Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » യഥാർത്ഥത്തിൽ ഒരു സ്ത്രീ ആഗ്രഹിക്കുന്നതെന്താണ്?
ജീവിതം ബന്ധങ്ങൾ സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

യഥാർത്ഥത്തിൽ ഒരു സ്ത്രീ ആഗ്രഹിക്കുന്നതെന്താണ്?

By Jayasree JohnMarch 8, 2024Updated:February 27, 202519 Comments5 Mins Read266 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈ ചോദ്യത്തിന് ഉത്തരം ഇല്ല അല്ലെങ്കിൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ് എന്നാണ് പുരുഷന്മാരുടെ പൊതുവിൽ ഉള്ള അഭിപ്രായം. അത് ശരിയാണെന്നു തോന്നുന്നോ?

അതിലേക്കു കടക്കും മുൻപ് ആർതർ രാജാവിൻ്റെ കഥ പറയാം.

ഈ കഥ നേരത്തെ കേട്ടിട്ടുള്ളവർ, ശ്ശ്…….  മിണ്ടാതിരിക്കൂ. കേട്ടിട്ടില്ലാത്തവർ, ഇതാ കേട്ടോളൂ. ഇപ്പോൾ പറഞ്ഞു തരാം.

അപ്പോൾ പറഞ്ഞു വന്നത്, ആർതർ രാജാവ് അങ്ങനെ രാജ്യമൊക്കെ നല്ല രീതിയിൽ ഭരിച്ചു വരുമ്പോഴാണ് അയൽരാജ്യത്തെ രാജാവ് ആർതറിൻ്റെ രാജ്യം കീഴടക്കി അദ്ദേഹത്തെ ജയിലിലാക്കിയത്. പക്ഷെ, ആർതറിൻ്റെ ആശയങ്ങളും സംസാരവും ഒക്കെ ഇഷ്ടപ്പെട്ട അയൽരാജാവ് ( അതിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. അതല്ലല്ലോ നമ്മുടെ പ്രധാന വിഷയം! ) ഒരു ആനുകൂല്യം നൽകാൻ തീരുമാനിച്ചു. അദ്ദേഹം ചോദിക്കുന്ന ഒരു ചോദ്യത്തിനുത്തരം കണ്ടുപിടിച്ചാൽ ആർതറെ കൊല്ലാതെ വിടും. എന്ന് മാത്രമല്ല രാജ്യവും തിരികെ കൊടുക്കും. ഉത്തരം കണ്ടു പിടിക്കാൻ ഒരു വർഷത്തെ സമയവും കൊടുത്തു.

ചോദ്യമെന്താണ് എന്നല്ലേ? അതിൽ ഇനി കൂടുതൽ സസ്പെൻസ് വേണ്ടല്ലോ! ഇത് തന്നെ.

“യഥാർത്ഥത്തിൽ ഒരു സ്ത്രീ ആഗ്രഹിക്കുന്നതെന്താണ്?” 

ആർതർ രാജ്യത്ത് മടങ്ങിയെത്തി. കാര്യമായി ആലോചിച്ചു. സ്വന്തം രാജ്യത്തെ, വിവരമുള്ളവർ എന്ന് അദ്ദേഹം കരുതിയ ആളുകളെയെല്ലാം വിളിച്ച് വരുത്തി. എല്ലാവരും കൂടിയിരുന്നു ആലോചിച്ചു. പല ഉത്തരങ്ങളും പലരും പറഞ്ഞെങ്കിലും, തൃപ്തികരമായ ഒരുത്തരം കിട്ടിയില്ല. എങ്ങനെ കിട്ടാനാണ്? ആണുങ്ങളെ വിളിച്ചല്ലേ ചോദിച്ചത്? അവർക്കെങ്ങനെ അറിയും?

അങ്ങനെ ആലോചനകൾ നീണ്ടു നീണ്ടു ഒരു വർഷം തീരാറായി. അപ്പോഴാണ് അല്പം വിവരമുള്ള ആരോ പറഞ്ഞത്… ‘ആ മന്ത്രവാദിനിയോട് ചോദിക്കാം. അവർക്കറിയാത്തതായി ഒന്നുമുണ്ടാവില്ല.’

ഒട്ടും സമയം കളയാതെ ആർതർ മന്ത്രവാദിനിയുടെ അടുത്ത് ഓടിച്ചെന്ന് കാര്യം പറഞ്ഞു.

‘ഇതൊക്കെ എത്ര നിസ്സാരം! ഉത്തരം ഇപ്പൊ പറഞ്ഞു തരാം. പക്ഷെ, പകരം ഞാൻ ചോദിക്കുന്നത് എനിക്ക് തരേണ്ടി വരും’ വിരൂപയായ മന്ത്രവാദിനി പറഞ്ഞു.

സ്വന്തം ജീവന് പകരമായി എന്തും കൊടുക്കാൻ ആർതർ തയ്യാറാണല്ലോ. പക്ഷെ, കൂനുപിടിച്ച, വിരൂപയായ മന്ത്രവാദിനി ആവശ്യപ്പെട്ടത്, ആർതറിൻ്റെ പ്രിയസുഹൃത്തായ ലാൻസ്ലോട്ട് തന്നെ വിവാഹം ചെയ്യണം എന്നായിരുന്നു. പാവം ആർതർ, ചെകുത്താനും കടലിലും ഇടയിലായ അവസ്ഥ. പക്ഷെ, സുഹൃത്തിൻ്റെ ജീവൻ, സ്വന്തം ജീവിതത്തേക്കാൾ വലുതായി കണ്ട ലാൻസ്ലോട്ട് ഈ വിവാഹത്തിന് സമ്മതിച്ചു.

അങ്ങനെ മന്ത്രവാദിനി എല്ലാവരെയും കുഴക്കിയ ആ ചോദ്യത്തിന് ഉത്തരം പറഞ്ഞു. “സ്ത്രീക്ക് വേണ്ടത്, അവളുടെ ജീവിതം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരമാണ്”

കേട്ടവരെല്ലാം തല കുലുക്കി സമ്മതിച്ചു, ഇതാണ് ശരിയായ ഉത്തരം! ആർതർ ഉടൻ തന്നെ അയൽരാജ്യത്തെ രാജാവിനെ ഇതറിയിച്ച് മരണത്തിൽ നിന്ന് രക്ഷപെട്ടു, രാജ്യവും തിരിച്ചു കിട്ടി. അപ്പോൾ എല്ലാം ശുഭം.

അല്ലല്ലോ? പാവം ലാൻസ്ലോട്ട്. അദ്ദേഹത്തിൻ്റെ കാര്യം എന്തായി എന്നറിയണ്ടേ?

വിവാഹം കഴിഞ്ഞു. മണിയറയിലെത്തിയ നവവരനെ അമ്പരപ്പിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്. വിരൂപയായ മന്ത്രവാദിനിക്ക് പകരം ഒരു അഭൗമ സൗന്ദര്യധാമം. ഇതെങ്ങനെ സംഭവിച്ചു എന്ന് ആശ്ചര്യപ്പെട്ട ഭർത്താവിനോട് അവൾ പറഞ്ഞു, ഒരു ദിവസത്തിൽ പകുതി അവൾ  വിരൂപയായ മന്ത്രവാദിനി ആയിരിക്കും, ബാക്കി 12 മണിക്കൂർ ലോകത്തിലെ ഏറ്റവും സുന്ദരിയും. ഏത് സമയം ഏത് വേണമെന്ന് അവന് തിരഞ്ഞെടുക്കാം.

നിങ്ങൾക്ക് കാര്യം മനസ്സിലായോ? ഒന്നുകൂടി വിശദീകരിച്ചു പറയാം. പകൽ സമയത്ത് ലോകത്തിന്  മുൻപിൽ അഭിമാനിക്കാൻ സുന്ദരിയായ ഒരു ഭാര്യയും രാത്രിയിൽ അവനൊഴിച്ച് മറ്റാരും കാണാത്തപ്പോൾ വിരൂപയും. അല്ലെങ്കിൽ, പകൽവെളിച്ചത്തിൽ ഒരു ദുർമന്ത്രവാദിനിയും രാത്രിയിലെ  അവരുടെ സ്വകാര്യ നിമിഷങ്ങളിൽ അതിസുന്ദരിയായ ഭാര്യയും. ഏതു വേണം?

ഇനി, ചോദ്യം ഇത് വായിച്ചുകൊണ്ടിരിക്കുന്നവരോടാണ്? നിങ്ങളാണ് ലാൻസ്ലോട്ടിൻ്റെ സ്ഥാനത്തെങ്കിൽ ഏതു തിരഞ്ഞെടുക്കും. കേൾക്കട്ടെ നിങ്ങളുടെ തീരുമാനം.

*

*

*

*

അപ്പോൾ അതാണ് നിങ്ങൾ തിരഞ്ഞെടുക്കുക അല്ലേ? എന്നാൽ കേട്ടോളൂ.. ലാൻസ്ലോട്ട് നിങ്ങളെപ്പോലെയല്ല. ആദ്യം അത്ര ബുദ്ധി ഇല്ലായിരുന്നെങ്കിൽ കൂടി(അത് പറയാൻ കാരണം, ആദ്യമേ ബുദ്ധിയുണ്ടായിരുന്നെങ്കിൽ ആർതറിനെ കുഴപ്പിച്ച ചോദ്യത്തിൻ്റെ ഉത്തരം പറയുമായിരുന്നില്ലേ? എങ്കിൽ പിന്നെ മന്ത്രവാദിനിയുടെ അടുത്ത് വരേണ്ട കാര്യം പോലുമില്ലായിരുന്നു), ഇപ്പോൾ മിടുക്കനായിട്ടുണ്ട്.  മുൻപ് മന്ത്രവാദിനി “യഥാർത്ഥത്തിൽ ഒരു സ്ത്രീ ആഗ്രഹിക്കുന്നതെന്താണ്?” എന്ന ചോദ്യത്തിന് പറഞ്ഞ ഉത്തരം നല്ല പോലെ ഓർമ്മ ഉണ്ടായിരുന്ന ലാൻസ്ലോട്ട്, നിനക്ക് എന്താണ് വേണ്ടതെന്നു നീ സ്വയം തീരുമാനിച്ചുകൊള്ളാൻ പറയുകയും, അതിസന്തുഷ്ടയായി തീർന്ന മന്ത്രവാദിനി രാവും പകലും സുന്ദരിയായി ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തു എന്നാണ് കഥ.

കഥ ഇവിടെ തീരുന്നു. അപ്പോൾ പറഞ്ഞു വന്നതെന്താണെന്നു വച്ചാൽ, അവളുടെ ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം അവൾക്കാണെന്നാണ്. അനാവശ്യമായി സ്വന്തം തീരുമാനങ്ങൾ അവളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാതെ അവളെ സ്വാതന്ത്ര്യത്തോടെ തീരുമാനങ്ങൾ എടുക്കാൻ  ഒന്ന് വിട്ടു നോക്കൂ. അപ്പോൾ കാണാം അവളുടെ ജീവിതം സുന്ദരമാകുന്നത്, ഒപ്പം അതിലൂടെ പങ്കാളിയുടെയും. ഇപ്പോൾ കാര്യം മൊത്തത്തിൽ മനസ്സിലായല്ലോ അല്ലേ?

ഇതുമാത്രമല്ല. ഇനിയുമുണ്ട് ചില കുഞ്ഞു കുഞ്ഞു കാര്യങ്ങൾ. ഇത് പുരുഷന്മാർക്കുള്ള ചില ചെറിയ ടിപ്സ് ആണ്. അതൊക്കെ ഞങ്ങൾക്ക് അറിയാം എന്നുള്ളവർ വായിക്കേണ്ട. അല്ലാത്ത ആണുങ്ങൾ, പ്രത്യേകിച്ച് ഭർത്താക്കന്മാർ ഒന്ന് വായിച്ചോളൂ. (മുൻ‌കൂർ ജാമ്യം :  എല്ലാ പുരുഷന്മാരും സ്ത്രീകളെ മനസ്സിലാക്കാൻ ഒരു കഴിവും ഇല്ലാത്തവരാണെന്ന്  ഞാൻ പറഞ്ഞിട്ടില്ല. കൂടുതലും ആ ഗണത്തിൽ ആണെന്ന് മാത്രം. )

സത്യത്തിൽ വജ്രങ്ങളോ മറ്റു വിലകൂടിയ സമ്മാനങ്ങളോ ആണോ ഒരു സ്ത്രീ ആഗ്രഹിക്കുന്നത്? അങ്ങനെയുള്ളവരുണ്ടാവും, പക്ഷെ ഭൂരിപക്ഷം ആ വിഭാഗത്തിനാവില്ല എന്ന് ഉറപ്പിച്ച് പറയാം. കുഞ്ഞു കുഞ്ഞു സന്തോഷങ്ങളാണ് പെണ്ണിൻ്റെ മനസ്സ് നിറയ്ക്കുന്നതെന്ന് ആണുങ്ങൾക്ക് മനസ്സിലാവാൻ എന്താ ഇത്രയ്ക്കും ബുദ്ധിമുട്ട്? ഇനിയും മനസ്സിലാവാത്തവർക്കായി പറയാം..

ഒരു ചെറിയ പ്രശംസ ആഗ്രഹിക്കാത്തതായി ആരാണ് ഉള്ളത്? പെണ്ണും അങ്ങനെ തന്നെ. ഒരു ചിലവുമില്ലാത്ത കാര്യമല്ലേ? എന്തിനാ അതിൽ പിശുക്ക് കാട്ടുന്നത്? ഇടയ്ക്കൊക്കെ അവളുടെ കഴിവുകളെ, അവളെ പറ്റി ഒക്കെ നല്ല വാക്കുകൾ പറയൂ.

അവളുടെ കൈകളിലെ നീല ഞരമ്പുകളിൽ കൂടി ഒന്ന് വിരലോടിക്കൂ. എന്നിട്ടവളുടെ മുഖത്തേക്കൊന്നു നോക്കൂ… ആ മുഖം തെളിയുന്നത് കണ്ടോ? ഇപ്പോൾ  പിടികിട്ടിയില്ലേ ഞാൻ എന്താണ് പറയാൻ  ഉദ്ദേശിക്കുന്നതെന്ന്..

ആളുകൾ നിറഞ്ഞ ആ മുറിയിൽ, ഊണുമേശയുടെ മറുവശത്ത് നിൽക്കുന്ന അവളോട് ഒരു നിമിഷം കണ്ണുകൾ കൊണ്ട് ഒന്ന് പുഞ്ചിരിച്ചു നോക്കൂ. നിങ്ങൾക്ക് തിരിച്ചു കിട്ടാൻ പോകുന്നത് എന്താണെന്ന് കാണാം.

എന്നും എപ്പോഴും എന്തിനും കൂടെയുണ്ടാവും എന്ന ഉറപ്പ് കൊടുക്കൂ. ആ വിശ്വാസം തരുന്ന ധൈര്യം, അത് ആണിന് മനസ്സിലാവില്ല. പിന്നെ, ഒരു കാര്യം പറയാനുള്ളത് എന്താണെന്നു വച്ചാൽ, ഇപ്പൊ പറഞ്ഞത് വാക്കുകളിൽ മാത്രം പോരാ, പ്രവൃത്തിയിലും വേണം.

സത്യസന്ധമായി ഇടപെടൂ. നുണ പറയുന്നവരെ സ്ത്രീകൾ ഒരിക്കലും ഇഷ്‌പ്പെടുകയില്ല. സത്യം പറഞ്ഞാൽ പ്രശ്നങ്ങൾ കൂടും എന്നതൊക്കെ വെറും മിഥ്യധാരണകൾ  മാത്രം.  സാമ്പത്തിക, സാമൂഹിക, വൈകാരിക പ്രശ്നങ്ങളെല്ലാം  മനസ്സിലാക്കാനുള്ള കഴിവ് പെണ്ണിനുണ്ട്.

അവളെ കേൾക്കൂ. നല്ലൊരു കേൾവിക്കാരൻ/ കേൾവിക്കാരി ആവുക എന്നത് ജീവിതത്തിൽ വളരെ പ്രധാനം. സ്ത്രീകൾക്ക് ആ കഴിവ് ജന്മനാ കിട്ടിയിട്ടുണ്ട്. പുരുഷന്മാർക്കും ഒന്ന് ശ്രമിച്ചാൽ, അല്പം ക്ഷമ കാണിച്ചാൽ, അത് സാധ്യമാക്കാവുന്നതേയുള്ളൂ. അല്ലാതെ അവൾ സംസാരിക്കുമ്പോൾ മൊബൈലിലോ പുസ്തകത്തിലോ  ടിവിയിലോ നോക്കിയിരുന്നു വെറുതെ മൂളിയിട്ടു കാര്യമില്ല.

ഒരു കൂട്ടം ആളുകൾ (നിങ്ങളുടെ ബന്ധുക്കൾ ആവാം, അല്ലായിരിക്കാം) അവളെ വാക്കുകൾ കൊണ്ട് ആക്രമിക്കുമ്പോൾ, അവൾ അത് അർഹിക്കുന്നില്ലെങ്കിൽ ഉറപ്പായും അവൾക്ക് വേണ്ടി ശബ്ദമുയർത്തേണ്ടത് നിങ്ങൾ തന്നെയാണ്. അല്ലാതെ, രാത്രിയിൽ “പോട്ടെ സാരമില്ല, നിനക്കറിയാമല്ലോ ഞാൻ നിൻ്റെ കൂടെയാണെന്ന്. അവിടെ വച്ച് ഞാൻ നിനക്കു വേണ്ടി സംസാരിച്ചാൽ ഞാൻ ഒരു പെൺകോന്തനാണെന്നു അവർ കരുതില്ലേ?” എന്നൊക്കെ പറയുന്നവരോട് പെണ്ണിന് പുച്ഛം മാത്രമേ തോന്നൂ. അതായത്, പറയേണ്ടത് പറയേണ്ട സമയത്ത് സ്ഥലത്ത് നട്ടെല്ല് വളയ്ക്കാതെ പറയണം എന്ന് സാരം.

ഇനി ഈ കുറിപ്പ് വായിച്ചിട്ടും പിടികിട്ടാത്തവർക്കായി, അവളുടെ ജീവിതത്തിലെ കാര്യങ്ങൾ തീരുമാനിക്കാൻ അവളെ അനുവദിക്കൂ.. ഏതു വസ്ത്രം ധരിക്കണം എന്ന് സ്വയം തീരുമാനിക്കാൻ, ജോലിക്ക്  പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ, സ്വന്തം വീട്ടിൽ ഇഷ്ടമുള്ളപ്പോൾ ആരുടേയും അനുവാദം ചോദിക്കാതെ പോകാൻ, കൂട്ടുകാരികളെ കാണാൻ, യാത്ര പോകാൻ, ഇഷ്ട ഭക്ഷണം കഴിക്കാൻ എല്ലാം.  ഒന്നുമില്ലെങ്കിലും 18 വയസ്സ് കഴിഞ്ഞ പ്രായപൂർത്തിയായ വോട്ടവകാശമുള്ള ഒരു സ്ത്രീയെ അല്ലെ നിങ്ങൾ കല്യാണം കഴിച്ചത്? അപ്പോൾ ഈ ‘പ്രായപൂർത്തിയായ’ വ്യക്തിക്ക് സ്വന്തം കാര്യങ്ങൾ തീരുമാനിക്കാനുള്ള കഴിവുമുണ്ടാകും. ആ സ്വാതന്ത്ര്യം ഉണ്ടാവണം.

ഇനിയുമുണ്ട് പലതും. തത്കാലം, നമുക്ക് ഇവിടെ നിർത്താം. അല്ല, മുകളിൽ പറഞ്ഞ കാര്യങ്ങളിൽ തുടങ്ങാം. നിങ്ങളുടെ പങ്കാളി സന്തുഷ്ടയാണെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ പ്രതിഫലിക്കും എന്നതിൽ സംശയം വേണ്ട.

പിൻകുറിപ്പുകൾ : 

1. ഇനി, സ്ത്രീകൾ പുരുഷന്മാരെ മനസ്സിലാക്കുണ്ടോ? അങ്ങനെയും വേണ്ടതല്ലേ എന്നൊക്കെ പറയുന്നവരോട്… സ്ത്രീകൾക്ക് മറ്റുള്ളവരെ മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കാനുള്ള കഴിവ് കൂടുതലാണെന്ന് തന്നെയാണ് എൻ്റെ അഭിപ്രായം. എന്നാൽ അങ്ങനെ അല്ലാത്തവരും ഉണ്ടാവും. ഇല്ലെന്നു പറയുന്നില്ല. നമുക്ക് ‘ഭൂരിപക്ഷം’ എന്നതിൽ പിടിച്ച് മുന്നോട്ടു പോകാം. 

2. പിന്നെ ആണുങ്ങൾ ആഗ്രഹിക്കുന്നത് എന്താണ് എന്നതിനെ പറ്റി എന്തുകൊണ്ട് എഴുതിയല്ല എന്ന് ചോദിക്കുന്നവരോട്… ഞാനിപ്പോൾ ഇങ്ങനെ ഒരു കുറിപ്പ് എഴുതി. നിങ്ങൾ ആരെങ്കിലും ‘ആണുങ്ങൾ ആഗ്രഹിക്കുന്നത് എന്താണ്’ എന്ന് എഴുതൂ. നമുക്ക് വായിച്ച് ചർച്ച ചെയ്യാം.

3. ഇനി ഏറ്റവും പ്രധാനപ്പെട്ടത്. ഇത് വായിച്ച് എൻ്റെ ഇൻബോക്സിലേക്ക്‌ വരുന്നവർക്ക് നിരാശയായിരിക്കും ഫലം എന്ന് അറിയിക്കുന്നു. അഭിപ്രായങ്ങൾ ഇവിടെ ധൈര്യമായി പറയൂ. എല്ലാവരും വായിക്കട്ടെ. ചർച്ച ചെയ്യട്ടെ. 

©️ജയശ്രീ ജോൺ 

Post Views: 31
9
Jayasree John

Editorial Team

19 Comments

  1. മിനി സുന്ദരേശൻ on March 11, 2025 2:31 AM

    വളരെ നല്ലൊരു പോസ്റ്റ്., ഇങ്ങനെയുള്ള കുഞ്ഞു കാര്യങ്ങളാണ് ജീവിതത്തിൽ സന്തോഷം കൊണ്ടുവരുന്നതെന്ന് പലരും മനസ്സിലാക്കുന്നില്ല.👍❤️

    Reply
  2. Sreekanth on April 27, 2024 1:34 PM

    നന്നാകാൻ ശ്രമിക്കാം😆😆

    Reply
  3. അയന on March 10, 2024 7:36 AM

    സത്യം തന്നെ ജയശ്രീ പലരും ഇത് ഒന്ന് ഫോളോ ചെയ്താല്‍ പല കുടുംബത്തിലെയും പ്രശ്നങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാം.

    Reply
    • Jayasree John on March 10, 2024 9:44 PM

      വായനയ്ക്ക് നന്ദി അയന. മിക്കപ്പോഴും കുഞ്ഞു കുഞ്ഞു കാര്യങ്ങളിലാണ് സന്തോഷം ഇരിക്കുന്നതെന്നു പലരും മനസ്സിലാക്കുന്നില്ല.

      Reply
      • aniill krishnaa on March 26, 2024 1:43 AM

        നന്നായിട്ടുണ്ട് ❤️

        Reply
    • Sobha Narayanasharma on March 12, 2024 7:20 PM

      വളരെ ഇഷ്ട്ടമായി ഈ എഴുത്ത്. നൂറു ശതമാനം agree. ♥️👍👍🌹

      Reply
  4. Divya Sreekumar on March 9, 2024 3:11 PM

    ഗംഭീരായി പറഞ്ഞു👌👌ഇങ്ങനൊരു കിണാശ്ശേരി ഉണ്ടായിരുന്നെങ്കിൽ

    Reply
    • Jayasree John on March 11, 2024 11:04 AM

      സ്നേഹം ദിവ്യ

      Reply
  5. Joyce Varghese on March 9, 2024 3:29 AM

    നല്ല രചന 👌
    👏😍

    Reply
    • Jayasree John on March 9, 2024 9:58 AM

      നന്ദി ജോയ്‌സ് 💝

      Reply
  6. Reeshasayish on March 8, 2024 7:58 PM

    നല്ല സ്റ്റോറി… 👌 നന്നായി എഴുതി.
    ബന്ധങ്ങൾ അറ്റുപോവുന്നതു സ്വാതന്ത്ര്യക്കുറവിൽനിന്നു കൂടെയാണ്.
    അതിനു പിന്നിൽ പടർന്നുപിടിക്കുന്നതു വിശ്വാസമില്ലായ്‌മ കൂടെയാണ്… എല്ലാം മനസ്സിലാക്കുന്ന സ്ത്രീകളിൽ അവൾക്ക് ചുറ്റും ഒരു ചങ്ങല കെട്ടുകയാണ് പല പുരുഷൻമാരും. കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ആ പറഞ്ഞതൊക്കെ സത്യം തന്നെയാണ് 👏👏👏

    Reply
    • Jayasree John on March 9, 2024 9:59 AM

      വായിച്ചതിനും വിശദമായി അഭിപ്രായം പറഞ്ഞതിനും നന്ദി. 💝

      Reply
  7. RBK on March 8, 2024 6:40 PM

    നന്നായി വിശദമാക്കി. വിവരമുള്ളവർ മനസ്സിലാക്കട്ടെ

    Reply
    • Jayasree John on March 9, 2024 9:59 AM

      എന്ന് പ്രതീക്ഷിക്കാം. നന്ദി 💝

      Reply
  8. Nafs nafs on March 8, 2024 6:15 PM

    നല്ലൊരു റൈറ്റൈപ്പ് ‘ എനിക്കേറ്റവും ഇഷ്ടമായത് പിൻകുറിപ്പുകളാണ്.😄💞💞

    Reply
    • Jayasree John on March 9, 2024 10:00 AM

      😄😄💝

      Reply
      • Suma Jayamohan on April 26, 2024 3:11 PM

        ഇപ്പോഴാണ്‌വായിച്ചത്. പെണ്ണുങ്ങളുടെയെല്ലാം മനസ്സ് ഏതാണ്ടൊരു പോലെയാണ് അല്ലേ? കുഞ്ഞുകുഞ്ഞു കാര്യങ്ങളിൽ സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്ന പാവങ്ങൾ. അതെന്താ ഈ ആണുങ്ങൾക്കൊന്നും മനസ്സിലാവാത്തത്?❤️🌹😀

        Reply
  9. sabira latheefi on March 8, 2024 5:42 PM

    നന്നായി എഴുതി. പലപ്പോഴും പുരുഷന് പല തീരുമാനങ്ങളും അവശ്യ സമയത്ത് എടുക്കാൻ സഹായിക്കുന്നതും സ്ത്രീ ആയിരിക്കും.അങ്ങോട്ടും ഇങ്ങോട്ടും ഇണയും തുണയുമായി ഒന്നിച്ചു നിക്കുമ്പോ കിട്ടുന്ന സന്തോഷം വേറെ എന്തിനെങ്കിലും കിട്ടുമോ

    Reply
    • Jayasree John on March 9, 2024 10:00 AM

      അങ്ങനെയാണ് വേണ്ടത്. പക്ഷെ അത് എത്രപേർക്ക് മനസ്സിലാവുന്നുണ്ട്?

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.