എല്ലാം നഷ്‌ടപ്പെട്ട്, ഞാൻ തനിച്ചായിരുന്നു. ആരോടും ഒന്നും തുറന്നുപറയാൻ വയ്യ. ഒരാളുമില്ല ഇത്തിരിനേരം സംസാരിച്ചിരിക്കാൻ. രാത്രിയിലെ കാര്യങ്ങൾ ആലോചിക്കുമ്പോൾ പേടി കൊണ്ട് പല്ലുകൾ കൂട്ടിമുട്ടാൻ തുടങ്ങും.” എന്നാണവൾ ആ നാളുകളെ കുറിച്ച് പറയുന്നത്.

രണ്ടു മാസങ്ങൾക്ക് ശേഷം അവളുടെ കരച്ചിലും കെഞ്ചലും  സഹിക്ക വയ്യാതെ കുറച്ചു ദിവസങ്ങൾ സ്വന്തം വീട്ടിൽ പോയി നിൽക്കാൻ അവളുടെ ഭർത്താവ് സമ്മതിക്കുന്നു. വീട്ടിൽ അച്ഛനോടും അമ്മയോടും, അവൾ നേരിട്ട ക്രൂരതകൾ പറയുന്നുണ്ടെങ്കിലും സഹായിക്കാൻ അവർ തയ്യാറാകുന്നില്ല. അച്ഛൻ അഭിമാനം എന്നത് മുറുകെ പിടിക്കുമ്പോൾ അമ്മ നിസ്സഹായതയുടെ മറയിലാണ്.  ഈ ലോകത്ത് തന്നെ സഹായിക്കാൻ ആരും ഇല്ല എന്ന അവസ്ഥയിൽ എത്തിനിൽക്കുമ്പോഴാണ് രണ്ടാനമ്മ ദൗല അവൾക്ക് കോടതി മാത്രമാണ് നിന്റെ രക്ഷ എന്ന് പറഞ്ഞു കൊടുക്കുന്നത്. ഏതോ ഒരു നിമിഷത്തിൽ കിട്ടിയ ധൈര്യത്തിൽ അവൾ കോടതി അന്വേഷിച്ചു പുറപ്പെടുന്നു. അവിടെ, അവളെ മനസ്സിലാക്കാൻ കഴിയുന്ന ചിലരെ കണ്ടെത്താൻ കഴിഞ്ഞതാണ് അവളുടെ ജീവിതത്തിലെ വഴിത്തിരിവ്. ജഡ്ജി അവൾക്ക് പറയാനുള്ളത് കേൾക്കുകയും അവളെ തന്റെ കഴിവിന്റെ പരമാവധി സഹായിക്കാം എന്ന് ഉറപ്പ് കൊടുക്കുകയും ചെയ്യുന്നു.

”നീ ഇപ്പോഴും കന്യകയാണോ?” എന്ന ജഡ്ജിയുടെ ചോദ്യത്തിനുത്തരമായി, ”അല്ല രക്തമൊലിക്കുകയുണ്ടായി” എന്ന് 10 വയസ്സ് മാത്രം പ്രായമുള്ള ആ കൊച്ചു പെൺകുട്ടി പറയുമ്പോൾ ഒരു നടുക്കം നമ്മുടെയുള്ളിലും ഉണ്ടാകും.

സ്വന്തം കുടുംബാഗങ്ങളുടെയൊപ്പം പറഞ്ഞയക്കാൻ കഴിയാത്ത പെൺകുട്ടികളെ താമസിപ്പിക്കാൻ ഒരു അഭയകേന്ദ്രം പോലുമില്ലായിരുന്നു യെമനിൽ അന്ന്. മറ്റൊരു വഴിയും കാണാത്തതിനാൽ ഒരു ജഡ്ജി അവളെ സ്വന്തം വീട്ടിൽ താമസിപ്പിക്കുകയാണുണ്ടായത്. ജഡ്ജിയുടെ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം താമസിച്ച ആ നാളുകളെ പറ്റി അവളോർത്തു പറയുന്നുണ്ട്. സുരക്ഷിതത്വം തോന്നിയ ആ വീട്ടിൽ, രാത്രി കിടക്കുന്നതിനു മുൻപ് ചൂടുവെള്ളത്തിൽ ഒരു കുളി, വയറുനിറച്ച് ഭക്ഷണം അതോടൊപ്പം കവിളിൽ ഒരു ഉമ്മ കൂടി കിട്ടി എന്ന് പറയുമ്പോൾ, പത്തു വയസ്സുമാത്രം പ്രായമുള്ള ഒരു കുഞ്ഞ് എന്താണ് ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാവുകയാണ്.

സ്ത്രീകളുടെ പുരോഗതിക്ക് അല്ലെങ്കിൽ അവരുടെ അവകാശങ്ങളെ പറ്റി അവർക്ക് മനസ്സിലാക്കാനുള്ള – ഏറ്റവും കുറഞ്ഞത് എന്താണ് ശരി എന്താണ് തെറ്റ് എന്ന തിരിച്ചറിവിനു വേണ്ടിയെങ്കിലും –  തീർച്ചയായും വേണ്ടത് അടിസ്ഥാനവിദ്യാഭ്യാസം  തന്നെയാണ് ഞാൻ കരുതുന്നു.  നുജൂദ് പറയുന്നതനുസരിച്ച്, സ്‌കൂളിൽ പോകാനുള്ള അവകാശം ആൺകുട്ടികൾക്കുള്ളതാണ്. പെൺകുട്ടികൾ ഏറ്റവും കൂടിയാൽ ഒന്നോ രണ്ടോ വർഷം സ്കൂളിൽ പോയെന്നിരിക്കും.  ഭർത്താവിന്റെ വീട്ടിൽ ക്രൂരതകൾ അനുഭവിക്കുമ്പോൾ അതെങ്ങനെയെങ്ങിലും വീട്ടിൽ അറിയിക്കണം എന്ന് അവൾ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ, എഴുത്തും വായനയും  അറിയാത്ത അവൾക്ക് എങ്ങനെ ഒരു കത്തെഴുതാനാവും? യെമനിലെ പെൺകുട്ടികളുടെ ശോചനീയാവസ്ഥയാണ് ഇത് തുറന്നു കാണിക്കുന്നത്. വളരെ കുറച്ചു വർഷങ്ങൾ മാത്രം സ്കൂളിൽ പോകാൻ സാധിച്ചിട്ടുള്ള ഒരു അനുഭവം, വീട്ടുകാരിൽ നിന്ന് നാട്ടുകാരിൽ നിന്നും തനിക്ക് ഒരിക്കലും കിട്ടില്ല എന്നു തോന്നിയ നീതി കോടതിയിൽ തനിക്ക് കിട്ടും എന്ന വിശ്വാസം അവളിൽ ഉയരാൻ കാരണം അതാണോ? അതോ ക്രൂരതയുടെയും നിസ്സഹായതയുടെയും മൂർധന്യത്തിൽ  വേറെ വഴികളൊന്നും അവൾക്ക്  മുന്നിൽ തെളിഞ്ഞില്ലേ?

‘നീയെന്റെ മകളെപ്പോലെയാണ്, ഒരിക്കലും നിന്നെ വിട്ടു കളയില്ല’, എന്ന് അവളുടെ ചെവിയിൽ മന്ത്രിച്ച വക്കീൽ ഷാദയിലാണ് അവൾ ഒരു മാതാവിന്റെ സ്നേഹത്തിന്റെ ഊഷ്മളത കണ്ടെത്തുന്നത്. ഷാദ കൂടെയുള്ളപ്പോൾ സ്വസ്ഥതയും സമാധാനവും തോന്നുന്നു എന്ന് അവൾ പറയുന്നുണ്ട്. കുടുംബ പ്രാരാബ്ദങ്ങളുടെ തിരക്കിൽ ആണ്ടുപോയ അമ്മയ്ക്ക് സ്നേഹം പ്രകടിപ്പിക്കേണ്ടത് എങ്ങനെയാണെന്ന് പോലും അറിയുമായിരുന്നില്ല എന്നാണ് നുജൂദ് സ്വയം സമാധാനിപ്പിക്കുന്നത്. ഈ കോടതിയിലേക്ക് ഓടിയെത്താൻ നിനക്ക് എങ്ങനെയാണ് ധൈര്യം ഉണ്ടായത് എന്ന്  ചോദിക്കുമ്പോൾ അവളുടെ മറുപടി നമ്മളെ  നടുക്കും, “അയാളുടെ ദുഷ്ടത്തരം എനിക്ക് കൂടുതൽ സഹിക്കാൻ സാധിച്ചില്ല.. സാധിച്ചില്ല…” എന്നാണ് അവൾ പറയുന്നത്. പിന്നീട് നുജൂദിന് വേണ്ടി ഷാദ നാസർ നടത്തിയ നിയമയുദ്ധത്തിനൊടുവിൽ അവൾക്ക് വിവാഹമോചനം ലഭിക്കുന്നു.  വിവാഹമോചനം ലഭിച്ചതിനുശേഷം “എനിക്ക് കുറച്ച് കളിപ്പാട്ടങ്ങൾ വേണം. കൂടെ, ചോക്ലേറ്റും കേക്കും” എന്നവൾ  പറയുമ്പോൾ അവളുടെ കുട്ടിത്തം തിരികെ വന്നു എന്നോർത്ത് ആശ്വസിക്കുകയാണോ, അതോ ഈ കുഞ്ഞിനോടാണോ ഈ ക്രൂരത മുഴുവൻ ഒരു സമൂഹം കാണിച്ചത് എന്നാലോചിച്ച് തല കുനിക്കുകയാണോ വേണ്ടതെന്ന്  അറിയില്ല.

വലുതാകുമ്പോൾ പഠിച്ച് ഒരു വക്കീൽ ആകണം എന്നാണ് നുജൂദിന്റെ ആഗ്രഹം. സാധിക്കുമെങ്കിൽ അന്ന് പെൺകുട്ടികളുടെ വിവാഹ പ്രായം 18 ലേക്ക് അല്ലെങ്കിൽ ഇരുപത്തിലേക്കോ ഇരുപത്തിരണ്ടിലേക്കോ  ഉയർത്തുന്നതിനായി എന്തെങ്കിലും ചെയ്യണമെന്നും  അവൾ ആഗ്രഹിക്കുന്നുണ്ട്. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നിർബന്ധമാക്കണം  എന്നതാണ് അവളുടെ മറ്റൊരാഗ്രഹം. ഒരു പത്ത് വയസ്സുകാരിയെ കൊണ്ട് ഇത്രയുമൊക്കെ ചിന്തിപ്പിച്ചത് അവളുടെ ജീവിത അനുഭവങ്ങൾ തന്നെയായിരിക്കണം. അവൾ അനുഭവിച്ച വിവാഹം എന്ന ക്രൂരതയും വിവാഹമോചനവും മാത്രമായിരിക്കില്ല ചെറുപ്പം മുതൽ കണ്ടുവളർന്ന എല്ലാ അസമത്വവും ഈ ചിന്തകൾക്ക് പിന്നിൽ ഉണ്ടാവും.

ഇനിയും എത്രയോ നൂജൂദുമാർ  ഉണ്ടായിരിക്കും ഈ ലോകമെങ്ങും. ഒന്ന് കരയാൻ പോലും കഴിയാത്ത വിധം മനസ്സ് തകർന്നു പോയവർ, എന്താണ് തങ്ങൾക്ക് സംഭവിക്കുന്നത് എന്ന് പോലും അറിയാനുള്ള പ്രായമാകാത്തവർ, ഒന്നും ചെയ്യാൻ ധൈര്യമില്ലാത്തവർ, ധൈര്യമുണ്ടെങ്കിൽ പോലും അത് പ്രാവർത്തികമാക്കാനുള്ള സാഹചര്യം ഇല്ലാത്തവർ, നിസ്സഹായരായ എത്രയോ പേർ.. എന്നാണ് അവർക്ക് നീതി കിട്ടുക? എന്നെങ്കിലും അത് ഉണ്ടാകുമോ?

നുജൂദിന്റെ വിവാഹമോചനം ഇതേ സാഹചര്യത്തിൽ പെട്ട പല പെൺകുട്ടികൾക്കും മുന്നോട്ടു വരാനുള്ള ധൈര്യം കൊടുത്തു. 2009 -ൽ യെമനി പാർലമെന്റ് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹപ്രായം 17 ആക്കി ഉയർത്തുന്ന നിയമം പാസ്സാക്കി.  ലോകമെമ്പാടും നുജൂദിന്റെ കഥ ചർച്ച ചെയ്യപ്പെട്ടു, ആത്മധൈര്യത്തിന്റെ പ്രതീകമായി അവളെ ഉയർത്തിക്കാട്ടി. ‘ഗ്ലാമർ; മാസികയുടെ ‘വുമൺ ഓഫ് ദി ഇയർ’ അവാർഡ് നുജൂദ് അലിയ്ക്കും അവളുടെ വക്കീൽ ഷാദ നാസറിനും ലഭിച്ചു. ബാലവിവാഹം എന്ന സാമൂഹികവിപത്തിനെ ലോകശ്രദ്ധയിൽ കൊണ്ടുവരുന്നതിന് അവൾ ഒരു കാരണമായി.  2009 – ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം, അതിന്റെ അന്ത്യത്തിൽ മുന്നോട്ടു വയ്ക്കുന്നത് പ്രതീക്ഷകളാണ്. എല്ലാം ശരിയാവും എന്ന പ്രതീക്ഷ. നുജൂദ് പഠിച്ച് ഒരു വക്കീലായി, അവളാഗ്രഹിച്ച് കാര്യങ്ങൾക്കായി പരിശ്രമിക്കും എന്ന പ്രതീക്ഷ.

ആ പ്രതീക്ഷകൾ തകരരുതെന്ന്  ആഗ്രഹമുള്ളവർ, വായന ഇവിടെ നിർത്തുക.

ശേഷം?

ഇനിയുള്ള വിവരങ്ങൾക്ക് എത്രമാത്രം കൃത്യത ഉണ്ടെന്ന്  ഉറപ്പില്ല. എങ്കിലും പങ്കുവയ്ക്കുന്നു.  പല അന്താരാഷ്ട്ര മാധ്യമങ്ങളും പല കാലത്തായി റിപ്പോർട്ട് ചെയ്ത  വിവരങ്ങൾ പ്രകാരം നുജൂദിന്റെ ജീവിതം അവൾ സ്വപ്നം കണ്ട പോലെ ഒന്നുമായില്ല. സ്വന്തം സഹോദരിയുടെ സുരക്ഷ ഉറപ്പ്  വരുത്താനായി യെമനിൽ തന്നെ തുടരാനാണ് നുജൂദ് തീരുമാനിച്ചത്. കൂടാതെ ഈ കേസ് മൂലം യമൻ എന്ന രാജ്യത്തിന് വന്നു ചേർന്ന കുപ്രസിദ്ധിയിൽ കോപാകുലനായ ചിലരുടെ ഇടപെടൽ മൂലം നുജൂദിന്റെ പാസ്പോർട്ട് കണ്ടുകെട്ടിയിരുന്നു.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അവളുടെ പുസ്തക പ്രസാധകരിൽ നിന്നും സഹായങ്ങൾ ലഭിച്ചിരുന്നു എങ്കിലും യെമനിലെ നിയമങ്ങൾ മൂലം പുറത്തുനിന്ന് സഹായിക്കാൻ ശ്രമിച്ചവർക്ക് പോലും അത് ഫലപ്രദമായി ചെയ്യാൻ സാധിച്ചില്ല എന്നാണ് മനസ്സിലാക്കേണ്ടത്. ഈ പുസ്തകം പബ്ലിഷ് ചെയ്ത വഴിയിൽ കിട്ടുന്ന റോയൽറ്റി തുക പോലും 18 വയസ്സ് തികഞ്ഞിട്ടില്ലാത്തതിനാൽ അവൾക്ക് കൈമാറാൻ കഴിയുമായിരുന്നില്ല. പകരം അത് അവളുടെ അച്ഛനായിരുന്നു കൊടുത്തിരുന്നത്. അദ്ദേഹം അത് സ്വന്തം കുടുംബം വിപുലപ്പെടുത്താൻ ഉപയോഗിച്ചു എന്നാണ് ലഭിച്ച വിവരങ്ങൾ. അദ്ദേഹം വീണ്ടും രണ്ടു തവണ കൂടി കല്യാണം കഴിച്ചത്രേ. നുജൂദിന്  ലഭിച്ച സാമ്പത്തിക സഹായങ്ങൾ കൊണ്ട് അദ്ദേഹം ഒരു വീട് ഉണ്ടാക്കി എന്നും, എന്നാൽ പിന്നീട് നുജൂദിനെ അവിടെ നിന്നും ഇറക്കി വിട്ടു എന്നും  റിപ്പോർട്ടുകൾ ഉണ്ട്. നുജൂദിന്റെ സഹോദരിയെയും അവളുടെ പിതാവ് ചെറുപ്രായത്തിൽ തന്നെ വിവാഹം ചെയ്തു കൊടുത്തു. നുജൂദിന്റെ ആദ്യ ഭർത്താവ് 4 തവണ കൂടി വിവാഹം കഴിച്ചു എന്നും പറയപ്പെടുന്നു. നുജൂദിന്റെ പിതാവും ആദ്യഭർത്താവും അവരുടെ മുൻചെയ്തികളിൽ നിന്നും അതിന്റെ അനന്തരഫലങ്ങളിൽ നിന്നും (ജയിലിൽ കിടന്നതുൾപ്പെടെ) ഒന്നും തന്നെ പഠിച്ചില്ല എന്ന് വേണം മനസ്സിലാക്കാൻ. അവർക്കതിന്റെ ആവശ്യമില്ലല്ലോ? ആൺമേൽക്കോയ്‌മ ഏറ്റവും തീവ്രമായ ഒരു രാജ്യത്താണ് അവർ ജീവിക്കുന്നത്.

നുജൂദിന്റെ തുടർ പഠനത്തെ കുറിച്ചും കൃത്യമായ വിവരങ്ങൾ കിട്ടുന്നില്ല. ഇടയ്ക്കിടെ മുടക്കത്തോടുകൂടി ആണെങ്കിലും  അവൾ സ്കൂളിൽ പോയിരുന്നു എന്നാണ് അറിയുന്നത്. എന്നാൽ 2014 -ൽ (അതായതു അവൾക്ക് പതിനാലോ പതിനഞ്ചോ വയസ്സുള്ളപ്പോൾ) അവൾ കല്യാണം കഴിച്ചു എന്നും ഇപ്പോൾ രണ്ടു പെൺകുട്ടികളുടെ അമ്മയാണ് എന്നുമാണ് അവസാനമായി ഒരു പത്രം റിപ്പോർട്ട് ചെയ്തത്.

സത്യം ഇതൊക്കെയാവും എന്ന ബോധ്യം ഉണ്ടെങ്കിൽ കൂടി, അവൾ സ്വപ്നം കണ്ടതുപോലെ ഒരു വക്കീലായി സ്വാതന്ത്ര്യ ബോധത്തോടുകൂടി, അവകാശങ്ങൾ നേടിയെടുത്ത്, അസമത്വത്തിനെതിരെ പോരാടി ജീവിക്കുന്നു എന്ന കേൾക്കാനാണ് ആഗ്രഹം.

©️ജയശ്രീ ജോൺ

Post Views: 43
12
Jayasree John

Editorial Team

13 Comments

  1. മിനി സുന്ദരേശൻ on April 24, 2025 11:54 AM

    ഇങ്ങനെ ജീവിതം ജീവിച്ചു തീർക്കുന്ന എത്രയോ നുജുദുമാർ ലോകത്തുണ്ടാകും….. നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ജീവിതങ്ങൾ….. ഹൃദയസ്പർശിയായി എഴുതി❤️🙏

    Reply
  2. Manju on April 23, 2025 8:25 PM

    നമുക്കൊന്നും ചിന്തിക്കാൻ കൂടി കഴിയാത്ത കാര്യങ്ങൾ… ഒരു പാവം പെൺകുട്ടി അതിജീവിച്ചത് എന്തെല്ലാം കഷ്ടപ്പാടുകളെയാണ്.

    ശക്തമായ ഭാഷയിൽ വ്യക്തതയോടെ എഴുതിയ നല്ലൊരു ലേഖനം.

    Reply
  3. Nishiba M on April 23, 2025 5:01 PM

    നോവുകൾ. ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങുന്ന മാറ്റങ്ങൾ. അനുഭവിക്കാത്തതൊക്കെയും കഥകൾ മാത്രമാവുമ്പോൾ വിസ്മൃതിയിലാവുന്ന ജീവിതങ്ങൾ..

    Reply
    • Suma Jayamohan on April 23, 2025 9:34 PM

      മകളേ മാപ്പ്
      വേറെന്തു പറയാൻ😭

      Reply
    • Shreeja R on April 23, 2025 11:38 PM

      വേദനയോടെ വായിച്ച പുസ്തകമാണ് ❤️

      Reply
  4. Jauhara on August 23, 2024 7:48 PM

    Can’t imagine the pain 😢

    Reply
    • Ambili.C.V. on August 23, 2024 8:35 PM

      വായിച്ചേറെ നാളായെങ്കിലും നുജൂദ് മനസ്സിൽ മാറാ നോവായി വിങ്ങുന്നു.

      Reply
  5. Jasna on August 23, 2024 7:46 PM

    എത്രയെത്ര നുജൂദുമാർ ഇതേ നരകജീവിതത്തിന് ഇരയായിട്ടുണ്ടാവും.

    Reply
  6. Shybi on August 23, 2024 6:55 PM

    പുസ്തകം വായിച്ചപ്പോൾ രക്തം ഐസായിപ്പോകുന്ന ഫീലിങ്ങായിരുന്നു എനിക്ക്. എങ്കിലും നുജൂദ് അവളുടെ ലക്ഷ്യസ്ഥാനത്തെത്തും എന്ന ഒരു ആശ്വാസമുണ്ടായിരുന്നു.
    പക്ഷേ മുന്നറിയിപ്പ് അവഗണിച്ച് ബ്ലോഗിൻ്റെ അവസാനഭാഗം വായിച്ച എൻ്റെ ഹൃദയത്തിൽ പിന്നെയും തിരാശയുടെ വിങ്ങൽ

    നന്നായി എഴുതി❤️❤️.

    Reply
  7. Divya Sreekumar on August 24, 2023 10:08 AM

    വായിച്ചു പോകുന്തോറും വേദനയാണോ,ഞെട്ടലാണോ എന്ന് മനസ്സിലാകാത്ത സ്ഥിതി. നുജൂദ് ചെറുപ്രായത്തിൽ അനുഭവിക്കേണ്ടിവന്ന യാതനകൾ വായിക്കുമ്പോൾ ചങ്ക് പൊട്ടുന്നപോലെ..😥😥😥

    Reply
    • Jayasree John on August 28, 2023 5:27 PM

      വായിച്ചതിലും അഭിപ്രായമെഴുതിയതിലിം നന്ദി ദിവ്യ.

      നുജൂദിന്റെ കഥ നമ്മൾ അറിഞ്ഞു. അറിയാത്തത് എത്രയോ ഭീകരമായിരിക്കും

      Reply
  8. AJITH VALLOLI on August 22, 2023 11:20 AM

    വേദനയോടെയല്ലാതെ ഓരോ താളുകളും മറിക്കാനാവാത്ത പുസ്തകം

    Reply
    • Jayasree John on August 28, 2023 5:27 PM

      അതെ

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.