Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബ്രൂസ് ലീ എന്ന അത്ഭുത മനുഷ്യൻ!
അറിവുകൾ സിനിമ

ബ്രൂസ് ലീ എന്ന അത്ഭുത മനുഷ്യൻ!

By Jayasree JohnJuly 19, 2024Updated:March 20, 20255 Comments3 Mins Read78 Views
Bookmark Now
Please login to bookmark Close

No account yet? Register

 ബ്രൂസ് ലീ എന്ന പേര് കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. ആക്ഷൻ എന്ന വാക്കിനൊപ്പം മനസ്സിൽ ആദ്യം വരുന്ന ചിത്രം ലീയുടേതായിരിക്കും.  മെയ്‌വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ദ്ധനാണ്‌ ബ്രൂസ്‌ ലീ. 

ഹോങ്കോങ്ങിലെ ഒരു നാടകക്കമ്പനിയിലെ ഹാസ്യനടനായിരുന്ന ലീ ഹോയ് ചുന്‍, നാടകപര്യടനത്തിനായി ഭാര്യ ഗ്രേസിനൊപ്പം അമേരിക്കയിൽ ആയിരിക്കുമ്പോഴാണ് അവരുടെ മകനായി 1940 നവംബര്‍ 27ന് ബ്രൂസ് ലീയുടെ ജനനം.  മൂന്നുമാസങ്ങൾക്കു ശേഷം മാതാപിതാക്കളോടൊപ്പം ഹോങ്കോങ്ങിലേക്കു മടങ്ങിയ ലീയുടെ കുട്ടിക്കാലവും സ്‌കൂൾ പഠനവും അവിടെയായിരുന്നു. സിനിമയിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്ന പിതാവിനൊപ്പം ബാലനടനായി ഇരുപതോളം സിനിമകളിൽ ലീ അഭിനയിച്ചിട്ടുണ്ട്. സ്വയരക്ഷയ്ക്കായി പഠിക്കാൻ തുടങ്ങിയ ആയോധനകല പിന്നീട് ലീയുടെ ജീവിതത്തിലെ ഏറ്റവും വലിയ അഭിനിവേശമായി മാറുകയായിരുന്നു.

അടിപിടിയും ഉഴപ്പുമായി നടന്ന മകനെ നന്നാക്കാനായി അമ്മ,  തുടർവിദ്യാഭ്യാസത്തിനായി പതിനെട്ടാമത്തെ വയസ്സിൽ ബ്രൂസിനെ അമേരിക്കയിലെ ഒരു സുഹൃത്തിനടുത്തേക്കയച്ചു. അമ്മ നൽകിയ നൂറു ഡോളറും 1958 ലെ ഹോങ്കോങ് ബോക്സിങ് ചാമ്പ്യന്റെ മെഡലുമായിരുന്നു അമേരിക്കയിൽ എത്തുമ്പോൾ ബ്രൂസ് ലീയുടെ പക്കൽ ആകെ ഉണ്ടായിരുന്നത്. 

മാർഷ്യൽ ആർട്സ് ടീച്ചറായി തുടങ്ങിയ ലീ, ജീത് കുനെ ഡോ എന്ന പേരിൽ സ്വയം വികസിപ്പിച്ചെടുത്ത ആയോധനകലയിലൂടെ അറിയപ്പെടാൻ തുടങ്ങി.  പിന്നീട് സിനിമയിലെത്തിയ ലീ വിശ്വപ്രസിദ്ധനായി. 32 -മത്തെ വയസ്സിൽ അപ്രതീക്ഷിത മരണത്തിനു കീഴടങ്ങുമ്പോഴേക്കും സിനിമയിലൂടെയും ആയോധനകലയിലൂടെയും ലോകമെമ്പാടും ആരാധകരെ നേടിയെടുത്തിരുന്നു ബ്രൂസ് ലീ. മരണത്തിലും ഒരു പാട് ദുരൂഹതകൾ അവശേഷിപ്പിച്ചാണ് ബ്രൂസ് ലീ കടന്നു പോയത്.

ബ്രൂസ് ലീ, വാഷിംഗ്ടണ്‍ യില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദം നേടിയിരുന്നു എന്ന് എത്ര പേർക്കറിയാം? ഈ പഠനകാലത്താണ്, പിന്നീട് ജീവിതസഖിയായി തീർന്ന ലിൻഡയെ ബ്രൂസ് ലീ കണ്ടു മുട്ടിയതും. ലീ – ലിൻഡ ദമ്പതിമാർക്ക് രണ്ടു മക്കളായിരുന്നു. ബ്രണ്ടൻ ലീയും ഷാനൻ ലീയും. പിതാവിനെപ്പോലെ തന്നെ ചെറുപ്രായത്തിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു ബ്രണ്ടൻ ലീയും. ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ അബദ്ധത്തിൽ വെടിയേറ്റ് മരിക്കുമ്പോൾ വെറും 23 വയസ്സുമാത്രമായിരുന്നു  അഭിനേതാവായിരുന്ന ബ്രണ്ടൻ ലീയുടെ പ്രായം.

1973 ജൂലൈ ഇരുപതിനാണ് ബ്രൂസ് ലീ അന്തരിച്ചത്. ലീയുടെ 51 ആം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ ചില സുപ്രസിദ്ധ കഴിവുകളെ കുറിച്ച് മനസിലാക്കാം.

 

ആദ്യമായി ബ്രൂസ് ലീയുടെ സുപ്രസിദ്ധമായ ഡ്രാഗൺ ഫ്ലാഗ് : 

ഇത് ഒരു ബോഡി വെയ്റ്റ് കോർ വ്യായാമമാണ്. മലർന്നു കിടന്ന ശേഷം ഇരുകൈകളും പിന്നിലുള്ള ഒരു ഇരുമ്പു കമ്പിയിൽ പിടിച്ച് തോളുമുതൽ താഴോട്ടുള്ള ശരീരം മുഴുവൻ ഒരേ ലൈനിൽ മുകളിലേക്കും താഴേക്കും ഉയർത്തുകയും താഴ്ത്തുകയും ചെയ്താണ് ഇത് ചെയ്യുന്നത്. വർഷങ്ങളായി ഫിറ്റ്നസ് ഫീൽഡിലുള്ളവർക്ക്  പോലും 10 -20 എണ്ണത്തിൽ കൂടുതൽ ഇത് തുടർച്ചയായി ചെയ്യാൻ സാധിക്കാത്തപ്പോൾ, ബ്രൂസ് ലീക്ക് 100 എണ്ണം വരെ ഒറ്റയടിക്ക് ചെയ്യാൻ സാധിക്കുമായിരുന്നു.

B2

 

അടുത്തതായി വൺ ഹാൻഡ് പുഷ് : 

തുടർച്ചായി എത്ര പുഷ് അപ്പ് ചെയ്യാൻ സാധിക്കും എന്ന ചോദ്യത്തിന് മിക്കവരുടെയും ഉത്തരം അമ്പതു മുതൽ നൂറു വരെ എന്നായിരിക്കും. എന്നാൽ തുടർച്ചയായി 1500 പുഷ് ആപ്പുകൾ അനായാസമായി ചെയ്യുമായിരുന്നു ബ്രൂസ് ലീ. അത് മാത്രമോ? ഒരു കൈ മാത്രം ഉപയോഗിച്ച് 400, രണ്ടു വിരലുകൾ കൊണ്ട് 200, ഒരു തള്ളവിരൽ മാത്രം നിലത്ത് കുത്തി 100, എന്നിങ്ങനെ പോകുന്നു ലീയുടെ റെക്കോർഡുകൾ. 

b3

 

ഇനി ബ്രൂസ് ലീയുടെ വൺ ഇഞ്ച് പഞ്ച് : 

1964-ലെ ഒരു കരാട്ടെ ടൂർണമെന്റിലൂടെയാണ് ബ്രൂസ് ലീയുടെ വൺ ഇഞ്ച് പഞ്ച് പ്രശസ്തമായത്. എതിരാളിയിൽ നിന്നും വെറും ഒരിഞ്ചു ദൂരത്തിൽ മാത്രം നിന്ന് ഉള്ള കൈമുഷ്ടി ചുരുട്ടിയുള്ള ഇടിയാണ് ഇത്. സാധാരണ നിലയിൽ ഒരാളെ ശക്തമായി ഇടിയ്ക്കണമെങ്കിൽ കൈ പിന്നിലേയ്ക്ക് കൊണ്ട് പോയി പിന്നീട് ശക്തമായി ഇടിക്കുകയാണ് ചെയ്യുന്നത്, എന്നാൽ ഈ വൺ ഇഞ്ച് പഞ്ചിൽ വെറും ഒരു ഇഞ്ച് മാത്രമാണ് കൈ പിന്നിലേക്ക് കൊണ്ടുപോകുന്നത്. ശരീരത്തിന്റെ മൊത്തം ശക്തിയും കൈയിലേക്ക് കൊണ്ടുവന്നാണ് ലീ ഇത് ചെയ്യുന്നത്. 75 കിലോ ഭാരമുള്ള ഒരാളെ നാലഞ്ച് മീറ്ററുകളോളും പിന്നിലേക്ക് വീഴ്ത്താൻ ശക്തിയുള്ളതാണ് ലീ യുടെ ഈ പഞ്ച്.

b4

ബ്രൂസ് ലീക്ക് ഒരു സെക്കൻഡിൽ 9 പഞ്ചുകളും 6 കിക്കുകളും ചെയ്യാൻ കഴിയും. അതുകൊണ്ടു തന്നെ ലീ അഭിനയിച്ച സിനിമകളിൽ ഇങ്ങനെയുള്ള  ആക്ഷൻ രംഗങ്ങൾ സ്ലോ മോഷനിൽ ആണ് കാണിച്ചിരുന്നത്. ഒരു സെക്കൻഡിൽ നടന്ന എല്ലാ ഇടികളും കാണണമെങ്കിൽ ഇങ്ങനെയേ നടക്കൂ എന്നത് തന്നെ കാരണം.

റൈസ് കാച്ചിങ് : 

ചുറ്റും മൂളി നടക്കുന്ന കൊതുകിനെ ചുരുട്ടിയ പത്രം കൊണ്ട് പോലും അടിച്ചു വീഴിക്കാൻ ബുദ്ധിമുട്ടുന്നവരാണ് നമ്മൾ. എന്നാൽ ബ്രൂസ് ലിയോ? ചോപ്സ്റ്റിക്കുകൾ കൊണ്ട് പറന്നു നടക്കുന്ന ഈച്ചയെ പിടിക്കുമായിരുന്നു. മുകളിലേയ്ക് എറിഞ്ഞ അരിമണി ചോപ്സ്റ്റിക്ക് കൊണ്ട് പിടിച്ചെടുക്കുന്നതൊക്കെ ലീയ്ക്ക് നിസ്സാരം. 

പവർഫുൾ പഞ്ച് : 

സാധാരണയായി എല്ലാവരും 50 കിലോയുടെ പഞ്ചിഗ് ബാഗിൽ പരിശീലനം നടത്തുമ്പോൾ ബ്രൂസ് ലീ, സ്പെഷ്യലായി ഉണ്ടാക്കിയ 135 കിലോയുടെ ബാഗിലാണ് പഞ്ചിങ് പരിശീലനം നടത്തിയിരുന്നത്, അതും 5000 ത്തോളം പഞ്ചുകൾ ദിവസവും. ബ്രൂസ് ലീയുടെ ഓരോ ഇടിക്കും 350-പൗണ്ട് ശക്തിയാണുള്ളത്. ബോക്സിംഗ് ചാമ്പ്യൻ മുഹമ്മദ് അലിയുടെ ഇടിയും ഇതേ ശക്തിയിൽ ഉള്ളതാണ്. എന്നാൽ എടുത്ത് പറയേണ്ട ഒരു കാര്യം, അലിയുടെ ശരീരഭാരം 107 കിലോയും ലീയുടേത് 64 കിലോയുമാണ് എന്നതാണ്.

b5

ബ്രൂസ് ലീയുടെ നഞ്ചാക്കൂ : 

ബ്രൂസ് ലീയുടെ മിക്ക ഫോട്ടോകളിലും ലീ യുടെ കയ്യിൽ കാണുന്ന ഒരു പരിശീലന ഉപകരണമാണ് നഞ്ചാക്കൂ. അതിവേഗതയിൽ നഞ്ചാക്കൂ  ചലിപ്പിക്കാൻ ബ്രൂസ് ലീയെ കഴിഞ്ഞേ മറ്റൊരാളുള്ളൂ, അതും ഏകദേശം 1600 പൗണ്ട്‌സ് ഫോഴ്‌സിൽ. ബ്രൂസ് ലീ സിനിമകളിലെ ഒരു വലിയ ആകർഷണം ആയിരുന്നു, നഞ്ചാക്കൂ  ഉപയോഗിച്ചുള്ള ഫൈറ്റുകളും അടിയേറ്റ് തെറിച്ച് വീഴുന്ന എതിരാളികളും.

b6

‘ലിറ്റിൽ ഡ്രാഗൺ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബ്രൂസ്‌ലി ആയോധനകലയിൽ മാത്രമായിരുന്നില്ല താല്പര്യം കാണിച്ചിരുന്നത്. പ്രസിദ്ധമായ ക്യൂബൻ ചാ-ച-ച ഡാൻസിൽ പ്രഗത്ഭനായിരുന്നു അദ്ദേഹം. നമ്മെ വിസ്മയഭരിതരാക്കുമായിരുന്ന നിരവധി സിനിമകൾ ബാക്കി വച്ചാണ് ബ്രൂസ് ലീ 32 മത്തെ വയസ്സിൽ യാത്രയായത്.

©️ജയശ്രീ ജോൺ

Post Views: 43
7
Jayasree John

Editorial Team

5 Comments

  1. മിനി സുന്ദരേശൻ on November 28, 2025 1:22 AM

    ബ്രൂസ്ലിയെക്കുറിച്ച് ഭംഗിയായും വിശദമായും പറഞ്ഞു❤️👍

    Reply
  2. Sobha Narayanasharma on July 28, 2024 4:46 PM

    നല്ല എഴുത്ത്. ബ്രൂസ് ലി യെ ക്കുറിച്ച് ഏറെ അറിയാൻ കഴിഞ്ഞു
    👍❤️

    Reply
  3. Joyce on July 22, 2024 5:24 AM

    Bruce ലി എന്നും ആയോധനകലകൾക്ക് പ്രാധാന്യമുള്ള സിനിമകളിലെ നായകൻ എന്ന് മാത്രമാണ് കരുതിയിരുന്നത്. Real life ലും അങ്ങനെ തന്നെയെന്ന് ഇപ്പോൾ അറിഞ്ഞു.
    നല്ലെഴുത്ത് 👌👏❤

    Reply
  4. Remya Bharathy K on July 21, 2024 11:47 PM

    Wowww

    Reply
  5. Divya Sreekumar on July 20, 2024 7:53 PM

    ബ്രൂസ് ലീയെക്കുറിച്ച് ഇത്രയും വിശദമായ കുറിപ്പിന് താങ്ക്സ്❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.