Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വായിച്ചിട്ടുണ്ടോ ഈ കുട്ടിപ്പുസ്തകങ്ങൾ? ഭാഗം 2
അറിവുകൾ ഓർമ്മകൾ കുട്ടികൾ ജീവിതം പുസ്‌തകം

വായിച്ചിട്ടുണ്ടോ ഈ കുട്ടിപ്പുസ്തകങ്ങൾ? ഭാഗം 2

By Jayasree JohnApril 1, 20242 Comments4 Mins Read76 Views
Bookmark Now
Please login to bookmark Close

No account yet? Register

എനിക്ക് പ്രിയപ്പെട്ട ബാലസാഹിത്യകൃതികളെക്കുറിച്ചുള്ള  കുറിപ്പിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം – ഭാഗം 1

കുട്ടിക്കാലത്തിന്റെ ഓർമ്മകളുമായെത്തുന്ന കുറച്ചു പുസ്തകങ്ങളെ കുറിച്ച് കൂടി ഇവിടെ പറയാം.

5. സിന്ദൂരപുഷ്പം, മഴവിൽപ്പൂ, പിന്നെ പേരോർമ്മയില്ലാത്ത ഒരു പുസ്തകം.

തന്റെ മകളാവശ്യപ്പെട്ട സിന്ദൂരപുഷ്പം പറിച്ചെടുത്തതിന്റെ ശിക്ഷയായി, മകളെ ഒരു ഭീകരാസത്വത്തിന്റെ കൊട്ടാരത്തിലേക്കയക്കേണ്ടി വരുന്നു അച്ഛന്. അന്ത്യത്തിൽ, സത്വത്തെ ആത്മാർഥമായി സ്നേഹിച്ച ആ പെൺകുട്ടി, അതിനെ ഒരു ശാപത്തിൽ നിന്ന് മോചിപ്പിക്കുന്നു. സത്വം രാജകുമാരനായി മാറുന്നു. പിന്നെ എല്ലാ യക്ഷിക്കഥകളും പോലെ ‘അവർ എന്നെന്നേക്കും സന്തോഷത്തോടെ ജീവിച്ചു’. നമ്മളെല്ലാം ഫെയറി റ്റെൽസ് ഇഷ്ടപ്പെടുന്നത് അന്ത്യത്തിൽ ‘അവരെല്ലാം എന്നെന്നേക്കും സന്തോഷത്തോടെ ജീവിച്ചു’ എന്നതുകൊണ്ടുകൂടിയല്ലേ?

ഷേനിയ എന്ന കൊച്ചു പെൺകുട്ടിയുടെയും അവളുടെ കാലു വയ്യാത്ത കളിക്കൂട്ടുകാരന്റെയും കഥയാണ് മഴവിൽപ്പൂ. ഷേനിയയ്ക്ക് ഏഴ് ഇതളുകളുള്ള മഴവിൽപ്പൂ ലഭിക്കുന്നതിൽ നിന്നാണ് കഥയുടെ തുടക്കം. പൂവിന്റെ ഓരോ ഇതളുകൾക്കും ഓരോ നിറങ്ങൾ. മഴവില്ലിന്റെ ഏഴ് നിറങ്ങൾ. പൂവിന്റെ ഒരു ഇതൾ മുകളിലേക്കെറിഞ്ഞു ആഗ്രഹം പറയുകയേ വേണ്ടു, അത് എന്തായാലും സാധിച്ചിരിക്കും. എന്നാൽ വീണ്ടു വിചാരമില്ലാതെ അവൾ ആറ് അവസരങ്ങൾ പാഴാക്കി കളയുന്നു.എന്നാൽ ഏഴാമത്തെ ഇതൾ, ഏറ്റവും വലിയ ഒരു നന്മ ചെയ്യാൻ അവൾ ഉപയോഗിക്കുന്നു.

അടുത്ത പുസ്തകത്തിന്റെ പേര് ഓർമ്മിച്ചെടുക്കാൻ സാധിക്കുന്നില്ല. എന്നാൽ കഥയും ചിത്രങ്ങളും ഓർമ്മയുണ്ട്. യെലേന എന്ന രാജകുമാരിയുടെ കഥയാണത്. രാജകുമാരി പല നിലകളുള്ള ഒരു കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരിക്കും. കുതിരപ്പുറത്തു കയറിയാണ് രാജകുമാരിയെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നവർ വരുന്നത്. വെറുതെ വന്നതുകൊണ്ടായില്ല. കുതിരയെ, രാജകുമാരി ഇരിക്കുന്ന അത്രയും പൊക്കത്തിൽ ചാടിച്ചു യെലേനയുടെ കൈകളിൽ സ്പർശിക്കണം(അതോ ചുംബിക്കണം എന്നാണോ?… ശരിക്കു ഓർമ്മ കിട്ടുന്നില്ല) ഏന്തായാലും, നിങ്ങൾ ഊഹിക്കുന്ന പോലെ തന്നെ, പലരും ശ്രമിച്ചു, പക്ഷെ നടന്നില്ല… പിന്നീട് നാടിനും വീടിനു കൊള്ളില്ലാത്തവൻ എന്ന് പേരുള്ള ഒരു സാധാരണക്കാരൻ വെള്ളക്കുതിരപുറത്തേറി വന്ന് ഈ പരീക്ഷയിൽ ജയിക്കുന്നു. ശേഷം, ഞാൻ മുൻപ് പറഞ്ഞത് പോലെ, ‘അവർ എന്നെന്നേക്കും സന്തോഷത്തോടെ ജീവിച്ചു’ 🙂

ഈ മൂന്ന് റഷ്യൻ കഥകളും, എന്റെ നഷ്ടപ്പെട്ടു പോയ പുസ്തകങ്ങളിൽ ഉൾപ്പെടുന്നു. ഞാൻ വളരെ ഇഷ്ടപ്പെട്ടിരുന്ന വർണശബളമായ പുസ്തകങ്ങളായിരുന്നു ഇവ. സാധാരണ പുസ്തകങ്ങളെക്കാൾ നീളവും വീതിയുമുള്ള ഇവയുടെ താളുകൾക്കു നല്ല കട്ടിയുമുണ്ടായിരുന്നു. സത്വത്തെ സ്നേഹിച്ച പെൺകുട്ടിക്ക് നിലത്തു മുട്ടുന്ന അത്ര മുടിയുണ്ടായിരുന്നു. ഏഴു നിറങ്ങളിൽ സുന്ദരിയായി നിൽക്കുന്ന മഴവിൽപ്പൂവിന്റെ ചിത്രം ഇപ്പോഴും ഒരൽപം പോലും നിറം മങ്ങാതെ എന്റെ ഓർമ്മകളിലുണ്ട്. ഒരു 30 വർഷം മുൻപ് പോപ്പ്അപ് ബുക്ക് എന്നൊന്നും കേട്ടിട്ടുകൂടിയില്ലാത്ത ഒരു കാലത്ത്, മുകളിൽ പറയുന്ന മൂന്നാമത്തെ പുസ്തകം തുറന്നാൽ ഒരു കൊട്ടാരം പൊങ്ങി വരുമായിരുന്നു. അടഞ്ഞു കിടക്കുന്ന ജനാല തുറന്നാൽ… അതാ ഇരിക്കുന്നു യെലേന രാജകുമാരി.

6. രഹസ്യം

img-20190619-5d09c48f3741f

സുമംഗലയുടെ മിഠായിപ്പൊതി വായിച്ചിട്ടില്ലാത്തവർ ഉണ്ടാവില്ല. എന്നാൽ, ‘രഹസ്യം’ വായിച്ചിട്ടുണ്ടോ? ജയവിജയന്മാർ എന്ന ഇരട്ട സഹോദരന്മാർ, ഒരു കള്ളനോട്ടിനെ പിന്തുടർന്ന് നടത്തുന്ന ചെറിയ തോതിലുള്ള അന്വേഷണമാണ് ഈ സമാഹാരത്തിലെ ഒരു കഥ. ഇവരുടെ അന്വേഷണം ഒടുവിൽ വിജയത്തിലെത്തി എങ്കിലും ഈ കുറ്റകൃത്യത്തിന്‌ പിന്നിൽ തങ്ങൾക്കു പ്രിയപ്പെട്ടവരുണ്ടെന്ന അറിവ് അവരെ ദുഖിതരാക്കുന്നു.

അവധിക്കാലം ചിലവഴിക്കാൻ കൂട്ടുകാരിയായ ലതയുടെ വീട്ടിലെത്തുന്ന അനാഥയായ സുമതിക്ക് ഉണ്ടാകുന്ന ചില അസന്തുഷ്ട അനുഭവങ്ങളും അതേത്തുടർന്നുള്ള സംഭവപരമ്പരകളുമാണ് ഈ പുസ്തകത്തിലെ രണ്ടാമത്തെ കഥ.

പിന്നീട് ഷെർലക് ഹോംസ്, അഗത ക്രിസ്റ്റീ തുടങ്ങിയ ഡിറ്റക്ടീവ് പരമ്പരകളുടെ കടുത്ത ആരാധികയായി മാറിയ ഞാൻ ആദ്യം വായിച്ച കുറ്റാന്വേഷണ പുസ്തകം ‘രഹസ്യം’ തന്നെയാണ്.

7. റോബിൻസൺ ക്രൂസ്സോ

റോബിൻസൺ ക്രൂസോ വായിക്കാത്തവരായി ആരുമുണ്ടാവില്ല, അത് പോലെ തന്നെ ഞാനും. കുട്ടികൾക്കായുള്ള ലളിതമായ പരിഭാഷയാണ് ആദ്യം വായിച്ചത്. സാഹസികത അതിന്റെ ഉന്നതിയിൽ എത്തി നിൽക്കുന്ന ഈ കഥ വായിച്ച്, അങ്ങനെയൊരു ആൾവാസമില്ലാത്ത ദ്വീപിൽ എത്തിപ്പെട്ടാൽ ഞാൻ എന്ത് ചെയ്യും എന്നൊക്കെ ആലോചിച്ച് പല പ്ലാനുകളും പദ്ധതികളും ഇട്ടിട്ടുണ്ട് ചെറുപ്പത്തിൽ.

8. ഗ്രിമ്മിന്റെ കഥകൾ

img-20190619-5d09c5e1243da

ഗ്രിം സഹോദരങ്ങളായ ജേക്കബ് ഗ്രിം, വില്യം ഗ്രിം എന്നിവരുടെ ശേഖരമാണ് ഗ്രിമ്മിന്റെ കഥകൾ എന്ന പേരിൽ പ്രസിദ്ധമായ സമാഹാരം. ജർമനിയിലെ പ്രസിദ്ധമായ നാടോടിക്കഥകളാണ് ഇവ. ഹാൻസെലും ഗ്രെറ്റലും, റാപ്പുൻസെൽ, ചെങ്കുപ്പായക്കാരി, അഷ്പുട്ടൽ തുടങ്ങി ഒരുപാടു രസകരമായ കഥകൾ ഈ സമാഹാരത്തിലുണ്ട്.

9 . വിക്രമാദിത്യനും വേതാളവും

ഇത് എല്ലാവർക്കും പ്രിയപ്പെട്ട കഥകളാണ്. വിക്രമാദിത്യൻ വേതാളത്തെ ചുമലിലെടുത്തു കൊണ്ട് പോകുന്നതും വേതാളം കഥപറയുന്നതും കഥയുടെ അവസാനത്തെ ചോദ്യവും എല്ലാം രസകരമാണ്. പേശാമടന്തയുടെ കഥയൊക്കെ ഞാൻ ഇപ്പോഴും ഓർമ്മിക്കുന്നു. രാജാവും റാണിയും രാജകുമാരിയുമെല്ലാം കുട്ടികൾക്ക് ഇപ്പോഴും പ്രിയങ്കരമായ വിഷയങ്ങളാണ്, അപ്പോൾ അതിൽ കുറെ വിസ്‌മയാവഹമായ ഇന്ദ്രജാലങ്ങൾ കൂടി ചേർന്നാലോ? ആ ഒരു അനുഭവമാണ് ഈ കഥകൾ നമുക്ക് നൽകുന്നത്.

10 കുട്ടികളും കളിത്തോഴരും

റഷ്യൻ കഥകളോട് എനിക്ക് പ്രത്യേകമായ ഒരിഷ്ടം ഉണ്ടെന്നു ഇതിനകം എല്ലാവര്ക്കും മനസ്സിലായിട്ടുണ്ടാവും. വളരെ ചെറുപ്പത്തിൽ തന്നെ നിരവധി റഷ്യൻ കഥകൾ വായിച്ചത് കൊണ്ടാണോ അതോ നമ്മുടേതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പശ്ചാത്തലം ഈ കഥകൾക്കുള്ളതുകൊണ്ടാണോ എന്ന് എനിക്ക് ഇത് വരെ വ്യക്തമായി മനസ്സിലായിട്ടില്ല. പുസ്തകങ്ങളുടെ കാഴ്ചയിലുള്ള ആകർഷണീയതയും എന്നെ ആകർഷിച്ചിരുന്നിരിക്കും. എനിക്ക് വളരെ വളരെ ഇഷ്ടമുള്ള ഒരു റഷ്യൻ പുസ്തകത്തെ പറ്റി ഇനി പറയാം. ‘അമ്മയുടെ ടൈഗർ ബുക്ക്’ എന്നാണ് എന്റെ മകൾ ഈ പുസ്തകത്തെ വിളിക്കുന്നത്.

img-20190619-5d09c63ca04fb

ഒൽഗ പിറോവ്‌സ്‌ക്കയ രചിച്ച ‘കുട്ടികളും കളിതോഴരും(Kids and Cubs)’ അവരുടെ തന്നെ അനുഭവങ്ങളുടെ ഒരു സമാഹാരമാണ്. 5 കഥകളാണ് ഇതിലുള്ളത്. അഞ്ചും ഒന്നിനൊന്നു മെച്ചം. ഇതെന്നാണ് ആദ്യമായി വായിച്ചതെന്നു എനിക്ക് ഓർമ്മയില്ല, പക്ഷെ അനേകം തവണ ഞാൻ ഇത് വായിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, ആകെ അലങ്കോലം എന്ന ഒരവസ്ഥയിൽ ഞാൻ മാനസികമായി എത്തുമ്പോൾ അതിൽ നിന്ന് പുറത്തുകടക്കാൻ ഞാൻ പ്രയോഗിക്കുന്ന കുറുക്കുവഴികളിൽ ഒന്നാണ് വായന. അങ്ങനെയുള്ള അവസരത്തിൽ എനിക്ക് വായിക്കാൻ ഇഷ്ടമുള്ള ബുക്കുകളിൽ ഒന്നാണ് ഇത്. കുറെയേറെ വളർത്തുമൃഗങ്ങളോട് കൂടിയ ഒരു ബാല്യം ആയിരുന്നു എന്റേത്. അത് കൊണ്ടാണോ ഈ പുസ്തകത്തോട് എനിക്ക് ഭ്രാന്തമായ ഒരിഷ്ടം എന്നറിയില്ല.

സോന്യ, ഒൽഗ, യൂലിയ, നതാഷ എന്നീ സഹോദരിമാരുടേയും അവരുടെ കളിക്കൂട്ടുകാരായ വളർത്തു മൃഗങ്ങളുടേയും – മിക്കവയും വന്യമൃഗങ്ങൾ- കഥയാണ് ഇത്. അച്ഛനും അമ്മയും, ഫലവൃക്ഷങ്ങൾ നിറഞ്ഞ തോട്ടവും അതിനു നടുക്കുള്ള അവരുടെ കൊച്ചു വീടും, എല്ലാം ഈ കഥകളുടെ ഭാഗമാണ്. അൽമാ-അത്തായിലാണ് അവർ താമസിച്ചിരുന്നത്. ഇപ്പോൾ കസാഖ്സ്ഥാനിലെ ഏറ്റവും വലിയ നഗരമായ അൽമാ-അത്താ അല്ല, പണ്ട് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന, ഒരു ഉൾനാടൻ പട്ടണമായിരുന്ന അൽമാ-അത്താ. ദിയാൻക , തോംചിക് ഇനീ ചെന്നായ്ക്കുട്ടികളുടെ കഥയാണ് ആദ്യത്തേത്. മുട്ടാളനായ മീഷ്‌ക എന്ന മാറൽ(സൈബീരിയൻ മാൻ), കുഞ്ഞികുറുക്കൻ ഫ്രാൻതിക്, ഈഷ്ക, അവളുടെ കുസൃതിക്കുഞ്ഞ് മീൽക്ക എന്നിവരുടെയെല്ലാ കഥകൾ നമ്മെ രസിപ്പിക്കും. വാസ്‌ക എന്ന പാവം കടുവയും ചുബാറി എന്ന കുതിരയും നമ്മളെ കരയിക്കുക തന്നെ ചെയ്യും. ലളിതവും സത്യസന്ധവുമായ ആഖ്യാനമാണ് ഇതിൽ നമ്മളെ പിടിച്ചിരുത്തുന്ന ഘടകം.

img-20190619-5d09c6c631049

ഈ പട്ടിക ഇവിടെ അവസാനിപ്പിക്കുകയാണ്. എഴുതി തുടങ്ങിയപ്പോഴാണ് മനസ്സിലായത് എനിക്ക് ഇഷ്ടമുള്ള വളരെയധികം കുട്ടി പുസ്തകങ്ങൾ ഉണ്ടെന്ന്. പുരാണങ്ങൾ, അവയുടെ ഉപകഥകൾ, പഞ്ചതന്ത്രം, ഏവൂരിന്റെ കഥകൾ, മാണിക്യക്കല്ല്, ഗള്ളിവറിന്റെ യാത്രകൾ, ടോം സോയർ, ഐതീഹ്യമാല, അറബിക്കഥകൾ, ഈസോപ്പ് കഥകൾ…….. വളരെ നീളമുള്ള ഒന്നായിരിക്കും ഈ പട്ടിക.

പിൻകുറിപ്പ് : നിങ്ങളീ കുട്ടി പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോ? ഇവയിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടം ഏതാണ്? നിങ്ങളുടെ പ്രിയ പുസ്തകം ഈ പട്ടികയിലില്ലെങ്കിൽ, അത് ഏതാണെന്നു പറയാമോ? ഏവർക്കും പ്രിയപ്പെട്ട പുസ്തകങ്ങൾ ഏതാണെന്ന് അറിയുന്നതോടൊപ്പം തന്നെ, വായിച്ചിട്ടില്ലാത്ത ഒരു പുസ്തകത്തെ പറ്റി കേൾക്കാനും മിക്ക ആളുകൾക്കും താല്പര്യം ഉണ്ടാകും.

Post Views: 34
1
Jayasree John

Editorial Team

2 Comments

  1. Jees K on April 2, 2024 12:38 PM

    ഇതിൽ വിക്രമാദിത്യനും വേതാളവും, ഈസോപ്പ് കഥകൾ, സർക്കസും പോരാട്ടവും , പഞ്ചതന്ത്രം കഥകൾ എന്നിവ വായിച്ചിട്ടുണ്ട് കുട്ടി കാലത്ത് അമ്പിളി അമ്മാവൻ ലാലു ലീല , ബാലമംഗളം, ബാലരമ, പൂമ്പാറ്റ എന്നിവ വായിച്ചിരുന്നത് പത്രവിതരണം ചെയ്തിരുന്ന കൃഷ്ണജേച്ചിയുടെ വീട്ടിൽ നിന്നും ആയിരുന്നു …. ഓർമകളിലേക്ക് കൂട്ടി കൊണ്ടുപോയതിന് നന്ദി♥️

    Reply
  2. Pingback: വായിച്ചിട്ടുണ്ടോ ഈ കുട്ടിപ്പുസ്തകങ്ങൾ? - By Jayasree John - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.