തമ്മിൽ ഒരുപാട് സ്നേഹിച്ചവർ, അവർ പ്രണയിതാക്കൾ ആയിരിക്കാം, ഉറ്റ സുഹൃത്തുക്കൾ ആയിരിക്കാം, അല്ലെങ്കിൽ ഭാര്യാ ഭർത്താക്കന്മാർ, അതുമല്ലെങ്കിൽ മാതാപിതാക്കളും മക്കളും അങ്ങിനെ ഒരുപാട് സ്നേഹിച്ചവരിൽ ഒരാൾ മറ്റൊരാളുടെ ജീവിതത്തിൽ നിന്ന് എങ്ങനെയെങ്കിലും നഷ്ടപ്പെട്ടാൽ അവർ സ്വയം ഇല്ലാതെയാക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ. അതിന്റെ കാരണം നമുക്ക് വളരെ നിസാരമെന്ന് തോന്നുന്ന ഒന്നാണ്. അവരിൽ നിന്ന് നഷ്ടപ്പെട്ടത് ആരാണോ, അവർ ആയിരുന്നിരിക്കും അവരുടെ ലോകം. അങ്ങിനെയുള്ളവരുടെ ലോകം എന്നത്, എല്ലാത്തിൽ നിന്നും അകന്ന്, എല്ലാവരിൽ നിന്നും അകന്ന് ആ ഒരു വ്യക്തിയിലേക്ക് മാത്രമായി ചുരുങ്ങിയിട്ടുണ്ടാകും. ആ ആൾ ആയിരിക്കും അവരുടെ ജീവിതവും അവരുടെ ലോകവും. ആ ലോകം ഇല്ലാതെയായൽ പിന്നെ എന്തിന് ഞാൻ ജീവിക്കണം എന്ന ചിന്തയിൽ നിന്നാണ് സ്വയം ഇല്ലാതെയാക്കാനുള്ള ചിന്ത തുടങ്ങുന്നത്. ആ ചിന്ത തുടങ്ങുന്ന സമയം മനസിലാക്കി ചുറ്റുമുള്ളവർ അവരുടെ കൂടെ നിന്ന്, ഞാനുണ്ട് നിനക്കൊപ്പം, എന്നും കൂടെയുണ്ടാകും എന്ന് അവർക്ക് മനോബലം…
Author: മുറുകൊടുങ്ങല്ലൂർ
നമ്മളിൽ പലരും മെഴുകുതിരികൾ ആണ്. സ്വയം ഉരുകി മറ്റുള്ളവർക്ക് വെളിച്ചം പകരുന്ന മെഴുകുതിരികൾ. വെളിച്ചം കിട്ടാതെ ആയാലോ, കൂടുതൽ വെളിച്ചം ഉള്ളത് വന്നാലോ, എടുത്ത് കളയുന്ന വെറും മെഴുകുതിരികൾ
ഒരു സ്ത്രീയെ ഒറ്റക്ക് ആകുന്നതിനു മുൻപ്, പെങ്ങളായും സുഹൃത്തായും, അനിയത്തിയായും മകളായും,ഇത്തയായും ചേച്ചിയായും എല്ലാം കണ്ട കണ്ണുകൾക്ക്, ഒറ്റക്ക് ആയെന്ന് അറിഞ്ഞ സമയം മുതൽ അവരോട് കാമം തോന്നി തുടങ്ങുന്നത് എന്ത് കൊണ്ടായിരിക്കും. നിങ്ങൾ, അവരട് അങ്ങിനെ സംസാരിക്കുമ്പോൾ അവരുടെ മാനസികാവസ്ഥ അറിയാൻ ശ്രമിച്ചിട്ടുണ്ടോ. അവർക്ക് നിങ്ങളോട് വെറുപ്പോ ദേഷ്യമോ അല്ല തോന്നുക. മറിച്ച് സങ്കടമോ, സ്വയം പുച്ഛമോ ആയിരിക്കും. ഇങ്ങനെ ഒരാളെ ആണല്ലോ ഞാൻ സ്നേഹിച്ചിരുന്നത് എന്ന പുച്ഛം. അവർ ഒറ്റക്ക് ആണെന്ന് അറിയുന്ന സമയം മുതൽ, പലരും അവരോട് ആ രീതിയിൽ പെരുമാറുന്നുണ്ടാകും. പക്ഷെ, അവരോടൊക്കെ വെറുപ്പോ ദേഷ്യമോ ഒക്കെയാണ് തോന്നുന്നതെങ്കിലും, അവരോട് അത്രമേൽ അടുത്ത നിങ്ങളോട് അമ്പരപ്പോ, സങ്കടമോ, അല്ലെങ്കിൽ സ്വയം പുച്ഛമോ ആയിരിക്കും തോന്നുക. കാരണം, ഒറ്റക്ക് ആകുമ്പോൾ നിങ്ങളെ പോലുള്ളവർ കൂടെയുണ്ടാകും എന്ന ധൈര്യം അവർക്ക് ഉണ്ടാകും. അങ്ങനെ പ്രതീക്ഷയോടെ ഇരുന്നവരിൽ നിന്ന് ഇങ്ങനെ ഒരു നീക്കം ഉണ്ടാകുമ്പോൾ അവർ അമ്പരന്ന് പോകും. പിന്നീട്…
സ്നേഹം മൂന്ന് തരമുണ്ട്. 1. ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സ്നേഹം. ഒരാളെ സ്നേഹിക്കുന്നത് നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണെങ്കിൽ, ആ ആ കാര്യം അവരിൽ നിന്ന് കിട്ടാതെ വരികയോ, അല്ലെങ്കിൽ നമ്മുടെ ആ ആവശ്യം കഴിയുകയോ, അല്ലെങ്കിൽ അവരെക്കാൾ ഏറെ മറ്റൊരാൾ നമുക്കത് നൽകാൻ തുടങ്ങുകയോ ചെയ്‌താൽ അവരോടുള്ള നമ്മുടെ സ്നേഹം അവസാനിക്കും. അതിപ്പോ, അവരുടെ സമയമാകാം, സ്നേഹമാകാം, പരിഗണനയാകാം, ശരീരമാകാം, പണമായിരിക്കാം അങ്ങിനെ എന്തുമാകാം. ഇത്തരം സ്നേഹം കാണിക്കുന്നവർ കൂടുതലും പണത്തിനോ ശരീരത്തിനോ വേണ്ടി സ്നേഹിക്കുന്നവർ ആണ്. 2. സ്നേഹം വാക്കുകളിൽ കാണിക്കുന്നവർ. അവർക്ക് നമ്മളോടുള്ള സ്നേഹം അവരുടെ വാക്കുകളിൽ മാത്രമായിരിക്കും. എന്തിനും ഏതിനും എപ്പോഴും ഞാൻ നിന്റെ കൂടെയുണ്ടാകും, എപ്പോ വേണമെങ്കിലും, എന്തിന് വേണമെങ്കിലും വിളിച്ചോ ഞാൻ കൂടെയുണ്ട് എന്നവർ ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരിക്കും. പക്ഷെ, യഥാർത്ഥത്തിൽ നമ്മുടെ ഒരു ആവശ്യത്തിലോ, ഒരു ബുദ്ധിമുട്ടിലോ അവർ നമ്മുടെ കൂടെ ഉണ്ടാകില്ല. 100 രൂപ കടമായി ചോദിച്ചാൽ പോലും അവർ നമ്മളെ സഹായിക്കാൻ…
പ്രിയനേ… എന്നെ ഒഴിവാക്കാൻ എന്താണ് കാരണം എന്നു നീ നമ്മൾ തമ്മിലുള്ള ഈ അവസാന നാളുകളിൽ എങ്കിലും എനിക്ക് മനസിലാക്കാൻ കഴിയാത്തത് കൊണ്ടാണ് ഈ കുറിപ്പ്. ഇത്രനാളും ഞാൻ നിന്റെ ഹൃദയത്തോട് അടുത്തായിരുന്നില്ലേ? എത്ര രാത്രികളിൽ ഞാൻ ഉറങ്ങാതെ നിനക്ക് വേണ്ടി എന്റെ സമയവും ജീവിതവും കളഞ്ഞു. ഞാൻ വിശ്രമിക്കാൻ പോയാലും എന്നെ അനുവദിക്കാതെ നീ എന്നെ ഉപയോഗിച്ചില്ലേ? നിന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഞാൻ നിനക്ക് കൂട്ടായിരുന്നില്ലേ? നീ എവിടെ പോയിരുന്നാലും ഞാൻ നിന്നോടൊപ്പം ആയിരുന്നു. നിനക്ക് വിശക്കുമ്പോൾ നീ ഭക്ഷണം കഴിക്കും, അപ്പോഴും ഞാൻ നിന്റെ കൂടെ ഉണ്ടാകണം എന്ന വാശി ആയിരുന്നില്ലേ നിനക്ക്. പക്ഷെ എന്റെ വിശപ്പോ ക്ഷീണമോ നിന്നെ വിഷമിപ്പിച്ചിരുന്നില്ല. നീ ക്ഷീണിച്ച് ഉറങ്ങാൻ നേരം മാത്രമല്ലേ നീ എനിക്ക് ഭക്ഷണവും വിശ്രമവും അനുവദിച്ചിരുന്നുള്ളൂ. അതിനൊന്നും ഇന്ന് വരെ ഞാൻ ഒരു പരാതി പോലും നിന്നോട് പറഞ്ഞിരുന്നില്ല. എനിക്ക് എത്ര വയ്യാതായാലും നീ എന്നെ ചികിൽസിപ്പിക്കാൻ എത്ര…
പണം അതില്ലാത്തവൻ വെറും പിണം. വീട്ടുകാർക്ക് ആയാലും, നാട്ടുകാർക്ക് ആയാലും കൂട്ടുകാർക്കായാലും, പണം ഇല്ലെങ്കിൽ അവൻ ഒന്നുമല്ല. അവന് എവിടെയും ഒരു വിലയും ഉണ്ടാകില്ല. എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും എത്രയൊക്കെ പുരോഗമനം പറഞ്ഞാലും, പണം ഇല്ലാത്തവന് സമൂഹത്തിൽ ഒരു വിലയും ഉണ്ടാകില്ല. അതെങ്ങനെ ഉണ്ടാക്കി എന്നതിൽ അർത്ഥമില്ല. പണം ഉണ്ടോ അവൻ എല്ലാവർക്കും പ്രിയപ്പെട്ടവർ ആയിരിക്കും. പണം ഇല്ലേ, അവനെ ആർക്കും വേണ്ടി വരില്ല.
വർഷങ്ങൾക്ക് ശേഷം ഇന്ന് ഞാൻ അവനെ കണ്ടു. എന്റെ പ്രാണൻ ആയവനെ. കണ്ടപ്പോൾ സത്യത്തിൽ സങ്കടം തോന്നി. പഴയ ആ ചൊടിയും ഉഷാറുമൊക്കെ എവിടെയോ പോയി മറഞ്ഞിരിക്കുന്നു. മുഖത്തിനുണ്ടായിരുന്ന ആ എടുപ്പും ഭംഗിയും എല്ലാം നഷ്ടമായിരിക്കുന്നു. കവിളൊക്കെ ഒട്ടി, മുഖമൊക്കെ ക്ഷീണിച്ച് ആകെ എല്ലും തോലും മാത്രം ആയൊരവസ്ഥ. ആരും മിണ്ടാനോ, സംസാരിക്കാനോ ഇല്ലാത്ത ഒറ്റപ്പെട്ട ഒരവസ്ഥയിൽ. ആരെയും വിശ്വസിക്കാത്ത, ആർക്കും അവനെ വിശ്വാസം ഇല്ലാത്ത ഒരവസ്ഥയിൽ. എന്നെ കണ്ടപ്പോൾ നല്ലോണം സൂക്ഷിച്ചു നോക്കി. മനസിലായില്ല എന്നത് പോലെ തലവെട്ടിച്ച് വീണ്ടും നടന്നു മുന്നോട്ട്. പിറകെ പോയി ഞാൻ വിളിച്ചിട്ടും നിന്നില്ല. ഞാൻ മാത്രം അവനെ വിളിച്ചിരുന്ന ആ പേര് വിളിച്ചിട്ടും അവൻ കേട്ടില്ല. വീണ്ടും മുന്നോട്ട് നടന്നു. അവിടെ ഒരു മരത്തിന്റെ ചുവട്ടിൽ പോയി ഇരുന്നു. അല്പം കഴിഞ്ഞപ്പോൾ വെള്ള വസ്ത്രം ധരിച്ച ഒരു ആൾ വന്നവനെ തൊട്ട് വിളിച്ചു. അല്പസമയം അവരുടെ മുഖത്തേക്ക് നോക്കി അവരുടെ കൂടെ പോയി.…
ഭാര്യ മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അയാൾ ജോലിക്ക് പോകാൻ തുടങ്ങിയത്. പോയി തുടങ്ങി പിറ്റേദിവസം ആണ് അവിടെയുണ്ടായിരുന്ന കുടുംബക്കാർ എല്ലാം അവരുടെ വീടുകളിലേക്ക് തിരികെ പോയത്. അതും കഴിഞ്ഞ് ഒരു മാസം കൂടെ കഴിഞ്ഞാണ് അയാളുടെ അമ്മയും തിരികെ തറവാട്ടിലേക്ക് പോയത്. അവധികൾ എല്ലാം കഴിഞ്ഞ് മക്കൾ സ്കൂളിൽ പോകാൻ തുടങ്ങിയ ശേഷമാണ്, അയാൾക്ക് വീട്ടിലെ കാര്യങ്ങളും, മക്കളുടെ കാര്യങ്ങളും, ജോലിയും എല്ലാം കൂടെ ഒറ്റക്ക് ചെയ്യാൻ കഴിയാതെ ആയപ്പോഴാണ് അയാൾ വീട്ടിലെ കാര്യങ്ങൾ നോക്കാൻ ഒരു ജോലിക്കാരിയെ വെക്കാൻ തീരുമാനിച്ചത്. അവർ ഏറ്റവും കുറഞ്ഞത്, മാസം പതിനഞ്ചായിരം രൂപ ചോദിച്ചപ്പോഴാണ് അയാൾ വീണ്ടും ഒരു കല്യാണം കൂടെ കഴിക്കാൻ തീരുമാനിച്ചത്. നാളെയാണ് അയാളുടെ രണ്ടാം വിവാഹം. എല്ലാരും ഇങ്ങനെയാണ് എന്നല്ല, പക്ഷെ, മക്കളെ നോക്കാൻ, വീട്ടിലെ കാര്യങ്ങൾ നോക്കാൻ ഒക്കെ ആയിട്ട് കല്യാണം കഴിക്കുന്നവരും ണ്ട്.
ഒരു മനുഷ്യന്റെ മരണത്തിൽ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടാകുന്നത് ആർക്കാണെന്ന് അറിയോ? ———————————————————- സുഹൃത്തുക്കൾക്ക്? അയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്? അയാളുടെ സഹപ്രവർത്തകർക്ക്? അവരുടെ ഇണക്ക്? സഹോദരങ്ങൾക്ക് ? മാതാപിതാക്കൾക്ക് ? സന്താനങ്ങൾക്ക്? സുഹൃത്തുക്കൾക്ക്: അധികം നാൾ കഴിയാതെ തന്നെ ആ കൂട്ടത്തിലേക്ക് അയാൾക്ക് പകരമായി, പുതിയൊരു സുഹൃത്ത് വന്ന് ചേരും. അല്ലെങ്കിൽ അയാൾ ഇല്ല എന്ന സത്യത്തെ ഉൾകൊണ്ട് കൊണ്ട് അവർ ജീവിക്കും. അയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന് അധിക്ക് വൈകാതെ തന്നെ അയാൾക്ക് ഒപ്പമുള്ളതോ അല്ലെങ്കിൽ അയാളേക്കാൾ മികച്ചതോ ആയ പുതിയൊരാൾ വരും. അയാളുടെ സഹപ്രവർത്തകർക്ക് അയാളുടെ പകരക്കാരൻ വന്നു കഴിഞ്ഞാൽ അതും അവിടെ തീരും. അയാളുടെ ഇണക്ക് അതിപ്പോ ഭാര്യയോ ഭർത്താവോ ആരാണെങ്കിലും അവിടെയും ചിലപ്പോ അധികം വൈകാതെ അവർ പുതിയൊരാളെ കണ്ടെത്തിയാൽ അവിടെയും അയാൾക്ക് പകരക്കാരൻ ആകും. (അങ്ങനെ കണ്ടെത്താതെയും ജീവിക്കുന്നവർ ഉണ്ട്. എങ്കിൽ കൂടെ അവർക്ക് ഒരു ഓപ്ഷൻ ഉണ്ട്. പകരം ഒരാളെ കണ്ടെത്താൻ,…
കൊറേ നാൾ കൂടി ഇന്നലെ ഞാൻ എന്റെ ഒരു സുഹൃത്തിനെ വിളിച്ചു. കൊറേ നാളായി സംസാരിച്ചിട്ട് അങ്ങനെ വിളിച്ചതാണ്. പലപ്പോഴും അവന് വിളിക്കും. ഇച്ചിരി സംസാരിക്കും. സമയം പ്രശ്നമായത് കൊണ്ട് വേഗം വെക്കും. കഴിഞ്ഞ ദിവസം ഓഫിസിൽ നിന്ന് വന്ന ബസ്സിലെ ഇരുപ്പ് ശരിയാകാത്തത് കൊണ്ട് രാത്രി നല്ല ബാക്ക് പൈൻ ആയിരുന്നു. അത് കൊണ്ട് ഇന്നലെ ലീവ് ആക്കി. അങ്ങനെ വെറുതെ വീട്ടിൽ ഇരുന്നപ്പോൾ ആണ് ഓർത്തത് അവനെ വിളിച്ചിട്ട് കൊറേ നാൾ ആയല്ലോ എന്ന്. ഫോൺ എടുത്ത് അവനെ വിളിച്ചു. അവനും ഇന്നലെ ഫ്രീ ആയിരുന്നു. കൊറേ നേരം സംസാരിച്ചു. അവസാനമാണ് ഞാൻ അവന്റെ ഒരു ഫ്രണ്ടിന്റെ കാര്യം ഓർത്തത്. ഞാൻ അവനോട് ആ ഫ്രണ്ടിന്റെ കാര്യം ചോദിച്ചു. അവൻ പറഞ്ഞത് കെട്ട് ഞാൻ ഞെട്ടിപ്പോയി. അവനെ ആ ഫ്രണ്ട് എല്ലായിടത്തും ബ്ലോക്ക് ചെയ്തുന്ന്. കാരണം ആണ് അതിലും വിറ്റ്. അവളുടെ ബോയ്ഫ്രണ്ടിന് അവനുമായി സംശയം. അവനെന്നു പറഞ്ഞാൽ…
