ഞാൻ ഉപയോഗിക്കുന്ന ചില മനുഷ്യരുണ്ട്.
എന്റെ വിഷമങ്ങൾ ഇറക്കി വെക്കാൻ,
എന്റെ പറയാൻ,
എന്റെ വേദനകളിൽ എനിക്ക് താങ്ങാകാൻ,
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
എന്റെ ബുദ്ധിമുട്ടുകളിൽ എന്നെ സഹായിക്കാൻ,
എനിക്ക് ബോറടിക്കുമ്പോൾ എന്റെ സമയം കളയാൻ,
എന്റെ ഒഴിവ് സമയങ്ങളിൽ എനിക്ക് സംസാരിക്കാൻ,
എനിക്ക് തോന്നുമ്പോൾ മെസേജ് അയക്കാൻ,
എനിക്ക് തോന്നുമ്പോൾ മാത്രം വിളിക്കാൻ,
എനിക്ക് ഇഷ്ടമുള്ളപ്പോൾ മാത്രം കാണാൻ
അങ്ങനെ അങ്ങനെ എന്റെ ഇഷ്ടങ്ങൾക്ക്, എന്റെ സൗകര്യങ്ങൾക്ക് മാത്രം ഉപയോഗിക്കാൻ എനിക്ക് ചില മനുഷ്യരുണ്ട്.
അവരുടെ സങ്കടങ്ങളിൽ ഞാൻ ഉണ്ടാകില്ല,
അവരുടെ വിഷമങ്ങൾ കേൾക്കാൻ ഞാൻ ഉണ്ടാകില്ല,
അവരുടെ പ്രയാസങ്ങളും വിഷമങ്ങളും കേൾക്കാനോ സഹായിക്കാനോ ഞാൻ ഉണ്ടാകില്ല,
അവർക്ക് ആവശ്യമുള്ളപ്പോൾ വിളിക്കാൻ ഞാൻ ഉണ്ടാകില്ല,
അവർക്ക് സപ്പോർട്ട് വേണ്ടപ്പോൾ കൊടുക്കാൻ ഞാൻ ഉണ്ടാകില്ല,
അങ്ങനെ അങ്ങനെ അവരോട് ചേർന്ന് നിൽക്കാൻ ഞാൻ ഉണ്ടാകില്ല.
ഇത്രയൊക്കെ വായിച്ച് കഴിഞ്ഞപ്പോൾ ഇതിലെ എന്നോട് നിങ്ങൾക്ക് വെറുപ്പ് തോന്നുന്നില്ലേ.
ഇതിലെ എന്നെ നിങ്ങൾക്ക് ഇഷ്ടമില്ലലോ.
ഇതുപോലെ ഉള്ള ആളുകളോട്, എല്ലാവർക്കും തോന്നുന്നത് അത് തന്നെയാണ്.
നിങ്ങൾ അങ്ങനെ ഒരാൾ ആണെങ്കിൽ, അവരെ ഉപയോഗിക്കാതെയിരിക്കുക. അവർക്ക് ആവശ്യമുള്ളപ്പോൾ, അവരുടെ കൂടെയും നിൽക്കുക. അവർക്ക് നിങ്ങൾ അത്രമാത്രം പ്രാധാന്യം നൽകുന്നത് കൊണ്ടാണ് അവർ നിങ്ങളെ വിട്ടിട്ട് പോകാത്തത്. അവർ നിങ്ങളെ പിന്നേം പിന്നേം സ്നേഹിക്കുന്നത്. അങ്ങനെ ഉള്ളവരെ കൈവിടാതെ ഇരിക്കുക.
സ്നേഹം പരക്കട്ടെ.
മുറു കൊടുങ്ങല്ലൂർ